Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒന്നും രണ്ടും സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത് കോൺഗ്രസും കേരളാ കോൺഗ്രസും; മൂന്നാമത്തെ വലിയ പാർട്ടി ബിജെപി; എന്നിട്ടും രാമപുരത്തു എൽഡിഎഫ് സ്ഥാനാർത്ഥി മുമ്പിൽ എത്തിയത് എങ്ങനെ? ആദ്യം പുറത്തു വന്നത് പാലയിൽ മാണി വിരുദ്ധത തുടരുന്നുവെന്നു തെളിയിക്കുന്ന ഫലസൂചന; ബിജെപി വോട്ടുകൾ മറിച്ചിത് എൽഡിഎഫെന്ന് ആരോപിച്ചു യുഡിഎഫ്; രാമപുരത്തെ യുഡിഎഫിന്റെ കോട്ടയിൽ എൽഡിഎഫിന് വെന്നിക്കൊടി പാറിച്ച് ആത്മവിശ്വാസത്തോടെ മാണി സി കാപ്പൻ

ഒന്നും രണ്ടും സ്ഥാനത്തിന് വേണ്ടി മത്സരിക്കുന്നത് കോൺഗ്രസും കേരളാ കോൺഗ്രസും; മൂന്നാമത്തെ വലിയ പാർട്ടി ബിജെപി; എന്നിട്ടും രാമപുരത്തു എൽഡിഎഫ് സ്ഥാനാർത്ഥി മുമ്പിൽ എത്തിയത് എങ്ങനെ? ആദ്യം പുറത്തു വന്നത് പാലയിൽ മാണി വിരുദ്ധത തുടരുന്നുവെന്നു തെളിയിക്കുന്ന ഫലസൂചന; ബിജെപി വോട്ടുകൾ മറിച്ചിത് എൽഡിഎഫെന്ന് ആരോപിച്ചു യുഡിഎഫ്; രാമപുരത്തെ യുഡിഎഫിന്റെ കോട്ടയിൽ എൽഡിഎഫിന് വെന്നിക്കൊടി പാറിച്ച് ആത്മവിശ്വാസത്തോടെ മാണി സി കാപ്പൻ

മറുനാടൻ മലയാളി ബ്യൂറോ

പാല: രാമപുരത്തെ വോട്ടുകൾ പാലയിലെ വിധി നിർണയിക്കുമെന്നായിരുന്നു തുടക്കം മുതലുള്ള വിലയിരുത്തൽ. എന്നാൽ ഇതിൽ കാര്യമില്ലെന്നതാണ് വസ്തുത. പലപ്പോഴും രാമപുരത്ത് കെ എം മാണിക്ക് പോലും നേരിയ മുൻതൂക്കം മാത്രമേ കിട്ടിയിരുന്നുള്ളൂ. എന്നാൽ പഞ്ചായത്തിൽ അതിശക്തമായ സംഘടനാ സംവിധാനമുള്ളത് കേരളാ കോൺഗ്രസിനാണ്. അതു കഴിഞ്ഞാൽ കോൺഗ്രസിനും. ബിജെപിയാണ് മൂന്നാമത്തെ പാർട്ടി. ഇത്തരമൊരിടത്താണ് ഇത്തവണ ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ മുന്നേറ്റം ഉണ്ടാക്കിയത്. മാണി സി കാപ്പന് വ്യക്തപരമായി സ്വാധീനമുള്ള രാമപുരത്ത് അടിയൊഴുക്കുകൾ അതിനിർണ്ണായകമായി.

ബിജെപി വോട്ടുകൾ സിപിഎമ്മിന് മറിച്ചുവെന്നാണ് ജോസ് ടോം പറയുന്നത്. അപ്പോഴും കേരളാ കോൺഗ്രസിലെ ഭിന്നതകളും വോട്ടു കച്ചവടം ചർത്തയാക്കും. ഇത് യുഡിഎഫിലും പ്രശ്‌നങ്ങളുണ്ടാക്കും. പിജെ ജോസഫിനെയാണ് ജോസ് ടോം ഉന്നം വയ്ക്കുന്നതെന്നും വ്യക്തം. ഇതിനിടെ ജോസ് കെ മാണി വോട്ട് മറിച്ചുവെന്ന് പിജെ ജോസഫും പറയുന്നു. ഏതായാലും വോട്ട് മറിക്കൽ ചർച്ചയാക്കുന്നതാണ് രാമപുരത്തെ ഇടത് മുൻതൂക്കം. പന്ത്രണ്ട് പഞ്ചായത്തുകളും പാലാ മുൻസിപ്പാലിറ്റിയും ചേരുന്നതാണ് പാലാ നിയോജകമണ്ഡലം. ഇതിൽ രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണിയത്. യുഡിഎഫും ബിജെപിയും വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന രാമപുരത്ത് ഉണ്ടാവുന്ന അടിയൊഴുക്കുകൾ യുഡിഎഫ് വോട്ടിൽ ചോർച്ചയുണ്ടായി എന്നാണ് വ്യക്തമാക്കുന്നത്.

രാമപുരം പഞ്ചായത്തിൽ 18 വാർഡുകളാണുള്ളത്. ഇതിൽ 2015ലെ തെരഞ്ഞെടുപ്പിൽ 7 കേരളാ കോൺഗ്രസ് മാണി വിഭാഗം പ്രതിനിധികളാണുള്ളത്. കോൺഗ്രസിന് മൂന്ന് പേർ. ബിജെപിക്ക് രണ്ടും. സിപിഐയ്ക്ക് ഒരു അംഗവും. അഞ്ച് സ്വതന്ത്രരും. ഇതിൽ പലർക്കും സിപിഎം പിന്തുണയുണ്ട്. അതായത് സിപിഎമ്മിന് 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ആരേയും ജയിപ്പിക്കാനായിട്ടില്ല. ഇത്തരമൊരു മണ്ഡലത്തിലാണ് മാണി സി കാപ്പൻ മുന്നേറ്റം ഉണ്ടാക്കുന്നത്. അതും മാണിയുടെ മരണത്തിന്റെ സഹതാപം ആഞ്ഞടിച്ചിട്ടും.

കോൺഗ്രസിന് ശക്തമായ വേരോട്ടമുള്ള രാമപുരത്ത് ജോസഫ് വിഭാഗത്തിനും കാര്യമായ പിടിയുണ്ട്. കേരള കോൺഗ്രസിൽ അഭ്യന്തരപ്രശ്‌നങ്ങളിൽ ജോസഫ് വിഭാഗത്തിന്റെ പിന്തുണ ഒരുപക്ഷേ എൽഡിഎഫിന് പോയാൽ അത് ഏറ്റവും ശക്തമായി പ്രതിഫലിക്കുക രാമപുരത്താവും എന്നാണ് കരുതിയിരുന്നത്. ഇവിടെയാണ് ജോസ് ടോമിന് വോട്ട് കുറഞ്ഞത് എന്നതാണ് ശ്രദ്ധേയം. ജോസഫ് വിഭാഗം പാലം വലിച്ചതിന് തെളിവാണ് ഇതെന്ന് ജോസ് കെ മാണി വിഭാഗം കരുതുന്നു. ഇതിനൊപ്പം ബിജെപി വോട്ടുകളും

ബിജെപി യുഡിഎഫിന് വോട്ട് വിറ്റെന്ന ആരോപണം ഉയർന്നതും രാമപുരം പഞ്ചായത്തിലായിരുന്നു. എന്നാൽ ഇവിടെ മാന്യമായ വോട്ട് ബിജെപി നേടി. എന്നാൽ കഴിഞ്ഞ തവണത്തെ മുന്നേറ്റം ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യുഡിഎഫിന് നൽകിയത്. എന്നാൽ 2016-ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കെഎം മാണിക്ക് രാമപുരത്ത് കിട്ടിയത് വെറും 180 വോട്ടിന്റെ ലീഡാണ്. 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മാണിയേക്കാൽ 179 വോട്ടുകളുടെ ലീഡ് മാണി സി കാപ്പാൻ രാമപുരത്ത് നേടിയിരുന്നു. അങ്ങനെ മാണി സി കാപ്പന് ഏറെ വേരുകളുള്ള സ്ഥലമാണ് രാമപുരം. ഇത്തവണയും ഇത് മാണി സി കാപ്പൻ നിലനിർത്തുകയാണ്. മാണിയുടെ സഹതാപം രാമപുരത്ത് ഉണ്ടാകുന്നില്ലെന്നതാണ് വസ്തുത.

പോളിങ് ശതമാനം കുറഞ്ഞുവെങ്കിലും ഇത്തവണ അട്ടിമറി വിജയമുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു വോട്ടണ്ണലിന് മുമ്പ് എൽ.ഡി.എഫ് ക്യാമ്പ് ഉണ്ടായിരുന്നത്. യു.ഡി.എഫിലെയും കേരള കോൺഗ്രസിലെയും പൊട്ടിത്തെറികൾ ഗുണം ചെയ്താൽ 7 പഞ്ചായത്തിലെങ്കിലും മേൽക്കൈ നേടാനാകുമെന്നായിരുന്നു ഇടത് വിലയിരുത്തൽ. രാമപുരം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ട് എണ്ണിക്കഴിഞ്ഞ ശേഷം കടനാട് പഞ്ചായത്തിലെ വോട്ടുകളെണ്ണി. തുടർന്ന് മൂന്നിലവ്, തലനാട്, തലപ്പാലം,മേലുകാവ്, ഭരണങ്ങാനം, കരൂർ, മുത്തോലി, മീനച്ചിൽ, കൊഴുവനാൽ, എലിക്കുളം എന്നീ 12 പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും. പാലാ മുൻസിപ്പാലിറ്റിയിലെ വോട്ടുകൾ അവസാനഘട്ടത്തിലാവും എണ്ണുക. അവസാന റൗണ്ടിൽ എട്ട് ബൂത്തുകളിലെ വോട്ടുകളാവും എണ്ണുക.

തപാൽവോട്ടുകളിൽ യുഡിഎഫും എൽഡിഎഫും ഒപ്പത്തിനൊപ്പം എത്തി. പാലാ കാർമൽ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണൽ. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിങ് ശതമാനം. വോട്ടെണ്ണിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കേ പ്രതീക്ഷയിലാണ് മുന്നണികൾ. കേരള കോൺഗ്രസ് എം ചെയർമാൻ കെ എം മാണി എം എൽഎയുടെ നിര്യാണത്തോടെയാണ് പാലായിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 4703 വോട്ടുകൾക്കാണ് മാണി വിജയിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP