Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

നവോത്ഥാനത്തിന്റെ പേരിൽ വെള്ളാപ്പള്ളിയെ സിപിഎം അടുപ്പിച്ചപ്പോൾ വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ നൽകിയത് അമിത് ഷായുടെ തന്ത്രം; ഈഴവ സമൂദായത്തെ കൂടെ നിർത്താൻ മോദി തന്ത്രം മെനയുന്നത് ശിവഗിരി മഠത്തെ മുന്നിൽ നിർത്തി; മഠത്തിന് കൂടെ നിർത്തി തുഷാറിനെ മെരുക്കാനും നീക്കം; ബിജെപി കുഴിച്ച കുഴിയിൽ സന്യാസിമാർ കൂട്ടത്തോടെ വീണെന്ന് തിരിച്ചറിവിൽ സിപിഎം; ശിവഗിരി മഠവും പിണറായി സർക്കാരും തമ്മിലുള്ള അകലം കൂടുന്നു

നവോത്ഥാനത്തിന്റെ പേരിൽ വെള്ളാപ്പള്ളിയെ സിപിഎം അടുപ്പിച്ചപ്പോൾ വിശുദ്ധാനന്ദയ്ക്ക് പത്മശ്രീ നൽകിയത് അമിത് ഷായുടെ തന്ത്രം; ഈഴവ സമൂദായത്തെ കൂടെ നിർത്താൻ മോദി തന്ത്രം മെനയുന്നത് ശിവഗിരി മഠത്തെ മുന്നിൽ നിർത്തി; മഠത്തിന് കൂടെ നിർത്തി തുഷാറിനെ മെരുക്കാനും നീക്കം; ബിജെപി കുഴിച്ച കുഴിയിൽ സന്യാസിമാർ കൂട്ടത്തോടെ വീണെന്ന് തിരിച്ചറിവിൽ സിപിഎം; ശിവഗിരി മഠവും പിണറായി സർക്കാരും തമ്മിലുള്ള അകലം കൂടുന്നു

പി വിനയചന്ദ്രൻ

തിരുവനന്തപുരം : പരസ്പരം അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും ശിവഗിരിമഠവും സംസ്ഥാനസർക്കാരും പരസ്യമായി ഏറ്റുമുട്ടാറില്ല. എന്നാൽ ഇപ്പോൾ ബദ്ധശത്രുക്കളെ പോലെ മനസിൽ വൈര്യം നിറച്ച് പുറത്ത് ചിരിക്കാൻ ശ്രമിക്കുകയാണ് ഇരു കൂട്ടരും. അതിനിടെയിൽ സഹഹികെട്ടാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കഴിഞ്ഞ ഞായറാഴ്ച സ്വാമിമാരെ വേദിയിലിരുത്തി വിമർശിച്ചത്. ബിജെപിയുടെ ഗൂഡ ലക്ഷ്യമാണ് ശിവഗിരിയെ സർക്കാരുമായി അകറ്റുന്നതെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ട് തന്നെ കരുതലോടെയാകും മുന്നോട്ട് പോവുക.

കേരളത്തിലെ നേതാക്കളുടെ തന്ത്രം ഫലിക്കാതെ വന്നപ്പോൾ മഠത്തെ കൈയിലെടുക്കാൻ മോദി അമിത്ഷാ സഖ്യം കുഴിച്ച കുഴിൽ സന്യാസിമാർ കൂട്ടത്തോടെ വീഴുകയാണെന്നാണ് സിപിഎം ആരോപണം. സംസ്ഥാന സർക്കാരിനെതിരായി ശക്തമായി ആഞ്ഞടിക്കുന്നതും അതിന് തെളിവാണ്. മുന്നണിയിൽ ഉണ്ടെന്ന് പറയുമ്പോഴും നിർണായക ഘട്ടങ്ങളിൽ ചുവടുമാറ്റുന്ന ബി.ഡി.ജെ.എസിനെ വരുതിയാക്കുകയെന്ന ലക്ഷ്യവും ഇതിലൂടെ ബിജെപിക്ക് ഉണ്ട്. മഠത്തെ ഒപ്പം നിറുത്തിയാൽ വെള്ളാപ്പളിയെയും മകൻ തുഷാറിനെയും വരുതിയിലാക്കാമെന്നും ബിജെപിയുടെ കണക്കൂട്ടുന്നു. ബി.ഡി.ജെ.എസിലൂടെ ഈഴവ സമുദായത്തെ മുഴുവൻ കൈയിലെടുക്കാമെന്ന് വിചാരിച്ചങ്കിലും സാധിക്കാതെ വന്നതോടെയാണ്. സമാന്തരമായി ശിവഗിരിമഠത്തെയും സ്വന്തം പാളയത്തിലെത്തിക്കാൻ മോദി - അമിത്ഷാ സഖ്യം ശ്രമം തുടങ്ങിയത്. കേന്ദ്ര സഹമന്ത്രി അൽഫോൻസ് കണ്ണന്താനമാണ് കേന്ദ്രസർക്കാരിന്റെ ദൂതനായി നിരന്തരം സന്ന്യാസിമാരുമായി ബന്ധപ്പെടുന്നത്.

മഠത്തിന്റെ അകമഴിഞ്ഞ പിന്തുണ സമുദായ അംഗങ്ങൾക്കിടയിൽ ബിജെപി അനുകൂല സാചര്യം വളർത്താൻ സഹായിക്കും. ഏറെ നാളത്തെ അകൽച്ചയ്ക്ക് ശേഷം മഠവുമായി കൈകോർത്ത വെള്ളാപ്പള്ളി ശിവഗിരിയിലെ സന്ന്യാസിമാർക്ക് മുകളിൽ പറക്കില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തൽ. വരുന്ന തിരഞ്ഞെടുപ്പിൽ മഠത്തിന് കൂടി സ്വീകാര്യനായ വ്യക്തിയെ തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ മത്സരിപ്പിക്കാനുള്ള അണിയറ നീക്കങ്ങളും സജീവമാണ്. ഇതെല്ലാം മനസ്സിലാക്കിയാണ് മഠത്തിനെതിരെ വിമർശനത്തിന് മന്ത്രി കടകംപള്ളി തയ്യാറായത്. എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നവോത്ഥാന മതിലിലൂടെ അടുപ്പിക്കാൻ സർക്കാരിനായിരുന്നു. ഇതിനിടെയാണ് ശിവഗിരിയുടെ മലക്കം മറിച്ചിൽ.

ബിജെപിയുമായുള്ള സന്യാസിമാരുടെ ബാന്ധവത്തിൽ പിണറായി വിജയൻ അസ്വസ്ഥനാണ്. അതാണ് ശിവഗിരി തീർത്ഥാടന സർക്യൂട്ടിന്റെ ഉദ്ഘാടന ചടങ്ങിൽ വച്ച് മന്ത്രി കടകംപള്ളിയുടെ വാക്കുകളിലൂടെ പുറത്ത് വന്നത്. ഗൂഢനീക്കം നടത്തുന്നത് സന്യാസിമാർക്ക് ചേർന്നതല്ലെന്ന കടകംപള്ളിയുടെ ആക്ഷേപത്തിന് മിനിറ്റുകൾക്കുള്ളിൽ സ്വാമി ശാരദാനന്ദ മറുപടി നൽകിയതോടെ പുതിയ പോർമുഖം തുറക്കുകയാണ്. തീർത്ഥാടന സർക്യൂട്ട് പദ്ധതി സംസ്ഥാന സർക്കാരിന്റേതാണെന്നും സംസ്ഥാന സർക്കാരിന്റെ പദ്ധതികളെ കേന്ദ്രം ബൈപ്പാസ് ചെയ്യുന്നത് കേന്ദ്രസംസ്ഥാന ബന്ധത്തെ ബാധിക്കുമെന്നും കടകംപള്ളി പറഞ്ഞു.

ഐ.ടി.ഡി.സി.യെ പദ്ധതി ഏൽപ്പിച്ചതിൽ സംസ്ഥാന സർക്കാരിന് എതിർപ്പില്ല. ഇതിനുപിന്നാലെയാണ് ശിവഗിരി മഠത്തിലെ സന്യാസിമാർക്കെതിരെ കടകംപള്ളി ആഞ്ഞടിച്ചത്. മഠത്തിലെ സന്യാസിമാരുടെ സങ്കുചിത രാഷ്ട്രീയ താത്പര്യം ആശാവഹമല്ലെന്നായിരുന്നു മന്ത്രിയുടെ വിമർശനം. പിന്നാലെ പ്രസംഗിച്ച സ്വാമി ശാരദാനന്ദ ഗൂഢനീക്കങ്ങൾ സന്യാസിമാരുടെ രീതിയല്ലെന്നും ശിവഗിരി മഠത്തിലെ സന്യാസിമാർക്ക് രാഷ്ട്രീയ താത്പര്യങ്ങൾ ഇല്ലെന്നും തിരിച്ചടിക്കുകയും ചെയ്തു. ഇതോടെ ഇരുകൂട്ടരും തമ്മിൽ കടുത്ത അകൽച്ചയിലാണ്. ഇതേസമയം സർക്കാരും മഠവും തമ്മിലുള്ള കലഹം ആസന്നമായ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുതലെടുക്കാനുള്ള തന്ത്രം മെനയുകയാണ് ബിജെപി.

മുൻ മഠാധിപതിയായ സ്വാമിപ്രകാശാനന്ദയെ പോലും ഒഴിവാക്കി നിലവിലെ മഠാധിപതി വിശുദ്ധാനന്ദയ്ക്ക് ഓർക്കാപ്പുറത്ത് പത്മശ്രീ നൽകിയതിലൂടെ സന്യാസിമാരുമായി മാനസിമായി അടുപ്പമുണ്ടാക്കാൻ ബിജെപിക്ക് സാധിച്ചു. ഇതെല്ലാം ഗൗരവത്തോടെയാണ് സിപിഎമ്മും മുഖ്യമന്ത്രിയും കാണുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP