2014ൽ 340 പറഞ്ഞപ്പോൾ 336 നേടി; ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുമെന്ന് പറഞ്ഞ ഏക ചാനൽ; ഡൽഹിയിൽ ആംആദ്മി സർക്കാർ ഉണ്ടാക്കുമെന്നും ചത്തീസ്ഗഡിൽ വീണ്ടും ബിജെപി വിജയിക്കുമെന്നും പറഞ്ഞ ഒരേ ഒരു ചാനൽ; ബിജെപി ഒറ്റയ്ക്ക് 300 സീറ്റുകൾ നേടുമെന്ന് പറഞ്ഞ ചാണക്യയെ എന്ത്‌കൊണ്ട് വിശ്വസിക്കേണ്ടി വരും?
May 20, 2019 | 05:21 PM IST | Permalink

മറുനാടൻ ഡെസ്‌ക്
അനേകം എക്‌സിറ്റ് പോളുകൾ ഇന്നലെ പുറത്ത് വന്നിട്ടുണ്ട്. ഇതിൽ പലതും ശരിയല്ല എന്ന് പറഞ്ഞ് വിശ്വസിക്കാൻ ആണ് കോൺഗ്രസുകാർ ശ്രമിക്കുന്നത്. കേരളത്തിലേക്ക് വരുമ്പോൾ അവർ പറയുന്നത് കുഴപ്പമില്ല പ്രവചനം ഏകദേശം ശരിയാണ് എന്ന് തന്നെയാണ്. എന്നാൽ തോൽക്കും എന്ന് പറയുന്ന ശശി തരൂരിന് പ്രവചനം അത്ര നന്നായി തോന്നിയിട്ടില്ല. 2004 2009 എന്നീ വർഷങ്ങളിൽ പല എക്‌സിറ്റ് പോളുകളും തെറ്റായി പോയി. 2004ൽ വാജ്‌പെയ് തരംഗം പ്രവചിച്ചെങ്കിലും അത് ഉണ്ടായില്ല. 2009ൽ ബിജെപി കഷ്ടിച്ച് തിരിച്ച് വരവ് നടത്തും എന്ന് കരുതിയെങ്കിലും അതും ഉണ്ടായില്ല. അതുകൊണ്ട് തന്നെയാണ് ഈ സർവ്വേ ഫലം തെറ്റാകും എന്ന് കോൺഗ്രസുകാർ വിശ്വസിക്കാൻ കാരണവും.
എന്നാൽ 2014 എന്ന വർഷത്തിലേക്ക് വരുമ്പോൾ കാര്യങ്ങളുടെ കിടപ്പ് അങ്ങനെ ആയിരുന്നല്ല. ബിജെപിക്കും എൻഡിഎക്കും കേവല ഭൂരിപക്ഷം ലഭിക്കും എന്നായിരുന്നു ഭൂരിഭാഗം സർവ്വേകളും സൂചിപ്പിച്ചത്. എന്നാൽ ആരും തന്നെ ബിജെപി ഇത്രയും സീറ്റുകൾ നേടും എന്ന് ആരും പ്രവചിച്ചില്ല ഒരു ചാനൽ ഒഴികെ. പ്രവചിച്ചവരാകട്ടെ 250ന് മുകളിൽ സീറ്റുകൾ ആണ് സാധ്യത കൽപ്പിച്ചത്. അത് പരമാവധി 285 വരെ ഒക്കെ എത്തി. എൻഡിഎക്ക് 336 സീറ്റുകളും ബിജെപിക്ക് ഒറ്റയ്ക്ക് 272ന് അധികം സീറ്റിന് മുകളിലും ആണ് അന്ന് ലഭിച്ചത്. 340 സീറ്റുകളായിരുന്നു ചാണക്യ പ്രവചിച്ചത്.
ചാണക്യയുടെ എക്‌സിറ്റ് പോൾ ശ്രദ്ധേയമായത് അതിന് യാഥാർത്ഥ്യവുമായി വലിയ അടുപ്പമുണ്ടെന്നത് തന്നെയാണ്. കഴിഞ്ഞ കുറച്ച് കാലമായി അവർ നടത്തിയ ചില പ്രവചനങ്ങൾ തെറ്റിയെങ്കിലും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം പ്രഖ്യാപിച്ച ഡൽഹി നിയമസഭ തരഞ്ഞെടുപ്പ് കഴിയുമ്പോൾ ആം ആദ്മി പാർട്ടി അധികാരത്തിലെത്തും എന്നും അവർ കൃത്യമായി പ്രവചിക്കുന്നത്. ഇത്തവണ ലോക്‌സഭയിൽ ബിജെപി ഒറ്റയ്ക്ക് മുന്നൂറിന് മുകളിൽ സീറ്റുകൾ നേടുമെന്നും എൻഡിഎ 356 സീറ്റുകൾ നേടും എന്നുമായിരുന്നു ചാണക്യയുടെ പ്രവചനം. യുപിഎയിൽ 96 സീര്ര് വരെ എത്തുമെങ്കിലും കോൺഗ്രസിന് 55 സീറ്റുകളെ ലഭിക്കുകയുള്ളു എന്നാണ് പ്രവചനം.
ഇവരുടെ ഈ സർവ്വേ വിശ്വാസ്യമാകുന്നത് കഴിഞ്ഞ തവണ അവർ നടത്തിയ എക്‌സിറ്റ് പോൾ പ്രവചനങ്ങൾ തന്നെയാണ്. ബാക്കി എല്ലാ ചാനലുകളും 300ന് താഴെ മാത്രം എൻഡിഎക്ക് പ്രവചിച്ചപ്പോൾ ചാണക്യ മാത്രമായിരുന്നു എല്ലാ മുന്നണികളുടേയും സീറ്റുകൾ ഏകദേശം കൃത്യമായി പ്രവചിച്ചത്. ചക്ക വീണപ്പോൾ മുയൽ ചത്തു എന്ന് പറയുമ്പോളെ അല്ല പക്ഷേ ചാണക്യ. കഴിഞ്ഞ ഡൽഹി അസംബ്ലി തെരഞ്ഞെടുപ്പിൽ അത് നമ്മൾ കണ്ടതാണ. എന്നാൽ ചില ഘട്ടങ്ങളിൽ അവരുടെ എക്‌സിറ്റ് പോൾ തെറ്റുന്ന സാഹചര്യവും ഉണ്ടായിരുന്നു. ബാക്കി എല്ലാവരും ഡൽഹിയിൽ ആംആദ്മി തകരും എന്ന് പറഞ്ഞപ്പോൾ ചാണക്യ മാത്രമാണ് ആം ആദ്മിക്ക് ഒപ്പം നിന്നത്.
എന്നാൽ ചുമ്മാ ഒരു കാടടച്ച് വെടി വയ്ക്കൽ നടത്താതെ ഓരോ സംസ്ഥാനത്തെ സ്ഥിതി ഗതിയും കൃത്യമായി വിലയിരുത്തിയാണ് ഓരോ സ്ഥലത്തും ലഭിക്കുന്ന സീറ്റുകൾ സംബന്ധിച്ച് പ്രവചനം നടത്തിയിരിക്കുന്നത്. ബിജെപിക്ക് വേരോട്ടമില്ലാത്ത സ്ഥലങ്ങളിൽ ഒരു സാധ്യതയും അവര് പോലും കൽപ്പിക്കാത്തസ്ഥലങ്ങളിൽ പക്ഷേ ചാണക്യയും സമാനമായ അവസ്ഥ തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും ബിജെപി കോൺഗ്രസ് മുന്നണികൾനേടാൻ സാധ്യതയുള്ളവ കൃത്യമായി തന്നെ പ്രവചിക്കുന്നുണ്ട്. ചാണക്യയുടെ സർവ്വേ ഫലം പരിഗണിച്ചാൽ ബിജെപി 300ന് മുകളിൽ നേടി വീണ്ടും അധികാരത്തിൽ എത്തിയാലും അവിശ്വസിക്കേണ്ട കാര്യമില്ല
