Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുഡിഎഫിന്റെ ഏറ്റവും ഉറച്ച കോട്ട; മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി; ആദിവാസികളും പാവങ്ങളും കർഷകരും തിങ്ങി പാർക്കുന്ന മണ്ഡലം; ദക്ഷിണേന്ത്യയിൽ തരംഗം ഉണ്ടാക്കാനിടയുള്ള സാധ്യത; അമേഠിയിലെ വിജയാസാധ്യതയെ കുറിച്ചുള്ള ആശങ്ക; വയനാട്ടിലേയും അമേഠിയിലേയും തെരഞ്ഞെടുപ്പ് തീയതികളിലെ അകലം; സിപിഎം സമ്മർദ്ദത്തെ മറികടന്ന് രാഹുൽ വയനാട്ടിൽ എത്തിയതിന്റെ കാര്യങ്ങൾ ഇവ

യുഡിഎഫിന്റെ ഏറ്റവും ഉറച്ച കോട്ട; മൂന്ന് സംസ്ഥാനങ്ങളുടെ അതിർത്തി; ആദിവാസികളും പാവങ്ങളും കർഷകരും തിങ്ങി പാർക്കുന്ന മണ്ഡലം; ദക്ഷിണേന്ത്യയിൽ തരംഗം ഉണ്ടാക്കാനിടയുള്ള സാധ്യത; അമേഠിയിലെ വിജയാസാധ്യതയെ കുറിച്ചുള്ള ആശങ്ക; വയനാട്ടിലേയും അമേഠിയിലേയും തെരഞ്ഞെടുപ്പ് തീയതികളിലെ അകലം; സിപിഎം സമ്മർദ്ദത്തെ മറികടന്ന് രാഹുൽ വയനാട്ടിൽ എത്തിയതിന്റെ കാര്യങ്ങൾ ഇവ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ദക്ഷിണേന്ത്യയിലെ മൂന്നുംകൂടിയ കവലയാണു വയനാട്. മുത്തങ്ങയ്ക്കടുത്തു വയനാട് വന്യജീവി സങ്കേതത്തിനുള്ളിൽ കേരളം, കർണാടകം, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ അതിർത്തികൾ ഒത്തുചേരുന്നിടത്തു ട്രൈജംക്ഷൻ എന്ന പേരിൽ ഒരു സ്ഥലം തന്നെയുണ്ട്. 2 സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന 3 ജില്ലകളിൽ പരന്നുകിടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് വയനാട്. അതുകൊണ്ട് തന്നെ ദക്ഷിണേന്ത്യയിൽ തരംഗം തീർക്കാൻ പറ്റിയ മണ്ഡലമാണ് വയനാട്. അതുകൊണ്ടാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തുന്നത്. വയനാട് യുഡിഎഫിന്റെ ഉറച്ച കോട്ടയാണ്. ഈ മണ്ഡലത്തിൽ മുസ്ലിം ലീഗിനുള്ള സ്വാധീനവും ഏറെയാണ്. ഈ സാഹചര്യത്തിലാണ് ദക്ഷിണേന്ത്യയിലെ ഉറച്ച കോൺഗ്രസ് കോട്ടയായി വയനാടിനെ വിലയിരുത്താൻ കാരണം.

രാഹുലിന്റെ സ്ഥാനാർത്ഥിത്വം കേരളത്തിലെ മറ്റു മണ്ഡലങ്ങളിലും യുഡിഎഫ് പ്രചാരണത്തിന് ഊർജമേകും. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ 3 നിയമസഭാ മണ്ഡലങ്ങളാണ്(കൽപറ്റ, ബത്തേരി, മാനന്തവാടി) വയനാട്ടിലുള്ളത്. ബാക്കി നാലെണ്ണം (തിരുവമ്പാടി, ഏറനാട്, നിലമ്പൂർ, വണ്ടൂർ) മലപ്പുറത്തും. കോഴിക്കോട്, വടകര, കണ്ണൂർ, മലപ്പുറം ലോക്‌സഭാ മണ്ഡലങ്ങളുമായും വയനാട് അതിർത്തി പങ്കിടുന്നു. അങ്ങനെ വയനാട്ടിൽ രാഹുൽ എത്തുമ്പോൾ കോഴിക്കോടും വടകരയിലും കണ്ണൂരും മലപ്പുറത്തും അലയൊലികൾ ഉയരും. ഇതെല്ലാം യുഡിഎഫിന് വോട്ടായി മാറും. യുപിഎ പ്രതീക്ഷകൾ അതിർത്തി മണ്ഡലത്തിൽ രാഹുൽഗാന്ധി വരുമ്പോൾ തമിഴ്‌നാട്ടിലും കർണാടകയിലും ബിജെപി വിരുദ്ധ മുന്നണിക്കു കരുത്തുപകരുമെന്നു കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്നു. തമിഴ്‌നാട്ടിലെ നീലഗിരി, കർണാടകയിലെ ചാമരാജനഗർ, മൈസൂരു കുടക് എന്നിവയാണ് അയൽസംസ്ഥാനങ്ങളിൽ വയനാടുമായി അതിർത്തി പങ്കിടുന്ന ലോക്‌സഭാ മണ്ഡലങ്ങൾ. ചാമരാജനഗർ കോൺഗ്രസിന്റെയും മൈസൂരു ബിജെപിയുടെയും നീലഗിരി അണ്ണാഡിഎംകെയുടെയും സിറ്റിങ് സീറ്റുകൾ. ഇതെല്ലാം ഇനി യുപിഎയുടേതായി മാറുമെന്നാണ് കോൺഗ്രസിന്‌റെ പ്രതീക്ഷ.

15 തിരഞ്ഞെടുപ്പുകളിൽ 7 തവണ കോൺഗ്രസ് ഉൾപ്പെട്ട മുന്നണി ജയിച്ച മണ്ഡലമാണ് നീലഗിരി. വയനാട്ടിൽ രാഹുലിനെ നേരിടുന്ന സിപിഐ നീലഗിരിയിൽ രാഹുലിനെ പ്രധാനമന്ത്രിയാക്കാൻ വോട്ടു പിടിക്കുന്നു്. കോൺഗ്രസും സിപിഐയും ഉൾപ്പെടുന്ന ഡിഎംകെ സഖ്യത്തിൽ മുൻ കേന്ദ്രമന്ത്രി എ. രാജയാണ് ഇവിടെ സ്ഥാനാർത്ഥി. 2009-ൽ എ. രാജ മികച്ച ഭൂരിപക്ഷത്തിനു ജയിക്കുകയും സഖ്യമില്ലാതെ മത്സരിച്ച കഴിഞ്ഞ തവണ വൻ പരാജയം ഏറ്റുവാങ്ങുകയും ചെയ്ത മണ്ഡലമാണിത്. മുൻ പൊള്ളാച്ചി എംപി എം.ത്യാഗരാജനാണു അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി. ചാമരാജ നഗറിൽ 1951 മുതൽ 1991 വരെ തുടർച്ചയായി കോൺഗ്രസ് വിജയമായിരുന്നു. 96ൽ നഷ്ടപ്പെട്ട മണ്ഡലം 2009ൽ തിരിച്ചുപിടിച്ചു. 2014ൽ നിലനിർത്തി. സിറ്റിങ് എംപി ധ്രുവനാരായണയാണു കോൺഗ്രസ് സ്ഥാനാർത്ഥി. ബിജെപിക്കുവേണ്ടി മത്സരിക്കുന്ന വി. ശ്രീനിവാസ പ്രസാദ് 2017ൽ കോൺഗ്രസ് വിട്ടയാളാണ്. മൈസൂരു - കുടക്: ബിജെപി സിറ്റിങ് എംപി പ്രതാപ് സിംഹയാണ് ഇക്കുറിയും മത്സരിക്കുന്നത്. കോൺഗ്രസിനായി സി.എച്ച് വിജയശങ്കറും. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ അഭിമാന തട്ടകം. പ്രതാപ് സിംഹ കഴിഞ്ഞ തവണ 31,608 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോൺഗ്രസ് സ്ഥാനാർത്ഥിയും നിലവിലെ ജനതാദൾ (എസ്) സംസ്ഥാന പ്രസിഡന്റുമായ എ.എച്ച് വിശ്വനാഥിനെ പരാജയപ്പെടുത്തിയത്.

അമേഠിക്കു പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മൽസരിക്കുന്നതിൽ ആദ്യം രാഹുൽ ഗാന്ധിക്കുണ്ടായ വൈമനസ്യമാണ് തീരുമാനം വൈകിപ്പിച്ചത്. രാഹുൽ വയനാട്ടിലെത്തുന്നത് കേരളത്തിലെ എൽഡിഎഫ് സാധ്യതകളെ ബാധിക്കുമെന്നറിഞ്ഞ ഇടതുപക്ഷം, ദേശീയനേതാക്കൾ വഴി രാഹുലിൽ ചെലുത്തിയ സമ്മർദവും ഇതിന് കാരണമായി. എന്നാൽ കാര്യങ്ങൾ രാഹുലിനെ ബോധ്യപ്പെടുത്തിയത് എകെ ആന്റണിയാണ്. ദക്ഷിണേന്ത്യയിൽ ഏറ്റവും സുരക്ഷിതവും രാഹുലിനു പ്രചാരണരംഗത്തു കൂടുതൽ സമ്മർദം നൽകാത്തതും വലിയ വെല്ലുവിളിയുയർത്താത്തതുമായ മണ്ഡലം വയനാട് തന്നെയെന്ന് ആന്റണി കണക്കുകൾ സഹിതം വ്യക്തമാക്കി. ഇതോടെ രാഹുൽ വയനാട്ടിലേക്ക് വരാൻ സമ്മതിച്ചു. കർഷകർക്കും ആദിവാസികൾക്കും പിന്നാക്കക്കാർക്കും ന്യൂനപക്ഷങ്ങൾക്കും മണ്ഡലത്തിലുള്ള സ്വാധീനം. പാവപ്പെട്ടവരുടെ നേതാവ് എന്ന പ്രതിച്ഛായ കൂടുതൽ ഉറപ്പിക്കുന്നതിനുള്ള ശ്രമം.

രാഹുൽ പ്രഭാവത്തിൽ കേരളം, കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ മികച്ച പ്രകടനം നടത്താമെന്ന ആത്മവിശ്വാസവും കാരണാണ്. ആന്ധ്രയിലും തെലങ്കാനയിലും രാഹുലിന്റെ ദക്ഷിണേന്ത്യൻ സ്ഥാനാർത്ഥിത്വം അലയൊലികളുയർത്തുമെന്നതും കോൺഗ്രസ് കണക്കിലെടുത്തു. 5. രാജ്യത്തെ തെക്കും വടക്കുമായി ബിജെപി വിഭജിക്കുന്നുവെന്നും ദക്ഷിണേന്ത്യൻ സംസ്‌കാരത്തെയും ഭാഷയെയും കോൺഗ്രസ് സംരക്ഷിക്കുമെന്നും തമിഴ്‌നാട്ടിലും കർണാടകയിലും നടത്തിയ സംവാദങ്ങളിൽ കോൺഗ്രസ് അധ്യക്ഷൻ ഉറപ്പുനൽകിയിരുന്നു. ഇത് ചർച്ചയാക്കാൻ കൂടിയാണ് വയനാട്ടിൽ മത്സരിക്കുന്നത്. അമേഠിയിലെ വിജയാസാധ്യതയെ കുറിച്ചുള്ള ആശങ്കയും രാഹുലിന് നേരിയ തോതിലുണ്ട്.

വയനാട്ടിലേയും അമേഠിയിലേയും തെരഞ്ഞെടുപ്പ് തീയതികളിലെ അകലവും കേരളത്തിൽ മത്സരിക്കാൻ രാഹുലിനെ സഹായിക്കുന്ന ഘടകമാണ്, അതുകൊണ്ടാണ് സിപിഎം സമ്മർദ്ദത്തെ മറികടന്ന് രാഹുൽ വയനാട്ടിൽ എത്തുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP