Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദി ഏറ്റവും അധികം ഭയപ്പെടുന്നത് രാഹുലിനെയല്ല....ആ മൂന്ന് പെണ്ണുങ്ങളെ... മമതയ്ക്കും മായാവതിക്കുമൊപ്പം പ്രിയങ്ക കൂടി ചേർന്നതോടെ മോദിക്കും ബിജെപിക്കും പേടി കൂടി; മൂന്ന് സ്ത്രീകളെ പ്രതിരോധിക്കാൻ പ്രത്യേക വഴികൾ തേടി ബിജെപി; ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കും മോദിക്കും ഏറ്റവും അധികം ഭീഷണി ഉയർത്തുക ഈ മൂന്ന് സ്ത്രീകൾ തന്നെ

മോദി ഏറ്റവും അധികം ഭയപ്പെടുന്നത് രാഹുലിനെയല്ല....ആ മൂന്ന് പെണ്ണുങ്ങളെ... മമതയ്ക്കും മായാവതിക്കുമൊപ്പം പ്രിയങ്ക കൂടി ചേർന്നതോടെ മോദിക്കും ബിജെപിക്കും പേടി കൂടി; മൂന്ന് സ്ത്രീകളെ പ്രതിരോധിക്കാൻ പ്രത്യേക വഴികൾ തേടി ബിജെപി; ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കും മോദിക്കും ഏറ്റവും അധികം ഭീഷണി ഉയർത്തുക ഈ മൂന്ന് സ്ത്രീകൾ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

വർഷം മെയ്‌ മാസത്തിൽ നടക്കാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും വലിയ പേടിസ്വപ്നം കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയല്ലെന്നും മറിച്ച് മമത ബാനർജിയും മായാവതിയും പ്രിയങ്ക ഗാന്ധിയുമാണെന്നും പുതിയ റിപ്പോർട്ട്. മമത, മായാവതി എന്നിവരെ മോദിക്ക് നേരത്തെ തന്നെ ഭയമായിരുന്നുവെങ്കിലും കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് പ്രിയങ്ക എത്തിയതോടെ മോദിയുടെയും ബിജെപിയുടെയും ആശങ്ക വർധിച്ചിരിക്കുകയാണ്. ശക്തരായ ഈ മൂന്ന് സ്ത്രീകളെ പ്രതിരോധിക്കാൻ പ്രത്യേക വഴികളാണ് ബിജെപി തേടാനാരംഭിച്ചിരിക്കുന്നത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്കും ബിജെപിക്കും ഏറ്റവും അധികം ഭീഷണി ഉയർത്തുന്നത് ഈ മൂന്ന് വനിതാ നേതാക്കന്മാരായിരിക്കുമെന്നുറപ്പാണ്.

സമൂഹത്തിലെ വിവിധ മേഖലകളെയും വിഭാഗങ്ങളെയുമാണീ മൂന്ന് വനിതാ നേതാക്കന്മാരും പ്രതിനിധീകരിക്കുന്നതെന്നും മോദിയുടെ തലവേദന വർധിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് മോദിക്ക് രണ്ടാം വട്ടവും അധികാരത്തിലേറാൻ സാധിക്കുമോയെന്ന കാര്യം പോലും ഉറപ്പില്ലാതായിരിക്കുകയാണ്. ഉത്തരർപ്രദേശിലെ കോൺഗ്രസിന്റെ ചുമതലയുടെ പങ്ക് പാർട്ടി ജനുവരിയിൽ പ്രിയങ്കയെ ഏൽപ്പിച്ചതാണ് മോദിക്ക് പുതിയ ഭീഷണി സൃഷ്ടിച്ചിരിക്കുന്നത്. ഒരു വേള രാഹുൽ കോൺഗ്രസ് അധ്യക്ഷനായ വേളയിൽ പോലും മോദി ഇത്രയും സമ്മർദം അനുഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.

ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസിന്റെ തീപ്പൊരു നേതാവുമായ മമതാ ബാനർജി നേരത്തെ തന്നെ മോദിക്കും ബിജെപിക്കും കടുത്ത ഭീഷണിയാണ ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്. അതുപോലെ തന്നെ മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ബിഎസ്‌പി നേതാവുമായ മായാവതിയും മോദിയുടെ ഉറക്കം കെടുത്താൻ തുടങ്ങിയിട്ട് നാളേറെയായി. മോദിയുടെ ഗവൺമെന്റിനെ നയിക്കുന്ന എൻഡിഎക്ക് കടുത്ത ഭീഷണിയാണ് ബിജെപിയുടെ ഹൃദയഭൂമികളിൽ മായാവതി ഉയർത്തിക്കൊണ്ടിരിക്കുന്നത്. എൻഡിഎക്കെതിരെ മറ്റ് ബിജെപി വിരുദ്ധ കക്ഷികളെ ഒന്നിച്ച് ചേർത്ത് സഖ്യ രൂപീകരിക്കുന്നതിനും മായാവതി നിർണായക ശക്തിയായി വർത്തിക്കുന്നുണ്ട്.

എൻഡിഎയിലുള്ളതിനേക്കാൾ കൂടുതൽ ശക്തരായ വനിതാനേതാക്കന്മാർ പ്രതിപക്ഷത്തുള്ളത് മോദിക്ക് കടുത്ത തലവേദനയാണുണ്ടാക്കുന്നതെന്നാണ് ബിജെപിയിൽ നിന്നും രാജി വച്ച നേതാവും മുൻ ധനകാര്യ മന്ത്രിയുമായി യശ്വന്ത് സിൻഹ മുന്നറിയിപ്പേകുന്നത്. ഈ വനിതാ നേതാക്കന്മാർക്ക് വോട്ടർമാരെ പ്രത്യേകിച്ച് വനിതാ വോട്ടർമാരെ വൻ തോതിൽ സ്വാധീനിച്ച് ബിജെപിക്ക് തിരിച്ചടിയേകാൻ സാധിക്കുമെന്നും സിൻഹ പ്രവചിക്കുന്നു. ബിജെപിക്ക് മൂന്ന് പ്രധാനപ്പെട്ട ഹിന്ദി ഹൃദയഭൂമി സംസ്ഥാനങ്ങളിൽ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തിരിച്ചടിയുണ്ടായതിനാൽ കടുത്ത ആശങ്കയുണ്ടെന്നും സിൻഹ എടുത്ത് കാട്ടുന്നു.

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനെ ഭൂരിഭാഗം മാധ്യമങ്ങളും വൻ പ്രാധാന്യത്തോടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രിയങ്കയ്ക്ക് രാജ്യമെമ്പാട് നിന്നും ലഭിച്ച് കൊണ്ടിരിക്കുന്ന കടുത്ത ജനപിന്തുണയും ബിജെപിയുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ഇന്ത്യ കണ്ട ഏറ്റവും ശക്തയായ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയുടെ അതേ മട്ടും ഭാവങ്ങളുമുള്ള ചെറുമകളായ പ്രിയങ്കയിൽ ഭാവിയിലെ ശക്തയായ പ്രധാനമന്ത്രിയെ ഇന്ത്യൻ ജനത ദർശിക്കുന്നുവെന്നതും മോദിക്ക് അസ്വസ്ഥയുണ്ടാക്കുന്നുവെന്നാണ് സൂചന. രാഹുലിനേക്കാൾ പ്രസംഗ പാടവമുള്ള പ്രിയങ്കയ്ക്ക് വോട്ടർമാരെ വൻ തോതിൽ സ്വാധീനിക്കാൻ സാധിക്കുന്നത് തങ്ങൾക്ക് തിരിച്ചടിയേകുമെന്നും ബിജെപി ഭയക്കുന്നുണ്ട്.

തങ്ങളുടെ കടുത്ത എതിരാളികളായ സമാജ് വാദി പാർട്ടിയുമായി ഒത്ത് തീർപ്പിലെത്താനും ബിജെപിക്കെതിരെയുള്ള സഖ്യത്തിന് അടിത്തറയിടാനും കഴിഞ്ഞ മാസം മായാവതിയുടെ ബിഎസ്‌പിക്ക് സാധിച്ചത് ബിജെപിക്ക് കടുത്ത തിരിച്ചടി യുണ്ടാക്കുന്നുണ്ട്. ദളിതരെയും മുസ്ലീങ്ങളടക്കമുള്ള ന്യൂനപക്ഷങ്ങളെയും ബിജെപിക്ക് എതിരായി അണിനിരത്താൻ ഈ സഖ്യത്തിലൂടെ സാധിക്കുന്നത് മോദി സർക്കാരിന് കടുത്ത ഭീഷണിയാണുയർത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം മമതാ ബാനർജി കൊൽക്കത്തയിൽ ഒരു ബിജെപി വിരുദ്ധ റാലി സംഘടിപ്പിച്ചിരുന്നു.

അതിൽ ആയിരക്കണക്കിന് പേർ ആവേശത്തോടെ അണിനിരന്നത് ബിജെപിയുടെയും മോദിയുടെയും ഉറക്കം കെടുത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഈ മൂന്ന് വനിതാ നേതാക്കന്മാരുടെയും പ്രവർത്തനങ്ങൾ ബിജെപിയുടെ രണ്ടാം വരവ് വെറും സ്വപ്നം മാത്രമാക്കുമെന്ന ആശങ്ക ബിജെപിക്കും മോദിക്കും ശക്തമായിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP