Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തം ഒഴിഞ്ഞ പാർട്ടി മുൻ അധ്യക്ഷൻ തെരഞ്ഞെടുപ്പ് സമയത്ത് ടൂറടിക്കാൻ വിദേശത്തേക്ക് പോയി; പകരക്കാരി ആയെത്തിയ സോണിയയ്ക്ക് ഒന്നിനോടും താൽപ്പര്യമില്ല; തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും നേതാക്കൾ മത്സരിച്ച് പാർട്ടി വിടുന്നു; പാർട്ടി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ് ഗഡിലും പോലും അണികളെ കാണാനില്ല; പ്രാദേശിക നേതാക്കളുടെ മിടുക്കിൽ ആകെ അവശേഷിക്കുന്നത് പഞ്ചാബിലും കേരളത്തിലും മാത്രം; കോൺഗ്രസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി

പ്രതിസന്ധി ഘട്ടത്തിൽ ഉത്തരവാദിത്തം ഒഴിഞ്ഞ പാർട്ടി മുൻ അധ്യക്ഷൻ തെരഞ്ഞെടുപ്പ് സമയത്ത് ടൂറടിക്കാൻ വിദേശത്തേക്ക് പോയി; പകരക്കാരി ആയെത്തിയ സോണിയയ്ക്ക് ഒന്നിനോടും താൽപ്പര്യമില്ല; തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് സംസ്ഥാനങ്ങളിലും നേതാക്കൾ മത്സരിച്ച് പാർട്ടി വിടുന്നു; പാർട്ടി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ് ഗഡിലും പോലും അണികളെ കാണാനില്ല; പ്രാദേശിക നേതാക്കളുടെ മിടുക്കിൽ ആകെ അവശേഷിക്കുന്നത് പഞ്ചാബിലും കേരളത്തിലും മാത്രം; കോൺഗ്രസ് നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ഹരിയാനയിലും മഹാരാഷ്ട്രയിലും പ്രചാരണം മുറുകവെ, കോൺഗ്രസിന്റെ താര പ്രചാരകരിലൊരാളായ രാഹുൽ ഗാന്ധി സ്വകാര്യ സന്ദർശനത്തിനായി തായ്‌ലൻഡിലെ ബാങ്കോക്കിലേക്കു പോയത് പാർട്ടിയിൽ ഉണ്ടാക്കുന്നത് കടുത്ത നിരാശ. ഹരിയാനയും മഹാരാഷ്ട്രയും കോൺഗ്രസിന് ഏറെ പ്രധാനപ്പെട്ടത്. ഇതിൽ മഹാരാഷ്ട്രയിൽ അധികാരം പിടിക്കാൻ വലിയ സാഹചര്യവുമുണ്ടായിരുന്നു. എന്നാൽ ഇതൊന്നും മുതലെടുക്കാൻ കോൺഗ്രസിൽ ആളും ആരവവും ഇല്ല. ദേശീയ തലത്തിൽ നേതൃത്വം നിരാശപ്പെടുത്തുന്നതാണ് ഇതിന് കാരണം. ലോക്സഭാ തെരഞ്ഞെടുപ്പോടെ രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷ പദം ഒഴിഞ്ഞു. ഇതിന് ശേഷം സോണിയാ ഗാന്ധി വീണ്ടും അധ്യക്ഷ പദവിയിലെത്തി. എന്നിട്ടും കോൺഗ്രസിന് ഊർജ്ജമൊന്നും കിട്ടിയില്ല. സോണിയയ്ക്ക് പഴയ താൽപ്പര്യം പാർട്ടി കാര്യങ്ങളിൽ ഇല്ലാത്തതാണ് ഇതിന് കാരണം

കോൺഗ്രസിന്റെ കാര്യങ്ങളിൽ ഒന്നും രാഹുൽ ഇടപെടുന്നില്ല. തനിക്ക് ഒരു ഉത്തരവാദിത്തവുമില്ലെന്ന തരത്തിലാണ് രാഹുലിന്റെ ഓരോ പ്രവർത്തനവും. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹരിയാനയിലും മഹാരാഷ്ട്രയിലും കലാപക്കൊടി ഉയർത്തി നേതാക്കൾ രംഗത്തുവന്നതോടെ, രാഷ്ട്രീയ ഗോദയിൽ കോൺഗ്രസ് പ്രതിസന്ധിയിാണ്. ഈ മാസം 21നു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹരിയാനയിൽ മുൻ പിസിസി പ്രസിഡന്റ് അശോക് തൻവർ പാർട്ടി വിട്ടതും മഹാരാഷ്ട്രയിൽ പ്രചാരണത്തിനില്ലെന്നു പ്രമുഖ നേതാവ് സഞ്ജയ് നിരുപം വ്യക്തമാക്കിയതും കോൺഗ്രസിനെ വെട്ടിലാക്കി. എന്നാൽ ഇതൊന്നും പരിഹരിക്കാൻ ആരും ഒന്നും ചെയ്യുന്നില്ല. സോണിയയും അനങ്ങുന്നില്ല. ഇതിനൊപ്പമാണ് രാഹുലിന്റെ മുങ്ങലും. പ്രിയങ്കാ ഗാന്ധിയും കാര്യങ്ങളിൽ ഇടപെടുന്നില്ല. വയനാട്ടിലെ കാര്യങ്ങളൊഴിച്ച് ബാക്കിയൊന്നിലും രാഹുലിന് താൽപ്പര്യമില്ല.

പാർട്ടിയെ വെട്ടിലാക്കുന്ന പരാമർശങ്ങൾ ഒഴിവാക്കണമെന്ന ദേശീയ നേതൃത്വത്തിന്റെ താക്കീത് വന്നതിനു പിന്നാലെയാണു തൻവർ രാജിവച്ചത്. അനുയായികൾക്കു സീറ്റ് നൽകാത്തതാണ് മുംബൈ ഘടകം മുൻ പ്രസിഡന്റായ സഞ്ജയ് നിരുപമിനെ ചൊടിപ്പിച്ചത്. രാഹുൽ ഗാന്ധി മുൻനിരയിലേക്കു കൊണ്ടുവന്ന നേതാക്കളെ മുതിർന്നവർ ഒതുക്കുകയാണെന്ന ആരോപണവും ഇവർ ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം രാഹുലിന്റെ അറിവോടെ നടക്കുന്നതാണെന്ന് പറയുന്നവരും ഉണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ് എന്നീ സംസ്ഥാനങ്ങൾ ബിജെപിയിൽ നിന്നു പിടിച്ചെടുത്ത കോൺഗ്രസിന് അതേ നേട്ടം ഹരിയാനയിലും മഹാരാഷ്ട്രയിലും ആവർത്തിക്കാനാകുന്ന അവസ്ഥയാണുള്ളത്. എന്നാൽ ഈ സംസ്ഥാനങ്ങളിലെ ഭരണ വിരുദ്ധ വികാരം മുതലെടുക്കാനുള്ള സംഘടനാ സംവിധാനം കോൺഗ്രസിന് ഇല്ല. ഇതുണ്ടാക്കാൻ ആരും ശ്രമിച്ചില്ലെന്നതാണ് വസ്തുത.

ഇരു സംസ്ഥാനങ്ങളിലും ഭരണവിരുദ്ധ വികാരം കാര്യമായി ആളിക്കത്തിക്കാനാവാത്തതു തിരിച്ചടിയാണെന്ന് കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. മുഖ്യ പ്രചാരണവിഷയമായ സാമ്പത്തിക പ്രതിസന്ധി, സംസ്ഥാനതലത്തിൽ ബിജെപിക്കെതിരായ വോട്ടായി മാറ്റാവുന്നതേയുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന്റെ ശോഭയിൽ തിളങ്ങുന്ന മോദി അമിത് ഷാ കൂട്ടുകെട്ടിന്റെ പ്രചാരണ വീര്യത്തെ മറികടക്കാൻ ആർക്കും കഴിയുന്നില്ല. ഇതിനിടെയാണ് രാഹുലിന്റെ വിദേശ യാത്ര വിവാദമാകുന്നത്. വിഷയം രാഷ്ട്രീയക്കളത്തിൽ സംസാരമായതോടെ, വിശദീകരണവുമായി കോൺഗ്രസ് രംഗത്തുവന്നു. രാഹുലിന്റെ സ്വകാര്യതയെ മാനിക്കണമെന്നും പൊതുജീവിതവുമായി അതിനെ കൂടിക്കലർത്തരുതെന്നും പാർട്ടി വക്താവ് അഭിഷേക് മനു സിങ്വി പറഞ്ഞു. ഈ മാസം 11 മുതൽ രാഹുൽ പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം രാഹുൽ ഗാന്ധി നേതൃത്വത്തിൽ നിന്നും പിൻവാങ്ങിയത് കോൺഗ്രസിനെ പ്രശ്നത്തിലാക്കിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദ് തുറന്നു പറയുന്നുണ്ട്. തെരഞ്ഞെടുപ്പിൽ പരാജയപ്പെടാനുള്ള യഥാർത്ഥ കാരണമെന്തെന്ന് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും ഖുർഷിദ് പറഞ്ഞു. 'ഞങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ഞങ്ങളുടെ നേതാവ് വിട്ടുപോയതാണ്. ഇപ്പോഴും ഒരു ശൂന്യത അനുഭവപ്പെടുന്നുണ്ട്. സോണിയാ ഗാന്ധി ആ സ്ഥാനത്തേക്ക് വന്നത് ശരിയാണ്. ആ ശൂന്യത പരിഹരിക്കാൻ സോണിയ ശ്രമിക്കുന്നുണ്ടാകാം. എങ്കിലും ഒരു അഭാവം നിലനിൽക്കുന്നു'- ഖുർഷിദ് പറഞ്ഞതായി എ പിയെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു. രാഹുൽ ഗാന്ധിയെ പാർട്ടി അനുയായികൾക്ക് ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരം അഭിപ്രായ പ്രകടനങ്ങളും കോൺഗ്രസിലെ പ്രതിസന്ധിയാണ് ഉയർത്തിക്കാട്ടുന്നത്. അതേസമയം രാഹുലിന്റെ ബാങ്കോക്ക് യാത്രയെ പരിഹസിച്ച് ബിജെപി രംഗത്തെത്തി. സ്റ്റാർ ക്യാംപൈനർ ഇല്ലാതെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം ബുദ്ധിമുട്ടിലാകുമെന്നാണ് പരിഹാസം

ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി ബാങ്കോക്കിലേക്ക് പോയത്. പാർട്ടി അണികൾക്കിടയിലും ഈ വിഷയം വലിയ ചർച്ചയായി മാറിയതോടെ വിശദീകരണവുമായി കോൺഗ്രസ് രംഗത്ത് വന്നു. ഒക്ടോബർ 11ന് ഹരിയാനയിൽ രാഹുൽ ഗാന്ധിയുടെ പ്രചാരണം ആരംഭിക്കുമെന്നാണ് ഇപ്പോൾ പാർട്ടി അറിയിക്കുന്നത്. മഹാരാഷ്ട്രയിലും കോൺഗ്രസ് പ്രചാരണത്തിനായി രാഹുൽ എത്തും. ഇരു സംസ്ഥാനങ്ങളിലെയും പ്രധാന പ്രചാരകരുടെ പട്ടികയിൽ രാഹുലിന്റെ പേരുണ്ട്. രാഹുൽ ബാങ്കോക്കിലേക്ക് പോയതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉണ്ടാവില്ലെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP