1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Apr / 2019
19
Friday

ഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുമ്പിൽ വഴങ്ങേണ്ടെന്ന ചെന്നിത്തലയുടെ തീരുമാനത്തിന് കെസി കൂടി കൈകോർത്തതോടെ ടി സിദ്ദിഖ് ഔട്ട്; മറ്റൊരു സ്ഥാനാർത്ഥിയേയും ഉമ്മൻ ചാണ്ടി അംഗീകരിക്കില്ല എന്ന് വന്നപ്പോൾ സാക്ഷാൽ രാഹുൽ ഗാന്ധിയെ തന്നെ വേണുഗോപാൽ സ്ഥാനാർത്ഥിയാക്കുന്നു; അമേഠിക്ക് പിന്നാലെ മറ്റൊരു സീറ്റിൽ കൂടി മത്സരിക്കണം എന്ന ആവശ്യം ശക്തമായതോടെ ഒകെ പറഞ്ഞ് രാഹുലും; അധ്യക്ഷൻ എത്തുന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമെങ്കിലും വിജയസാധ്യത ഉയർത്തിയ ആവേശത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ

March 23, 2019 | 01:57 PM IST | Permalinkഉമ്മൻ ചാണ്ടിയുടെ പിടിവാശിക്ക് മുമ്പിൽ വഴങ്ങേണ്ടെന്ന ചെന്നിത്തലയുടെ തീരുമാനത്തിന് കെസി കൂടി കൈകോർത്തതോടെ ടി സിദ്ദിഖ് ഔട്ട്; മറ്റൊരു സ്ഥാനാർത്ഥിയേയും ഉമ്മൻ ചാണ്ടി അംഗീകരിക്കില്ല എന്ന് വന്നപ്പോൾ സാക്ഷാൽ രാഹുൽ ഗാന്ധിയെ തന്നെ വേണുഗോപാൽ സ്ഥാനാർത്ഥിയാക്കുന്നു; അമേഠിക്ക് പിന്നാലെ മറ്റൊരു സീറ്റിൽ കൂടി മത്സരിക്കണം എന്ന ആവശ്യം ശക്തമായതോടെ ഒകെ പറഞ്ഞ് രാഹുലും; അധ്യക്ഷൻ എത്തുന്നത് ഗ്രൂപ്പ് വഴക്കിന്റെ ഭാഗമെങ്കിലും വിജയസാധ്യത ഉയർത്തിയ ആവേശത്തിൽ യുഡിഎഫ് സ്ഥാനാർത്ഥികൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ലോക്‌സഭാ ഗ്രൂപ്പുകളികളിൽ അന്തിമ വിജയം വിശാല ഐ നേടുന്നു. വയനാട് ലോക്‌സഭാ സീറ്റിൽ എംഐ ഷാനവാസായിരുന്നു രണ്ട് തവണ ജയിച്ചത്. അതുകൊണ്ട് തന്നെ ഐ ഗ്രൂപ്പിന്റെ സീറ്റായിരുന്നു വയനാടിലേത്. ഷാനവാസിന്റെ മരണത്തോടെ വയനാട്ടിൽ സിറ്റിങ് എംപി ഇല്ലാതെയായി. ഈ അവസരം മുതലെടുത്ത് തന്റെ അതിവിശ്വസ്തനായ ടി സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കാൻ ഉമ്മൻ ചാണ്ടി കരുക്കൾ നീക്കി. ഷാനിമോൾ ഉസ്മാന് വേണ്ടി വയനാട് കണ്ടുവച്ച രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും നിരാശരായി. ഉമ്മൻ ചാണ്ടി പക്ഷം വിജയം ആഘോഷിച്ചു. ഇതിനെ തുറുപ്പു ഗുലാനിറക്കി വെട്ടുകയാണ് കെസി വേണുഗോപാലും. എഐസിസിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായ കെസിയുടെ നിർബന്ധപ്രകാരം രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തുന്നു. ഇതോടെ സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കി കോൺഗ്രസിലെ ഗ്രൂപ്പ് രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി നേടിയ ഗ്രൂപ്പ് മുൻതൂക്കമാണ് ഇല്ലാതാകുന്നത്.

അമേഠിയിൽ മാത്രമായിരുന്നു മുൻകാലങ്ങളിൽ രാഹുൽ മത്സരിച്ചിരുന്നത്. എന്നാൽ കേന്ദ്ര മന്ത്രിയായ സ്മൃതി ഇറാനി അമേഠിയിൽ അതിശക്തമായ മത്സരത്തിനുണ്ട്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ കൂടെ രാഹുൽ മത്സരിക്കുന്നത്. രാഹുലിനായി സുരക്ഷിത സീറ്റ് കണ്ടെത്താനുള്ള ചുമതല കെസിക്കുണ്ടായിരുന്നു. വയനാട് അതിസുരക്ഷിതമാണെന്ന് രാഹുലിനെ കെസി അറിയിച്ചു. കണക്കുകൾ നിരത്തി ബോധ്യപ്പെടുത്തി. വയനാട്ടിൽ പോകാതെ തന്നെ ജയിക്കാമെന്നും അറിയിച്ചു. ഇതും രാഹുലിന് ബോധ്യപ്പെട്ടു. ദക്ഷിണേന്ത്യയിൽ കോൺഗ്രസ് തരംഗം ആഞ്ഞടിക്കാൻ കൂടി ഇതിലൂടെ കഴിയുമെന്ന് കെസി രാഹുലിനെ ബോധ്യപ്പെടുത്തി. ഇതോടെ വയനാട് രാഹുൽ സ്ഥാനാർത്ഥിയാകുന്നു. അങ്ങനെ വയനാട് നിന്ന് ടി സിദ്ദിഖിനെ പുറത്താക്കുകയാണ് കെസിയും രമേശ് ചെന്നിത്തലയും. വയനാട്ടിൽ സിദ്ദിഖിനെ മാത്രമേ അംഗീകരിക്കൂവെന്ന പറഞ്ഞ ഉമ്മൻ ചാണ്ടിയും രാഹുലിന്റെ വരവോടെ വെട്ടിലാവുകയാണ്. കെസിയും ചെന്നിത്തലയും കളിച്ച കളിയിലും നിരാശരനാകാതെ രാഹുലിന് വേണ്ടി പ്രവർത്തിക്കാൻ സിദ്ദിഖിനെ സജ്ജമാക്കുകയാണ് ഉമ്മൻ ചാണ്ടി.

ചാലക്കുടിയിൽ ബെന്നി ബെഹന്നാനും പത്തനംതിട്ടയിൽ ആന്റോ ആന്റണിക്കും സീറ്റുറപ്പിച്ച ഉമ്മൻ ചാണ്ടി വടകരയിൽ കെ മുരളീധരനേയും കാസർഗോട്ട് രാജ്‌മോഹൻ ഉണ്ണിത്താനേയും കൊണ്ടു വന്ന് ഗ്രൂപ്പ് കളികളിൽ താരമായിരുന്നു. ഇടുക്കിയിൽ ഡീൻ കുര്യാക്കോസ് എന്ന ശിഷ്യനും സീറ്റുറപ്പിച്ചു. എന്നാൽ രമേശ് ചെന്നിത്തലയുടെ അതിവിശ്വസ്തനായ ജോസഫ് വാഴയ്ക്കന് പോലും സീറ്റ് ലഭിച്ചില്ല. ഇത് ചെന്നിത്തലയ്ക്കും ഐ ഗ്രൂപ്പിനും ക്ഷീണമായി. ദേശീയ തലത്തിൽ ഐ ഗ്രൂപ്പിൽ നിന്നുള്ള കെസി വേണുഗോപാലുണ്ടായിട്ടും ഇത് സംഭവിച്ചത് വിശാല ഐയ്ക്ക് മുഴുവൻ നാണക്കേടുമായി. എന്നാൽ വടകരയിലും വയനാട്ടിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാതെ കെസി പിടിച്ചു വച്ചു. ഇതിന് ശേഷം രാഹുലിനെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. വയനാട്ടിലെ സുരക്ഷിത സ്ഥാനാർത്ഥിയായി രാഹുലിനെ കെസി കൊണ്ടു വന്നു. ഇതോടെ ഗ്രൂപ്പ് സമവാക്യങ്ങളിൽ ചെന്നിത്തലയും കെസിയും നേട്ടമുണ്ടാക്കുകയാണ്.

രാഹുൽ എത്തുമ്പോൾ യുഡിഎഫിന്റെ എല്ലാ സ്ഥാനാർത്ഥികളും ആവേശത്തിലാണ്. മലബാറിലെ എല്ലാ സീറ്റുകളും ജയിക്കുമെന്ന ആത്മവിശ്വാസം അവർക്കുണ്ട്. ആലത്തൂരിൽ പോലും അട്ടിമറി വിജയം രമ്യാ ഹരിദാസ് നേടുമെന്ന അവസ്ഥ വന്നു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി എന്നിവിടങ്ങളിൽ രാഹുലിന്റെ സാന്നിധ്യം ഗുണകരമാകും. കോൺഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥി വയനാട് മത്സരിക്കുമ്പോൾ തിരുവനന്തപുരവും പത്തനംതിട്ടയും അടക്കം ത്രികോണ മത്സരചൂട് അനുഭവിക്കുന്ന മണ്ഡലങ്ങളിലും കോൺഗ്രസിന് മുൻതൂക്കം ലഭിക്കും. രാഹുലിന്റെ അടുപ്പക്കാരായ ഹൈബി ഈഡനും ടിഎൻ പ്രതാപനുമെല്ലാം ആത്മവിശ്വാസത്തിലാകുന്നു. ജയം ഉറപ്പായെന്ന് എല്ലാവരും സമ്മതിക്കുന്നു. അങ്ങനെ കെസിയുടെ പൂഴിക്കടകൻ കേരളത്തിലെ കോൺഗ്രസിന് പുത്തൻ ഉണർവ്വ് നൽകുകയാണ്. അതുകൊണ്ട് തന്നെ രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിൽ എല്ലാ ഗ്രൂപ്പുകാരും ഒരു പോലെ ആവേശത്തിലും. രാഹുലിന്റെ വരവിൽ നഷ്ടം ടി സിദ്ദിഖിന് മാത്രമാണ്. ജയം ഉറപ്പിച്ച സീറ്റ് നഷ്ടമാകുന്നു.

കേരളത്തിലെ : കോൺഗ്രസ് സ്ഥാനാർത്ഥിപ്പട്ടികയിൽ അപ്രതീക്ഷിതമായി ഇടംനേടിയത് കെ. മുരളീധരനും രാജ്‌മോഹൻ ഉണ്ണിത്താനും. പട്ടികയെ സംഭവബഹുലമാക്കിയത് കെ.വി. തോമസിന് സീറ്റ് നഷ്ടമായതും. 'എ', 'ഐ' ഗ്രൂപ്പുകൾ ആറുവീതം സീറ്റുകൾ പങ്കിട്ട് ഗ്രൂപ്പ് സമവാക്യം സന്തുലിതമാക്കി. അടൂർ പ്രകാശ്, ഷാനിമോൾ ഉസ്മാൻ, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, കെ. സുധാകരൻ, കെ. മുരളീധരൻ എന്നിവർ 'ഐ' ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യുന്നു. ആന്റോ ആന്റണി, ഡീൻ കുര്യാക്കോസ്, ബെന്നി ബെഹനാൻ, രമ്യാ ഹരിദാസ്, എം.കെ. രാഘവൻ, ടി. സിദ്ദിഖ് എന്നിവർ 'എ' ഗ്രൂപ്പിനെയും. എന്നാൽ ഐ ഗ്രൂപ്പിൽ നിന്ന് സീറ്റ് കിട്ടിയ കെ. സുധാകരൻ, കെ. മുരളീധരൻ, അടൂർ പ്രകാശ്, ഷാനിമോൾ ഉസ്മാൻ എന്നിവർ ചെന്നിത്തലയെ അംഗീകരിക്കാതെ സ്വന്തം വഴിക്ക് പോകുന്നവരായിരുന്നു. ശശി തരൂർ ഒരു ഗ്രൂപ്പിലുമില്ല. ടി.എൻ. പ്രതാപന് കൂറ്് വി എം. സുധീരനോടാണ്. രാജ്‌മോഹൻ ഉണ്ണിത്താന് മുല്ലപ്പള്ളി രാമചന്ദ്രനോടും.

എന്നാൽ, ഇതിനൊന്നും ഗ്രൂപ്പ് മേൽവിലാസമില്ല. കൊടിക്കുന്നിൽ സുരേഷ് 'എ' പക്ഷത്തായിരുന്നെങ്കിലും ഗ്രൂപ്പ് നേതൃത്വവുമായി അകലത്തിലാണ്. അതുകൊണ്ട് തന്നെ നേട്ടമുണ്ടാക്കിയത് ഉമ്മൻ ചാണ്ടിയായിരുന്നു. സിദ്ദിഖിന്റെ സ്ഥാനാർത്ഥിത്വം മാറ്റ് കൂട്ടുകയും ചെയ്തു. ഇതിനെയാണ് രാഹുൽ ഗാന്ധിയെ എത്തിച്ച് കെസി തകർക്കുന്നത്. പരസ്യമായ ഗ്രൂപ്പുവഴക്ക് ഇക്കുറിയുണ്ടായില്ല. എങ്കിലും ഗ്രൂപ്പ് നേതൃത്വം സ്വീകരിച്ച ശക്തമായ നിലപാട് തർക്കം നാലുദിവസം നീളാനിടയാക്കി. വയനാടിനായി ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കച്ചമുറുക്കി. രണ്ടുപേരും ഇടയ്ക്കുവെച്ച് ചർച്ച അവസാനിപ്പിക്കുന്നതുവരെ തർക്കം നീണ്ടു. 'ഐ'യുടെ സീറ്റായ വയനാട് സിദ്ദിഖിനായി ഉമ്മൻ ചാണ്ടി പിടിച്ചതാണ് ചർച്ചനീട്ടിയതെന്ന് 'എ' ഗ്രൂപ്പ് കുറ്റപ്പെടുത്തുകയും ചെയ്തു. രാഹുൽ എത്തുമ്പോൾ കൂടുതൽ ആവേശം ഐ ഗ്രൂപ്പിനുണ്ടാകുന്നത് സിദ്ദിഖിന് സ്ഥാനാർത്ഥിത്വം നഷ്ടമാകുന്നുവെന്ന ഒറ്റക്കാരണത്താലാണ്.

രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതോടെ വയനാട് മണ്ഡലം ദേശീയരാഷ്ട്രീയത്തിൽ ശ്രദ്ധേയമാകുകയാണ്. അമേഠിക്ക് പുറമേ ദക്ഷിണേന്ത്യയിലും രാഹുൽ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയർന്നതോടെയാണ് അത് വയനാട് മണ്ഡലത്തിൽ മതിയെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്. ദക്ഷിണേന്ത്യയിൽ കോൺഗ്രസിന്റെ ഏറ്റവും സുരക്ഷിതമായ മണ്ഡലം എന്നതുതന്നെയായിരുന്നു അതിനുകാരണം. രാഹുൽഗാന്ധി വയനാട്ടിൽ മത്സരിച്ചാൽ ദക്ഷിണേന്ത്യയിലാകെ കോൺഗ്രസ് തരംഗം സൃഷ്ടിക്കാൻ കഴിയുമെന്നാണ് പാർട്ടിയുടെ പ്രതീക്ഷ. ഇതോടൊപ്പം കോൺഗ്രസ് 16 സീറ്റുകൾ പ്രതീക്ഷിക്കുന്ന കേരളത്തിലും സമ്പൂർണവിജയം നേടാമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു. ഇത് സിപിഎമ്മിനേയും വെട്ടിലാക്കും. വടകരയിലെ കെ മുരളീധരന്റെ സ്ഥാനാർത്ഥിത്വം ഉണ്ടാക്കിയ ഉണർവ് പുതിയ തലത്തിലെത്തുകയാണ് രാഹുലിന്റെ വരവോടെ. ബിജെപിയുടെ വോട്ട് പോലും എല്ലാ മണ്ഡലത്തിലും കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. കമ്മ്യൂണിസ്റ്റ് വിരുദ്ധ വോട്ടുകളെല്ലാം കോൺഗ്രസിലേക്ക് അടുപ്പിക്കുന്നതാണ് തീരുമാനം.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് കെപിസിസി. അദ്ദേഹത്തോട് ആവശ്യപ്പെട്ടതായി എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയാണ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. രാഹുലിനോട് കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. ഇതിനിടെ രാഹുൽഗാന്ധി മത്സരിക്കാൻ തയ്യാറായാൽ വയനാട്ടിൽനിന്ന് പിന്മാറുമെന്നും രാഹുൽഗാന്ധിയുടെ പ്രചാരണചുമതല ഏറ്റെടുക്കുമെന്നും ടി. സിദ്ദീഖ് പ്രതികരിച്ചു. ഇതോടെ രാഹുലിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുകയായിരുന്നു ചെയ്തത്. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് കെപിസിസി തീരുമാനം എ.ഐ.സി.സിയെ അറിയിച്ചത്. രാഹുലിന്റെ തീരുമാനം ഇന്നു തന്നെയുണ്ടാകുമെന്നാണ് കരുതുന്നത്. വയനാട്ടിൽ രാഹുൽ മത്സരിക്കണമെന്ന ആവശ്യം മുമ്പ് ഫേസ്‌ബുക്ക് കുറിപ്പിലൂടെ എം എൽ എമാരായ വി ടി ബൽറാമും കെ എ ഷാജിയും ആവശ്യപ്പെട്ടിരുന്നു. കർണാടകത്തിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം കത്ത് നൽകിയിരുന്നു. ബംഗളൂരു സെൻട്രൽ, ബിദർ, മൈസൂരു എന്നിവയിൽ ഏതെങ്കിലും ഒരു മണ്ഡലത്തിൽനിന്ന് മത്സരിക്കണമെന്നായിരുന്നു ആവശ്യം.

ഇന്ദിരാഗാന്ധിയും സോണിയാഗാന്ധിയും കർണാടകത്തിൽ മത്സരിച്ചിട്ടുണ്ട്. ഈ മാതൃക രാഹുൽഗാന്ധിയും പിന്തുടരണമെന്നാണ് നേതാക്കൾ ആവശ്യപ്പെട്ടത്. കർണാടകം കൂടാതെ തമിഴ്‌നാടും സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. കന്യാകുമാരി, ശിവഗംഗ എന്നീ മണ്ഡലങ്ങളാണ് തമിഴ്‌നാട്ടിൽനിന്ന് രാഹുൽ ഗാന്ധിക്കായി ഉയർത്തിക്കാട്ടിയത്. നിലവിൽ ഉത്തർപ്രദേശിലെ അമേഠിയിൽനിന്നുള്ള എം പിയാണ് രാഹുൽ. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെയാണ് രാഹുലിനെതിരെ ബിജെപി രംഗത്തിറക്കുന്നത്. 2014ലും സ്മൃതി തന്നെയായിരുന്നു രാഹുലിന്റെ എതിരാളി.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

Loading...

MNM Recommends

TODAYLAST WEEKLAST MONTH
കേരളത്തെ മുക്കിയ പ്രളയം ഉണ്ടാക്കിയത് ഒരു ഗൂഢസംഘമാണോ? ജോർജ് ബുഷും ജർമൻ ചാൻസലർ ഏഞ്ചല മെർക്കലും നരേന്ദ്ര മോദിയും വരെ ഈ സംഘത്തിലെ അംഗങ്ങളാണോ? വേൾഡ് ട്രേഡ് സെന്റർ ആക്രമണം തൊട്ട് നോട്ട് നിരോധനം വരെ ഇവരുടെ സൃഷ്ടിയാണോ? പൃഥ്വിരാജ് സാത്താൻ ആരാധകനാണോ? പുരോഗമന കേരളത്തിലെ പ്രൊഫഷണൽ കാമ്പസുകളിൽ വരെ നടക്കുന്ന ചർച്ച കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും; ലൂസിഫർ സിനിമ കേരളക്കരയിൽ തുറന്നുവിട്ട ഇല്യൂമിനാറ്റി ആധുനിക അന്ധവിശ്വാസത്തിന്റെ കഥ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളം ഇടത്തോട്ടുചായും; എൽഡിഎഫിന് 11 മുതൽ 13 സീറ്റ് വരെ; യുഡിഎഫിന് ഏഴുമുതൽ ഒമ്പത് വരെ സീറ്റ്; എൻഡിഎക്ക് പൂജ്യം; എല്ലായിടത്തും മൂന്നാം സ്ഥാനവും; സംസ്ഥാനത്ത് കേന്ദ്രസർക്കാർ വിരുദ്ധ മനോഭാവം തീവ്രം; ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ ദുരുപയോഗിക്കുന്നതിനെതിരെയും ജനവികാരം; കൈരളി പീപ്പിൾ -സിഡ സർവ്വെ ഫലങ്ങൾ ഇങ്ങനെ
സോഷ്യൽ മീഡിയയിൽ അധിക്ഷേപിക്കുന്നവരോട് പരാതിയില്ല; രാഹുൽജിയുടെയും സോണിയാജിയുടെയും മന്മോഹൻസിങ്ങിന്റെയും പ്രസംഗങ്ങൾ മുൻപ് അപാകതകൾ ഇല്ലാതെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്; ഇത്തവണ പ്രസംഗകൻ പറയുന്നത് പരിഭാഷകന് കേൾക്കാൻ കഴിയുന്നില്ലെങ്കിൽ എന്തു ചെയ്യും ? രാഹുൽ ഗാന്ധിയുടെ പ്രസംഗപരിഭാഷ കുളമാക്കിയെന്ന ആരോപണത്തിന് മറുപടിയുമായി പി.ജെ.കുര്യൻ
സെൻട്രൽ സ്റ്റേഡിയത്തിൽ ഇരുന്ന് വെന്തുരുകി ടിപി സെൻകുമാർ; മുൻ ഡിജിപിയെ വേദിയിലിരുത്തി വീണ്ടും നമ്പി നാരായണനെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം; മഹാനായ ശാസ്ത്രജ്ഞനെ അപമാനിച്ചത് കോൺഗ്രസ് സർക്കാരെന്ന് പറയുമ്പോഴും കൊള്ളുന്നത് മുൻ പൊലീസ് മേധാവിക്ക്; പത്മപുരസ്‌കാരം ലഭിച്ചപ്പോൾ മഹാനായ ശാസ്ത്രജ്ഞനെ ഇകഴ്‌ത്തിയ സെൻകുമാർ മോദിക്ക് അപ്രിയനോ?
എ ക്ലാസ് മണ്ഡലത്തിൽ പ്രചാരണം കൊഴുപ്പിക്കാൻ മോദി തന്നെ എത്തിയതോടെ ആർപ്പും ആരവവും ചടുലനൃത്തവുമായി ബിജെപി പ്രവർത്തകർ; നമോ എഗെയിൻ ടീഷർട്ട് ധരിച്ച യുവാക്കളും കുട്ടികളും സ്ത്രീകളുമെല്ലാം പതാക വീശി ഉറച്ചുപറയുന്നു ശബരിമല മുഖ്യവിഷയം തന്നെ; ഇത്തവണ തിരുവനന്തപുരത്ത് വോട്ട് മറിച്ചാലും കുമ്മനത്തെ കീഴടക്കാനാവില്ല; തരൂർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും സി ദിവാകരന് ബെന്നറ്റിന് കിട്ടിയ വോട്ടുകൾ പോലും കിട്ടില്ലെന്നും ആവേശത്തോടെ അണികൾ
ആദ്യം കെ സുരേന്ദ്രൻ വന്നു മടങ്ങി; പിന്നാലെ വീണ ജോർജ്ജ് എത്തിയപ്പോൾ വെള്ളാപ്പള്ളി നൽകിയത് 'ബല്ലാത്ത' പരിഗണന; തിരുവല്ല മനയ്ക്കച്ചിറയിൽ എസ്എൻഡിപി യൂണിയൻ കൺവൻഷനിൽ യോഗത്തിൽ ജനറൽ സെക്രട്ടറിയുടെ ഇടതു പ്രീണനമെന്ന് ആക്ഷേപം; ശരണം വിളിയുമായി ശാഖാ പ്രവർത്തകരുടെ പ്രതിഷേധം; ഈഴവ സമുദായക്കാരനായ സുരേന്ദ്രന് ഇല്ലാത്ത എന്തു പരിഗണനയാണ് വീണയ്ക്കെന്ന ചോദ്യത്തിന് മുന്നിൽ ഉത്തരം മുട്ടി വെള്ളാപ്പള്ളിയും
രാഹുൽ ഗാന്ധിയുടെ പരിപാടിക്ക് തലേ ദിവസം പ്രമുഖ നേതാവിനോട് പാസ് വിവരം ചോദിച്ചപ്പോൾ കാറ്റഗറി നോക്കിയാണ് പ്രവേശനമെന്ന് മറുപടി; പരിപാടി കഴിഞ്ഞപ്പോഴാണ് ഉദ്ദേശിച്ച കാറ്റഗറി ജാതിയാണെന്ന് മനസ്സിലായത്; കോൺഗ്രസ് അദ്ധ്യക്ഷന്റെ പരിപാടിയിൽ ദളിത് നേതാക്കളെ വിലക്കിയെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ് നേതാവ്; ജാതീയത ഗ്രസിക്കുന്ന പ്രസ്ഥാനമായി കോൺഗ്രസ് കേരളത്തിലും അധ:പതിച്ചോയെന്ന് കോടിയേരി; വി ടി ബൽറാമിന്റെ മണ്ഡലത്തിൽ കോൺഗ്രസിനെ പിടിച്ചുലച്ച് ജാതി വിവാദം
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
ശബരിമലയുടെ പേര് പരാമർശിക്കാതെ നാമജപത്തിലെ ലാത്തിച്ചാർജിനെ കുറിച്ച് എടുത്ത് പറഞ്ഞു; കോടതിയിലും പാർലമെന്റിലും ആചാരങ്ങൾ ബിജെപി സംരക്ഷിക്കുമെന്നും വാഗ്ദാനം; സന്ദേശം നൽകാനെത്തിയ രാഹുൽ ഗാന്ധി എന്തേ തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിക്കാത്തത് എന്ന് പരിഹാസം; സെൻകുമാറിനെ വേദിയിലിരുത്തി വീണ്ടും നമ്പി നാരായണനെ വാനോളം പുകഴ്‌ത്തി; പിണറായി വിജയൻ ലാവ്‌ലിൻ കേസിലെ പ്രതിയാണെന്നും കേരളം അഴിമതിയിൽ മുങ്ങിയെന്നും പറഞ്ഞ് കോൺഗ്രസിനേയും സിപിഎമ്മിനേയും കടന്നാക്രമിച്ച് മോദി
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
നാമ ജപം കേൾക്കുമ്പോൾ മാത്രം പിണറായി വിജയന് ഹാലിളകുന്നത് എന്തുകൊണ്ട്? കാട്ടാക്കടയിൽ പ്രസംഗത്തിനിടയിൽ ക്ഷേത്രത്തിൽ നിന്ന് നാമജപം കേട്ട് അസ്വസ്ഥനായി മുഖ്യമന്ത്രി; പ്രസംഗം നിർത്തി രൂക്ഷമായി വേദിയിലിരുന്ന നേതാക്കളെ നോക്കി കോപം പ്രകടിപ്പിച്ചു; ക്ഷേത്രത്തിലേക്ക് പാഞ്ഞ് വൈദ്യുതി ബന്ധം വിച്ഛേദിപ്പിച്ച് ഐബി സതീഷും ശിവൻകുട്ടിയും; ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച മാധ്യമപ്രവർത്തകരെ വിരട്ടി സിപിഎം പ്രവർത്തകർ; ശബരിമല വിഷയത്തിൽ ബിജെപിക്ക് ഒരു വടി കൂടി നൽകി പിണറായി
'സ്‌കൂളിലെ പ്യൂണുമായി അവർക്കു വർഷങ്ങളായി ഉണ്ടായിരുന്ന ബന്ധം.. അരുതാത്തതു മറ്റൊരു അദ്ധ്യാപകൻ കാണാൻ ഇടയായ സംഭവം; അമ്മ മഹത്വം വാഴ്‌ത്തിയിട്ടു കാര്യമില്ല, മനസിന്റെ ദൗർബല്യം അവനവനു പോലും അറിയില്ല'; ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്ന ആ വീഡിയോ അവരുടേത് തന്നെ ആയിക്കോട്ടെ..! അവരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ പ്രതികരണം വേണോ..? അമ്മനടിയുടെ വീഡിയോ പ്രചരിച്ചത്തിൽ പ്രതികരണവുമായി സൈക്കോളജിസ്റ്റ് കല ഷിബു
യുവാവിനെതിരെ ബലാത്സംഗ കുറ്റം ആരോപിച്ച് പരാതി നൽകിയതോടെ വാട്‌സ് ആപ്പിലും ടെലഗ്രാഫിലും ഇരട്ടിവേഗത്തിൽ പ്രചരിച്ച് അമ്മ നടിയുടെ അശ്‌ളീല ദൃശ്യങ്ങൾ; പ്രചരിക്കുന്ന നാലു വീഡിയോകളിൽ ഒന്ന് നടി വാട്‌സ് ആപ് വീഡിയോ കോളിൽ നഗ്നത പ്രദർശിപ്പിക്കുന്നതും; വലിയ പ്രചാരം നേടാതിരുന്ന വിഷയം നടിയുടെ പരാതിക്ക് പിന്നാലെ ചൂടൻ ചർച്ചയായപ്പോൾ വെട്ടിലായത് നടി പ്രധാന വേഷത്തിലെത്തുന്ന സീരിയലിന്റെ അണിയറക്കാരും ഉയർന്നുവരുന്ന ചാനലും; ഗൾഫിലുള്ള പ്രതിയെ കുരുക്കാൻ ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ്
നായർ സമുദായാംഗങ്ങളുടെ വീടുകളിൽ കയറി സുരേന്ദ്രൻ ഈഴവനാണെന്ന് പ്രചരണം; വോട്ടു നൽകുന്നതിന് മുൻപ് ചിന്തിക്കണമെന്നും അഭ്യർത്ഥന; ഈഴവരുടെ വീടുകളിൽ പറയുന്നത് സുരേന്ദ്രൻ നായരാണെന്നും; പത്തനംതിട്ടയിൽ ജയിക്കാൻ മുന്നണികളുടെ കടുംകൈ: എൻഡിഎയ്ക്ക് മുൻതൂക്കമായതോടെ സാമുദായിക തലത്തിലേക്ക് പ്രചാരണം നീട്ടി എൽഡിഎഫും യുഡിഎഫും: ഈഴവ മേഖലയായ സിപിഎം നെടുങ്കോട്ടയിൽ വിള്ളൽ വീഴ്‌ത്തി സുരേന്ദ്രന്റെ സർജിക്കൽ സ്ട്രൈക്ക്
വെടിക്കെട്ടും പൂരവും കണ്ട് കഴിഞ്ഞ് പൂരപറമ്പിൽ ആൾ ഒഴിഞ്ഞപ്പോൾ ആണോ നെറ്റിപ്പട്ടം കൊണ്ട് വരുന്നത്! ജനപ്രിയ സീരിയലിനെ വെട്ടിലാക്കിയ വാട്‌സാപ്പ് വീഡിയോയിൽ നടിക്കെതിരെ നടപടിക്കൊരുങ്ങിയ ചാനലും പരാതി പൊലീസിലെത്തിയതോടെ തീരുമാനം പിൻവലിച്ചു; 61കാരിയായ സീരിയൽ നടിയെ ഹോട്ടലിലും വീട്ടിലുമെത്തി പീഡിപ്പിച്ച 37കാരനെ കസ്റ്റഡിയിൽ എടുക്കാൻ ഉറച്ച് അന്വേഷണ സംഘം; ബലാത്സംഗം ഉറപ്പിക്കാൻ വിഡിയോ പരിശോധനയും; എല്ലാവർക്കും ഇതൊക്കെ പാഠമാവട്ടേയെന്ന് സോഷ്യൽ മീഡിയ
ദിലീപേട്ടന്റെ ഭാര്യയായി ഞാൻ മാത്രം; ഞാൻ ജീവിച്ചിരിക്കെ കാവ്യയെ രണ്ടാം ഭാര്യയാക്കാമെന്ന് മോഹിക്കേണ്ടെന്ന് മഞ്ജു; എനിക്കു കാവ്യയെ മറക്കാൻ കഴിയില്ല... നിനക്കും കാവ്യക്കും എന്നോടൊപ്പം ഒരുമിച്ചു ജീവിച്ചാലെന്താ എന്ന് ദിലീപ്: കാവ്യയുടേയും ദിലീപിന്റെയും ഒരു മുറിയിലെ സംഗമത്തിന്റെയും മഞ്ജു ചാക്കോച്ചന്റെ നായിക ആയി പകവീട്ടിയതിന്റെയും കഥപറഞ്ഞ് പല്ലിശ്ശേരി
പത്തനാപുരത്ത് മോദിക്കെതിരെ ആഞ്ഞടിച്ചത് രാഹുലെങ്കിലും ആർത്തിരമ്പിയ അണികളെ കൈയിലെടുത്തത് ജ്യോതിയുടെ പരിഭാഷ; രാഹുലിന്റെ ഓരോ വാക്കുകളിലെയു വീര്യം ചോരാതെ അണികളിലെത്തിച്ച മിടുക്കിക്ക് സോഷ്യൽ മീഡിയയുടെ കൈയടി; കൊല കൊമ്പന്മാർ പോലും പരാജയപ്പെടുന്നിടത്ത് അനായാസ ശൈലിയിൽ കത്തിക്കയറി വനിതാ നേതാവ്; ഒരിക്കൽ പോലും വെള്ളിവീഴാത്ത പരിഭാഷകയെ അഭിനന്ദിച്ച് രാഹുൽ ഗാന്ധിയും
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
പഠനകാലത്ത് എല്ലാ ക്ലാസിലും ടോപ്പർ; പത്താംക്ലാസിൽ സ്‌കൂളിലെ ഒന്നാം റാങ്കുകാരി; ദക്ഷിണേന്ത്യൻ സിനിമാ പ്രമുഖന്റെ ആദ്യ ഭാര്യയിലെ മകളും; ബിടെക്കുകാരിയെ കരിമൂർഖൻ വളച്ചെടുത്തത് മരിച്ച ഭർത്താവിന്റെ ആത്മാവ് തനിക്കൊപ്പെന്ന് വിശ്വസിപ്പിച്ചും; കുട്ടികളോട് പക അതിക്രൂരമായത് 'അമ്മ'യോടുള്ള താൽപ്പര്യം കുറഞ്ഞപ്പോൾ; കോബ്രയ്ക്ക് ഒന്നിലേറെ ഭാര്യമാരും അനവധി പരസ്ത്രീ ബന്ധവും; കസിന്റെ ഭാര്യയെ അടിച്ചെടുത്ത് ഏഴു വയസ്സുകാരനെ വകവരുത്തിയ പ്രണയത്തിന് പിന്നിലെ ചതി ഇങ്ങനെ
'ഞാൻ അമിതാബ്....നിന്റെ ഭാര്യയുടെ കാമുകൻ; നിന്റെ ഭാര്യയുമായി എനിക്ക് ബന്ധമുണ്ട്; നീ അടുത്ത തവണ അവധിക്ക് വരുമ്പോൾ ലാളിക്കുന്നത് എന്റെ കുഞ്ഞിനെയാവും': സൈനികൻ വിശാഖ് സ്വയം നിറയൊഴിച്ച് മരിച്ചത് പൊലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായ അമിതാബിന്റെ വാക്കുകൾ കേട്ട്; 'വീട്ടിലേക്ക് വാ.. നിനക്കൊരു സമ്മാനമുണ്ട് എന്ന് അമിതാബിന് സന്ദേശമയച്ച് ആത്മഹത്യ ചെയ്ത് മറ്റൊരു പെൺകുട്ടി; 'മതമില്ലാത്ത അമിതാബ്' വലയിൽ വീഴ്‌ത്തിയത് നിരവധി പെൺകുട്ടികളെ
ക്രൂരത സഹിക്കവയ്യാതെ വിവാഹ മോചനം വാങ്ങി അമേരിക്കയ്ക്ക് പറന്ന ആദ്യ ഭാര്യ; അമ്മാവന്റെ മകന്റെ ഭാര്യയുമായുള്ള അടുപ്പം ഡിവോഴ്‌സിന് കാരണമായി; കുടുംബം തകരാതിരിക്കാൻ തൊടുപുഴയിലേക്ക് താമസം മാറി വർക് ഷോപ്പ് തുറന്നെങ്കിലും വില്ലനായി മരണമെത്തി; ഭർത്താവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ വീണ്ടും പ്രണയം പൂത്തുലഞ്ഞു; കുട്ടികളുടെ അച്ഛന്റെ 41-ാം മരണാനന്തര ചടങ്ങ് ദിവസം എല്ലാം നിശ്ചയിച്ചുറപ്പിച്ചു; പിന്നെ മക്കളുമൊത്ത് ഒളിച്ചോട്ടം; തൊടുപുഴയിലെ ക്രൂരതയ്ക്ക് പിന്നിലെ കുടുംബ കഥ ഇങ്ങനെ
രക്തം പരസ്പരം കടിച്ചു കുടിക്കുന്ന ദമ്പതികൾ! 2016ൽ കല്യാണം കഴിഞ്ഞെന്ന് വിഡിയോ ഇട്ട് വാർഷികം ആഘോഷിച്ച ഭ്രാന്ത് പിടിച്ച പ്രണയം; അടുപ്പിച്ചത് യാത്രകളോടുള്ള താൽപ്പര്യം; നിധീഷിനെ 'പിശാച്' ആക്കിയതിന് പിന്നിൽ വാമ്പയർ സിനിമയോ ഓൺലൈനിലെ മരണക്കളികളോ എന്ന് സംശയം; ബ്ലൂവെയിൽ ഗെയിമും ആസ്ട്രൽ പ്രൊജക്ഷനും കേട്ട് ഞെട്ടിയവർക്ക് മുന്നിലേക്ക് പിശാചിന്റെ ദമ്പതികളും; ചിയ്യാരത്തെ നീതുവിനെ പച്ചക്ക് കത്തിച്ച് കൊല്ലാൻ നിധീഷിനെ പ്രേരിപ്പിച്ച യഥാർത്ഥ വില്ലൻ ടിക് ടോക്കിലെ മരണക്കളിയോ?
61കാരിയായ എന്നെ 37കാരൻ പരിചയപ്പെട്ടത് ഫോണിലൂടെ; സ്മാർട്ട് ഫോൺ വാങ്ങി നൽകി സ്ഥിരം വിളിച്ച് വശീകരണം; പിന്നെ തോട്ടപ്പള്ളിയിലെ ഹോട്ടലിലും വീട്ടിലും അതിക്രമിച്ച് കയറി പീഡനവും; ദൃശ്യങ്ങൾ പകർത്തിയത് സമ്മതം കൂടാതെ; ഭർത്താവിനും അയൽവാസികൾക്കും അയച്ചു കൊടുത്തതോടെ സ്വകാര്യത നഷ്ടമായി; പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിൽ 'അമ്മ' വേഷം ചെയ്യുന്ന നടിയുടെ പരാതി പൊലീസിന്; വിദേശത്തുള്ള യുവാവിനെ നാട്ടിലെത്തിക്കാൻ കരുക്കൾ നീക്കി അന്വേഷണ സംഘം
ഭാര്യമാരെ പരസ്പരം മാറ്റി രസിക്കുന്ന ഗ്രൂപ്പുകൾ തിരുവനന്തപുരത്തും; തൊടുപുഴയിലെ ഏഴ് വയസ്സുകാരന്റെ കൊലപാതകത്തിലെ ക്രൂരതയിലെ മറുനാടൻ അന്വേഷണം എത്തി നിൽക്കുന്നത് വൈഫ് സ്വാപ്പിങ് വാട്‌സാപ്പ് ഗ്രൂപ്പുകളിൽ; അരുൺ ആനന്ദിന്റെ കള്ളക്കളികൾ വിരൽ ചൂണ്ടുന്നത് സോഷ്യൽ മീഡിയയിലെ സാമൂഹിക തിന്മകളുടെ കാണാക്കയത്തിലേക്ക്; മകനെ കൊന്ന ക്രൂരതയ്ക്ക് വഴിയൊരുക്കിയ അമ്മയെ വെറുതെ വിടാൻ മനഃശാസ്ത്രക്കളികളും; ബിടെക്കുകാരന്റെ മരണത്തിലെ അന്വേഷണം അട്ടിമറിക്കാനും നീക്കം
സ്മാർട്ട് ഫോൺ സമ്മാനിച്ച് വശത്താക്കി പലവട്ടം പീഡിപ്പിച്ചത് ഊരുംപേരും പോലും അറിയാത്ത ചെറുപ്പക്കാരനെന്ന സീരിയലിലെ അമ്മ നടിയുടെ മൊഴികേട്ട് ഞെട്ടി പൊലീസും; ആദ്യം പറഞ്ഞത് മലപ്പുറത്തുകാരനെന്നും പിന്നെ പറഞ്ഞത് എറണാകുളംകാരൻ എന്നും; ഒടുവിൽ അന്വേഷണം എത്തിനിൽക്കുന്നത് ഗൾഫിലേക്ക് പോയ യുവാവിൽ കേന്ദ്രീകരിച്ച്; കഴിഞ്ഞ ഡിസംബർ കാലത്ത് നടന്ന പീഡനത്തിൽ പരാതി എത്തുന്നത് ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ ചൂടപ്പമായപ്പോൾ
വീട്ടിലെ ഊണ് എന്ന ഹോട്ടലിന്റെ പേരിൽ നടന്നത് അനാശാസ്യം; കഴുത്തിലെ പത്ത് പവനായി തന്ത്രങ്ങളൊരുക്കി കൊല; മകനൊപ്പം പലിശക്കാരി ഗൾഫിൽ പോകും മുമ്പ് രണ്ടും കൽപ്പിച്ചുള്ള നീക്കം; മദ്യ ലഹരയിൽ രണ്ട് സ്ത്രീകളേയും ലൈംഗികമായി ഉപയോഗിച്ചു; പിന്നെ കൊന്ന് മോഷണം; തെളിവ് നശിപ്പിക്കാൻ നഗ്നയായി കിടത്തി ശരീരത്ത് എണ്ണ തേച്ചു; ഒറ്റയ്ക്ക് താമസിച്ച ജാക്വലിന്റെ കൊലയ്ക്ക് പിന്നിൽ സെക്‌സ് റാക്കറ്റ്; കുടുങ്ങിയത് അജ്മലും മുംതാസും സീനത്തും; ആലപ്പുഴ കൊലപാതകം തെളിഞ്ഞത് ഇങ്ങനെ