1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
19
Tuesday

വീരനും പിണറായിയും ഒരുമിക്കുന്നു; ആശങ്കയോടെ ഉമ്മൻ ചാണ്ടിയും; പുതുവർഷ ദിനത്തിൽ മുന്നണി രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്ക് തുടക്കമാകുമോ? ചിന്തയുടെ പുസ്തക പ്രകാശനത്തിലെ ചർച്ചകൾ ചൂടുപിടിക്കുന്നു; ഇടതു മുന്നണിക്ക് കൈകൊടുക്കാൻ ഉറച്ച് ജെഡിയു; കെപി മോഹനനെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിയുടെ കരുനീക്കം

December 24, 2015 | 12:50 PM IST | Permalinkവീരനും പിണറായിയും ഒരുമിക്കുന്നു; ആശങ്കയോടെ ഉമ്മൻ ചാണ്ടിയും; പുതുവർഷ ദിനത്തിൽ മുന്നണി രാഷ്ട്രീയത്തിലെ മാറ്റങ്ങൾക്ക് തുടക്കമാകുമോ? ചിന്തയുടെ പുസ്തക പ്രകാശനത്തിലെ ചർച്ചകൾ ചൂടുപിടിക്കുന്നു; ഇടതു മുന്നണിക്ക് കൈകൊടുക്കാൻ ഉറച്ച് ജെഡിയു; കെപി മോഹനനെ ഒപ്പം നിർത്താൻ മുഖ്യമന്ത്രിയുടെ കരുനീക്കം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ഒരു പുസ്തക പ്രകാശന ചടങ്ങ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഉറക്കം കെടുത്തുകയാണ്. നേതൃമാറ്റ ചർച്ചകൾ സജീവമാക്കി കോൺഗ്രസിലെ ഐ വിഭാഗം നടത്തുന്ന അട്ടിമറി നീക്കങ്ങൾക്കിടെയാണ് പുസ്തക പ്രകാശനവും രാഷ്ട്രീയ മാറ്റത്തിന്റെ സൂചനകൾ നൽകി എത്തുന്നത്. നിലവിൽ 73 അംഗങ്ങളുടെ പിന്തുണയിലാണ് ഉമ്മൻ ചാണ്ടി സർക്കാരിന്റെ പോക്ക്. അതുകൊണ്ട് തന്നെ കണക്കിലെ കളികളിൽ മാറ്റമുണ്ടാക്കാൻ ഈ പുസ്തക പ്രകാശന ചടങ്ങിന് കഴിയില്ല. എന്നാൽ ഭരണതുടർച്ചെയന്ന മുദ്രാവാക്യം വിലപ്പോവാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. യുഡിഎഫിൽ വിള്ളലുണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിഞ്ഞാൽ അതും ഉമ്മൻ ചാണ്ടി സർക്കാരിന് കടുത്ത വെല്ലുവിളിയാകും.

ചിന്ത പ്രസിദ്ധീകരിക്കുന്ന എം പി വീരേന്ദ്രകുമാർ രചിച്ച 'ഇരുൾ പരക്കുന്ന കാലം' സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ പ്രകാശനം ചെയ്യുന്നുവെന്ന വാർത്തകളാണ് യുഡിഎഫിലെ പുതിയ ചർച്ചാ വിഷയം. രാഷ്ട്രീയമായി രണ്ട് ധ്രവുങ്ങളിലായിരുന്നു ഏറെക്കാലമായി പിണറായിയും വീരനും. ഇത് തന്നെയാണ് ഇടതു പക്ഷത്ത് നിന്ന് വീരനെ യുഡിഎഫിൽ എത്തിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പോടെ യുഡിഎഫ് ജനതാദൾ യൂണൈറ്റഡെന്ന വീരന്റെ പഴയ സോഷ്യലിസ്റ്റ് ജനതയ്ക്ക് മടുത്തു. നിയമസഭാ തെരഞ്ഞെടുപ്പിൽ കരുത്ത് കാട്ടാൻ ഇടതു പക്ഷമാണ് നല്ലതെന്ന പൊതു വിലയിരുത്തലും പാർട്ടിയിൽ ഉയർന്നു. ഇതിനിടെയാണ് പിണറായിയുമായി മഞ്ഞുരുകലിന്റെ ചിത്രം വ്യക്തമാക്കുന്ന പുസ്തക പ്രകാശനം.

സിപിഐ(എം) നിയന്ത്രണത്തിലുള്ള പുസ്തക പ്രസാദ ഗ്രൂപ്പാണ് ചിന്ത. വീരേന്ദ്രകുമാറിന്റെ ലേഖനങ്ങൾ ചിന്ത പ്രസിദ്ധീകരിക്കുന്നതിൽ തന്നെ രാഷ്ട്രീയമുണ്ട്. വർഗീയ ഫാസിസത്തിനും പ്രകൃതി ചൂഷണത്തിനുമെതിരായ എം പി വീരേന്ദ്രകുമാറിന്റെ ലേഖനങ്ങൾ ഉൾക്കൊള്ളുന്നതാണ് പുസ്തകം. 2016 ജനുവരി ഒന്നിന് വൈകിട്ട് നാലിന് തിരുവനന്തപുരം പ്രസ്‌കഌിൽ നടക്കുന്ന ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. അതായത് പുതുവർഷ ദിനത്തിൽ പിണറായിയും വീരനും ഒരേ വേദിയിലെത്തും. പരസ്പരം സംസാരിക്കും. ഇതോടെ ഇവർ തമ്മിലെ ഭിന്നതയെല്ലാം മാറും. ജനതാദൾ യുണൈറ്റഡിന് ഇടതു പക്ഷത്തേക്കുള്ള പ്രവേശനം എളുപ്പത്തിലാകും. ഇടതു പക്ഷത്ത് സിപിഎമ്മും സിപിഐയും ഒരുമിച്ചാണ് വീരനെ സ്വാഗതം ചെയ്യുന്നത്. മാത്യു ടി തോമസിന്റെ ജനതാദള്ളിന് അതുകൊണ്ട് തന്നെ കാര്യമായ ഇടപെടലിനും കഴിയില്ല.

ഏതായാലും ഇടതുപക്ഷവും വലതു പക്ഷവും തമ്മിലെ താരതമ്യം പുസ്തക പ്രകാശനത്തിൽ വീരേന്ദ്രകുമാർ നടത്തും. എൽഡിഎഫിലെ നല്ല ഓർമ്മകളും പങ്കുവയ്ക്കും. മുന്നണി വിടാനുള്ള സാഹചര്യം മറച്ചുവച്ചാകും ഇത്. ലാവ്‌ലിനിൽ കുറ്റ വിമുക്തനായ പിണറായി വിജയനെന്ന രാഷ്ട്രീയ നേതാവിനെ അംഗീകരിക്കുകയും ഇടതുപക്ഷത്തിന്റെ പ്രസക്തിയും വിവരിക്കും. വീരനും ജെഡിയുവും നല്ല സുഹൃത്തുക്കളാണെന്ന പിണറായിയുടെ പ്രഖ്യാപനം കൂടിയാകുമ്പോൾ എല്ലാം ശുഭം. അങ്ങനെ വീരൻ ഇടതു പക്ഷത്ത് എത്തുമെന്നാണ് വിലയിരുത്തൽ. കൃഷി മന്ത്രി കെപി മോഹൻ അധികാര സ്ഥാനം വിട്ട് ഈ നീക്കത്തെ പിന്തുണയ്ക്കുമോ എന്നതാണ് ശ്രദ്ധേയം. ഏതായാലും ശ്രേയംസ് കുമാർ എംഎൽഎ ഇടതു പക്ഷത്തോട് അടുപ്പമുള്ള നിലപാട് എടുത്തുകഴിഞ്ഞു.

ആർഎസ്‌പിക്കും ജെഡിയുവിനും ഉപാധികളില്ലാതെ ഇടതുമുന്നണിയിലേക്ക് തിരിച്ചുവരാമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. ഇരുപാർട്ടികൾക്കും യുഡിഎഫിൽ നിൽക്കാൻ സാധിക്കില്ല. അതുകൊണ്ട് എത്രയും വേഗം പുറത്ത് കടക്കുകയാണ് ചെയ്യേണ്ടത് അദ്ദേഹം പറഞ്ഞു. ജെഡിയുവും അർഎസ്‌പിയും തെറ്റ് ഏറ്റ് പറഞ്ഞ് യുഡിഎഫ് വിട്ടാൽ തിരികെ എൽഡിഎഫിൽ എടുക്കാമെന്നാണ് നേരത്തെ പിണറായി പറഞ്ഞിരുന്നത്. എന്നാൽ സംസ്ഥാനം നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഉപാധികളൊന്നും ഇല്ലാതെ ഇരു പാർട്ടികൾക്കും തിരികെ ഇടതു മുന്നണിയിലേക്ക് വരാമെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീരനും പിണറായിയും വേദി പങ്കിടുന്നത് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാകുന്നത്.

ഏറെ നാളായി ഇടതുപക്ഷത്തേക്ക് മടങ്ങുന്നത് വീരേന്ദ്ര കുമാറിന്റെ പരിഗണനയിലുണ്ടായിരുന്നു. വീരൻ എംഡിയായ മാതൃഭൂമിയിൽ സിപിഎമ്മിനേയും പിണറായിയും വിമർശിച്ച് നിരന്തര വാർത്തകളെത്തി. വീരനെ വി എസ് അച്യൂതാന്ദൻ പക്ഷക്കാരനായി പിണറായി കണ്ടു. ഇതേ തുടർന്നാണ് കോഴിക്കോട് ലോക്‌സഭാ സീറ്റ് പത്തിനൊന്ന് കൊല്ലം മുമ്പ് ജെഡിയുവിന് നിഷേധിച്ചത്. ഇതോടെ വീരൻ യുഡിഎഫിലെത്തി. അപ്പോഴും സിപിഎമ്മിന്റെ അമരത്തുണ്ടായിരുന്ന പിണറായിയുമായി നല്ല സൗഹൃദം സ്ഥാപിക്കാനായില്ല. ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പാലക്കാട്ടെ തോൽവിയോടെ വീരന് യുഡിഎഫ് മടുത്തു. ഇതിനിടെയിൽ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെത്തി. വീരനുമായി കോടിയേരി സംസാരിച്ചു. സിപിഐ(എം) കേന്ദ്ര നേതൃത്വവും അനുകൂലമായി. വിഎസും പിണറായിയും വെടിനിർത്തലിന്റെ പാതയിലുമെത്തി.

ഇതോടെയാണ് വീരന്റെ പുസ്തക പ്രകാശനത്തിന് ചിന്ത എത്തുന്നത്. പ്രകാശനത്തിന് പിണറായി എത്തുന്നത് വ്യക്തമായ രാഷ്ട്രീയ സന്ദേശം നൽകൽ തന്നെയാണ്. ഇടതു മുന്നണി വിട്ടവരോട് മടങ്ങിയെത്താൻ സിപിഐ(എം) പാർട്ടി പ്ലീനവും നിർദ്ദേശിക്കും. ഇതോടെ പിണറായിയുടെ കൈപിടിച്ച് വീരൻ വീണ്ടും ഇടതു പാളയത്തിലെത്തുമെന്നാണ് വിലയിരുത്തൽ. അതിനിടെ കെപി മോഹനനെ അടർത്തിയെടുത്ത് വീരേന്ദ്രകുമാറിന്റെ മുന്നണി മാറ്റത്തിന്റെ മാറ്റ് കുറയ്ക്കാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ശ്രമിക്കുന്നുണ്ട്. എന്നാൽ തന്റെ നിയമസഭാ മണ്ഡലത്തിന്റെ രാഷ്ട്രീയവും തദ്ദേശത്തിലെ യുഡിഎഫിന്റെ തോൽവിയും കെപി മോഹനനെ ചിന്തിപ്പിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതിനോടാണ് മോഹനനും താൽപ്പര്യം.

ജെഡിയു കൂടുമാറിയാൽ ആർഎസ്‌പിയും ചുവടുമാറുമെന്ന വിലയിരുത്തലുണ്ട്. വീരേന്ദ്രകുമാറിന്റെ പാർട്ടിക്ക് പാലക്കാടും കോഴിക്കോടും സ്വാധീനമുണ്ട്. ആർഎസ്‌പിക്ക് കൊല്ലവും. നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് മുൻതൂക്കം നൽകാൻ പോന്ന കൂട്ടുകെട്ടായി മാറാൻ സാധ്യതയുള്ള കൂട്ടുകെട്ടാകും അത്. ഇത് തന്നെയാണ് ഭരണത്തുടർച്ച ലക്ഷ്യമിടുന്ന മുഖ്യമന്ത്രിയെ വലയ്ക്കുന്നതും.

  • ക്രിസ്തുമസ് പ്രമാണിച്ച് ഓഫീസിന് അവധി ആയതിനാൽ നാളെ (25122015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല എഡിറ്റർ
മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ലേറ്റായെങ്കിലും വടകരയിൽ കോൺഗ്രസിന്റേത് തകർപ്പൻ സ്ഥാനാർത്ഥി നിർണയം; കോഴിക്കോടിന്റെ തട്ടകത്തിൽ പയറ്റിത്തെളിഞ്ഞ മുരളീധരൻ പാർട്ടി ദൗത്യം ഏറ്റെടുത്തത് ധൈര്യത്തോടെ; വടകരയിലേത് അക്രമരാഷ്ട്രീയവും ജനാധിപത്യവും തമ്മിലുള്ള പോരാട്ടമെന്ന് പറഞ്ഞ് രാഷ്ട്രീയ കൊലപാതകങ്ങൾ ചർച്ചയാക്കുമെന്ന് വ്യക്തമാക്കി മുരളി; കേരള രാഷ്ട്രീയത്തെ കൈവെള്ളയിൽ ഇട്ട് അമ്മാനമാടിയ ലീഡറുടെ പുത്രന്റെ വരവ് പി ജയരാജന് ഉയർത്തുന്നത് കനത്ത വെല്ലുവിളി; മുരളി എത്തിയതോടെ ആവേശക്കൊടുമുടിയിൽ യുഡിഎഫ് പ്രവർത്തകർ
ആശയക്കുഴപ്പങ്ങൾക്ക് ഒടുവിൽ വടകരയിൽ വമ്പൻ ട്വിസ്റ്റ്..! കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് തീരുമാനം; യുഡിഎഫ് പ്രചരണ സമിതി ചെയർമാന് മത്സരിക്കാൻ ഹൈക്കമാൻഡ് അനുമതി നൽകി; ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും; നിർണായകമായത് ശക്തനായ സ്ഥാനാർത്ഥിയെ വേണമെന്ന മുസ്ലിംലീഗിന്റെയും പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെയും ശക്തമായ സമ്മർദ്ദം; മുരളീധരന്റെ വരവോടെ വടകരയെ കാത്തിരിക്കുന്നത് തീപാറുന്ന മത്സരം; വയനാട്ടിൽ ടി സിദ്ദിഖ് തന്നെ
ശരത് ലാലിന്റെ വലിയമ്മയുടെ പൊട്ടിക്കരച്ചിലിന് ഇടയിൽ രാജ്‌മോഹൻ ഉണ്ണിത്താന്റെ വികാരഭരിതമായ തുടക്കം; ഇനിയൊരു മകൻ പോലും കൊല്ലപ്പെടാതിരിക്കാൻ രാജ്‌മോഹനെ ജയിപ്പിക്കാൻ കല്യോട്ടെ അമ്മമാർ പിരിവിട്ടു നൽകിയ തുക തെരഞ്ഞെടുപ്പു കമ്മീഷനിൽ കെട്ടിവെയ്ക്കും; ധീര രക്തസാക്ഷികളുടെ ജീവൻ എടുത്തവർക്ക് മാപ്പു കൊടുക്കാതിരിക്കാൻ എന്നും ഒപ്പമെന്ന് പ്രഖ്യാപിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി; രാജ്‌മോഹൻ ഉണ്ണിത്താന്റെ മാസ് എൻട്രിയിൽ ഞെട്ടി ഇതുവരെ ഉറച്ച സീറ്റെന്ന് കരുതിയിരുന്ന സിപിഎമ്മുകാർ
ഇത് ഇന്ദ്രജിത്ത്,സുകുമാരന്റെയും മല്ലികയുടേയും മകൻ; പൃഥ്വിരാജിന്റെ ചേട്ടൻ, പൂർണ്ണിമയുടെ ഭർത്താവ്; നല്ല അഭിനയമാണ്; കെ മുരളീധരനെ വടകരയിൽ സ്ഥാനാർത്ഥിയാക്കിയതോടെ പി ജയരാജന് വീണ്ടും നെഞ്ചുവേദന വരുമോ? ഇന്ദ്രജിത്തിന്റെ 'നെഞ്ചു വേദനാ' ചിത്രം പോസ്റ്റ് ചെയ്ത് നൈസായി ട്രോളി വി ടി ബൽറാം; എജ്ജാതി ടൈംമിങ് മിസ്ടർ വിടി എന്നു പറഞ്ഞ് കൈയടിച്ച് കോൺഗ്രസ് അനുകൂലികൾ
വൽസലപുത്രന് വേണ്ടി ഉമ്മൻ ചാണ്ടി അരയും തലയും മുറുക്കി രംഗത്തിറങ്ങിയതോടെ അതൃപ്തി തുറന്നു പറഞ്ഞ് പിറകോട്ടു വലിഞ്ഞു ചെന്നിത്തല; മനസ്സില്ലാ മനസോടെ ടി സിദ്ദിഖിന് വയനാട് നൽകാൻ സമ്മതിച്ചു ഹൈക്കമാൻഡും; ആദ്യത്തെ എതിർപ്പ് വേണ്ടെന്ന് വെച്ച് ആലപ്പുഴയിൽ പ്രചരണം തുടങ്ങി ഷാനിമോൾ; നേരത്തെ തുടങ്ങി പ്രവർത്തനം ഊർജ്ജസ്വലമാക്കി ആറ്റിങ്ങലിലെ അടൂർ പ്രകാശ്; ജയരാജൻ പേടിയിൽ മത്സരിക്കാൻ ആളില്ലാതെ വടകരയും: തന്റെ പേരു പറഞ്ഞു സുധീരനെ വെട്ടിലാഴ്‌ത്തി മുല്ലപ്പള്ളിയുടെ നാടകീയ നീക്കവും
മത്സരിക്കാനില്ലെന്ന് പറഞ്ഞ് മുല്ലപ്പള്ളിയും വേണുഗോപാലും സുധീരനും മാറി നിന്നപ്പോൾ അണികൾക്കിടയിൽ പുകഞ്ഞത് കടുത്ത രോഷം; മൂന്ന് ദിവസം നീണ്ട ആകാംക്ഷകൾക്ക് വിരാമമിട്ട് വടകരയിൽ സൂപ്പർ ട്വിസ്റ്റ്; 'ഞാൻ മത്സരിക്കാൻ തയ്യാറെന്ന്' പറഞ്ഞ് വെല്ലുവിളി ഏറ്റെടുത്ത മുരളീധരന് കോൺഗ്രസുകാർക്കിടയിൽ 'സൂപ്പർതാര' പരിവേഷം; പാർട്ടിയിലേക്കുള്ള രണ്ടാം വരവിൽ എല്ലാവരാലും അവഗണിക്കപ്പെട്ട നേതാവിന്റെ രാഷ്ട്രീയ ഗ്രാഫ് ഒരൊറ്റ 'യെസ്' മൂളലിൽ മുകളിലേക്ക് കുതിച്ചുയരുന്നു
സ്‌കൂളിൽ നിന്ന് കുട്ടികളെ വിളിച്ച് ഓട്ടോയിൽ കയറി ധൃതിയിൽ പോകുന്നത് കണ്ടെന്ന് നാട്ടുകാർ; എങ്ങോട്ടാണ് യാത്രയെന്ന് ചോദിച്ചെങ്കിലും കേട്ടതായി ഭാവിച്ചില്ല; രണ്ട് യുവതികളും നാല് കുട്ടികളുമുൾപ്പെട്ട കുടുംബം പോയത് എങ്ങോട്ടെന്നറിയാതെ ബന്ധുക്കൾ; ദുരൂഹത മാറാതെ സൽമ ഷമീന തിരോധാന കേസ്; അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...
അവധി ദിവസം ഗോവക്കാരിയോടൊപ്പം ഒറ്റയ്ക്ക് സ്വന്തം ഓഫീസിൽ എത്തി; വൈദ്യുതി ഇല്ലാത്തതിനാൽ ജനറേറ്റർ ഓൺ ചെയ്ത ശേഷം ഓഫീസിൽ തന്നെ ഇരുന്നു; പിറ്റേന്ന് ഓഫീസിലെത്തിയ ജീവനക്കാർ കാണുന്നത് ഉടമയും ജീവനക്കാരിയും മരിച്ച് കിടക്കുന്നത്; തൃശൂരിലെ കൃത്രിമ പല്ലു നിർമ്മാണ സ്ഥാപനത്തിന്റെ ഉടമയും ജീവനക്കാരിയും മരിച്ചതിൽ സർവ്വത്ര ദുരൂഹത
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
അക്കു അക്‌ബറിന്റെ സിനിമാ ഷൂട്ടിംഗിനിടയിൽ ഞാനൊരു സൂത്രം ചെയ്യാം; മീശമാധവനിൽ തിരക്കഥയിൽ ഇല്ലാത്ത സീൻ ദിലീപേട്ടൻ അഭിനയിച്ചില്ലേ? അതുപോലെ പുതിയ സിനിമയിൽ ഞാൻ ഒരു നമ്പർ ഇറക്കി എല്ലാവരേയും ഞെട്ടിക്കും? അരഞ്ഞാണ കഥയിൽ സസ്‌പെൻസ് നിർത്തി 'അതൊന്നും ഇപ്പോൾ പറയില്ല, മഞ്ജുചേച്ചിയും ഞെട്ടും' എന്നുമാത്രം പറഞ്ഞ് കാവ്യ; ദിലീപിന്റെ ജയിൽജീവിതം ഒരു ഫ്‌ളാഷ് ബാക്ക് - പല്ലിശ്ശേരി പരമ്പര നിർണായക ഘട്ടത്തിൽ
പള്ളിയിൽ വച്ചുള്ള ആദ്യ കൂടിക്കാഴ്ചയിൽ സ്വന്തമാക്കിയത് മൊബൈൽ നമ്പർ; അശ്ലീല വീഡിയോ അയച്ചു കൊടുത്ത് സൗഹൃദത്തെ വഴിവിട്ട നിലയിലേക്ക് വളർത്തി; വീട്ടിലെ നിത്യസന്ദർശകയായി അടുപ്പം വളർത്തി; രക്ഷിതാക്കളില്ലാത്തപ്പോൾ എത്തി സ്വവർഗ്ഗ ലൈംഗിക പീഡനം പതിവാക്കി; സഹികെട്ടപ്പോൾ അച്ഛനോട് എല്ലാം തുറന്ന് പറഞ്ഞ് പതിനാറുകാരി; താക്കീതിന് പകരം കേസിൽ കുടുക്കാൻ തന്ത്രമൊരുക്കി പീഡകയും; പതിനാറുകാരിയെ പതിനെട്ടുകാരി ബലാത്സംഗം ചെയ്ത കഥ കേട്ട് ഞെട്ടി മലയാളികൾ
പ്ലസ് ടുവിൽ തുടങ്ങിയ പ്രണയം; ലാബ് ടെക്‌നീഷ്യൻ കോഴ്‌സിന് ചേർന്നപ്പോൾ അവഗണനയും; വന്നു കാണരുതെന്നും തനിക്ക് വേറെ കാമുകൻ ഉണ്ടെന്നും ഒഴിവാക്കാനായി പറഞ്ഞത് പ്രതികാരാഗ്നിയായി; ചിലങ്ക ജംഗ്ഷനിൽ കാത്ത് നിന്നത് രണ്ട് കുപ്പി പെട്രോളും കഠാരയുമായി; വയറ്റിൽ കത്തി കുത്തിക്കയറ്റി അപ്രതീക്ഷിത ആക്രമണം; മുഖത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച ശേഷം കടന്നു കളയാനുള്ള നീക്കം പൊളിച്ചത് നാട്ടുകാരും; തിരുവല്ലയെ ഞെട്ടിച്ച പട്ടാപ്പകൽ തീകൊളുത്തലിൽ അജിൻ റെജി മാത്യുവിന്റെ കുറ്റസമ്മതം ഇങ്ങനെ
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം