Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ശരത്പവാർ അറിഞ്ഞ് കൊണ്ട് തന്നെയാണോ ഈ നാടകങ്ങൾ ഒക്കെയും...? കോൺഗ്രസിന് പോലും എന്തു കൊണ്ടാണ് ഇതുവരെ വിശ്വാസം വരാത്തത്..? രാഷ്ട്രപതി ഭരണം റദ്ദ് ചെയ്യാൻ മന്ത്രിസഭ അറിയാതെ പ്രസിഡന്റിന് അധികാരമുണ്ടോ...? മഹാനാടകങ്ങൾക്ക് ആന്റി ക്ലൈമാക്സ് സംഭവിക്കുമ്പോഴും ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാവുന്നത് ഇങ്ങനെ  

ശരത്പവാർ അറിഞ്ഞ് കൊണ്ട് തന്നെയാണോ ഈ നാടകങ്ങൾ ഒക്കെയും...? കോൺഗ്രസിന് പോലും എന്തു കൊണ്ടാണ് ഇതുവരെ വിശ്വാസം വരാത്തത്..? രാഷ്ട്രപതി ഭരണം റദ്ദ് ചെയ്യാൻ മന്ത്രിസഭ അറിയാതെ പ്രസിഡന്റിന് അധികാരമുണ്ടോ...? മഹാനാടകങ്ങൾക്ക് ആന്റി ക്ലൈമാക്സ് സംഭവിക്കുമ്പോഴും ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാവുന്നത് ഇങ്ങനെ   

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ബിജെപിയുമായി എൻസിപി സഖ്യമുണ്ടാക്കിയ അജിത് പവാറിന്റെ നടപടി എൻസിപി അധ്യക്ഷൻ സാക്ഷാൽ ശരത് പവാർ അറിഞ്ഞ് കൊണ്ട് തന്നെയാണോ എന്ന നിർണായകമായ ചോദ്യം ഇപ്പോൾ ശക്തമാവുകയാണ്.ശരത് പവാർ അറിഞ്ഞ് കൊണ്ട് തന്നെയാണ് ഈ രാഷ്ട്രീയ നാടകങ്ങൾ അരങ്ങേറിയിരിക്കുന്നതെന്ന ചോദ്യമാണ് ശക്തമാകുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിന് പോലും എന്തുകൊണ്ടാണ് ഇതുവരെ വിശ്വാസം വരാത്തതെന്ന ചോദ്യവും ഈ അവസരത്തിൽ ഉയരുന്നുണ്ട്.രാഷ്ട്രപതി ഭരണം റദ്ദ് ചെയ്യാൻ മന്ത്രിസഭ അറിയാതെ പ്രസിഡന്റിന് അധികാരമുണ്ടോ...? എന്ന ചോദ്യവും ഉന്നയിക്കപ്പെടുന്നുണ്ട്. മഹാനാടകങ്ങൾക്ക് ആന്റി ക്ലൈമാക്സ് സംഭവിക്കുമ്പോഴും ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കിയാവുന്നത് ഇങ്ങനെയാണ്.

ഇന്നലെ രാവിലെ മുഖ്യമന്ത്രിയായി ബിജെപിയിലെ ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്തതിനൊപ്പം ഉപമുഖ്യമന്ത്രിയായി അജിത് പവാറും സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. അജിത്തിന്റെ ഈ നീക്കത്തിന് അമ്മാവനായ ശരത് പവാറിന്റെ അനുവാദം ഉണ്ടോയെന്നാണ് ഏവരും ആവർത്തിച്ച് ചോദിച്ച് കൊണ്ടിരിക്കുന്നത്. എന്നാൽ ഇത് അജിത്തിന്റെ തികച്ചും വ്യക്തിപരമായ തീരുമാനമാണെന്നാണ് ശരത് പറയുന്നത്.കോൺഗ്രസാണ് ഇത് സംബന്ധിച്ച് സംശയം ഏറ്റവും കൂടിയ തോതിൽ പ്രകടിപ്പിച്ചിരിക്കുന്നത്.എൻസിപി-ബിജെപി സഖ്യം തന്റെ അറിവോടെയല്ലെന്നും ബിജെപി സഖ്യത്തോട് താൻ യോജിക്കുന്നില്ലെന്നും ശരത് പവാർ നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.

സഖ്യം പാർട്ടി തീരുമാനമല്ലെന്ന് പാർട്ടിയുടെ മുതിർന്ന നേതാവ് പ്രഫുൽപട്ടേലും വ്യക്തമാക്കിയിരുന്നു. സഖ്യ നീക്കത്തിൽ ശരത് പവാറിന് പങ്കില്ലെന്ന് പറയുമ്പോഴും അജിത് പവാറിനൊപ്പം 54 എംഎ‍ൽഎമാരുടെയും പിന്തുണയുള്ളതായി ബിജെപി വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. വേണ്ടത്ര ഭൂരിപക്ഷമില്ലാതിരുന്ന ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന് എൻസിപി പൊടുന്നനെ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് ഇവിടെ വിവാദങ്ങളുയർന്ന് വന്നത്. ഗവർണർ ഭഗത് സിങ് കോഷിയാരി ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുക്കുകയും ചെയ്തിരുന്നു.

മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന-എൻസിപി-കോൺഗ്രസ് സഖ്യസർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം ഉണ്ടായത്. വെള്ളിയാഴ്ച നടന്ന യോഗത്തിൽ ത്രികക്ഷി സർക്കാർ രൂപീകരണത്തിന് ഏകദേശ ധാരണയായിരുന്നു. ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയായി ഏറെക്കുറെ ധാരണയായതായി ശരദ് പവാർ വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇന്നലെ രാവിലെ സംസ്ഥാന രാഷ്ട്രീയം മാറ്റി മറിച്ച് കൊണ്ടാണ് എൻസിപി പിന്തുണയോടെ ബിജെപി അധികാരത്തിലെത്തിയിരിക്കുന്നത്.

അതിനിടെ മഹാരാഷ്ട്രയിലെ പ്രസിഡന്റ് ഭരണം അസാധുവാക്കുന്നതിനായി കാബിനറ്റ് മീറ്റിങ് ഇന്ന് രാവിലെ കൂടില്ലെന്നും റിപ്പോർട്ടുണ്ട്. ആർട്ടിക്കിൾ 356 മായി ബന്ധപ്പെട്ട കേസുകളിൽ തീരുമാനമെടുക്കുന്നതിന് കാബിനറ്റ് മീറ്റിങ് ചേരണമെന്നത് വേണ്ടെന്ന് വയ്ക്കാനും ഇത് സംബന്ധിച്ച നിർണായക തീരുമാനമെടുക്കാനും മഹാരാഷ്ട്ര വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക അധികാരങ്ങളാണ് ഉപയോഗിച്ചത്. ഗവൺമെന്റ് ഓഫ് ഇന്ത്യ (ട്രാൻസാക്ഷൻ ഓഫ് ബിസിനസ്) റൂൾസിന്റെ റൂൾ ഏഴ് പ്രകാരം സെക്കൻഡ് ഷെഡ്യൂളിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന കേസുകളിൽ അതായത് അടിയന്തിരാവസ്ഥ പ്രഖ്യപിക്കേണ്ടതടക്കമുള്ള കേസുകളിൽ കാബിനറ്റിന്റെ അംഗീകാരം നിർബന്ധമായും ലഭിച്ചിരിക്കണം.

എന്നാൽ ട്രാൻസാക്ഷൻ ഓഫ് ബിസിനസിന്റെ റൂൾ 12 പ്രകാരം പ്രധാനമന്ത്രിക്ക് അത്യാവശ്യ ഘട്ടത്തിൽ കാബിനറ്റിന്റെ അനുവാദമില്ലാതെ ഇത്തരം അവസ്ഥകളിൽ നിർണായക തീരുമാനമെടുക്കാനാവും. ഇതിലൂടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം നീക്കം ചെയ്യാൻ രാഷ്ട്രപതിയോട് മോദി ആവശ്യപ്പെട്ടിരിക്കുന്നത്.തൽഫലമായി ഫഡ്നാവിസിന് ഇവിടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനും വഴിയൊരുങ്ങുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP