Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെ മലർത്തിയടിക്കാൻ ചങ്കുറപ്പുള്ള നേതാവ് രാഹുൽ തന്നെ.. പാർട്ടി കോൺഗ്രസ് തന്നെ.. പ്രതിപക്ഷ പാർട്ടികളിൽ ഇനി സംശയം ഉള്ളവർ ആരുമില്ല; മാറി നിന്ന മുലായവും ഓടിയെത്തി; ചോദിക്കും മുമ്പ് പിന്തുണ പ്രഖ്യാപിച്ച് മായാവതിയും രംഗം ഉഷാറാക്കി; സെമി ഫൈനലിലെ തിളക്കമേറിയ വിജയം മോദിവിരുദ്ധ സഖ്യത്തിന്റെ പ്രതീക്ഷ വാനോളം ഉയർത്തുന്നു

മോദിയെ മലർത്തിയടിക്കാൻ ചങ്കുറപ്പുള്ള നേതാവ് രാഹുൽ തന്നെ.. പാർട്ടി കോൺഗ്രസ് തന്നെ.. പ്രതിപക്ഷ പാർട്ടികളിൽ ഇനി സംശയം ഉള്ളവർ ആരുമില്ല; മാറി നിന്ന മുലായവും ഓടിയെത്തി; ചോദിക്കും മുമ്പ് പിന്തുണ പ്രഖ്യാപിച്ച് മായാവതിയും രംഗം ഉഷാറാക്കി; സെമി ഫൈനലിലെ തിളക്കമേറിയ വിജയം മോദിവിരുദ്ധ സഖ്യത്തിന്റെ പ്രതീക്ഷ വാനോളം ഉയർത്തുന്നു

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: മോദിയെ മലർത്തിയടിക്കാൻ കരുത്തുള്ള ദേശീയ നേതാവ് ആരാണ്? രാജ്യത്തെ കോൺഗ്രസ് ഭരണം ഓരോ സംസ്ഥാനങ്ങളിലും അവസാനിച്ചു തുടങ്ങിയതോടെ വിവിധ ഇടങ്ങളിൽ നിന്നും ഈ ചോദ്യം ഉയർന്നിരുന്നു. ഈ ചോദ്യത്തിന്റെ ഉത്തരമാണ് ഇന്ന് ലഭിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി തന്നെയാണ് മോദിയെ എതിരിടാൻ കെൽപ്പുള്ള നേതാവ് എന്ന് തെളിഞ്ഞിരിക്കുകയാണ്. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ അധികാരത്തിലേറിയതിന് പിന്നാലെ അദ്ദേഹം ഏതാണ്ട് ഒറ്റക്ക് നടത്തിയ പരിശ്രമങ്ങളുടെ ഫലമാണ് ഹിന്ദി ഹൃദയഭൂമിയിൽ കോൺഗ്രസ് തിരികെ പിടിച്ചിരിക്കുന്നത്. ഛത്തീസ്‌ഗഡിൽ അധികാരം ഉറപ്പിച്ച കോൺഗ്രസ് രാജസ്ഥാനിലും അധികാരം ഉറപ്പിക്കാമെന്ന പ്രതീക്ഷയിലാണ്. മധ്യപ്രദേശിൽ തൂക്കു മന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ ഇവിടെ മറ്റു കക്ഷികളുടെ പിന്തുണ ഉറപ്പിക്കാനും കോൺഗ്രസ് ശ്രമം തുടങ്ങി.

ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നത് വ്യക്തമായ ഒരു സൂചന തന്നെയാണ്. മോദിയെ മലർത്തിയടിക്കാൻ കെൽപ്പുള്ള നേതാവ് രാഹുൽ ഗാന്ധിയാണെന്നും ബിജെപിക്ക് ബദൽ രാഹുൽ ഗാന്ധിയാണെന്നും തന്നെയാണ്. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇടമുഴക്കമായി തന്നെയാണ് കോൺഗ്രസ് തിരിച്ചുവരുന്നത്. ഇതോടെ പ്രതിപക്ഷ ഐക്യനിരയിൽ ഇന്നലെ വരെ ഇല്ലായെന്ന് പറഞ്ഞ് എസ്‌പിയും ബിഎസ്‌പിയും കോൺഗ്രസിനൊപ്പം എന്ന് വ്യക്തമാക്കി കഴിഞ്ഞു. മധ്യപ്രദേശിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ ബിഎസ്‌പിക്ക് നാല് സീറ്റും എസ്‌പിക്ക് ഒരു സീറ്റുമുണ്ട്. ഇവിടെ തൂക്കു മന്ത്രിസഭയ്ക്കാണ് സാധ്യത കൂടുതൽ.

രാജസ്ഥാനിലാണ് പ്രതിപക്ഷ ഐക്യത്തിന്റെ അനിവാര്യത വ്യക്തമാകുന്ന ഒരു സ്ഥലം. 101 സീറ്റിലാണ് ഇവിടെ കോൺഗ്രസ് മുന്നിട്ടു നിൽക്കുന്നത്. അഞ്ച് സീറ്റിൽ ബിഎസ്‌പിയും ലീഡു ചെയ്യുന്നു. സിപിഎം രണ്ടിടത്തും വിജയിക്കുമെന്ന ഘട്ടത്തിലാണ്. അതുകൊണ്ട് തന്നെ കോൺഗ്രസ് സഖ്യകക്ഷി സർക്കാർ രൂപീകരിച്ചാൽ അതിനെ സിപിഎമ്മിന്റെയും പിന്തുണ വേണ്ടി വരും. സംഘപരിവാർ വിരുദ്ധ പോരാട്ടം നടത്തുന്ന സിപിഎം ഈ അവസരത്തിൽ കോൺഗ്രസിനെ സഹായിക്കുമോ എന്നാണ് അറിയേണ്ടത്.

അതേസമയം താൻ കോൺഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ഒരു വർഷത്തിനുള്ളിലാണ് വൻ വിജയങ്ങൾ നേടാൻ രാഹുലിന് സാധിക്കുന്നത്. ഹിന്ദി ഹൃദയഭൂമിയിൽ അദ്ദേഹം പ്രിയങ്കരനാകുന്നു എന്നാണ് അറിയേണ്ടത്. ചത്തീസ്ഗഡ് 15 വർഷത്തെ ഭരണത്തിനു ശേഷം തിരിച്ചു പിടിച്ചു. രാജസ്ഥാനും കോൺഗ്രസ്സ് വിജയം ഉറപ്പിച്ചു. കഴിഞ്ഞ വർഷം ഈ ദിവസമാണ് രാഹുൽ ഗാന്ധി പാർട്ടിയുടെ അധ്യക്ഷ സ്ഥാനം ഏറ്റടുത്തത്. അദ്ദേഹത്തിന് നൽകുന്ന ഏറ്റവും വലിയ സമ്മാനമാണ് ഈ വിജയം എന്ന് പറഞ്ഞ് സച്ചിൻ പൈലറ്റ് തന്നെ വിജയത്തിന്റെ മേക്കറായി രാഹുൽ ഗാന്ധിയെ അവരോധിച്ചു കഴിഞ്ഞു. രാജസ്ഥാനിലെ കോൺഗ്രസ്സിന്റെ വിജയ ശിൽപിയാണ് രാഹുൽ ഗാന്ധിക്ക് ആ വിജയത്തിന്റെ ഫുൾ ക്രഡിറ്റും ചാർത്തി കൊടുത്തത്. ഇതോട സഖ്യകക്ഷികളും രാഹുലിനെ പ്രകീർത്തിക്കുന്നു.

മധ്യപ്രദേശ്, രാജസ്ഥാൻ, ചത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ ബിജെപി അധികാരത്തിലെത്തുമെന്നാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേരത്തെ പറഞ്ഞത്. മൂന്നിടത്തെയും വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔന്നത്യം ഉയർത്തുമെന്നും 2019ൽ മോദി അതിശക്തനാകുമെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. ഷാ പറഞ്ഞതു അനുസരിച്ചാണെങ്കിൽ ഇത് ഷായുടെ പരാജയമാണ്.

ബിജെപിയുടെ അമിത ആത്മവിശ്വാസത്തിന് ഏറ്റ പ്രഹരമാണ് ചത്തീസ്ഗഡിലെയും രാജസ്ഥാനിലെയും വിധി. വിജയിച്ചില്ലങ്കിൽ കൂടി മധ്യപ്രദേശിൽ കോൺഗ്രസിന് സന്തോഷിക്കാൻ ഏറെയുണ്ട് കാര്യങ്ങൾ. ചത്തീസ്ഗഡിലെ വിധിയും രാജസ്ഥാൻ ഫലവും കോൺഗ്രസ്സിന്റെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയിൽ ഹിന്ദുത്വയും രാമക്ഷേത്രവും തുറുപ്പു ചീട്ടാക്കി ബിജെപി വീണ്ടും അധികാരത്തിലെത്താൻ ശ്രമിക്കും. എന്നാൽ, മറുവശത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടും. രാഹുൽ ഗാന്ധി തന്നെ നേതാവായി മാറുകയും ചെയ്യും. കോൺഗ്രസ്സ് മൃദു ഹിന്ദുത്വ സമീപനം കൂടി പരസ്യമായി വ്യക്തമാക്കിയ നിലയിൽ നോട്ട നിരോധനാനന്തര ഇന്ത്യയിൽ മോദിയുടെയും അമിത് ഷായുടെയും വഴികൾ എളുപ്പമാവില്ല.

ഇപ്പോഴത്തെ നിലയിൽ മധ്യപ്രദേശിൽ ബിഎസ്‌പി കോൺഗ്രസുമായി സഹകരിക്കാൻ തയ്യാറാണെന്ന് മായാവതി അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തെത്തുമ്പോൾ ഏവരും ആകാംക്ഷയോടെ നോക്കുന്നത് മധ്യപ്രദേശ് ഫലമാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയാകാൻ ഇരുകൂട്ടരും കടുത്ത മത്സരമാണ് നടക്കുന്നത്. ബിഎസ്‌പിയുടെ നേട്ടം ഇവിടെ നിർണായകമാണ്. സർക്കാർ രൂപീകരിക്കണമെങ്കിൽ ബിഎസ്‌പിയുടെ സഹായം ഇരു കൂട്ടർക്കും ആവശ്യം വരും. ഇതോടെ മായാവതിയുടെ തീരുമാനം സർക്കാർ രൂപീകരണത്തിന് നിർണായകമാകും. ബിജെപിയും കോൺഗ്രസും സീറ്റ് രൂപീകരിക്കാൻ മായാവതിയെ സമീപിക്കേണ്ടി വരും.

മധ്യപ്രദാശിൽ ഫോട്ടോഫിനിഷിലേക്കാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നത്. ബിജെപിക്കും കോൺഗ്രസിനും കേവല ഭൂരിപക്ഷം നേടാൻ സാധിച്ചില്ലെങ്കിൽ മായാവതിയുടെ തീരുമാനം നിർണായകമാകും. ദളിത് വോട്ട് ബാങ്കുകളിൽ സ്വാധീനമുള്ള മായാവതിയുടെ പാർട്ടിയെ ഒപ്പം നിർത്തിയിരുന്നെങ്കിൽ കോൺഗ്രസിന് അധികാരം ഇതിനകം ഉറപ്പിക്കാമായിരുന്നു. മായാവതി ബിജെപി പാളയത്തിലേക്ക് പോകില്ലെന്ന വിശ്വാസമാണ് കോൺഗ്രസിനുള്ളത്. കേവല ഭൂരിപക്ഷത്തിന് വേണ്ട സീറ്റുകളിൽ കുറവുണ്ടാകുകയാണെങ്കിൽ മായാവതിയുമായി സംഖ്യമുണ്ടാക്കാൻ രാഹുൽ ശ്രമിച്ചേക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP