1 usd = 72.70 inr 1 gbp = 95.74 inr 1 eur = 85.17 inr 1 aed = 19.82 inr 1 sar = 19.41 inr 1 kwd = 240.08 inr

Sep / 2018
18
Tuesday

കിരൺ കുമാറിനെ അടുപ്പിച്ച് ചാണ്ടി മാജിക്ക്; തെലുങ്കാനാ രൂപീകരണത്തിൽ പിണങ്ങി പോയ മുൻ മുഖ്യമന്ത്രി തിരികെ കോൺഗ്രസിലെത്തും; ഇനി ലക്ഷ്യമിടുന്നത് ജഗ്മോഹൻ റെഡ്ഡിയെ; വൈ എസ് ആർ കോൺഗ്രസിനെ മാതൃസംഘടനയിലേക്ക് എത്തിക്കാനുറച്ച് അതിവേഗ കരുനീക്കങ്ങൾ; ആന്ധ്രയിൽ രാഹുലിന്റെ ലക്ഷ്യങ്ങളിലേക്ക് അതിവേഗ ബഹുദൂര മുന്നേറ്റം; അമിത് ഷായുടെ ചാണക്യതന്ത്രത്തെ കരുതലോടെ തകർക്കാൻ ഉമ്മൻ ചാണ്ടി

June 27, 2018 | 04:42 PM IST | Permalink



കിരൺ കുമാറിനെ അടുപ്പിച്ച് ചാണ്ടി മാജിക്ക്; തെലുങ്കാനാ രൂപീകരണത്തിൽ പിണങ്ങി പോയ മുൻ മുഖ്യമന്ത്രി തിരികെ കോൺഗ്രസിലെത്തും; ഇനി ലക്ഷ്യമിടുന്നത് ജഗ്മോഹൻ റെഡ്ഡിയെ; വൈ എസ് ആർ കോൺഗ്രസിനെ മാതൃസംഘടനയിലേക്ക് എത്തിക്കാനുറച്ച് അതിവേഗ കരുനീക്കങ്ങൾ; ആന്ധ്രയിൽ രാഹുലിന്റെ ലക്ഷ്യങ്ങളിലേക്ക് അതിവേഗ ബഹുദൂര മുന്നേറ്റം; അമിത് ഷായുടെ ചാണക്യതന്ത്രത്തെ കരുതലോടെ തകർക്കാൻ ഉമ്മൻ ചാണ്ടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്താണ് നോർത്ത് ഈസ്റ്റിൽ ബിജെപി മുന്നേറ്റം നടത്തിയത്. ത്രിപുരയെ കാവി പുതപ്പിച്ചതും അങ്ങനെ തന്നെ. ഈ തന്ത്രമാണ് ആന്ധ്രയിലും പുറത്തെടുക്കാൻ പോകുന്നത്. പഴയ പ്രതാപത്തിലേക്കു കോൺഗ്രസിനെ എത്തിക്കുകയെന്ന ദൗത്യവുമായി ഉമ്മൻ ചാണ്ടി ആന്ധ്രപ്രദേശിലെത്തുമ്പോൾ വെല്ലുവിളി കനത്തതാകുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് കോൺഗ്രസിന്റെ അടിത്തറ തകർക്കാൻ നേതാക്കൾക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടുന്നത്. ഇത് മനസ്സിലാക്കിയാണ് ഉമ്മൻ ചാണ്ടിയെന്ന തന്ത്രജ്ഞനെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആന്ധ്രയിലേക്ക് അയച്ചത്. ഇത് വെറുതെയായില്ലെന്ന സൂചനയാണ് ഹൈദരാബാദിൽ നിന്ന് വരുന്നത്.

അവിഭക്ത ആന്ധ്ര പ്രദേശിന്റെ അവസാനത്തെ മുഖ്യമന്ത്രി എൻ കിരൺ കുമാർ റെഡ്ഡി കോൺഗ്രസിലേക്ക് തിരിച്ചെത്തുകയാണ്. പാർട്ടിയിലേക്കുള്ള മടങ്ങിവരവിന്റെ ഭാഗമായി വിവിധ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിവരുകയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഉമ്മൻ ചാണ്ടിയുടെ ഇടപെടലാണ് ഇതിന് കാരണമായത്. കോൺഗ്രസ് എംപി ടി സുബ്ബരാമി റെഡ്ഡിയുമായും മുൻ കേന്ദ്രമന്ത്രി പള്ളം രാജുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. വൈകാതെ അദ്ദേഹം ഡൽഹിയിലെത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്. ആന്ധ്ര പ്രദേശ് വിഭജിച്ച് തെലങ്കാന സംസ്ഥാനം രൂപവത്കരിക്കുന്നതിൽ പ്രതിഷേധിച്ചാണ് അദ്ദേഹം കോൺഗ്രസ് വിട്ടത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജയ് സമൈക്യ ആന്ധ്ര പാർട്ടിയുമണ്ടാക്കി മത്സരിച്ചെങ്കിലും പച്ചതൊട്ടില്ല. അതിന് ശേഷം അദ്ദേഹം രാഷ് ട്രീയത്തിൽ സജീവമായിരുന്നില്ല. പള്ളം രാജുവുമായുള്ള കൂടിക്കാഴ്ചയിൽ ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽസെക്രട്ടറി ഉമ്മൻ ചാണ്ടിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മൻ ചാണ്ടിയുമായി കിരൺകുമാറിന് അടുത്ത സൗഹൃദമുണ്ട്. പള്ളം രാജുവിനെ ചർച്ചയ്ക്ക് നിയോഗിച്ചതും ഉമ്മൻ ചാണ്ടിയാണ്. കോൺഗ്രസിലെ നേതാക്കളെ പിടിച്ചു നിർത്തിയും പാർട്ടി വിട്ടു പോയവരെ മടക്കിക്കൊണ്ടു വന്നു ആന്ധ്രയിൽ വേരുറപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ ശ്രമം. ഉമ്മൻ ചാണ്ടിയുമായി കിരൺ കുമാർ നടത്തുന്ന കൂടിക്കാഴ്ചയിലാകും പാർട്ടിയിൽ തിരിച്ചെത്തുന്നതിൽ അന്തിമ തീരുമാനമുണ്ടാകുക.

അതിന് ശേഷമാകും രാഹുലിനെ കിരൺകുമാർ കാണുക,. തിരിച്ചെത്തുമ്പോൾ ലഭിക്കുന്ന പദവി സംബന്ധിച്ച ചർച്ചകളും ഈ കൂടിക്കാഴ്ചയിലാകും വിഷയമാകുക. ആന്ധ്രയിലെ മുതിർന്ന ഇരുപതിലേറെ കോൺഗ്രസ് നേതാക്കൾ, സമീപഭാവയിൽ ബിജെപിയിലെത്തുമെന്നാണു ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന സൂചന. ഇതു സംഭവിച്ചാൽ പാർട്ടി തകർന്നടിയും. ആന്ധ്രയിൽ കോൺഗ്രസ് അതിശക്തമായിരുന്നു. വൈ എസ് രാജശേഖര റെഡ്ഡിയായിരുന്നു മുഖ്യമന്ത്രി. വൈ എസ് ആർ ഹെലികോപ്ടർ അപകടത്തിൽ മരിച്ചതോടെ കഷ്ടകാലം തുടങ്ങി. വൈ എസ് ആറിന്റെ മകൻ ജഗ്മോഹൻ റെഡ്ഡിയെ അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറായില്ല. കേസുകളിൽ കുടുക്കി ജഗ്മോഹനെ പീഡിപ്പിച്ചു.

ഇതോടെ വൈ എസ് ആർ കോൺഗ്രസുമായി ജഗൻ എത്തി. ഇതോടെ കോൺഗ്രസ് നാമവശേഷമായി. ആന്ധ്രയിലെ മുഖ്യപ്രതിപക്ഷം ഇന്ന് വൈ എസ് ആറാണ്. ഈ സാഹചര്യത്തിലാണ് കോൺഗ്രസിലെ ബാക്കിയുള്ള നേതാക്കളെ മുഴുവൻ അടർത്തിയെടുക്കാൻ അമിത് ഷാ കരുക്കൾ നീക്കുന്നത്. 2014ൽ ടിഡിപിയുമായി ചേർന്നുണ്ടാക്കിയ സഖ്യം തിരഞ്ഞെടുപ്പുഫലത്തിൽ ഗുണം ചെയ്തെങ്കിലും പാർട്ടിക്കു നേട്ടമായില്ലെന്ന വിലയിരുത്തലിലാണു ബിജെപി. 2019ൽ ഇതു മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ചാക്കിട്ടു പിടിത്തം. തന്ത്രങ്ങളുടെ തമ്പുരാനാണ് ഉമ്മൻ ചാണ്ടിയെന്ന് അമിത് ഷായ്ക്ക് അറിയാം. അതുകൊണ്ടു കൂടിയാണ് നീക്കങ്ങൾ അതിവേഗമാക്കുന്നത്.

ആന്ധ്രയിൽ കോൺഗ്രസിന്റെ പരമ്പരാഗത വൈരികളാണു ടിഡിപി. അതുകൊണ്ടുതന്നെ ടിഡിപിയുമായി ഇപ്പോൾ സഖ്യമില്ലെന്ന് ആവർത്തിച്ചുപറഞ്ഞു കോൺഗ്രസ് നേതാക്കളെ ആകർഷിക്കാനുള്ള അടവും ബിജെപി പയറ്റുന്നു. ടിഡിപിക്കെതിരെയും മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെതിരെയും രാഷ്ട്രീയ പ്രചാരണത്തിനും തുടക്കമിട്ടു. പ്രധാന പ്രതിപക്ഷമാക്കാനാണ് പുതിയ നീക്കങ്ങൾ. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് കടുത്ത വെല്ലുവിളിയാണ് വരും ദിനങ്ങൾ. അതിനിടെ വൈ എസ് ആർ കോൺഗ്രസിനെ അടുപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം. ഇതിന് മുന്നോടിയായാണ് കിരൺ കുമാർ റെഡ്ഡിയെ പാർട്ടിയിലേക്ക് കൊണ്ടു വരുന്നത്.

ജഗ്മോഹൻ റെഡ്ഡിയുമായി ഉമ്മൻ ചാണ്ടി നേരിട്ട് ചർച്ച നടത്തുമെന്നാണ് സൂചന. അതിന് ശേഷം ബിജെപിയെ തോൽപ്പിക്കുകെയന്ന വിശാല സഖ്യത്തിന്റെ ഭാഗമാക്കി ജഗ്മോഹനെ മാറ്റും. ജഗ്മോഹനെ കോൺഗ്രസിലെത്തിച്ച് നേതൃത്വവും കൈമാറിയേക്കും. ഇതിനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സാധ്യമായാൽ ആന്ധ്രയിൽ കോൺഗ്രസിന് പുതു ജീവൻ നൽകും. ചന്ദ്രബാബു നായിഡുവിൽ നിന്ന് ഭരണം പിടിച്ചെടുക്കാനും സാധിക്കും. കോൺഗ്രസ് കോട്ടയായിരുന്ന ആന്ധ്രപ്രദേശ് 2014നു ശേഷമാണു കോൺഗ്രസിനെ പൂർണമായി കൈവിട്ടത്. ഇതു തിരിച്ചുപിടിക്കാനും സഖ്യസാധ്യതകൾ വിപുലപ്പെടുത്താനുമാണു മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ പാർട്ടി നിയോഗിച്ചിട്ടുള്ളത്.

നിയമസഭയിലെ 175 സീറ്റിലും മൽസരിക്കാൻ കോൺഗ്രസിനെ തയാറാക്കുന്നതിനൊപ്പം ബിജെപിയുടെ നീക്കങ്ങളെ തടയുകയെന്നതും ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്. ഇതിന് ജഗ്മോഹനെ വീണ്ടും കോൺഗ്രസുകാരനാക്കുകയാണ് നല്ലതെന്ന തിരിച്ചറിവ് ഉമ്മൻ ചാണ്ടിക്കും വന്നു കഴിഞ്ഞു. വൈ എസ് ആർ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും വിഷയങ്ങളെ തുറന്ന മനസോടെ കാണുമെന്നും ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ജഗ്മോഹൻ റെഡ്ഡിയെ തന്നോട് അടുപ്പിക്കാൻ തന്നെയാണ് ഇതിലൂടെ ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത്.

രണ്ടാഴ്ച മുമ്പാണ് ആന്ധ്രയിലെ എഐസിസി ചുമതലയുള്ള ജനറൽ സെക്രട്ടറി പദം ഉമ്മൻ ചാണ്ടി ഏറ്റെടുത്തത്. അന്ന് മുതൽ തന്നെ പഴയ മുഖ്യമന്ത്രിയായ കിരൺ കുമാറിനെ കോൺഗ്രസിലേക്ക് അടുപ്പിക്കാൻ ചരടുവലികളും തുടങ്ങി. അതാണ് ലക്ഷ്യം കാണുന്നത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ബഷീർ ബഷിക്കെതിരെ പൊലീസിനെ സമീപിച്ച് രണ്ടാം ഭാര്യ! ആദ്യ ഭാര്യയ്‌ക്കൊപ്പം തന്നെ ലിവിങ് ടുഗെദർ ബന്ധത്തിലേർപ്പെട്ട തന്നെ വഞ്ചിച്ചെന്ന് ആരോപിച്ച് ബഷിക്കെതിരെ മോഡലായ യുവതി രംഗത്ത്; ബിഗ് ബോസിൽ നിന്നും പുറത്തായ ബഷീർ ബഷി അഴിയെണ്ണേണ്ടി വരുമോ? ബിഗ് ബോസിലെ സെലബ്രിറ്റി പരിവേഷം ഫ്രീക്കൻ ബഷിക്ക് രക്ഷയാകുമോ?
സമ്മതമില്ലാതെ ചുംബിക്കാൻ ശ്രമിച്ചു, വീട്ടിനടുത്തുള്ള സ്‌കൂൾ വിദ്യർത്ഥികളായ ആൺകുട്ടികളെ കാലങ്ങളെടുത്ത് വരുതിയിലാക്കി ലൈംഗികമായി ഉപയോഗിച്ചു'; നടൻ ഹരിനാരായണന്റെ മരണത്തിനിടയക്കിയത് ചില ഫെമിനിസ്റ്റുകളുടെ ഈ ഗുരുതര ആരോപണങ്ങളോ? അപവാദത്തിൽ മനസ്സുനീറി വിഷാദരോഗിയായി മാറിയ നടൻ അമിതമായ ഗുളിക കഴിച്ച് മരണം സ്വയം വരിച്ചുവോ? ജോൺ എബ്രഹാമിന്റെ പ്രിയപ്പെട്ട നടന്റെ മരണം ഒരുകൂട്ടം ഫെമിനിസ്റ്റുകൾ നടത്തിയ 'കൊല'യെന്ന് സുഹൃത്തുക്കൾ
രതി വൈകൃതം സുഗമമാക്കാൻ ഓരോ വിദ്യാർത്ഥിക്കും പ്രത്യേകം മുറികളൊരുക്കി; അച്ചൻ പട്ടം പോകാതിരിക്കാൻ പഞ്ചനക്ഷത്ര ഹോട്ടലിൽ എത്തിച്ച് വസ്ത്രങ്ങൾ വലിച്ചു കീറി പൂർണ്ണ നഗ്നനാക്കി ഇരയുടെ വിഡിയോ ഷൂട്ട് ചെയ്തു; കുളിമുറിയിൽ ഒളിച്ചിരുന്ന് ജനനേന്ദ്രിയത്തിൽ മർദ്ദനവും; പീഡനക്കേസിൽ 14 ദിവസത്തിനകം ജാമ്യം നേടിയിട്ടും ലൈംഗിക ഭീകരത പുറത്തെത്തിച്ച ഇരയേയും അച്ഛനേയും കഞ്ചാവ് കേസിൽ കുടുക്കാൻ കരുക്കൾ നീക്കി വീണ്ടും അഴിക്കുള്ളിലാക്കി; ഇരിട്ടിയിലെ മുൻ വൈദികൻ ജെയിംസ് തെക്കേമുറി ചില്ലറക്കാരനല്ല
ക്യാപ്ടനായിരുന്നപ്പോൾ സിനിമയിൽ നക്ഷത്രമാകുമെന്ന് പറഞ്ഞ് ജ്യോത്സ്യൻ ആദ്യം വിശ്വാസമുറപ്പിച്ചു; കടം കയറി മുടിഞ്ഞപ്പോൾ 33-ാം ദിവസം വീട് വിൽക്കുമെന്ന് പറഞ്ഞ ജ്യോത്സ്യൻ അതുറപ്പിച്ചു; എവിടെ കയറി ഒളിച്ചിരുന്നാലും മൂന്ന് മാസത്തിനകം അപകടം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച അതേ ജ്യോൽസ്യൻ അന്ധവിശ്വാസിയാക്കി; അന്തരിച്ച ക്യാപ്ടൻ രാജു എന്തുകൊണ്ടായിരുന്നു ജ്യോത്സ്യത്തെ ഇത്രയേറെ കണ്ണുമടച്ച് വിശ്വസിച്ചത്?
പൂർണമായും എയർ കണ്ടീഷൻ ചെയ്ത ക്വാർട്ടേഴ്‌സിന് വാടക 25,000രൂപ; ബിജെപി നേതാവിനൊപ്പം ആഡംബര ഫ്‌ളാറ്റിൽ കഴിഞ്ഞത് പഞ്ച നക്ഷത്ര സൗകര്യങ്ങളൊരുക്കി; പണമുണ്ടാക്കാൻ ഹണിട്രാപ്പിൽ ഉന്നതരെ വീഴ്‌ത്തി; മാനം ഭയന്ന് പരാതി പറയാതെ ഇരകൾ മാളത്തിലൊളിച്ചപ്പോൾ പെൺകണിയിൽ വീണത് തളിപ്പറമ്പിലെ നിരവധി പേർ; സ്‌കൂട്ടർ മോഷണക്കേസ് എത്തിച്ചത് മൊബൈൽ ഫോണിലെ രഹസ്യ കോഡുകളിലും; സമീറയെ അകത്താക്കിയത് 'ടൂൾസ് സേഫാക്കണമെന്ന' സന്ദേശം
പ്രവാസിയുടെ ഭാര്യയായ പെങ്ങളുടെ മകളുമായുള്ള അവിഹിതം വിലക്കിയിട്ടും വകവച്ചില്ല; രണ്ടാഴ്ച കാമുകിയെ ഓട്ടോ ഡ്രൈവർ ഒപ്പം താമസിപ്പിച്ചതോടെ വൈരാഗ്യം കൂടി; ഗൾഫിൽ നിന്ന് ഭർത്താവെത്തി യുവതിയെ തിരികെ കൊണ്ടു പോയിട്ടും വാക്ക് തർക്കവും അടിപടിയും തുടർന്നു; ചിന്നക്കടയിലെ ഉഷാ തിയേറ്ററിന് മുന്നിലെ സിയാദിന്റെ കൊലപാതകത്തിന് പിന്നിലുള്ളത് അമ്മാവന്റെ പ്രതികാരം; പ്രതികൾക്കായി വലവീശി കൊല്ലം പൊലീസ്
സെമിനാരി റെക്ടർ എന്ന നിലയിൽ നിരന്തരമായി ലൈംഗിക വൈകൃതത്തിന് ഇരയാക്കി; സഭാ കോടതിയിൽ പരാതിപ്പെട്ടപ്പോൾ നിർബന്ധിച്ച് പിൻവലിപ്പിച്ചു; എല്ലാം പൊളിഞ്ഞപ്പോൾ പിതാവിന്റെ സ്‌കൂട്ടറിൽ കഞ്ചാവ് ഒളിപ്പിച്ച് എക്‌സൈസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചു; കത്തോലിക്കാ സഭയെ നാണം കെടുത്താൻ ഇതാ ഒരു അതിക്രൂരനായ വൈദികൻ കൂടി; അന്വേഷണത്തിൽ എല്ലാം തെളിഞ്ഞപ്പോൾ ഫാ ജെയിംസ് തെക്കേമുറി അഴിക്കുള്ളിൽ
മുണ്ട് മാടിക്കുത്തി മുഖം താഴ്‌ത്തി വേഗത്തിൽ നടന്നു പോകുന്ന പ്രകൃതം; ഇടക്കാലത്ത് ഗൾഫിൽ പോയപ്പോൾ നാടിനൊരാശ്വാസമായിരുന്നു; തിരിച്ചു വന്ന് പിന്നെയും 'ഞരമ്പ് രോഗം' പ്ലസ് മോഷണം തുടങ്ങി; വയനാട് വെള്ളമുണ്ടയിൽ നവദമ്പതികളുടെ കൊലപാതകക്കേസിലെ പ്രതി വിശ്വനാഥനെ പൊലീസ് പിടികൂടിയത് മൊബൈൽ കേന്ദ്രീകരിച്ചുള്ള അതീവരഹസ്യ അന്വേഷണത്തിൽ
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
നവവധുവിന്റെ ഒളിച്ചോട്ടം പുറത്തായോതോടെ കിർമാനി മനോജ് വീണ്ടും മുങ്ങി; ഭാര്യയ്ക്ക് മക്കൾ ഒന്നല്ല രണ്ടെന്ന് അറിഞ്ഞതും നാണക്കേടായി; ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന് ജയിലിലായതിന്റെ ക്ഷീണം തീർക്കാൻ ഓർക്കാട്ടേരിക്കാരിയെ കെട്ടിയ കിർമാണി മനോജ് ഊരാക്കുടുക്കിൽ; പരോളിൽ മുങ്ങിയ കൊലപാതകിക്കായി വല വീശി വീണ്ടും പൊലീസ്; നിമിഷ വധുവായെത്തിയത് സാന്നിത്തിൽ നിന്നും വിവാഹ മോചനം നേടാതെ; മാഹി പന്തക്കലിലെ കല്ല്യാണ വീട്ടിൽ മ്ലാനത പടർന്നത് ഇങ്ങനെ
തിരുവനന്തപുരത്ത് മോഹൻലാൽ...കൊല്ലത്ത് സുരേഷ് ഗോപി...എറണാകുളത്ത് ശ്രീശാന്ത്; ഡൽഹയിൽ സേവാഗും അക്ഷയ് കുമാറും; മുംബൈ പിടിക്കാൻ സാക്ഷാൽ മാധുരി ദീക്ഷിത്ത്; സണ്ണി ഡിയോളിനേയും മത്സരിപ്പിക്കാൻ ആഗ്രഹം; ലോകസഭയിൽ 350 കടക്കാൻ 70ഓളം പ്രമുഖരെ രംഗത്തിറക്കാൻ പദ്ധതിയുമായി അമിത് ഷാ; മനസ്സ് തുറക്കാത്തത് മോഹൻലാൽ മാത്രം; പരിവാറിലൂടെ സൂപ്പർ സ്റ്റാറും അടുക്കുമെന്ന് പ്രതീക്ഷ; മോദി ഭരണം ഉറപ്പിക്കാൻ ബിജെപി തന്ത്രങ്ങൾ ഇങ്ങനെ
രാജ്‌നാഥ് സിംഗിന്റെ അടുപ്പക്കാരൻ; അമിത് ഷായുടേയും രാഹുൽ ഗാന്ധിയുടേയും ഉറ്റ സുഹൃത്ത്; അൽഫോൻസ് കണ്ണന്താനത്തെ ബിജെപിയിൽ എത്തിച്ച തന്ത്രശാലി; കേരളത്തിലെ കോൺഗ്രസ് നേതാക്കളിൽ പലരും ആശ്രയിക്കുന്ന പ്രധാനി; ഫ്രാങ്കോയെ തൊടാൻ കഴിയാത്തിന്റെ ഉത്തരവാദിത്തം പിണറായി വിജനിൽ മാത്രം ആരോപിക്കുന്നവർ ഡൽഹിയിലെ ഈ ഉന്നത ബന്ധങ്ങളെ കൂടി തിരിച്ചറിയുക; ഫ്രാങ്കോ മുളയ്ക്കലിന്റെ ഉന്നത ബന്ധങ്ങൾ ആരേയും അതിശയിപ്പിക്കുന്നത്
അവൻ നമ്മുടെയാളല്ല തട്ടിയേക്കൂ എന്നു ഫോണിൽ പറയുന്ന മെത്രാൻ! കൂട്ടിക്കൊടുപ്പുകാരിയുടെ തലത്തിലേക്ക് അധ:പതിച്ച മദർ സുപ്പീരിയർ; സ്വത്ത് വരെ സഭയ്ക്ക് നൽകി നിത്യവ്രതം അനുഷ്ഠിക്കുന്നതിനാൽ പുറത്താക്കാൻ ആർക്കും കഴിയില്ല; പ്രശ്‌നത്തിനെല്ലാം കാരണം അമ്മയെ പിതാവിനൊപ്പം കിടക്കാൻ സമ്മതിക്കാത്തതും; ഫ്രാങ്കോയുടെ ക്രൂരതകൾ സിസ്റ്റർ അനുപമ ഓർത്തെടുക്കുമ്പോൾ
മെത്രാൻ ഒന്നും ചെയ്തില്ല, ഏതാണ്ടൊക്കെ കാണിച്ചു വെന്നാണ് പരാതി.. മെഡിക്കൽ നടത്തിയപ്പോൾ കന്യകത്വമില്ല.. അപ്പോൾ ബലാത്സംഗം ചെയ്തെന്ന പരാതിയാക്കി.. അഞ്ചാം തീയ്യതി ബലാത്സംഗം ചെയ്ത മെത്രാനുമായി എന്തിനാണ് ആറാം തീയ്യതി വിരുന്നുണ്ടത്? ഇത്രയും മോശം സ്വഭാവമുള്ള മെത്രാന്റെ മുറിയിൽ രാത്രി പത്തരയ്ക്ക് മുട്ടി വിളിക്കേണ്ട കാര്യമെന്തായിരുന്നു? കോടനാട് നാൽപ്പത് സെന്റ് സ്ഥലം ഇവരുടെ സഹോദരങ്ങൾക്കുണ്ട്: ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ആഞ്ഞടിച്ച് പി സി ജോർജ്ജ് മറുനാടനോട്
വിവാഹ മോചനത്തിന് മുതിരാതെ ഭാര്യ കുഞ്ഞിനൊപ്പം ജീവിക്കുന്നത് മുൻ കാമുകനൊപ്പം; ചോദ്യം ചെയ്യലിൽ കുഞ്ഞ് കാമുകന്റേതാണെന്ന് പറഞ്ഞ് യുവതി; ഭർത്താവ് ഉപേക്ഷിച്ച ഭാര്യമാർ മാത്രമല്ല പെണ്ണൊരുമ്പെട്ടാൽ തകരുന്ന ആൺ ജീവിതവും ഇവിടെയുണ്ട്; ഭാര്യയുടെ വഞ്ചനയിൽപെട്ട് വാഹനങ്ങൾ ഉൾപെടെയുള്ള സമ്പാദ്യങ്ങളും നഷ്ടമായി; ഒരു 'പുരുഷപീഡന കഥ' പങ്കുവച്ച് മട്ടാഞ്ചേരിക്കാരൻ ലുക്കു
ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊന്ന കിർമാണി മനോജ് വിവാഹിതനായി; 11 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയ രണ്ടാം പ്രതിയുടെ വധു ഒരു കുട്ടിയുടെ മാതാവും ടിപിയുടെ നാട്ടുകാരിയും; അതീവ രഹസ്യമായി പോണ്ടിച്ചേരി ക്ഷേത്രത്തിൽ വെച്ചു പൂജാരിയുടെ സാന്നിധ്യത്തിൽ വിവാഹം; മാഹി പന്തക്കലിലെ വീട്ടിൽ വെച്ച് വിവാഹ സത്ക്കാരത്തിനും ഒരുക്കങ്ങൾ
ബിഷപ്പായതു പോപ്പ് പുറത്താക്കിയ വത്തിക്കാനിലെ അധോലോകത്തെ സ്വാധീനിച്ച്; ഹിറ്റ്‌ലറാണ് തന്റെ റോൾ മോഡലെന്ന് ഇഷ്ടക്കാരോട് തുറന്ന് പറയും; വിമത വൈദികരെ നിരീക്ഷിക്കാൻ പഞ്ചാബ് പൊലീസിന്റെ സഹായം; ചോദ്യം ചെയ്യുന്നവരെ ക്രിമിനൽ കേസിലോ പെണ്ണു കേസിലോ കുടുക്കും; തന്നെക്കാൾ പ്രശസ്തി ലഭിച്ചതു കൊണ്ട് വൈദികനെ മഹറോൺ ചൊല്ലി വീട്ടിലിരുത്തി; മെത്രാൻ വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയർത്തിയത് അധോലോക സാമ്രാജ്യം
ബംഗളുരു നഗരത്തിൽ നാലേക്കർ സ്ഥലത്ത് പൂന്തോട്ടത്തിന് നടുവിൽ ബംഗ്ലാവ്; പല അന്താരാഷ്ട്ര വിമാനത്താവളങ്ങളുടേയും സമീപം ഭൂമി; കൊട്ടാര സദൃശ്യമായ അരമനയും സമ്പൂർണ്ണമായി എസി ചെയ്ത സെമിനാരിയും; ഡൽഹിയിൽ സ്വകാര്യ ബസ് സർവ്വീസും പഞ്ചാബിൽ സാമ്പത്തിക ഇടപാടുകളും; മഠം സ്ഥാപിച്ചത് ലൈംഗിക ആവശ്യത്തിനും സാമ്പത്തിക ഇടപാടുകൾക്കുമായി; ബെങ്കയിലെ സെമിനാരിയുടെ ചുമതല സാമ്പത്തിക ക്രമക്കേടിന് പുറത്തായ വൈദികന്; ഫ്രാങ്കോയുടെ രഹസ്യ ജീവിതത്തിന്റെ ഞെട്ടിക്കുന്ന കഥകൾ
ഇപ്പോൾ കേന്ദ്രം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? കേരളം അനുവദിച്ചത് എത്രയാണെന്ന് അറിയാമോ? ഇതേക്കുറിച്ച് അംഗത്തിന് എന്തെങ്കിലും ധാരണയുണ്ടോ? ജീവൻ നഷ്ടമായവർക്കുള്ള നഷ്ടപരിഹാരം ഉയർത്തണമെന്നും വായ്‌പ്പകൾ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട എൽദോ എബ്രഹാം എൽഎൽയോട് ക്ഷുഭിതനായി മുഖ്യമന്ത്രിയുടെ ചോദ്യം; പിണറായിയുടെ ഇടപെടലിൽ സഭ പകച്ചുപോയ നിമിഷം..!
വെറുതെ കിടന്ന് വഴക്കുണ്ടാക്കാതെ.....ഓകെ താങ്ക് യു! ക്ഷമ ചോദിക്കുമോ എന്ന് ആവർത്തിച്ച് ചോദിച്ച് അവതാരിക; ചിരിച്ച് തള്ളി പിസി; കന്യാസ്ത്രീ കന്യകയല്ലെന്ന വാദത്തിൽ പൊട്ടിത്തെറിച്ച് ചോദ്യശരങ്ങൾ; തപ്പിയും തടഞ്ഞും ഇംഗ്ലീഷ് പറഞ്ഞ് പടിച്ച് നിൽക്കാൻ ശ്രമിച്ചെങ്കിലും പതറി വീണ് പൂഞ്ഞാർ എംഎൽഎ; ഷാനി പ്രഭാകരനേയും വേണു ബാലകൃഷ്ണനേയും തെറി പറഞ്ഞ് പേടിപ്പിച്ച് ശീലിച്ച പിസി ജോർജ് റിപ്പബ്ലിക് ചാനൽ അവതാരികയുടെ ചോദ്യത്തിന് മുമ്പിൽ പെട്ട് പോയത് ഇങ്ങനെ
ദിവസം രണ്ടരക്കിലോ ചിക്കനും അൻപത് മുട്ടയുടെ വെള്ളയും ഇനി എവിടെ നിന്നു കിട്ടും? പീഡന കേസിൽ അകത്തായ മുരളീകുമാറിന്റെ ഭക്ഷണചര്യകൾ കേട്ടു ഞെട്ടി പൊലീസും; ഓർമ്മ വെച്ചപ്പോൾ മുതൽ തുടർന്ന ഭക്ഷണവും എക്‌സർസൈസും ഇരുമ്പഴിക്കുള്ളിൽ മുടങ്ങുമ്പോൾ നഷ്ടമാകുന്നത് വർഷങ്ങളായി കാത്തു സൂക്ഷിച്ച ശരീരസൗന്ദര്യം: മിസ്റ്റർ ഏഷ്യയുടെ ആരാധകർക്കും സങ്കടം ഉള്ളിൽ ഒതുക്കാൻ വയ്യ
ശശി നടന്ന വഴിയിൽ കമ്മ്യൂണിസ്റ്റ് പച്ചപോലും മുളയ്ക്കില്ല! ഞാൻ ഗുണ്ടയെന്ന് പരസ്യമായി പറയുന്ന നേതാവ്; വിമർശിക്കുന്നവരെ പച്ചത്തെറി വിളിക്കാൻ ഒരു മടിയുമില്ല; ഷൊർണ്ണൂരിലെ മണൽ മാഫിയയുടെ തലതൊട്ടപ്പൻ; പാർട്ടി സമ്മേളനത്തിനെത്തിയ പിണറായിയെ ഊണു കഴിക്കാൻ വീട്ടിൽ കൊണ്ട് പോകാൻ നടത്തിയ ശ്രമം പൊളിച്ചത് പിണറായിയുടെ മുൻകോപം തന്നെ; പാർട്ടി വനിതാ നേതാവിന്റെ പരാതിയിൽ കുടുങ്ങിയ ഷൊർണ്ണൂർ എംഎൽഎ പികെ ശശി അത്ര ചെറുമീനല്ല
ആറുമാസം മുമ്പ് ഫെയ്‌സ് ബുക്കിലൂടെ ബോഡി ബിൽഡർ പരിചയം തുടങ്ങി; വീട്ടുകാരുമായും അടുത്ത് യുവതിയിൽ വിശ്വാസം നേടിയെടുത്തു; പിന്നെ ഭക്ഷണത്തിന് വിളിച്ച് കോട്ടയത്തെ ഹോട്ടൽ ഐഡയിൽ മുറിയെടുത്ത് ബലാത്സംഗം; നിലയ്ക്കാത്ത രക്തസ്രാവമുണ്ടായപ്പോൾ ആശുപത്രിയിൽ കൊണ്ടു വന്നതും മിസ്റ്റർ ഏഷ്യ പട്ടത്തിനുടമ; അവിവാഹിതയെ വിവാഹിതനായ നാവിക സേന പെറ്റി ഓഫീസർ പീഡിപ്പിച്ചത് അതിക്രൂരമായി; മുരളി കുമാർ അറസ്റ്റിൽ
പന്ത്രണ്ടായിരം ലക്ഷം കോടി ആസ്തിയുള്ള രാജ്യമാണ് ഇന്ത്യ; വിദേശ സഹായം സ്വീകരിക്കുന്നത് അപമാനം; നവകേരള നിർമ്മിതിക്ക് പൂർണ അധികാരമുള്ള സമിതി രൂപീകരിക്കണം; എങ്കിൽ എട്ട് വർഷംകൊണ്ട് പുതിയകേരളം പടുത്തുയർത്താൻ കഴിയും; ഡാം മാനേജ്‌മെന്റിലും കേരളത്തിന് വലിയ പാളിച്ച പറ്റി; ആദ്യഘട്ടിൽ കനത്ത മഴ പെയ്തപ്പോൾ ഡാമിലെ വെള്ളം തുറന്നുവിടാമായിരുന്നു; മനസു തുറന്ന് ഇ ശ്രീധരൻ; പുനർനിർമ്മാണം മെട്രോമാനെ ഏൽപ്പിക്കുമോ എന്ന ചലഞ്ചുമായി സോഷ്യൽ മീഡിയ
അമൃതയിലെ എംബിബിഎസ് പഠനകാലത്ത് മൊട്ടിട്ട പ്രണയം; പഠനം പൂർത്തിയാക്കി ലേക് ഷോറിൽ പ്രാക്ടീസ് ചെയ്ത ശ്രീജ അമേരിക്കയ്ക്ക് പറന്നപ്പോഴും രോഹിത്തുമായുള്ള ആത്മബന്ധം തുടർന്നു; വിവാഹത്തിലൂടെ ഒരുമിക്കാനുള്ള രോഹിത്തിന്റെയും ശ്രീജയുടെയും ആഗ്രഹത്തിന് സന്തോഷത്തോടെ സമ്മതം മൂളി ചെന്നിത്തലയും വ്യവസായി ഭാസിയും; ചിങ്ങ മാസത്തിലെ ഉത്രം നാളിൽ വിവാഹ നിശ്ചയം നടന്നപ്പോൾ പൂവണിയുന്നത് വർഷങ്ങളുടെ പ്രണയം