Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മോദിക്കൊപ്പം വളരുന്നത് അദാനി മാത്രമല്ല; ശാഖകളുടെ എണ്ണത്തിൽ കുതിച്ചുയർന്ന് ആർഎസ്എസ്; സജീവമായി പ്രവർത്തിക്കുന്നത് 51,000ഓളം ആർഎസ്എസ് ശാഖകൾ; ഏറ്റവും കൂടുതൽ കേരളത്തിൽ

മോദിക്കൊപ്പം വളരുന്നത് അദാനി മാത്രമല്ല; ശാഖകളുടെ എണ്ണത്തിൽ കുതിച്ചുയർന്ന് ആർഎസ്എസ്; സജീവമായി പ്രവർത്തിക്കുന്നത് 51,000ഓളം ആർഎസ്എസ് ശാഖകൾ; ഏറ്റവും കൂടുതൽ കേരളത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തി ഒരു വർഷം പിന്നിടുമ്പോൾ സംഘപരിവാർ സംഘടനകളുടെ പ്രവർത്തനങ്ങൾക്കും പുത്തനുണർവ്വ്. പരിവാർ പ്രസ്ഥാനമായി ബിജെപിക്ക് കീഴിൽ രാജ്യത്തുടനീളം സംഘപരിവാർ ശാഖകൾ സജീവമാവുകയാണ്. 51335 ശാഖകളാണ് രാജ്യത്തുടനീളം ഉള്ളത്. ഇതിൽ 4500 എണ്ണം കേരളത്തിലുമാണ്. അതായത് ഏറ്റവും കൂടതൽ ആർഎസ്എസ് ശാഖകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണെന്നാണ് സംഘപരിവാർ വ്യക്തമാക്കുന്നത്.

അതായത് മോദി സർക്കാരിന് കീഴിൽ ഗൗതം അദാനി വ്യവസായികമായി നേടിയ ഉയർച്ച സംഘടനാ തലത്തിൽ ആർഎസ്എസും നേടുകയാണ്. അഞ്ചുവർഷത്തിനിടെ 29 ശതമാനം ഉയർച്ചയാണ് ശാഖകളുടെ എണ്ണത്തിലുണ്ടായത്. അതിൽ ബഹു ഭൂരിഭാഗവും ഒരു വർഷത്തിനിടെ കൈവരിച്ചതും. ആഴ്്ച ശാഖകളുടെ എണ്ണത്തിൽ 40ഉം മാസ ശാഖകളുടെ എണ്ണത്തിൽ 61ഉം ശതമാനം ഉയർച്ചയുണ്ടായി. സംഘപരിവാർ ഉയർത്തുന്ന ആശയങ്ങൾക്ക് വീണ്ടും പ്രസക്തി കൂടുന്നതിന് തെളിവായി കണക്കുകളെ പരിവാർ സംഘനകളും ചൂണ്ടിക്കാട്ടുന്നു. ആർഎസ്എസിന് കീഴിലുള്ള 38 പരിവാർ സംഘടനകളും വളർച്ച കാട്ടുന്നുണ്ട്.

എന്നാൽ ബിജെപി കേന്ദ്രത്തിൽ അധികാരത്തിലെത്തിയതുമായി ഇതിന് ബന്ധമില്ലെന്നാണ് ആർഎസ്എസ് നേതൃത്വത്തിന്റെ നിലപാട്. അധികാരം പരിവാർ സംഘടനകളുടെ പ്രവർത്തനത്തെ സ്വാധീനിക്കാറില്ലെന്നാണ് വിശദീകരണം. മാറുന്ന സാഹചര്യത്തിൽ ഹിന്ദുത്വ അജണ്ടയിലൂന്നിയുള്ള സാമുഹിക-സാംസ്‌കാരിക പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം മാത്രമാണിത്. സാംസ്‌കാരികതയിലൂന്നിയ മുന്നേറ്റത്തിന് ഇത് ഗുണകരമാകുമെന്നും ആർഎസ്എസ് നേതാക്കൾ പറയുന്നു. കേരളത്തിലെ ശാഖാ കണക്കുകളാണ് ഇതിനായി ചൂണ്ടിക്കാട്ടുന്നത്.

ആർഎസ്എസിനെ ബിജെപിയുടെ അധികാര രാഷ്ട്രീയം സ്വാധീനിക്കാറില്ല. ഏറ്റവും കൂടുതൽ ശാഖകൾ പ്രവർത്തിക്കുന്നത് കേരളത്തിലാണ്. ഇവിടെ ബിജെപിക്ക് അധികാര കേന്ദ്രങ്ങളിൽ ഒരു സ്വാധീനവുമില്ല. ഇതിൽ നിന്ന് തന്നെ ബിജെപിയുടെ അധികാരം ശാഖകളെ ബാധിക്കുന്നില്ലെന്ന് വ്യക്തമാണ്. എന്നാൽ യുഡിഎഫ് സർക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും മോദിയുടെ ശക്തിയാർജ്ജിക്കലും കേരളത്തിലും പരിവാർ പ്രസ്ഥാനങ്ങൾക്ക് പുത്തൻ ഉണർവ്വ് ഉണ്ടായിട്ടുണ്ട്. അരുവിക്കര ഉപതെരഞ്ഞെടുപ്പിലും അത് പ്രതിഫലിച്ചു.

ഈ സാഹചര്യത്തിൽ മോദിയും ബിജെപിയും അധികാരത്തിലെത്തിയത് കേരളത്തിലെ പരിവാർ സംഘടനകളുടെ മുന്നേറ്റത്തിന് കാരണമായി എന്ന് തന്നെയാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP