1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Mar / 2019
23
Saturday

സിപിഐയുടെ മാണി പേടിയും വിഎസിന്റെ പിണറായി പേടിയും മാണിക്ക് പാരയായി; പരസ്യം റദ്ദാക്കിയതിന് പകരം വീട്ടാൻ ചാനലുകളും ഒരുമിച്ചതോടെ എല്ലാം പൂർത്തിയായി: ബാർ കോഴ വിവാദത്തിന്റെ അണിയറക്കഥകളുടെ അവസാന ഭാഗം

June 02, 2015 | 09:34 AM IST | Permalinkഷാജൻ സ്‌കറിയ

ജോർജിന്റെ വൈര്യ നിര്യാതനബുദ്ധിയും ചെന്നിത്തലയുടെ അതിമോഹവും ഒരുമിച്ച് ചേർന്നപ്പോൾ ആരും പിടിക്കപ്പെടില്ലെന്ന് വിശ്വസിച്ച് മോഷ്ടിച്ച കെഎം മാണി കുടുങ്ങിയ കഥയുടെ അണിയറക്കഥകളാണ് കഴിഞ്ഞ മൂന്നു ദിവസമായി പറഞ്ഞത്. ഈ കഥ അവസാനിക്കുമ്പോൾ സ്പർശിച്ച് പോകേണ്ട ചില വസ്തുതകൾ കൂടിയുണ്ട്.

പതിവുപോലെ ഇടത് വലത് ഒത്തുതീർപ്പിന് ഇടം നൽകാതെ ബാർ കോഴ വിവാദം വളർന്നതിന്റെ പിന്നിലെ രാഷ്ട്രീയം. അതാരംഭിക്കുന്നത് സിപിഐയുടെ മാണി പേടിയിൽ നിന്നും വിഎസിന്റെ പിണറായി പേടിയിൽ നിന്നുമാണ്. ഇടത് മുന്നണിയിലെ രണ്ടാം സ്ഥാനം നഷ്ടമാകുമോ എന്ന സിപിഐ പേടിയും പിണറായി മുഖ്യമന്ത്രി ആകുമോ എന്ന വി എസ് പേടിയുമായിരുന്നു ഇത്. മാണിയോട് മൃദു സമീപനം കൈക്കൊള്ളാൻ സിപിഐ(എം) തത്വത്തിൽ തീരുമാനിച്ചിട്ടും സജീവമായി എടുത്ത് ചാടേണ്ടി വന്നത് ഇതുകൊണ്ട് മാത്രമാണ്.

സിപിഐയുടെ മാണി പേടിയും വിഎസിന്റെ പിണറായി പേടിയും

മാണി ഇടത് മുന്നണിയിലേക്ക് വന്നാൽ തങ്ങൾക്ക് പ്രാമുഖ്യം നഷ്ടമാകും എന്ന സിപിഐയുടെ പേടി ആദ്യം മുതലേ ഉണ്ടായിരുന്നു. ഇടത് മുന്നണിയുമായി മാണി ചർച്ച നടത്തുമ്പോൾ ഒക്കെ സിപിഐ മാണിക്കെതിരെ മുമ്പും ആഞ്ഞടച്ചിട്ടുണ്ട്. ബാർ കോഴ എത്തിയതോടെ അതിന്റെ മൂർച്ച കൂടിയെന്ന് മാത്രം. ആദ്യ കാലത്ത് സിപിഐ(എം) പിന്നോട്ട് മാറി നിൽക്കുക ആയിരുന്നു. മാണിയെ എങ്ങനെയും ഇടത് മുന്നണിയിൽ എത്തിക്കണം എന്ന് ഉറപ്പിച്ചിരുന്ന സിപിഎമ്മിന് മാണിക്ക് പരിക്കേൽപ്പിക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കി പന്ന്യൻ രവീന്ദ്രൻ ആഞ്ഞ് വെട്ടാൻ തുടങ്ങിയതോടെ അണികൾക്കിടയിൽ ആശയക്കുഴപ്പം ആരംഭിച്ചു. മാത്രമല്ല പിണറായിയെ ഒരിക്കലും മുഖ്യമന്ത്രി ആക്കരുത് എന്ന വാശിയുള്ള വി എസ് ഇത് മുതലെടുക്കാൻ രംഗത്തിറങ്ങി. കേരള കോൺഗ്രസ്സുമായുള്ള സഖ്യം മധ്യ കേരളത്തിൽ എൽഡിഎഫിന് ഗുണം ഉണ്ടാക്കുമെന്ന് എല്ലാവർക്കും അറിയാം. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വലിയ മുന്നേറ്റമണ് സിപിഐ(എം) മാണിയുടെ പിന്തുണയോടെ പ്രതീക്ഷിച്ചത്. അതുകൊണ്ടാണ് സിപിഐയും വിഎസും ആഞ്ഞ് നിന്നത്.മാണിയെ എങ്ങനെയും ഇടത് മുന്നണിയിൽ എത്തിക്കണം എന്ന് ഉറപ്പിച്ചിരുന്ന സിപിഎമ്മിന് മാണിക്ക് പരിക്കേൽപ്പിക്കാൻ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഇത് മനസ്സിലാക്കി പന്ന്യൻ രവീന്ദ്രൻ ആഞ്ഞ് വെട്ടാൻ തുടങ്ങിയതോടെ അണികൾക്കിടയിൽ ആശയക്കുഴപ്പം ആരംഭിച്ചു. മാത്രമല്ല പിണറായിയെ ഒരിക്കലും മുഖ്യമന്ത്രി ആക്കരുത് എന്ന വാശിയുള്ള വി എസ് ഇത് മുതലെടുക്കാൻ രംഗത്തിറങ്ങി. കേരള കോൺഗ്രസ്സുമായുള്ള സഖ്യം മധ്യ കേരളത്തിൽ എൽഡിഎഫിന് ഗുണം ഉണ്ടാക്കുമെന്ന് എല്ലാവർക്കും അറിയാം.

ഈ ജില്ലകളിൽ കേരളാ കോൺഗ്രസിന കോൺഗ്രസിനേക്കാൾ നിർണ്ണായകമായ സ്വാധീനം ആണുള്ളത്. ഇടുക്കിയിൽ ജോസഫും കോട്ടയത്ത് മാണിയും എറണാകുളത്തും പത്തനംതിട്ടയിലും ക്രിസ്ത്യൻ വോട്ടുകളും നിർണ്ണായകമാണെന്ന് സിപിഎമ്മിന് നന്നായി അറിയാം. യുഡിഎഫിന് ഭരണം എന്നും ഉറപ്പിക്കുന്നത് ഇവിടങ്ങളിലെ സാരഥികളാണ്. പാല. കടുത്തുരുത്തി, ഏറ്റുമാനൂർ, പൂഞ്ഞാർ, തൊടുപുഴ, ഇടുക്കി തുടങ്ങിയ മണ്ഡലങ്ങളിൽ മാണിക്കാണ് കോൺഗ്രസിനേക്കാൾ സ്വാധീനം. ഇവിടങ്ങളിൽ കോൺഗ്രസിന്റെ വോട്ട് പലപ്പോഴും ചോരുകയാണ് പതിവ്. ഈ പശ്ചാത്തലത്തിൽ മാണിയും ഇടത് മുന്നണിയും ചേർന്നാൽ കുറേ സീറ്റുകൾ ഉറപ്പിക്കാം എന്നാണ് പിണറായി എക്കാലവും കണക്ക് കൂട്ടിയിട്ടുള്ളത്. കോട്ടയത്തേയോ ഇടുക്കിയിലേയോ സിപിഐ(എം) നേതാക്കൾക്ക് ഇതിനോട് വിയോജിപ്പുമില്ല. മാണിയുമായി ഇവർ മികച്ച ബന്ധമാണ് പുലർത്തിയിരുന്നത്. മാണി എൽഡിഎഫിൽ വരണം എന്ന് അതിയായി മോഹിക്കുന്നവരാണ് ഇവിടങ്ങളിലെ സിപിഐ(എം) പ്രാദേശിക നേതാക്കൾ.

സിപിഐയും വിഎസും ഒഴിച്ചുള്ള സംവിധാനങ്ങൾ ഇപ്പോഴും മാണിയെ കൈവിട്ടില്ലെന്നതാണ് സത്യം. പിണറായിയും കോടിയേരിയും മാണിയെ ഇപ്പോഴും ആക്രമിക്കുന്നത് കരുതലോടെയാണ്. ബാർ കോഴയിൽ കുറ്റ വിമുക്തനാക്കപ്പെട്ടാൽ മാണിക്ക് ക്ലീൻ ചിറ്റ് നൽകി കൂടെ കൂട്ടാൻ ഇപ്പോഴും സിപിഐ(എം) തയ്യാറാണ്. അത്തരത്തിലുള്ള ചർച്ചകൾ ഇപ്പോഴും നടക്കുന്നു. അത് തന്നെയാണ് മാണിയെ കുറ്റ വിമുക്തനാക്കാൻ യുഡിഎഫ് സർക്കാർ മടിക്കുന്നതിന്റെ പ്രധാന കാരണവും. കോൺഗ്രസ്സുമായി അത്രമേൽ അകന്നു കഴിഞ്ഞ മാണി കേസ് തീർന്നാൽ മുന്നണി വിടുമെന്ന വിശ്വാസം യുഡിഎഫ് നേതൃത്വത്തിന് ശക്തമായുണ്ട്. ഇക്കാര്യത്തിൽ ഇതുവരെ മനസ്സ് തുറക്കാൻ മാണി തയ്യാറായിട്ടില്ല.

വാഴക്കൻ മുതൽ കല്ലാനി വരെ ചിരിക്കുന്ന സമയം

കേരളത്തിലെ ക്രിസ്ത്യൻ കോൺഗ്രസ് നേതാക്കളിൽ ഒട്ടുമിക്കവരും വരുന്നത് കോട്ടയത്ത് നിന്നാണ്. ക്രിസ്ത്യൻ അല്ലാതെ കേരള രാഷ്ട്രീയത്തിൽ ഇടംപിടിച്ച ഒരേ ഒരു കോട്ടയം നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്. ഉമ്മൻ ചാണ്ടിയും കെസി ജോസഫും ജോസഫ് വാഴയ്ക്കനും ഒക്കെ ഇങ്ങനെ കോട്ടയത്ത് നിന്നും ക്ലെച്ച് പിടിച്ച നേതാക്കാളാണ്. ഇവരുടെയെല്ലാം എക്കാലത്തേയും വലിയ ശത്രു കെഎം മാണിയാണ്. മന്ത്രി സ്ഥാന നിർണ്ണയത്തിലും മറ്റും ക്രിസ്ത്യൻ സമുദായ ക്വാട്ടയുമായി മാണി പോകുന്നതുകൊണ്ട് ഇവരുടെ അവസരം കുറയുന്നു എന്നതാണ് പ്രധാന കാരണം. കെസി ജോസഫും ജോസഫ് വാഴയ്ക്കനും ഒക്കെ കോട്ടയം വിട്ടാണ് എംഎൽഎ സ്ഥാനം നേടിയത്. തിരുവഞ്ചൂരിന് പോലും എത്രയോ കാലം വേണ്ടി വന്നു കോട്ടയത്തേക്ക് തിരിച്ച് വരാൻ. കോട്ടയത്തെ ഭൂരിപക്ഷം മണ്ഡലങ്ങളും കേരളാകോൺഗ്രസിനു കൊടുക്കേണ്ടി വരുന്നതിന്റെ ഇച്ഛാഭംഗം ഇവർ പങ്കുവയ്ക്കാറുണ്ട്.കേരളത്തിലെ ക്രിസ്ത്യൻ കോൺഗ്രസ് നേതാക്കളിൽ ഒട്ടുമിക്കവരും വരുന്നത് കോട്ടയത്ത് നിന്നാണ്. ക്രിസ്ത്യൻ അല്ലാതെ കേരള രാഷ്ട്രീയത്തിൽ ഇടംപിടിച്ച ഒരേ ഒരു കോട്ടയം നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ ആണ്. ഉമ്മൻ ചാണ്ടിയും കെസി ജോസഫും ജോസഫ് വാഴയ്ക്കനും ഒക്കെ ഇങ്ങനെ കോട്ടയത്ത് നിന്നും ക്ലെച്ച് പിടിച്ച നേതാക്കാളാണ്. ഇവരുടെയെല്ലാം എക്കാലത്തേയും വലിയ ശത്രു കെഎം മാണിയാണ്. മന്ത്രി സ്ഥാന നിർണ്ണയത്തിലും മറ്റും ക്രിസ്ത്യൻ സമുദായ ക്വാട്ടയുമായി മാണി പോകുന്നതുകൊണ്ട് ഇവരുടെ അവസരം കുറയുന്നു വാസ്തവത്തിൽ നല്ല കോൺഗ്രസുകാർ ഒന്നും രണ്ടിലയ്‌ക്കോ നല്ല കേരള കോൺഗ്രസുകാർ ഒന്നും കൈപ്പത്തിക്കോ വോട്ട് ചെയ്യാറില്ല എന്നതാണ് സത്യം. ഈ മണ്ഡലങ്ങളിൽ ഇടയ്ക്കിടെ ഇടത് സ്ഥാനാർത്ഥികൾ ജയിക്കുന്നത് ഇരു പാർട്ടികളും തമ്മിലുള്ള ചേരിതിരിവ് മൂലമാണ്. ഇവരുടെയൊക്കെ സ്വപ്‌നമാണ് കേരള കോൺഗ്രസിന്റെ തകർച്ച. അതുകൊണ്ട് തന്നെ ടിവി ചാനലുകളിലും മറ്റും വന്നു മാണിക്ക് വേണ്ടി സംസാരിച്ച ഈ നേതാക്കളിൽ പലരും പിന്നാമ്പുറത്ത് ബാർ കോഴ വിവാദം വഷളാക്കി. ഇക്കാര്യത്തിൽ മുമ്പിൽ നിന്നിരുന്നത് മൂവാറ്റുപുഴ എംഎൽഎ ജോസഫ് വാഴയ്ക്കൻ ആയിരുന്നു. മാണിയുടെ തകർച്ചയിൽ കോട്ടയത്തെ ഏക ഐ ഗ്രൂപ്പ് നേതാവായി മാറാൻ വാഴക്കന് കഴിയും എന്നത് തന്നെയായിരുന്നു ഇതിന്റെ പ്രധാന കാരണം. എങ്ങനെയും കോട്ടയത്തേക്ക് വരാൻ കച്ചകെട്ടിയിരിക്കുന്ന വാഴക്കൻ പരമാവധി മുതലെടുത്തു എന്നാണ് മാണിയുടെ അടുത്ത വൃത്തങ്ങൾ പറയുന്നത്. കോട്ടയം ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയും ഇക്കാര്യത്തിൽ ഉത്സാഹത്തോടെ പ്രവർത്തിച്ചുവെന്നാണ് സൂചനകൾ.

പരസ്യം റദ്ദാക്കിയതിന് ചാനലുകൾ ചെയ്ത ചതി

കേരളത്തിലെ യഥാർത്ഥ ശക്തികൾ രാഷ്ട്രീയക്കാരും പൊലീസുകാരും ഒന്നുമല്ല പരസ്യ ഏജൻസികൾ ആണ്. വളപ്പില പോലെ ഒരു പരസ്യ ഏജൻസിക്ക് മുഖ്യമന്ത്രി വിചാരിച്ചാൽ ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ നടത്താം എന്നതാണ് സ്ഥിതി. ഒരു പരസ്യ ഏജൻസി ഇടപെട്ടാൽ ഏത് വാർത്തയും നിമിഷ നേരം കൊണ്ട് മുങ്ങും. കരിക്കിനേത്തു കൊലപാതകവും മലബാർ ഗോൾഡിന്റെ സ്വർണ്ണക്കടത്തും ബോബി ചെമ്മണ്ണൂരിന്റെ തട്ടിപ്പുകളും ഒക്കെ കേരളം അറിയാതെ പോകുന്നത് ഇത്തരം പരസ്യ ഏജൻസികളുടെ ഇടപെടൽ മൂലമാണ്. ശീമാട്ടിയുടെ ജനദ്രോഹവും കല്ല്യാൺ സിൽക്‌സിലെ സമരവും ഒന്നും പുറം ലോകം അറിയാതെ പോയത് ഇതുകൊണ്ട് മാത്രമാണ്.

എന്നാൽ ഇത് മനസ്സിലാക്കാനുള്ള വിവേകം ഇടയ്ക്ക് മാണിക്ക് നഷ്ടമായി. കെഎഫ്‌സി, കെഎസ്എഫ്ഇ, ലോട്ടറി എന്നീ വകുപ്പികളിൽ നിന്നു മാത്രം ഓരോ വർഷവും പരസ്യ ഇനത്തിൽ ചെലവാക്കിയിരുന്നത് 90 കോടിയോളം രൂപ ആയിരുന്നു. എന്നാൽ കാരുണ്യ ലോട്ടറി അടക്കമുള്ള ലോട്ടറികൾ എത്ര അടിച്ചാലും തികയാതെ വരുന്ന സാഹചര്യം ഉണ്ടാവുകയും കെഎസ്എഫ്ഇ ചിട്ടി ആവശ്യക്കാർക്ക് മൊത്തം കൊടുക്കാൻ കഴിയാതെ വരികയും ചെയ്ത സാഹചര്യം ഉണ്ടായതോടെ ഇതിന്റെയൊക്കെ പരസ്യം നിർത്തി വയ്ക്കുകയായിരുന്നു. ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നിർദ്ദേശം ആയിരുന്നു ഇത്. അവരുടെ ഭാഗം ന്യായം. പരസ്യം കൊണ്ട് ഒരു പ്രയോജനവും ഇല്ലെങ്കിൽ എന്തിന് പരസ്യം ചെയ്യണം എന്ന ചോദ്യത്തിന് മുൻപിൽ മാണിക്ക് ഉത്തരമില്ലായിരുന്നു.ഈ പരസ്യ വരുമാനം നിലച്ചത് ചാനലുകളെ പ്രകോപിപ്പിച്ചു. നടത്തി കൊണ്ട് പോകാൻ കോടികൾ ഉണ്ടാക്കേണ്ട ഓട്ടത്തിലാണ് എല്ലാ ചാനലുകളും. മനോരമ ചാനൽ പോലും സ്വതന്ത്രമായി മനോരമയിൽ നിന്ന് വേറിട്ടാണ് പ്രവർത്തിക്കുന്നത്. അവരുടെ ബഡ്ജറ്റ് അവർ തന്നെ കണ്ടെത്തണം. റിപ്പോർട്ടറും ഇന്ത്യാവിഷനും പോലെയുള്ള ചെറുകിട ചാനലുകളുടെ കാര്യം പറയുകയേ വേണ്ട. ഇവർക്കൊക്കെ വലിയ അല്ലൽ ഇല്ലാതെ കിട്ടിക്കൊണ്ടിരുന്ന പരസ്യങ്ങളിൽ പെട്ടിരുന്നു ഇവ. ഇത് നിലച്ചതോടെ തരം കിട്ടിയാൽ പണി കൊടുക്കണം എന്ന് ചാനലുകളും ഉറച്ചു.  ഈ പരസ്യ വരുമാനം നിലച്ചത് ചാനലുകളെ പ്രകോപിപ്പിച്ചു. നടത്തി കൊണ്ട് പോകാൻ കോടികൾ ഉണ്ടാക്കേണ്ട ഓട്ടത്തിലാണ് എല്ലാ ചാനലുകളും. മനോരമ ചാനൽ പോലും സ്വതന്ത്രമായി മനോരമയിൽ നിന്ന് വേറിട്ടാണ് പ്രവർത്തിക്കുന്നത്. അവരുടെ ബഡ്ജറ്റ് അവർ തന്നെ കണ്ടെത്തണം. റിപ്പോർട്ടറും ഇന്ത്യാവിഷനും പോലെയുള്ള ചെറുകിട ചാനലുകളുടെ കാര്യം പറയുകയേ വേണ്ട. ഇവർക്കൊക്കെ വലിയ അല്ലൽ ഇല്ലാതെ കിട്ടിക്കൊണ്ടിരുന്ന പരസ്യങ്ങളിൽ പെട്ടിരുന്നു ഇവ. ഇത് നിലച്ചതോടെ തരം കിട്ടിയാൽ പണി കൊടുക്കണം എന്ന് ചാനലുകളും ഉറച്ചു. പലപ്പോഴും വാർത്ത മുക്കുന്നത് പരസ്യം മൂലമാണ് എന്ന സത്യം മാണി മറന്നു പോയതോടെ ചാനലുകൾ ആഞ്ഞ് പ്രഹരിക്കാൻ തുടങ്ങി. ഒരുപക്ഷേ, മറ്റൊരു വാർത്തയ്ക്കും ഇല്ലാത്ത പ്രാധാന്യം മാദ്ധ്യമങ്ങൾ ഇതിന് നൽകിയതിന് പിന്നിൽ ഇതും ഒരു കാരണമാകാം. ആർക്കറിയാം ധനകാര്യ വകുപ്പിനെ കൊണ്ട് ഇങ്ങനെ ഒരു ശുപാർശ കൊടുപ്പിച്ചതിന്റെ പിന്നിലും പിസി ജോർജ് ആണോ എന്ന്. ജോർജ് അതല്ല അതിന്റെ അപ്പുറവും ചെയ്യും. അത്രയ്ക്കും കാഞ്ഞ ബുദ്ധിയാണ് ഈ പൂഞ്ഞാറുകാരന്റേത്.

അറ്റവും വാലും വെട്ടി വളർത്തുന്ന നേതാക്കൾ

കേരള കോൺഗ്രസ്സിലെ നേതാക്കളെ എടുത്ത് പരിശോധിക്കുക. അറ്റവും തലയും വെട്ടിയാണ് ഇവിടെ നേതാക്കളെ വളർത്തുന്നത്. കഴിവല്ല ഇവിടെ മാനദണ്ഡം. ഉപജാപങ്ങൾക്കും വിശ്വസ്ഥതയ്ക്കും മാത്രമാണ് ഇവിടെ വിജയം. ഒരാൾ നേതാവിനെക്കാൾ വലുതാകുമെന്ന് ബോധ്യമായാൽ അയാളെ വെട്ടിക്കളയാൻ പലരും ധൃതി കാട്ടും. വിശ്വസ്തതയോടെ ഒപ്പം നിൽക്കുന്നവരും അവരുടെ ഉപജാപകരും സ്ഥാനമാനങ്ങൾ വീതം വച്ചെടുക്കും. എത്രയോ പദവികൾ ഇങ്ങനെ പലരും വീതിച്ചെടുത്തിരിക്കുന്നു. കെട്ടിപ്പിടിച്ച് പൊട്ടിക്കരയാനും നെഞ്ചത്ത് അടിച്ച് നിലവിളിക്കാനും ഒക്കെ ഒരു പാടുപേർ ഓടി വരാറുണ്ട്. എന്നാൽ കൃത്യമായ നിയമോപദേശം നൽകാനോ ബുദ്ധിപരമായ നീക്കങ്ങൾ നടത്താനോ ഒന്നും ആരുമില്ല.

നിയമമന്ത്രി എന്ന നിലയിൽ ഗവൺമെന്റ്‌ പ്ലീഡറുമാരും പബ്ലിക് പ്രൊസിക്യൂട്ടറുമാരും ഒക്കെ കേരള കോൺഗ്രസ്സിന്റെ അക്കൗണ്ടിൽ ഉണ്ട്. എന്നാൽ തലയിൽ ആൾതാമസം ഉള്ള ഒരാൾ പോലും ഇക്കൂട്ടത്തിൽ ഇല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ ഇത്രയും വഷളാക്കാതെ മാണിയെ ഇതിൽ നിന്നും രക്ഷിക്കാൻ ഇവർക്ക് സാധിക്കുമായിരുന്നു. വിവാദം പൊട്ടി മുളയ്ക്കുകയും സിപിഎമ്മിന് സംരക്ഷിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടാവുകയും ചെയ്തപ്പോൾ എങ്കിലും രാജി വയ്ക്കാൻ മാണി വിവേകം കാണിക്കേണ്ടതായിരുന്നു. അന്ന് ജോസഫ് കൂടി രാജിവയ്ക്കട്ടെ എന്ന നിലപാടെടുത്തു. ജോസഫ് ആവട്ടെ മാണി ഉണ്ടാക്കിയ വിന മാണി തന്നെ അനുഭവിച്ചാൽ മതി എന്നു കരുതി മാറി നിന്നു. ജോസ് കെ. മാണി അടക്കമുള്ള നേതാക്കളോട് ഈ ലേഖകൻ തന്നെ പലതവണ ആവർത്തിച്ച് പറഞ്ഞതാണ് രാജിയല്ലാതെ മറ്റൊരു വഴിയുമില്ലെന്ന്. കുഞ്ഞാലിക്കുട്ടിയും പിജെ ജോസഫും ടിയു കുരുവിളയും നീല ലോഹിതദാസൻ നാടാരും മുതൽ ഗണേശൻ വരെയുള്ള സംഭവങ്ങൾ ചൂണ്ടിക്കാട്ടി. നാണം കെട്ട് രാജി വയ്‌ക്കേണ്ടി വരുന്നതിലും നല്ലത് അന്തസ്സായി രാജി വയ്ക്കുന്നതാണ് എന്ന പറഞ്ഞപ്പോൾ മാണിയുടെ വിശ്വസ്തർ അത്തരം മണ്ടത്തരം കാട്ടരുത് എന്ന് ഉപദേശിച്ചു മാറ്റി നിർത്തി.

അന്ന് രാജി വയ്ക്കാൻ വിവേകം കാണിച്ചിരുന്നെങ്കിൽ മാണി ഇത്രയും നാൾ വിചാരണ ചെയ്യപ്പെടുമായിരുന്നില്ല. മാണി രാജി വച്ചാൽ പിസി ജോർജിനെ മന്ത്രിയാക്കേണ്ടി വരുമോ എന്ന ഭയം ആയിരുന്നു ഒരു കാരണം. മന്ത്രിയല്ലാത്ത മാണിക്ക് കേസ് കാര്യം അറിയാൻ സാധിക്കുമോ എന്ന ഭയം വേറെയും. നിർണ്ണായക സമയത്ത് ഉമ്മൻ ചാണ്ടിയെ അവിശ്വസിച്ചതിന്റെ ഫലമായിരുന്നു ഈ ആശങ്കകൾ. ചെന്നിത്തല സഹായിച്ചില്ലെന്ന് മാത്രമല്ല ഉമ്മൻ ചാണ്ടിക്ക് സഹായിക്കാനുള്ള ബാധ്യതയും രാജി ഒഴിവാക്കിയതിലൂടെ മാണി നഷ്ടപ്പെടുത്തി. രാജി വച്ച ശേഷം പുറമെ നിന്ന് പിന്തുണച്ചാൽ പോലും ഇതിനേക്കാൾ ഫലം ഉണ്ടാവുമായിരുന്നു എന്നതാണ് സത്യം.

ഒരു നേതാവ് ആക്രമിക്കപ്പെടുമ്പോൾ അവർക്ക് ആധുനിക ലോകത്തിൽ ആദ്യം രക്ഷകരാക്കേണ്ടത് സൈബർ ഭടന്മാരാണ്. സിപിഎമ്മിനും കോൺഗ്രസ്സിനും ലീഗിനും ബിജെപിക്കും ഇത്തരം സൈബർ ഭടന്മാർ ധാരാളം ഉണ്ട്. അവരുടെ നേതാക്കൾ എത്ര വലിയ തെമ്മാടിത്തരം കാട്ടിയാലും അവർ ന്യായങ്ങൾ നിരത്തി പോരാടും. പെട്രോൾ വില ഉയർത്തിയ മോദിയും പെണ്ണുകേസിൽ കുടുങ്ങിയ കുഞ്ഞാലിക്കുട്ടിയും ഒളിവിൽ പോയ രാഹുലും ടിപിയെ വെട്ടിക്കൊന്ന സിപിഎമ്മും ഒക്കെ പരിക്കില്ലാതെ രക്ഷപ്പെടുന്നത് ഇങ്ങനെയാണ്. എന്നാൽ മഷിയിട്ട് നോക്കിയാൽ പോലും കേരള കോൺഗ്രസ്സിന് വേണ്ടിയോ മാണിക്ക് വേണ്ടിയോ വാദിക്കാൻ ഒരാളെ പോലും നിങ്ങൾക്ക് സൈബർ ഇടത്തിൽ കണ്ടെത്താൻ കഴിയില്ല. അതിനുള്ള ഒരു ശ്രമവും മാണിയും കൂട്ടരും നടത്തിയിട്ടില്ല എന്നതാണ് സത്യം. ചെറുതായെങ്കിലും മാണിയെ പിന്തുണച്ചതിന്റെ പേരിൽ മറുനാടന് ഉണ്ടായ പേരുദോഷം ചില്ലറയല്ല.

കെഎം മാണി ബാർ കോഴയ്ക്ക് മുൻപും പിൻപും

ബാർ കോഴയ്ക്ക് മുൻപുള്ള മാണിയും ബാർ കോഴയ്ക്ക് ശേഷമുള്ള മാണിയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. പ്രായത്തിന്റെ ക്ഷീണം മാണിയുടെ മുഖത്ത് ആറ് മാസം മുമ്പ് വരെ ഉണ്ടായിരുന്നില്ല. കൂർമ്മബുദ്ധിക്ക് ഒരിക്കലും തകരാറ് പറ്റിയിട്ടില്ല. എല്ലാവരുടയും അഭിപ്രായങ്ങൾ കേൾക്കുകയും എന്നാൽ അതൊന്നുമായി ബന്ധമില്ലാത്ത സ്വന്തം തീരുമാനം എടുക്കുകയും ചെയ്യുക മാണിയുടെ പ്രത്യേകത ആയിരുന്നു. ആ തീരുമാനം എന്താണെന്ന് ആർക്കും ഊഹിക്കാൻ പോലും സാധിക്കുമായിരുന്നില്ല. എടുക്കുന്ന തീരുമാനത്തിൽ നിന്നും മാണിയെ മാറ്റാൻ ആർക്കും സാധിക്കുമായിരുന്നില്ല. എല്ലാ തീരുമാനങ്ങൾക്കും മാണി റിസൾട്ട് ഉണ്ടാക്കി. എന്നാൽ ബാർ കോഴക്ക് ശേഷം മാണി ആകെ മാറി. ഇത്രയും ദർബലനായ നേതാവായിരുന്നോ മാണി എന്ന് പലർക്കും സംശയം തോന്നുണ്ട്. തീരുമാനങ്ങളിൽ തെറ്റ് പറ്റുന്നു. ഉദ്യോഗസ്ഥ ഭരണം ധനകാര്യ വകുപ്പിൽ കൊടികുത്തി വാഴുന്നു. ഉദ്യോഗസ്ഥർ പറയുന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാൻ മാണിക്ക് ധൈര്യം നഷ്ടമായിരിക്കുന്നു. മുൻപ് സൂചിപ്പിച്ച പരസ്യങ്ങൾ റദ്ദു ചെയ്തതടക്കമുള്ള തീരുമാനങ്ങൾ ഇത്തരം സാഹചര്യത്തിൽ ഉണ്ടായതാണ്.എന്നാൽ ബാർ കോഴക്ക് ശേഷം മാണി ആകെ മാറി. ഇത്രയും ദർബലനായ നേതാവായിരുന്നോ മാണി എന്ന് പലർക്കും സംശയം തോന്നുണ്ട്. തീരുമാനങ്ങളിൽ തെറ്റ് പറ്റുന്നു. ഉദ്യോഗസ്ഥ ഭരണം ധനകാര്യ വകുപ്പിൽ കൊടികുത്തി വാഴുന്നു. ഉദ്യോഗസ്ഥർ പറയുന്നതിന് അപ്പുറത്തേക്ക് ചിന്തിക്കാൻ മാണിക്ക് ധൈര്യം നഷ്ടമായിരിക്കുന്നു. മുൻപ് സൂചിപ്പിച്ച പരസ്യങ്ങൾ റദ്ദു ചെയ്തതടക്കമുള്ള തീരുമാനങ്ങൾ ഇത്തരം സാഹചര്യത്തിൽ ഉണ്ടായതാണ്.  

ഇനി എന്ത്?

ബാർ കോഴ വിവാദം ഈ ആഴ്ചകൊണ്ട് അവസാനിക്കാൻ ആണ് സാധ്യത. മാണിക്കെതിരെ തെളിവൊന്നുമില്ല എന്ന് പറഞ്ഞ് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ആറ് മാസം നീണ്ടു നിന്ന നാടകങ്ങൾക്ക് പരിസമാപ്തിയാകും. ഉഴവൂർ വിജയനെപ്പോലെയുള്ള നേതാക്കൾ ഉള്ളിടത്തോളം കാലം കുറച്ചുനാൾ കൂടി വിഷയം സജീവമായി നിൽക്കും. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് വീണ്ടും മാണി ഇടത് മുന്നണിയുമായി ചർച്ചയ്ക്ക് ഇറങ്ങും. ഒരുപക്ഷേ, നിയമസഭാ തെരഞ്ഞെടുപ്പിൽ അത് സംഭവിച്ച് കൂടായ്കയില്ല. എന്നാൽ ജോസഫ് വിഭാഗം ഇക്കാര്യത്തിൽ മാണിക്കൊപ്പം അടിയുറച്ച് നിൽക്കുമോ എന്ന ഉറപ്പൊട്ടുമില്ല. ബാർ കോഴ വിഷയം കേരള കോൺഗ്രസിന് വലിയ മാനക്കേടുണ്ടാക്കി എന്നു വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം ജോസഫ് നേതാക്കളും. ജോസഫും ഇതുവരെ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടില്ല.

(ഈ പരമ്പര ഇവിടെ അവസാനിക്കുന്നു)

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എത്തിയത് ഒരു പെട്ടി മധുര പലഹാരവുമായി; വിലക്കിലായിരുന്നപ്പോൾ പാർലമെന്റിൽ വിഷയം ഉന്നയിച്ച നേതാവിനെ എങ്ങനെ മറക്കുമെന്ന് ചോദ്യം; ശശി തരൂരിന് നന്ദി അറിയിച്ച് ശ്രീശാന്ത് എത്തുമ്പോൾ വെട്ടിലാകുന്നത് ബിജെപി; ക്രിക്കറ്റ് താരത്തിന് ബിജെപിയുമായി ഇപ്പോൾ ഒരു ബന്ധവുമില്ലെന്ന് പ്രഖ്യാപിച്ച് തരൂരും; ശ്രീശാന്തിന്റെ ചുവടുമാറ്റം തിരുവനന്തപുരത്ത് ചർച്ചയാക്കാൻ കോൺഗ്രസ്
പത്തനംതിട്ടയുടെ സസ്‌പെൻസ് പുറത്തുവിടാതെ ബിജെപി ഉരുണ്ടുകളിക്കുമ്പോൾ ചുറ്റിക്കറങ്ങുന്നത് പുതിയ സീറ്റ്‌മോഹികളുടെ പേരുകൾ; ഹോട്ട്‌സീറ്റിലേക്ക് കോൺഗ്രസിൽ നിന്നും പേരുകൾ കെട്ടിയിറക്കി സോഷ്യൽ മീഡിയ; തന്റെ പേര് അനാവശ്യവിവാദങ്ങളിലേക്ക് വലിച്ചിഴച്ചതിൽ കുപിതനായി പ്രയാർ ഗോപാലകൃഷ്ണൻ; താൻ ഒരാളെ മാത്രമേ അച്ഛൻ എന്ന് വിളിച്ചിട്ടുള്ളൂ..അത് മാറ്റി വിളിക്കാൻ ഇനി ഉദ്ദേശിക്കുന്നുമില്ലെന്ന് പ്രയാറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്; തനിക്ക് ബിജെപിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്ന് പി.ജെ.കുര്യനും
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
കേരളത്തിലെ 15 മണ്ഡലങ്ങളിൽ എൽഡിഎഫിന് 8 സീറ്റും യുഡിഎഫിന് 7 സീറ്റും ലഭിക്കും; അഞ്ചിടങ്ങളിൽ ആര് ജയിക്കുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല; വടകരയിൽ ഇപ്പോഴത്തെ അവസ്ഥയിൽ വിജയം പി ജയരാജന് തന്നെ; ഇനി മുരളി വിജയിച്ചാൽ അദ്ദേഹം കേരളത്തിൽ കോൺഗ്രസിന്റെ അനിഷേധ്യ നേതാവായി മാറും; മോദി തന്നെ വീണ്ടും അധികാരത്തിൽ വരണമെന്ന് താൻ പറയുന്നത് ഒറ്റകക്ഷി ഭരണമാണ് നല്ലത് എന്നുള്ളതുകൊണ്ട്: തെരഞ്ഞെടുപ്പ് സാധ്യതകൾ വിലയിരുത്തി മറുനാടനോട് ഡോ. ഡി ബാബുപോൾ
പത്തനംതിട്ടയിലെ സ്ഥാനാർത്ഥി ലിസ്റ്റിൽ സുരേന്ദ്രൻ മാത്രമായിട്ടും പ്രഖ്യാപിക്കാൻ വൈകുന്നു; മുഖ്യഘടക കക്ഷിയുടെ നേതാവ് ഇതുവരെ മത്സരിക്കുമോ എന്ന് തീരുമാനിച്ചില്ല; ഇരു മുന്നണികളും പ്രചാരണത്തിൽ മുമ്പിൽ എത്തിയിട്ടും ജയസാധ്യത പോലുമില്ലാത്ത മണ്ഡലത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തീർക്കാനാവാതെ ബിജെപി; അണികളുടെ ചോദ്യങ്ങൾക്ക് മുമ്പിൽ ഉത്തരം മുട്ടി നേതാക്കൾ; ഏറ്റവും അനുകൂല സാഹചര്യം ഉണ്ടായിട്ടും മുതലാക്കാനാവാതെ ജനങ്ങൾക്ക് മുമ്പിൽ നാണം കെട്ട് കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാനഘടകം
അമ്മയുടെ ചികിൽസയ്ക്കിടെ ഡയാലിസിസ് സെന്ററിലെ ജീവനക്കാരിയെ ആദ്യമായി കണ്ടു; വില്ലനായെത്തിയത് താഴ്ന്ന ജാതിക്കാരനെ മരുമകനായി അംഗീകരിക്കാനാവാത്ത അച്ഛന്റെ ദുരഭിമാനം; ആശുപത്രിക്കിടക്കയിൽ താലികെട്ടാൻ എത്തിയ ബ്രിജേഷ് കണ്ടത് പ്രിയതമയുടെ ചേതനയറ്റ ശരീരവും; 'കുഞ്ഞാവേ ഇന്നേക്ക് ഒരു വർഷമായി നീയെന്നെ വിട്ടുപോയിട്ട്... മിസ് യു വാവേ..' താലികെട്ടി സ്വന്തമാക്കാൻ കൊതിച്ച ആതിരയുടെ ഒന്നാം ചരമവാർഷികത്തിലും പ്രണയത്തെ നെഞ്ചോട് ചേർത്ത് ബ്രിജേഷ്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
സ്വരാജിന്റെ വിമർശനം ഫലിതമായത് പെൺപുലിക്ക് മുന്നിൽ; വടക്കനെ തെക്കോട്ട് വണ്ടി കയറ്റിയതും ഈ ദന്തഡോക്ടർ; കൂവൈത്ത് യുദ്ധ കാഴ്ചകൾ കണ്ടു വളർന്ന ബാല്യം; കണ്ണൂരുകാരി ദന്തഡോക്ടറായെങ്കിലും പ്രണയിച്ചത് മാധ്യമ പ്രവർത്തനത്തെ; സീ ന്യൂസിലെ ജോലി മടുത്തപ്പോൾ അനാഥപെൺകുട്ടികളുടെ അഭയകേന്ദ്രമായ ആശാനിവാസിന് ഇറ്റലിക്കാരൻ ഭർത്താവിന്റെ പിന്തുണയിൽ നാഥയായി; രാഹുലിന്റെ കണ്ണിലെത്തിയപ്പോൾ കോൺഗ്രസിലെ ദേശീയ മാധ്യമ മുഖമായി; വടക്കനിൽ പ്രതിരോധം തീർത്ത ഡോ ഷമാ മുഹമ്മദിന്റെ കഥ
ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ തട്ടിക്കൊണ്ടുപോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ; പ്രതിമ നിർമ്മിച്ച് വിൽക്കുന്ന രാജസ്ഥാൻ സ്വദേശിയുടെ പതിമൂന്നുകാരിയായ മകളെ കടത്തിയതിന് പിന്നാലെ പൊലീസും; കുട്ടിയെ കടത്തിയത് പിതാവിനെ ആക്രമിച്ച് കൈമുറിച്ച ശേഷം; നിലവിളികേട്ട് നാട്ടുകാർ ഓടിക്കൂടിയെങ്കിലും കുട്ടിയെ കടത്തി; രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പരാക്രമം
മീശമാധവനിൽ സ്‌ക്രിപ്റ്റിലില്ലാത്ത കാര്യം ചെയ്ത ദിലീപിന് കാവ്യ തിരിച്ചടി നൽകിയത് വെള്ളരിപ്രാവിന്റെ ചങ്ങാതിയിൽ; അരഞ്ഞാണം കടിച്ചഴിച്ച രംഗത്തിന് ബദലായി കവിളിൽ ഉമ്മയ്ക്ക് പകരം കടികൊടുത്ത് കാവ്യ; 'ഈ സീൻ കുറേ ടേക്ക് പോയാലും ഞങ്ങൾക്ക് വിരോധമില്ല' എന്ന് അക്കു അക്‌ബറിനോട് വിളിച്ചുപറഞ്ഞ് നായകൻ; വൈറലായ ആ രംഗത്തിന്റെ പിന്നാമ്പുറ കഥകളുമായി പല്ലിശ്ശേരിയുടെ പരമ്പര
സെക്‌സ് വീഡിയോ ചാറ്റ് ചെയ്തിട്ടുണ്ടോ ? എങ്കിൽ ഇതും കൂടി കണ്ടോളൂ ! സമൂഹ മാധ്യമത്തിലെ ചതിക്കുഴികൾ ഓർമ്മിപ്പിച്ച് 'ഗോഡ്‌സ് ഐ' ഹ്രസ്വചിത്രം; അവതരണ ശൈലിയിൽ പ്രേക്ഷകരെ പിടിച്ചിരുത്തിയ ഹ്രസ്വചിത്രം റിലീസ് ചെയ്ത് മണിക്കുറുകൾക്കകം കണ്ടത് ലക്ഷക്കണക്കിനാളുകൾ; 'ദൈവത്തിന്റെ കണ്ണുകൾ' തുറക്കുമ്പോൾ കാണുന്നതിങ്ങനെ
അച്ഛൻ മരിച്ചപ്പോൾ രണ്ട് പേർക്കും തുല്യമായി എല്ലാം നൽകി; ബുദ്ധിമാനായ ചേട്ടൻ മിതവ്യയം നടത്തി ലോക സമ്പന്നരിൽ ഇടം പിടിച്ചപ്പോൾ എടുത്തു ചാട്ടക്കാരനായ അനിയന് എല്ലാം പോയി; എന്നിട്ടും ചേട്ടനോടുള്ള വിരോധം തുടർന്ന് കൊണ്ടേയിരുന്നു; ഒടുവിൽ ജയിലിലാകുമെന്നായപ്പോൾ പൊട്ടിക്കരഞ്ഞ് സഹായം ചോദിച്ചു; ഒരു പുഞ്ചിരിയിൽ എല്ലാം ഒതുക്കി ചേട്ടന്റെ ഭാര്യ മാസ് എൻട്രി നടത്തിയപ്പോൾ അനിൽ അംബാനി കുറ്റവിമുക്തൻ; എല്ലാം പോയ അനിയനെ കൂടെ കൂട്ടി നല്ല ജീവിതം നൽകാനുറച്ച് മുകേഷ് അംബാനി
കായംകുളം കൊച്ചുണ്ണിയുടെ സെറ്റിൽ തുടങ്ങിയ പ്രശ്‌നങ്ങൾ വഷളായത് റോഷൻ ആൻഡ്രൂസിന്റെ പെൺ സുഹൃത്തിനെ കുറിച്ച് ആൽവിൻ ആന്റണിയുടെ മകനോട് ചോദിച്ചറിഞ്ഞ് ടെലികോൺഫറൻസിലൂടെ യുവതിയെ കേൾപ്പിച്ചപ്പോൾ; സംവിധായകനും ഗുണ്ടകളും അടിച്ചു തകർത്തത് മലയാള സിനിമയിലെ മാന്യനായ നിർമ്മാതാവിന്റെ വീടും; റോഷനെതിരെ നടപടിക്ക് നിർമ്മാതാക്കളുടെ സംഘടനയും ഫെഫ്കയും; സിനിമാ-ഗുണ്ടാ ബന്ധം വീണ്ടും കൊച്ചിയിൽ ചർച്ചയാകുമ്പോൾ
വിവാഹമോചന ഹർജിയോട് സഹകരിക്കാതെ മുരളി തുമ്മാരുകുടി മാനസികമായി പീഡിപ്പിക്കുന്ന എന്ന ആരോപണവുമായി പിരിഞ്ഞ് കഴിയുന്ന ഭാര്യ രംഗത്ത്; തന്നേയും മകനേയും സംരക്ഷിക്കാനും ജനീവയ്ക്ക് കൊണ്ടു പോകാനും മടിക്കുന്നതായി ഭാര്യയുടെ ആരോപണം; അമ്പിളി ഇപ്പോഴും തന്റെ ഭാര്യയാണെന്നും നാളുകളായി വേർപിരിഞ്ഞ് കഴിയുന്നെന്നും സമൂഹത്തിന് മുമ്പിൽ തലകുനിക്കേണ്ട സാഹചര്യവും തനിക്കില്ലെന്ന മറുപടിയുമായി മുരളിയും; സോഷ്യൽ മീഡിയയിലെ ദുരന്തത്തിന്റെ പേരിലും തർക്കം മൂക്കുന്നു
യന്ത്രത്തോക്ക് ക്യാമറയിൽ ഘടിപ്പിച്ചെത്തി തുരുതുരാ വെടിവച്ചു; എല്ലാം ലൈവ് സ്ട്രീമിങ്ങിലൂടെ സോഷ്യൽ മീഡിയയിലുമെത്തി; വെടികൊണ്ട് വീണത് വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് പള്ളിയിലെത്തിയ നൂറുകണക്കിന് പേർ; ന്യൂസിലണ്ടിലെ മുസ്ലിം പള്ളികളിൽ അക്രമം നടത്തിയത് ഓസ്‌ട്രേലിയൻ വംശജനെന്ന് സൂചന; ലോകത്തെ നടുക്കി പുറത്തു വരുന്നത് അനേകം പേരുടെ മരണ വാർത്ത; എല്ലാ പള്ളികളും അടയ്ക്കാനും അതീവ ജാഗ്രത പുലർത്താനും നിർദ്ദേശം നൽകി ന്യൂസിലണ്ട് സർക്കാർ; ബംഗ്ലാദേശ് ക്രിക്കറ്റ് ടീം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ജെട്ടിയുടെ ഇലാസ്റ്റിക്കിന്റെ ഭാഗത്ത് നുള്ളാൻ വിദഗ്ധരായ ഉസ്താദുമാരെ പേടിച്ചായിരുന്നു എന്റെ മദ്രസാകാലം; കരിഞ്ചീരകം മരണം ഒഴികെയുള്ള എല്ലാറ്റിനും പ്രതിവിധിയാണ്.. ഈച്ചയുടെ ഒരു ചിറകിൽ രോഗശമനവും മറുചിറകിൽ രോഗവുമാണെന്ന ഹദീസുകളൊക്കെ മനസ്സുമാറ്റി; കൂടുതൽ പഠിച്ചപ്പോൾ മതത്തിലെ വൈരുധ്യങ്ങളും ക്രൂരതയും സ്ത്രീവിരുദ്ധതയും ബോധ്യമായി; ചേകന്നൂർ മൗലവിയെപ്പോലെ ഒരിക്കൽ ഞാനും കൊല്ലപ്പെട്ടേക്കാം; പക്ഷേ അതുവരെ ഞാൻ പൊരുതും; താൻ എങ്ങനെയാണ് യുക്തിവാദിയായതെന്ന് വിശദീകരിച്ച് ജാമിദ ടീച്ചർ
ലേറ്റായാണ് സ്വയം ഭോഗം ചെയ്തു തുടങ്ങിയത്: തുടങ്ങാൻ കാരണം യൂട്യൂബിൽ കണ്ട സിനിമയിലെ സെക്സ് രംഗങ്ങൾ; സ്റ്റഡി ലീവിന്റെ സമയത്ത് ബോറടി മാറ്റാൻ സ്വയംഭോഗം ശീലമാക്കി; അതോടെ കാമുകന്റെ തേപ്പിൽ നിന്ന് കരകയറി; പരീക്ഷയിൽ നല്ല മാർക്ക് വാങ്ങാനും സാധിച്ചു; സ്വയംഭോഗത്തെക്കുറിച്ചുള്ള മലയാളി യുവതിയുടെ തുറന്നെഴുത്ത് ചർച്ചയാകുമ്പോൾ
കൃത്രിമ പല്ലുനിർമ്മാണ സ്ഥാപനത്തിലെ ഉടമയുടെയും ഗോവക്കാരി ജീവനക്കാരിയുടെയും മൃതദേഹം കാണപ്പെട്ടത് തൊട്ടുരുമ്മി നഗ്നരായ നിലയിൽ; ഇരുവരും തമ്മിൽ വളരെ അടുത്തബന്ധമെന്നും മരണത്തിൽ ദുരൂഹതകൾ ഇല്ലെന്നും പൊലീസ്; മരണം സംഭവിച്ചത് ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്‌സൈഡ് ശ്വസിച്ച്; ട്രെയിനിയായി എത്തിയ പൂജാ രാത്തോഡ് ബിനുവുമായി അടുത്ത് ഇടപഴകിയിരുന്നതായി ജീവനക്കാരുടെ മൊഴിയും
അർദ്ധരാത്രി ചതിക്കാനുള്ള ഫോൺ സന്ദേശം അയച്ചത് വിവാഹിതയായ കാമുകിയുടെ വീട്ടുകാർ; സ്‌കൂട്ടർ വീടിന് പുറത്തു വച്ച് മതിൽ ചാടിക്കടന്ന് അടുക്കള വാതിൽ വഴി എത്തിയ യുവാവിനെ കാത്തു നിന്നത് ഗൾഫുകാരനായ ഭർത്താവ് അടക്കമുള്ള ബന്ധുക്കൾ; സ്റ്റെയർകേയ്‌സ് ഗ്രില്ലിൽ കയറു കൊണ്ട് കെട്ടിയിട്ട് തല്ലിച്ചതച്ചത് രണ്ട് മണിക്കൂർ; മൃതദേഹം ഉപേക്ഷിച്ചത് മരണം ഉറപ്പാക്കിയ ശേഷം; ചക്കരപറമ്പ് ജിബിന്റെ കൊലപാതകത്തിന് കാരണം അവിഹിതം; പാലച്ചോട്ടിലെ തെളിവുകൾ സത്യം പുറത്തുകൊണ്ടു വന്നപ്പോൾ
പാക് വിമാനങ്ങളെ ചെറുക്കുന്നതിനിടെ ഇന്ത്യൻ മിഗ് വിമാനം പാക് സേന വെടിവച്ചിട്ടെന്ന് സ്ഥിരീകരണം; തകർന്ന വിമാനത്തിന്റെ ചിത്രങ്ങളും പിടിയിലായ പൈലറ്റിന്റെ വീഡിയോയും പുറത്തുവിട്ട് പാക് മാധ്യമങ്ങൾ; മിഗ്-21 വിമാനവുമായി പറന്നുയർന്ന വൈമാനികൻ തിരിച്ചെത്തിയില്ലെന്ന് സമ്മതിച്ച് ഇന്ത്യയും; പാക് കസ്റ്റഡിയിലുള്ളത് മിഗ് 21 ബൈസൺ ജെറ്റിലെ വിങ് കമാൻഡർ അഭിനന്ദൻ വർധമാനെന്ന് പാക് സ്ഥിരീകരണം; മുഖത്ത് രക്തംവാർന്ന പൈലറ്റിനെ പാക് സൈന്യം പ്രദർശിപ്പിച്ചത് കൈകാലുകൾ കെട്ടിയ നിലയിൽ
ഇരുപത്തഞ്ചു വർഷത്തെ വിവാഹ ജീവിതത്തിൽ രതിസുഖം എന്താണെന്നറിയാത്തവർ! അമർത്തിവച്ച മോഹങ്ങളെ ഷവറിനു കീഴിൽ തണുപ്പിക്കുന്ന പെണ്ണുങ്ങളുടെ നാട്; ദാമ്പത്യത്തിലെ ഏകപക്ഷീയമായ രതി പോലെ അറപ്പുളവാക്കുന്ന എന്തുണ്ട് മറ്റൊരു പീഡനം ഭൂമിയിൽ! കേരളത്തിലെ മധ്യവയസ്‌കരായ പല സ്ത്രീകളുടെയും നഷ്ടബോധത്തെ കുറിച്ച് തുറന്നെഴുതുന്നു അദ്ധ്യാപികയായ ഗീത തോട്ടം
അസിസ്റ്റന്റ് ഡയറക്ടറുമായി സംവിധായകന് അടുത്ത ബന്ധം; പെൺ സുഹൃത്തിനെ സംവിധാന സഹായിയായി ഒപ്പം കൂടിയ നിർമ്മാതാവിന്റെ മകൻ വളച്ചെടുത്തോയെന്ന് സംശയം; പലകുറി താക്കീത് ചെയ്തിട്ടും സൗഹൃദം തുടരുന്നുവെന്ന് തോന്നിയപ്പോൾ കലി മൂത്ത് പ്രതികാരം; മകനെ മാറ്റി നിർത്തി സംരക്ഷണമൊരുക്കിയതും വെറുതെയായി; ആൽവിൻ ആന്റണിയേയും ഭാര്യയേയും മകന്റെ സുഹൃത്തിനേയും വീട്ടിലെത്തി തല്ലിചതച്ച് കായംകുളം കൊച്ചുണ്ണിയുടെ സംവിധായകൻ; റോഷൻ ആൻഡ്രൂസ് മലയാള സിനിമയിലെ വില്ലനാകുമ്പോൾ
പ്ലസ് ടുവിന് ഒരുമിച്ച് പഠിച്ചു എന്നല്ലാതെ ഒരു ബന്ധവും എന്റെ മോൾക്ക് അവനോടില്ല; 19 വയസ്സായെങ്കിലും 5വയസ്സുകാരിയുടെ പ്രകൃതമാണ്; മുമ്പിൽ വന്നിരുന്ന് എഴുതി പഠിച്ച് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് അവൾ വീട്ടിൽ നിന്നിറങ്ങിയത്; കൂലിപ്പണി വരുമാനം കൊണ്ടാണ് കഴിയുന്നത്; കൊച്ചിന്റെ ജീവൻ രക്ഷിക്കാൻ പോലും കൈയിൽ കാശില്ല; ഒരിടത്തും നിന്നും ഒരു സഹായവും ലഭിക്കുന്നില്ല; എന്ത് ചെയ്യണമെന്ന് പിടിയുമില്ല; തിരുവല്ലയിൽ നരാധമന്റെ ക്രൂരതയ്ക്കിരയായ പെൺകുട്ടിയുടെ അച്ഛൻ കണ്ണീരോടെ പറയുന്നത് കേൾക്കൂ...