Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

180 സീറ്റുകൾ നേടാൻ യുപിഎയ്ക്ക് കഴിഞ്ഞാൽ തൃണമൂൽ-എസ് പി-ബി എസ് പി പിന്തുണയോടെ രാഹുൽ തന്നെ സർക്കാർ ഉണ്ടാക്കും; കോൺഗ്രസിനോട് ക്ഷമിച്ച ജഗ്മോഹന്റെ പിന്തുണ കൂടി ഉറപ്പിച്ചതോടെ സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉയർന്നു; ഒറ്റയ്ക്ക് 200 കടക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ഉണ്ടാക്കാതെ മാറി നിന്ന് ക്രിയാത്മക പ്രതിപക്ഷം ആവാൻ ഉറച്ച് മോദിയും

180 സീറ്റുകൾ നേടാൻ യുപിഎയ്ക്ക് കഴിഞ്ഞാൽ തൃണമൂൽ-എസ് പി-ബി എസ് പി പിന്തുണയോടെ രാഹുൽ തന്നെ സർക്കാർ ഉണ്ടാക്കും; കോൺഗ്രസിനോട് ക്ഷമിച്ച ജഗ്മോഹന്റെ പിന്തുണ കൂടി ഉറപ്പിച്ചതോടെ സർക്കാർ ഉണ്ടാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം ഉയർന്നു; ഒറ്റയ്ക്ക് 200 കടക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാർ ഉണ്ടാക്കാതെ മാറി നിന്ന് ക്രിയാത്മക പ്രതിപക്ഷം ആവാൻ ഉറച്ച് മോദിയും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ആത്മവിശ്വാസത്തിലാണ് കോൺഗ്രസും രാഹുൽ ഗാന്ധിയും. യുപിഎയുടെ കരുത്തിൽ 180 സീറ്റുകൾ നേടാൻ കഴിയുമെന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ. തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം തൂത്തുവാരുമെന്നതാണ് പ്രധാന പ്രതീക്ഷ. ഇതിനൊപ്പം ആന്ധ്രയിൽ വി എസ് ആർ കോൺഗ്രസിനെ അടുപ്പിക്കാനായതും ഗുണം ചെയ്യും. കോൺഗ്രസിനോട് ക്ഷമിച്ചുവെന്ന് ജഗ്മോഹൻ റെഡ്ഡി പറഞ്ഞതിലാണ് പ്രതീക്ഷ. ജഗ്മോഹൻ യുപിഎയിൽ അംഗമാകുന്നതോടെ എല്ലാം അനുകൂലമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഇത്തരത്തിലൊരു സാഹചര്യമുണ്ടായാൽ രാഹുൽ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ കഴിയും. ഭരണ സ്ഥിരതയ്ക്ക് വേണ്ടി തൃണമൂൽ-എസ് പി-ബി എസ് പി പിന്തുണ കോൺഗ്രസിന് ഉറപ്പാവുകയും ചെയ്യും. യുപിഎയുടെ പ്രകടനം ഏറെ പിന്നിലായാൽ മാത്രമേ പ്രതിപക്ഷത്ത് മൂന്നാം ബദലിന് സാധ്യത ഉണ്ടാകൂ.

അതിനിടെ തെരഞ്ഞെടുപ്പിൽ 200 സീറ്റിൽ താഴെ മാത്രമേ ബിജെപിക്ക് കിട്ടുന്ന സാഹചര്യമുണ്ടായാൽ ഭരണമുണ്ടാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രമിക്കില്ല. പരാജയം സമ്മതിച്ച് ക്രിയാത്മക പ്രതിപക്ഷമായി ബിജെപി മാറും. യുപിഎയിലേയും മൂന്നാം മുന്നണിയിലേയും പാർട്ടികളെ അടർത്തിയെടുത്ത് അധികാരം പിടിക്കാൻ ശ്രമിക്കില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടിയിരുന്നു. ഇതിനുള്ള സാധ്യതയില്ലെന്ന് ബിജെപി തിരിച്ചറിയുന്നു. എൻഡിഎ മുന്നണിക്ക് മുൻതൂക്കം കിട്ടുമോ എന്നതാണ് അവർ ഇപ്പോൾ നോക്കുന്നത്. അതും നടക്കാത്ത സാഹചര്യത്തിൽ അധികാരത്തിലെത്താൻ മോദി കരുനീക്കം നടത്തില്ല. ഈ സന്ദേശം ബിജെപി നേതാക്കൾക്കും മോദി നൽകി കഴിഞ്ഞു. ക്രിയാത്മക പ്രതിപക്ഷമായി സർക്കാരിന്റെ പ്രവർത്തനങ്ങളെ തുറന്ന് കാട്ടാനാകും മോദി ശ്രമിക്കുക.

യുപിഎയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് കോൺഗ്രസിന് അറിയാം. ഈ സാഹചര്യത്തിലാണ് കേന്ദ്രത്തിൽ ഭരണമുറപ്പാക്കുന്നതിനുള്ള കേവല ഭൂരിപക്ഷം തികയ്ക്കാൻ ആന്ധ്രയിലെ വൈഎസ്ആർ കോൺഗ്രസിനെ ഒപ്പം നിർത്താനുള്ള നീക്കങ്ങൾ സജീവമാക്കുന്നതും. വൈഎസ്ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡിയുടെ പിന്തുണ ലഭിക്കുന്നതു സംബന്ധിച്ച ചോദ്യത്തിന് 'അസാധ്യമായി ഒന്നുമില്ല' എന്നായിരുന്നു കോൺഗ്രസ് നേതാക്കളിലൊരാളുടെ മറുപടി. ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു തുറന്ന സമീപനമാണുള്ളത്. കോൺഗ്രസിനോട് ക്ഷമിക്കാൻ ഒരുക്കമാണെന്ന് ജഗൻ നടത്തിയ പരാമർശം, സഖ്യ സാധ്യത തുറന്നിടുന്നുവെന്നു കോൺഗ്രസ് വിലയിരുത്തുന്നു. േ

യുപിഎയ്ക്ക് 180 - 190 സീറ്റ് ലഭിച്ചാൽ, എസ്‌പി, ബിഎസ്‌പി, തൃണമൂൽ, ടിഡിപി എന്നിവയുടെ പിന്തുണയോടെ കേവല ഭൂരിപക്ഷമായ 272ന് അടുത്തെത്താമെന്നും ബാക്കിയുള്ള സീറ്റുകളിലേക്കുള്ള പിന്തുണ ജഗനിൽനിന്നു തേടാമെന്നുമാണു കോൺഗസിന്റെ പ്രതീക്ഷ. അത്തരമൊരു രാഷ്ട്രീയ സാഹചര്യത്തിൽ പിന്തുണയ്ക്കണമെന്ന സന്ദേശം ജഗനു കൈമാറുമെന്നു കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. ആന്ധ്രയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ ഇതിനായി നിയോഗിക്കും. ഇതേസമയം, ആന്ധ്ര മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡുവും കോൺഗ്രസും തമ്മിലുള്ള അടുപ്പം ജഗനുമായുള്ള ചർച്ചകളെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്. അധികാരത്തിലെത്തിയാൽ ആന്ധ്രയ്ക്കു പ്രത്യേക പദവി എന്ന വാഗ്ദാനവും ജഗനു നൽകും.

തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ അടുപ്പിക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. പ്രതിപക്ഷ നിരയിലെ മുതിർന്ന നേതാക്കളായ ശരദ് പവാർ (എൻസിപി), എച്ച്.ഡി. ദേവെഗൗഡ (ജെഡിഎസ്) എന്നിവർ മുഖേനയാണു റാവുവിനെ അടുപ്പിക്കാനുള്ള നീക്കം. ലോക്സഭാ തെരഞ്ഞെടുപ്പ് കബഡി മത്സരമാണെന്നും, നരേന്ദ്ര മോദി കോൺഗ്രസിനോട് പരാജയപ്പെട്ടെന്നും രാഹുൽ ഗാന്ധി പറയുന്നു. ഹിമാചൽ പ്രദേശിലെ ഉനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ റാം ലാൽ താക്കൂറിനെ പിന്തുണച്ചുള്ള തെരഞ്ഞെടുപ്പ് റാലിയിൽ വച്ചായിരുന്നു രാഹുലിന്റെ പരാമർശം.

'താൻ ഒരു അന്താരാഷ്ട്ര കബഡി താരമായിരുന്നെന്ന് റാം ലാൽ താക്കൂർജി എന്നോടു പറഞ്ഞിരുന്നു. അദ്ദേഹം രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഹിമാചൽ പ്രദേശിന്റെ ക്യാപ്റ്റനായിരുന്നു'- ഗാന്ധി പറഞ്ഞു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത് ഒരു കബഡി മത്സരമാണെന്നും, അതിൽ ഒരു വശത്ത് മോദിയും മറുവശത്ത് കോൺഗ്രസ് ആണെന്നും രാഹുൽ കൂട്ടിച്ചേർത്തു. 'മോദി തന്റെ പരിശീലകന്(അദ്വാനി) രണ്ടടി കൊടുത്തു . കോൺഗ്രസിന്റെ കളത്തിലേക്ക് ഇറങ്ങുന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ടീം അംഗങ്ങളായ ഗഡ്കരിജിയും, അരുൺ ജെയ്റ്റ്ലിജിയും, സുഷമ സ്വരാജ് ജിയും മുന്നറിയിപ്പ് നൽകിയപ്പോൾ മോദി അത് വകവെച്ചില്ല. മോദി കോൺഗ്രസിന്റെ കളത്തിലേക്ക് വരികയും ഞങ്ങൾ അദ്ദേഹത്തെ പിടികൂടുകയും ചെയ്തു. 10-15 സെക്കന്റുകൾ വേണമെങ്കിൽ അദ്ദേഹം കബഡി കബഡി എന്ന് പറഞ്ഞ് പിടിച്ചു നിന്നേക്കാം, എന്നാൽ അതിന് ശേഷം അദ്ദേഹത്തിന് ശ്വാസം നഷ്ടപ്പെടും. അതോടെ കളി തീരും'- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.

'തന്റെ 56 ഇഞ്ചിന്റെ പൊങ്ങച്ചം പറയുന്ന നരേന്ദ്ര മോദിയെന്ന ബോക്‌സർ തൊഴിലില്ലായ്മയ്‌ക്കെതിരെയും കർഷകപ്രശ്‌നങ്ങൾക്കെതിരേയും അഴിമതിക്കെതിരേയുമൊക്കെ പോരാടാനാണ് ബോക്‌സിങ് റിങ്ങിൽക്കയറിയത്. അദ്വാനിയെ പ്രഹരിച്ചശേഷം അദ്ദേഹം നോട്ടസാധുവാക്കലിൽക്കൂടിയും ജി.എസ്.ടിയിൽക്കൂടിയും ചെറുകിട കച്ചവടക്കാരെയും വ്യാപാരികളെയും പുറത്താക്കി.'- എന്നായിരുന്നു ഹരിയാനയിലെ ഭിവാനിയിൽ വെച്ചുനടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞത്. ഇതെല്ലാം ്അധികാരത്തിൽ എത്താനാകുമെന്ന രാഹുലിന്റെ പ്രതീക്ഷയുടെ പ്രതിഫലനമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP