1 usd = 71.65 inr 1 gbp = 92.48 inr 1 eur = 79.18 inr 1 aed = 19.51 inr 1 sar = 19.11 inr 1 kwd = 235.88 inr

Nov / 2019
18
Monday

വാടക കാറിൽ യാത്ര തുടങ്ങാൻ രമ്യാ ഹരിദാസ്; കൊല്ലത്തെ പഴയ ജനപ്രതിനിധിക്ക് ഇന്നോവ മാത്രമല്ല ഫാൻസി നമ്പറും പണ്ട് എടുത്ത് നൽകിയത് പ്രവാസി വ്യവസായി; മുതലാളിമാരെ ഒഴിവാക്കി നേരായ വഴിയിൽ എംപിക്ക് കാർ വാങ്ങാൻ ശ്രമിച്ചവരെ നിരാശരാക്കി മുല്ലപ്പള്ളിയുടെ നീക്കം; ന്യൂജെൻ രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ കൂട്ടുനിന്നവരിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; പെങ്ങളൂട്ടിക്കായുള്ള ആലത്തൂർ മോഡൽ തകർക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയം നിലനിൽക്കാൻ

July 22, 2019 | 09:55 AM IST | Permalinkവാടക കാറിൽ യാത്ര തുടങ്ങാൻ രമ്യാ ഹരിദാസ്; കൊല്ലത്തെ പഴയ ജനപ്രതിനിധിക്ക് ഇന്നോവ മാത്രമല്ല ഫാൻസി നമ്പറും പണ്ട് എടുത്ത് നൽകിയത് പ്രവാസി വ്യവസായി; മുതലാളിമാരെ ഒഴിവാക്കി നേരായ വഴിയിൽ എംപിക്ക് കാർ വാങ്ങാൻ ശ്രമിച്ചവരെ നിരാശരാക്കി മുല്ലപ്പള്ളിയുടെ നീക്കം; ന്യൂജെൻ രാഷ്ട്രീയത്തിന്റെ കടയ്ക്കൽ കത്തിവയ്ക്കാൻ കൂട്ടുനിന്നവരിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും; പെങ്ങളൂട്ടിക്കായുള്ള ആലത്തൂർ മോഡൽ തകർക്കുന്നത് ഗ്രൂപ്പ് രാഷ്ട്രീയം നിലനിൽക്കാൻ

മറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: യൂത്ത് കോൺഗ്രസുകാർ സമ്മാനമായി നൽകാൻ ഉദ്ദേശിച്ച കാർ വേണ്ടെന്ന് വച്ച ആലത്തൂർ എംപി രമ്യാ ഹരിദാസ് തൽകാലം വാടക കാറിൽ മണ്ഡലത്തിലൂടെ യാത്ര തുടരും. വായ്പ എടുത്ത് കാർ വാങ്ങുന്നതിനുള്ള സാമ്പത്തികാവസ്ഥ ഇല്ലാത്തതുകൊണ്ടാണ് ഇത്. എംപിയെന്ന നിലയിൽ ലഭിക്കുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ആലത്തൂരിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ മാറ്റി വയ്ക്കുമെന്ന് എംപി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ വാടക കാറിൽ യാത്ര തുടങ്ങാനാണ് ആലോചന. മുതലാളിമാരുടെയൊന്നും സഹായത്തോടെ കാർ വാങ്ങുകയുമില്ല. സ്വന്തമായി കാർ വാങ്ങുന്നതിൽ കരുതലോടെ മാത്രമേ എംപി തീരുമാനം എടുക്കൂ. ചാടിക്കയറി അത്തരമൊരു തീരുമാനമെടുക്കേണ്ടെന്നാണ് രമ്യാ ഹരിദാസിന് കിട്ടുന്ന ഉപദേശവും.

അതിനിടെ രമ്യാ ഹരിദാസിന് പുതുവഴിയിലൂടെ കാർ വാങ്ങി കൊടുക്കാനുള്ള നീക്കത്തിനെതിരെ കെപിസിസി രംഗത്ത് വരുന്നതിൽ യൂത്ത് കോൺഗ്രസിൽ അമർഷം ശക്തമാണ്. ഗ്രൂപ്പുകൾക്ക് അതീതമായ കൂട്ടായ്മ ആലത്തൂരിൽ രൂപപ്പെട്ടിരുന്നു. സിപിഎം കോട്ടയിൽ രമ്യാ ഹരിദാസിന് വിജയമൊരുക്കിയത് ഈ പ്രവർത്തനമാണ്. രമ്യ ജയിക്കുമെന്ന് കെപിസിസി നേതൃത്വം സ്വപ്‌നത്തിൽ പോലും വിചാരിച്ചില്ല. സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് ജയിക്കാനാകില്ലെന്ന് കരുതിയാണ് രമ്യയെ സ്ഥാനാർത്ഥിയാക്കിയതും. എന്നാൽ പെങ്ങളൂട്ടി അപ്രതീക്ഷിതമായി ജയിച്ചു. ദേശീയ തലത്തിൽ പോലും ചർച്ചയായി. സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമെല്ലാം രമ്യയെ പ്രകീർത്തിച്ചു. പുതിയ രാഷ്ട്രീയത്തിന് കേരളത്തിലെ കോൺഗ്രസിൽ രമ്യയുടെ വിജയം കളമൊരുക്കുമെന്നും സൂചനയെത്തി. കടൽ കിഴവന്മാരെ പുറത്ത് നിർത്തി യുവരക്തങ്ങളെ രംഗത്തിറക്കിയുള്ള പരീക്ഷണം വിജയം നൽകുമെന്ന പാഠമാണ് രമ്യയുടെ വിജയം നൽകിയത്. ഇതോടെയാണ് ഗ്രൂപ്പ് നേതാക്കൾ അങ്കലാപ്പിലായത്.

അതുകൊണ്ടാണ് കിട്ടിയ അവസരത്തിൽ രമ്യയെ പിന്തുണച്ചവരെ മാനസികമായി തകർക്കാൻ മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഒരുമിച്ചതെന്നാണ് ആലത്തൂരിലെ കോൺഗ്രസുകാരുടെ വിലയിരുത്തൽ. പാലക്കാട് വിടി ബൽറാമും തൃശൂരിൽ നിന്നുള്ള അനിൽ അക്കരയും വേറിട്ട വഴിയിലൂടെ മുന്നേറുന്നവരാണ്. ഒരു കാലത്ത് സിപിഎമ്മിന്റെ കോട്ടയായിരുന്നു തൃത്താല. അവിടേക്ക് രാഹുൽ ഗാന്ധിയുടെ പിന്തുണയോടെയാണ് തൃത്താലയിൽ മത്സരിക്കാനെത്തിയത്. അവിടെ അട്ടിമറി വിജയവും നേടി. വടക്കാഞ്ചേരിയും സിപിഎം കോട്ടയായി മാറിയിരുന്നു. അവിടേയും ആരേയും ഞെട്ടിക്കുന്ന വിജയമാണ് അനിൽ അക്കര നേടിയത്. ഇവർ രണ്ട് പേരും ഗ്രൂപ്പുകളിൽ ഇല്ലാത്ത നേതാക്കളാണ്. പാലക്കാടും തൃശൂരുമായി കിടക്കുന്ന ലോക്‌സഭാ മണ്ഡലമാണ് ആലത്തൂർ. അവിടെ രമ്യ ജയിച്ചതും ഗ്രൂപ്പുകളുടെ തണലിൽ അല്ല. ഇത് നേതാക്കളെ അങ്കലാക്കിപാക്കുന്നുണ്ട്. ഇത്തരം മാതൃകകൾ ഉയർന്നു വന്നാൽ ഗ്രൂപ്പിന് പ്രസക്തി പോകും. ഇത് മനസ്സിലാക്കിയാണ് സോഷ്യൽ മീഡിയയുടെ വികാരം രമ്യയ്ക്ക് അനുകൂലമായിട്ടും കാർ വിവാദത്തിൽ കെപിസിസി മറിച്ചൊരു തീരുമാനം എടുത്തത്.

അതുകൊണ്ട് തന്നെ ഗ്രൂപ്പ് അറിയാതെ ഇനിയൊന്നും കേരളത്തിൽ നേതാക്കൾ അനുവദിക്കില്ല. നിഷ്പക്ഷരെ നിശബ്ദമാക്കാൻ എന്തും ചെയ്യും. ഇത് ആലത്തൂരിലെ കോൺഗ്രസുകാർക്കും അറിയാം. എങ്കിലും കെപിസിസി അധ്യക്ഷനെ ധിക്കരിക്കാൻ നിന്നാൽ അത് ബാധിക്കുക രമ്യാ ഹരിദാസിനെയാകും. അതുകൊണ്ട് തന്നെ മനസ്സില്ലാ മനസ്സോടെ കെപിസിസിയുടെ ആവശ്യം ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാരും അംഗീകരിക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഏഴിൽ ഏഴും നേടുകയാണ് അവരുടെ ശ്രമം. ഇതിന് രമ്യയുടെ എംപി പദവിയുടെ കരുത്ത് ഉപയോഗിക്കാനാണ് തീരുമാനം. അതുകൊണ്ട് തന്നെ വിവാദങ്ങൾ തൽകാലം ഒഴിവാക്കുന്ന തീരുമാനം ആലത്തൂരിലെ യൂത്ത് കോൺഗ്രസുകാർ എടുക്കും. രമ്യയുടെ പ്രവർത്തനങ്ങൾക്ക് അവർ എല്ലാ പിന്തുണയും നൽകും. രമ്യയുടെ ഓഫീസും ഉടൻ ഉദ്ഘാടനം ചെയ്യും. ചരിത്ര വിജയം നേടിയ പെങ്ങളൂട്ടിക്ക് എല്ലാവിധ പിന്തുണയും തുടരും.

രമ്യയുടെ ആവശ്യത്തിന് കാർ വാങ്ങാൻ യൂത്ത് കോൺഗ്രസ് പിരിവെടുത്തിരുന്നു. ഇത് ഇനി ജീവകാരുണ്യ പ്രവർത്തനത്തിന് വിനിയോഗിക്കും. കണക്കും വെളിപ്പെടുത്തും. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന യൂത്ത് കോൺഗ്രസ് യോഗം തീരുമാനങ്ങളെടുക്കും. തൽകാലം വാടക കാറിൽ എംപി യാത്ര തുടങ്ങുമെന്നാണ് സൂചന. മുതലാളിമാരിൽ നിന്ന് പണം വാങ്ങി ഇന്നോവാ കാർ വാങ്ങുന്ന ഇടപാടിന് രമ്യയെ കിട്ടില്ലെന്നാണ് സൂചന. മുമ്പ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് ജനപ്രതിനിധി പ്രവാസി വ്യവസായിയെ സ്വാധീനിച്ച് ഇന്നോവ വാങ്ങിയതും ഫാൻസി നമ്പറിന് കൂടുതൽ തുക മുതലാളിയിൽ നിന്ന് വാങ്ങിയതുമെല്ലാം കോൺഗ്രസിൽ വലിയ ചർച്ചയായിരുന്നു. ഈ നേതാവിനെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാനും ചരട് വലികൾ നടക്കുന്നുണ്ട്. പ്രവാസി വ്യവസായി തന്നെയാണ് ഈ നീക്കത്തിനും പിന്നിൽ. അതുകൊണ്ട് തന്നെ എ-ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ഈ നേതാവിനായി രംഗത്ത് വരാനും സാധ്യതയുണ്ട്. ഇങ്ങനെ മുതലാളിമാരുടെ സ്വാധീനത്തിൽ എന്തും ഏതും നടക്കുന്ന പാർട്ടിയിലാണ് യൂത്ത് കോൺഗ്രസുകാർ അവരുടെ പെങ്ങളൂട്ടിക്ക് കാർ സമ്മാനമായി നൽകാൻ ആഗ്രഹിച്ചപ്പോൾ അതിന് നേതാക്കൾ തടസ്സം നിൽക്കുന്നത്.

കൊല്ലത്ത് ഇന്നോവ വിവാദത്തിൽ കുടുങ്ങിയ നേതാവിന് കൂട്ടു നിൽക്കുന്നവരാണ് രമ്യയെ സഹായിക്കാൻ മുന്നോട്ട് വന്ന യൂത്ത് കോൺഗ്രസുകാരെ കുറ്റപ്പെടുത്തിയത്. ഇതിൽ ആലത്തൂരിലെ കോൺഗ്രസിൽ അമർഷം പുകയുകായാണ്. കൊല്ലത്ത് വിവാദം ആളിക്കത്തിയപ്പോൾ കാർ തിരിച്ചു നൽകാൻ ആരും നേതാവിനോട് ആവശ്യപ്പെട്ടില്ല. ഫാൻസി നമ്പറുമായി ഇപ്പോഴും ഈ കാറ് കേരളത്തിൽ നേതാവിനേയും കൊണ്ട് ചീറിപ്പായുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങൾ കോൺഗ്രസിൽ നടക്കുന്നുണ്ട്. ഇതിലൊന്നും ആർക്കും പ്രതിഷേധമോ പ്രതികരണമോ ഇല്ല. എന്നാൽ പുതു രാഷ്ട്രീയത്തിൽ പുതിയ സാധ്യതകൾ തേടി യൂത്ത് കോൺഗ്രസ് രംഗത്തെത്തുമ്പോൾ ആദർശത്തിന്റെ പ്രതിരൂപമായ മുല്ലപ്പള്ളി തന്നെ രമ്യാ ഹരിദാസിനെതിരെ രംഗത്ത് വന്നതിലാണ് അണികൾക്ക് അമർഷം.

യൂത്ത് കോൺഗ്രസ് പിരിവെടുത്ത് തനിക്ക് കാർ വാങ്ങിത്തരേണ്ടെന്ന് രമ്യ ഹരിദാസ് ഫെയ്‌സ് ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായം അനുസരിക്കുമെന്നും അവർ വ്യക്തമാക്കി. തന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നത് വ്രതവും ശപഥവുമാണെന്നും രമ്യ ഹരിദാസ് അറിയിച്ചു. മദർ തെരേസയുടെ ചിത്രമുൾപ്പെടെ പങ്കുവച്ചാണ് എംപി നിലപാട് വ്യക്തമാക്കിയത്. 'എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാന ശ്വാസം ഞാൻ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട് ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരുപക്ഷേ എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്ക് വേണ്ടി ജീവൻ പണയം വച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേ ആയിരിക്കണം'- രമ്യ സമൂഹമാധ്യമത്തിൽ കുറിച്ചു.

രമ്യ ഹരിദാസിന് 14 ലക്ഷം രൂപയുടെ വാഹനം വാങ്ങി നൽകുന്നതിന് 1000 രൂപയുടെ കൂപ്പൺ അച്ചടിച്ച് പിരിവ് നടത്താനുള്ള യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് കമ്മിറ്റിയുടെ തീരുമാനമാണ് വിവാദത്തിലായത്. രമ്യയെ അനുകൂലിച്ചും എതിർത്തും അഭിപ്രായങ്ങൾ വന്നെങ്കിലും ഇതിനെ എതിർത്തുകൊണ്ടുള്ള കെപിസിസി പ്രസിഡന്റിന്റെ നിലപാടാണ് രമ്യയുടെ പിന്മാറ്റത്തിന് പ്രധാന കാരണം. രമ്യയുടെ സ്ഥാനത്ത് താനാണെങ്കിൽ അത് സ്വീകരിക്കില്ലെന്നും എംപിമാർക്ക് കാർ വാങ്ങാനുള്ള വായ്പ ലഭിക്കുമെന്നും രമ്യയ്ക്ക് ഇപ്പോൾ വായ്പ തിരിച്ചടയ്ക്കാനുള്ള സാഹചര്യമുണ്ടെന്നുമാണ് മുല്ലപ്പള്ളി പറഞ്ഞത്. രമ്യയ്ക്ക് വായ്പ ലഭിക്കാൻ സാധ്യതയില്ലാത്തതിനാലാണ് പിരിവെടുക്കാൻ തീരുമാനിച്ചതെന്ന് വടക്കാഞ്ചേരി എംഎൽഎ അനിൽ അക്കര പറഞ്ഞിരുന്നു. മുമ്പ് ലോണിലും മറ്റും രമ്യയ്ക്ക് തിരിച്ചടവ് മുടങ്ങിയ സാഹചര്യമുണ്ട്. വീട്ടിലെ കഷ്ടതകൾ കാരണമായിരുന്നു ഇത്. അതുകൊണ്ട് തന്നെ കാർ ലോൺ കിട്ടാൻ പ്രയാസമുണ്ട്. ഇത് മനസ്സിലാക്കിയാണ് കാർ വാങ്ങി കൊടുക്കാൻ യൂത്ത് കോൺഗ്രസ് രംഗത്ത് വന്നത്. അനിൽ അക്കരെയായിരുന്നു ഇത്തരമൊരു ന്യൂജെൻ രീതിക്ക് പിന്നിൽ.

രമ്യ ഹരിദാസിന് വാഹനം വാങ്ങാനുള്ള സംഭാവന രശീതി എന്ന പേരിലുള്ള ആയിരം രൂപയുടെ കൂപ്പൺ നവ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്തോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. എംപിക്ക് പതിനാല് ലക്ഷം രൂപയുടെ വാഹനം വാങ്ങുന്നതിനായാണ് കൂപ്പൺ അച്ചടിച്ചത് എന്നും 1400 കൂപ്പണുകൾ അച്ചടിച്ചിട്ടുണ്ട് എന്നുമായിരുന്നു ആദ്യം യൂത്ത് കോൺഗ്രസ്സ് പറഞ്ഞത്. എന്നാൽ പാർട്ടിക്കകത്ത് മാത്രമാണ് പിരിവ് നടത്തുന്നത് എന്ന് യൂത്ത് കോൺഗ്രസ്സ് പറഞ്ഞു. പിന്നാലെ ആലത്തൂർകാർ നൽകുന്ന സമ്മാനം സ്വീകരിക്കുമെന്നും അതിൽ ഒരു തെറ്റുമില്ലെന്നും രമ്യയും വ്യക്തമാക്കി. എന്നാൽ രമ്യയേയും യൂത്ത് കോൺഗ്രസ്സിനെയും തള്ളിക്കൊണ്ട് കെപിസിസി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പണപ്പിരിവ് നടത്തിയത് ശരിയായില്ലെന്നും താനായിരുന്നെങ്കിൽ ആ പണം വാങ്ങില്ലെന്നും പ്രതികരിച്ചു. ഇതോടെ നിലപാട് മാറ്റി കൊണ്ട് രമ്യ കെപിസിസി. അധ്യക്ഷന്റെ അഭിപ്രായം അനുസരിക്കുന്നതായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
രാത്രിയിലെ കിടപ്പറ പങ്കാളിയായി മാത്രമാണ് തന്നെ കാണുന്നതെന്ന തിരിച്ചറിവ് ഹൃദയം തകർത്തു; കൂറും വിശ്വാസവും പുലർത്തിയിട്ടും ബ്രിട്ടീഷ് പ്രധാനമന്ത്രി നാല് വർഷത്തെ ബന്ധത്തിനൊടുവിൽ തന്നെ അവഗണിക്കുകയാണെന്ന് ജെന്നിഫർ; ബോറിസ് ജോൺസണെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമേരിക്കൻ വ്യവസായി യുവതി
രാജ്യത്തെ ആദ്യ പള്ളിയുടെ കട്ടിളയും കല്ലുമെല്ലാം അമ്പലത്തിന്റേതാണ്; ഇന്ത്യയിൽ ആദ്യമായി മുസ്ലിംങ്ങൾക്ക് പള്ളിയുണ്ടാക്കാൻ ആറ് ഏക്കർ 56 സെന്റ് സ്ഥലം നൽകിയത് ഹൈന്ദവ രാജാവാണ്; ബാബരി മസ്ജിദ് വിഷയത്തിൽ കോടതി പറഞ്ഞത് കേട്ട് മുസ്ലിംങ്ങൾ വെപ്രാളപ്പെടേണ്ടതില്ല; നെഞ്ചത്തടിച്ച് വിധി പുനഃപരിശാധിക്കാൻ റിട്ട് സമർപ്പിക്കേണ്ട ആവശ്യവുമില്ല, അതങ്ങ് വിട്ടുകൊടുത്താൽ മതി; സോഷ്യൽ മീഡിയയിൽ വൈറലായി മുള്ളൂർക്കര മുഹമ്മദ് അലി സഖാഫിയുടെ നബിദിന സന്ദേശ പ്രസംഗം
'മാരുതി സെൻ' കാർ മോഷണം പോയപ്പോൾ 'പാർക്കിങ് അറ്റ് ഓണേഴ്‌സ് റിസ്‌ക് 'എന്ന ഉഡായിപ്പ് ന്യായവുമായി ഡൽഹിയിലെ താജ് ഹോട്ടൽ; ആ പരിപാടി ഇനി മുതൽ നടപ്പില്ലെന്ന് സുപ്രീംകോടതി; 21 വർഷം മുമ്പത്തെ മോഷണക്കേസിൽ കാർ ഉടമയ്ക്ക് 2.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്; വാലറ്റ് പാർക്കിങ്ങിൽ താക്കോൽ കൈമാറിയാൽ വാഹനം പൊന്നുപോലെ നോക്കണം; ഉടമസ്ഥന്റെ തലയിൽ ഉത്തരവാദിത്തം കെട്ടിവച്ചൊഴിയാൻ നോക്കേണ്ടെന്നും മുന്നറിയിപ്പ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
വെള്ളയിൽ ചുവപ്പ് മിന്നുന്ന ലഹങ്കയിൽ നവവധുവായി ശ്രീലക്ഷ്മി; കോട്ടിലും സ്യൂട്ടിലും അതീവസുന്ദരനായി വരൻ; ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മിയുടെ വിവാഹം ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ അത്യാഡംബര പൂർവം നടന്നു; വരൻ കൊല്ലം സ്വദേശിയും പൈലറ്റുമായി ജിജിൻ ജഹാംഗീർ; വിവാഹം നടന്നത് പരമ്പരാഗത മുസ്ലിം ആചാരരീതിയിൽ; താരപുത്രിക്ക് ആശംസ നേർന്ന് സോഷ്യൽ മീഡിയയും
നാടകത്തിൽ തുടങ്ങി മിനിസ്‌ക്രീനിൽ അരങ്ങേറ്റം കുറിച്ച ശ്രീകുമാറിനെ ജനപ്രിയനാക്കിയത് മറിമായത്തിലെ ലോലിതൻ; നർത്തകിയായ സ്‌നേഹക്ക് മറിമായത്തിലൂടെ ലഭിച്ചത് കൈനിറയെ അവസരങ്ങളും; മഴവിൽ മനോരമയിലെ മറിമായം പരമ്പരയിലെ പ്രിയജോഡികളായ ലോലിതനും മണ്ഡോദരിയും ഇനി ജീവിതത്തിലും ദമ്പതിമാരാകുന്നു; ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹം ഡിസംബർ 11ന് തൃപ്പുണ്ണിത്തുറയിൽ; താരജോഡികൾക്ക് ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയും
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
ഡേറ്റിങ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ