Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

2009ൽ തരൂരിനെ തുണച്ചത് നായർ വോട്ടുകൾ; 2014ൽ കനിഞ്ഞത് തീരദേശവും മുസ്ലിം ന്യൂനപക്ഷവും; 2019ൽ കരുത്താകുന്നത് നാടാർ വോട്ടുകളോ? ത്രികോണ പോരിൽ ചുട്ടുപൊള്ളിയ തലസ്ഥാനത്ത് ദിവാകരൻ മൂന്നാം സ്ഥാനത്ത് തന്നെ; കുമ്മനം ജയിക്കുന്നതിനേക്കാൾ കൂടുതൽ സാധ്യത തോൽക്കുന്നതിൽ തന്നെ; മൂന്ന് മുന്നണികളും ജയസാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഇന്റലിജൻസ് നൽകുന്നത് 50,000 വോട്ടിന്റെ മുൻതൂക്കം; റിപ്പോർട്ടിലെ വിലയിരുത്തലുകൾ പ്രസക്തമാകുന്നത് എന്തുകൊണ്ട്?

2009ൽ തരൂരിനെ തുണച്ചത് നായർ വോട്ടുകൾ; 2014ൽ കനിഞ്ഞത് തീരദേശവും മുസ്ലിം ന്യൂനപക്ഷവും; 2019ൽ കരുത്താകുന്നത് നാടാർ വോട്ടുകളോ? ത്രികോണ പോരിൽ ചുട്ടുപൊള്ളിയ തലസ്ഥാനത്ത് ദിവാകരൻ മൂന്നാം സ്ഥാനത്ത് തന്നെ; കുമ്മനം ജയിക്കുന്നതിനേക്കാൾ കൂടുതൽ സാധ്യത തോൽക്കുന്നതിൽ തന്നെ; മൂന്ന് മുന്നണികളും ജയസാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് ഇന്റലിജൻസ് നൽകുന്നത് 50,000 വോട്ടിന്റെ മുൻതൂക്കം; റിപ്പോർട്ടിലെ വിലയിരുത്തലുകൾ പ്രസക്തമാകുന്നത് എന്തുകൊണ്ട്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ത്രികോണ പോരിൽ വെന്തുരുകിയ തിരുവനന്തപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥി ശശി തരൂരിന് വിജയമൊരുക്കുക നാടാർ വോട്ടുകളെന്ന് ഇന്റലിജൻസിന്റെ നിഗമനം. അതിശക്തമായ മത്സരം കാഴ്ച വച്ചെങ്കിലും ബിജെപിയുടെ കുമ്മനം രാജശേഖരൻ തോൽക്കാൻ ഇന്റലിജൻസ് നിരത്തുന്നത് നാടാർ ഫാക്ടറാണ്. 2009ൽ നാടാർ വോട്ടുകൾ തരൂരിന് കിട്ടിയിരുന്നില്ല. 2014ലും വളരെ കുറച്ച് വോട്ട് മാത്രമാണ് കിട്ടിയത്. എന്നാൽ 2019ൽ സ്ഥിതി അതല്ലെന്നാണ് വിലയിരുത്തൽ. തീരദേശത്തിനൊപ്പം നാടാർ വോട്ടുകളും തരൂരിന് അനുകൂലമാകുന്നതോടെ കോൺഗ്രസ് ജയിച്ചു കയറുമെന്നാണ് ഇന്റലിജൻസ് കണ്ടെത്തൽ.

2009ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി നീലലോഹിത ദാസൻ നാടാർ മത്സരിച്ചിരുന്നു. 80,000 വോട്ടുകളാണ് അന്ന് നീലൻ പിടിച്ചത്. ഇതിൽ 98 ശതമാനവും നാടാർ വോട്ടുകളാണ്. 2014ൽ സിഎസ്‌ഐ സഭയുടെ നേതാവായ ബെനറ്റ് എബ്രഹാം ഇടതുപക്ഷ സ്ഥാനാർത്ഥിയായി. മൂന്നാം സ്ഥാനത്തേക്ക് ബെനറ്റ് പോയങ്കിലും നാടാർ വോട്ടുകളിൽ നല്ലരൊരു ശതമാനം പേർ ബെനറ്റിന് വോട്ട് ചെയ്തു. എന്നാൽ ഇത്തവണ സിപിഎൈയുടെ സി ദിവാകരന് നാടാർ വോട്ടുകളിൽ സ്വാധീനം ചെലുത്താനാകില്ല. കഴക്കൂട്ടത്തെ ഈഴവ മേഖല ദിവാകരനെ പിന്തുണയ്ക്കും. ഇതും ഗുണം ചെയ്യുന്നത് തരൂരിനാകും. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് ഇന്റലിജൻസ് തരൂരിന് സാധ്യത നൽകുന്നത്. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാൾ വോട്ടും കൂടും. ദിവാകരന്റെ കാര്യത്തിൽ ഒന്നും പറയാനുമാകുന്നില്ല. നാടാർ വോട്ടുകൾ ഇടതുപക്ഷത്തെ കൈവിടുന്നതാണ് ഇതിന് കാരണം.

തിരുവനന്തപുരത്തും വട്ടിയൂർകാവിലും നേമത്തും കുമ്മനം മുൻതൂക്കം നേടും. കഴക്കൂട്ടത്ത് ദിവാകരൻ പിടിക്കുന്ന വോട്ടുകൾ ബിജെപിയുടെ ആദ്യ സ്ഥാന മോഹത്തെ തകർക്കുമെന്നാണ് വിലയിരുത്തൽ. ഈ കണക്ക് കൂട്ടൽ തെറ്റിയാൽ തിരുവനന്തപുരത്ത് കുമ്മനത്തിന് സാധ്യത ഏറും. കഴിഞ്ഞ തവണ രാജഗോപാൽ കഴക്കൂട്ടത്ത് 7000 വോട്ടുകളും വട്ടിയൂർക്കാവിൽ 2000 വോട്ടുകളും തിരുവനന്തപുരത്ത് 1000 വോട്ടുകളും ലീഡ് നേടിയിരുന്നു. നേമത്ത് 17000വോട്ടിന് മുന്നിലെത്തി. ഇതേ പാറ്റേണിൽ കുമ്മനം ഭൂരിപക്ഷം നേടിയാലും തീരദേശ-നാടാർ വോട്ടുകൾ തരൂരിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ ഇത് മറികടക്കാൻ കുമ്മനത്തിന്റെ വ്യക്തിപ്രഭാവത്തിന് കരുത്തുണ്ട്. നഗര മേഖലയിലെ ഹൈന്ദ വോട്ടുകളുടെ ധ്രൂവീകരണത്തിൽ ആർക്കും എത്തും പിടിയുമില്ല.

എന്നാൽ കുമ്മനത്തിന്റെ ജനകീയ ബന്ധം, ശബരിമല എന്നിവ ഹിന്ദു വോട്ടുകളെ സ്വാധീനിക്കും. ആ തിയറിയിൽ കുമ്മനത്തിന് വിജയിക്കാനാകുമെന്നും വിലയിരുത്തലുണ്ട്. വലിയ തോതിൽ ന്യൂനപക്ഷ ധ്രൂവീകരണം തിരുവനന്തപുരത്ത് നടന്നിട്ടുണ്ട്. മുസ്ലിം ബെൽറ്റിലാണ് ധ്രുവീകരണം ശക്തമാകുന്നത്. ക്രിസത്യൻ മേഖലയിലും മോദി വിരുദ്ധ പ്രചരണം ശക്തമായിരുന്നു. ഈഴവ വോട്ടുകളിൽ ദിവാകരന് സ്വാധീനമുള്ളതും ബിജെപിക്ക് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് തിരുവനന്തപുരത്തു താമര വിരിയില്ലെന്ന പൊലീസ് രഹസ്യാന്വേഷണ റിപ്പോർട്ട് തയ്യാറായത്. ശശി തരൂർ അരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

എൻ.ഡി.എയുടെ കുമ്മനം രാജശേഖരനും എൽ.ഡി.എഫിന്റെ സി ദിവാകരനും ശക്തമായ പോരാട്ടം കാഴ്ചവച്ച തിരുവനന്തപുരത്ത് കോൺഗ്രസിൽ ഒരുവിഭാഗത്തിന്റെ എതിർപ്പും തരൂരിനു വെല്ലുവിളിയായിരുന്നു. എന്നാൽ, അവസാനഘട്ടത്തിൽ ഹൈക്കമാൻഡ് ഇടപെട്ട് അദ്ദേഹത്തിനു പാർട്ടി പിന്തുണ ഉറപ്പാക്കി. എ.ഐ.സി.സി. പ്രതിനിധി നാനാ പട്ടോളി നേരിട്ടെത്തിയാണു തരൂരിനു വേണ്ടി 'രക്ഷാപ്രവർത്തനം' നടത്തിയത്. 1305 ബൂത്തുകളാണു തിരുവനന്തപുരം മണ്ഡലത്തിലുള്ളത്. ഏഴു നിയമസഭാമണ്ഡലങ്ങളിൽ കോവളം, നെയ്യാറ്റിൻകര, പാറശാല എന്നിവിടങ്ങളിൽ തരൂരിനു മികച്ച ഭൂരിപക്ഷമുണ്ടാകും. 6% ഹിന്ദുനാടാർ സമുദായവും മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമാണു തരൂരിനു ജയമുറപ്പിക്കുകയെന്നു റിപ്പോർട്ടിൽ പറയുന്നു.

കേരളത്തിൽ യു ഡി എഫ് തരംഗം ഉണ്ടാകുമെന്ന് ശശി തരൂരും വിലയിരുത്തുന്നു. ഉയർന്ന പോളിങ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസിൽ നിന്ന് വോട്ട് മറിഞ്ഞിട്ടില്ല. കോൺഗ്രസ് ഇടതിന് വോട്ടുമറിച്ചെന്ന ബിജെപിയുടെ ആരോപണം പരാജയഭീതികൊണ്ടാണ് എന്നും തരൂർ കൂട്ടിച്ചേർത്തു. വലിയ ആത്മവിശ്വാസം ഉണ്ടെന്നും വിജയം ഉറപ്പാണെന്നും തരൂർ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലാണ് എറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. 73.45 ശതമാനമാണ് തിരുവനന്തപുരത്തെ പോളിങ് ശതമാനം.

10,04,429 പേരാണ് തിരുവനന്തപുരം മണ്ഡലത്തിൽ വോട്ട് ചെയ്തത്. ഇതിൽ നാല് ലക്ഷത്തിന് അടുത്ത് വോട്ട് കിട്ടുന്നവരാകും തിരുവനന്തപുരത്ത് ജയിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP