1 usd = 75.92 inr 1 gbp = 93.69 inr 1 eur = 82.61 inr 1 aed = 20.67 inr 1 sar = 20.19 inr 1 kwd = 243.69 inr

Apr / 2020
08
Wednesday

അസംതൃപ്ത നായർസമൂഹത്തെ ആകർഷിക്കാൻ സുരേഷ്‌ഗോപിയെ മുൻനിർത്തി സംവരണ പോരാട്ടത്തിന് ബിജെപി ആലോചന; മോഹൻലാലും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ; ഗുജറാത്തിലെ പട്ടേൽസമരം മാതൃകയാക്കും; സുകുമാരൻനായർ വിരുദ്ധ നായർസംഘടനകളെ ഏകോപിപ്പിക്കാനും നീക്കം

October 10, 2015 | 10:00 AM IST | Permalinkഅസംതൃപ്ത നായർസമൂഹത്തെ ആകർഷിക്കാൻ സുരേഷ്‌ഗോപിയെ മുൻനിർത്തി സംവരണ പോരാട്ടത്തിന് ബിജെപി ആലോചന; മോഹൻലാലും പിന്തുണയ്ക്കുമെന്ന് പ്രതീക്ഷ; ഗുജറാത്തിലെ പട്ടേൽസമരം മാതൃകയാക്കും; സുകുമാരൻനായർ വിരുദ്ധ നായർസംഘടനകളെ ഏകോപിപ്പിക്കാനും നീക്കം

തിരുവനന്തപുരം:ബിജെപി എസ്എൻഡിപിയോട് അടുത്തതോടെ മാനസികമായി അകന്ന നായർ സമൂഹത്തെ അണി നിരത്താൻ പാർട്ടി കേന്ദ്രനേതൃത്വം കർമപദ്ധതി തയാറാക്കുന്നു. എസ്എൻഡിപിയെയും വെള്ളാപ്പള്ളിയെയും ആകർഷിച്ചതുപോലെ എൻഎസ് എസിനെയും സുകുമാരൻ നായരെയും പാർട്ടിയോട് അടുപ്പിക്കുക എളുപ്പമല്ലെന്ന് ബോധ്യമായതോടെയാണ് പുതിയ ഓപ്പറേഷൻ ആവിഷ്‌കരിക്കപ്പെടുന്നത്. സമസ്ത നായർസമാജം, ഗ്ലോബൽ എൻഎസ്എസ് തുടങ്ങിയ അസംതൃപ്ത നായർ സംഘങ്ങളെ പാർട്ടി ബന്ധുക്കളാക്കുക എന്നതിനപ്പുറം എൻഎസ്എസുമായി ഗാഢബന്ധം പുലർത്തുന്ന പരമ്പരാഗത നായർ സമൂഹത്തെ പ്രത്യേക കർമപരിപാടികൾ വഴി ആകർഷിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. ഗുജറാത്തിൽ പട്ടേൽ സംവരണസമരത്തിന് കിട്ടിയ സ്വീകാര്യത മാതൃകയാക്കി നായർസംവരണം എന്ന മുദ്രാവാക്യമാണ് ആദ്യഘട്ടത്തിൽ ഉയർത്തുന്നക. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇത്തരത്തിലുള്ള മുദ്രാവാക്യവുമായി നായർസമൂഹത്തിലെ പ്രമുഖരെ മുഖ്യധാരയിൽ അണിനിരത്തും.

ആദ്യഘട്ടത്തിൽ രാഷ്ട്രീയപാർട്ടി എന്ന നിലയിൽ ബിജെപി പരസ്യമായി ഈ മുദ്രാവാക്യത്തിനൊപ്പം നിൽക്കേണ്ട എന്നതാണ് തീരുമാനം. നായർസമൂഹത്തിന്റെ ആവശ്യം എന്ന നിലയിൽ ബിജെപി ബന്ധുക്കളായ പ്രമുഖരെ കൊണ്ട് ഈ ആവശ്യം ഉന്നയിപ്പിക്കുക. പൊതുആവശ്യം എന്ന നിലയിൽ പിന്തുണ കൊടുക്കുക എന്നതാണ് തന്ത്രം. ഈ ആവശ്യവുമായി സുരേഷ്‌ഗോപിയെ നായകസ്ഥാനത്ത് നിർത്തിയാൽ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയും പാർട്ടിക്കുണ്ട്. സുരേഷ്‌ഗോപിക്ക് പിന്നാലെ മോഹൻലാൽ അടക്കമുള്ളവരും ഈ മുദ്രാവക്യത്തിന ഒപ്പം നിന്നേക്കും. നേരത്തെ നായർബാങ്ക് എന്ന ആശയം സുരേഷ്‌ഗോപി മുന്നോട്ട് വച്ചപ്പോൾ മോഹൻലാൽ പൂർണപിന്തുണ നൽകിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരുന്നു. സുരേഷ്‌ഗോപി ഒരുകോടി നായർബാങ്കിൽ ഇട്ടാൽ താൻ രണ്ടുകോടിയിടാമെന്ന് മോഹൻലാൽവാഗ്ദാനം ചെയ്യുമെന്നായിരുന്നുഅവകാശ വാദം. ഈ സാഹചര്യത്തിൽ നായന്മാരുടെ ഉന്നമനം എന്ന ലക്ഷ്യത്തോടെ സംവരണ മുദ്രാവാക്യം ഉയർത്തിയാൽ അതിനെയും മോഹൻലാൽ പിന്തുണച്ചേക്കും എന്നതാണ് അമിത് ഷാ ക്യാമ്പിന്റെ പ്രതീക്ഷ. അങ്ങനെ മോഹൻലാലിനെയും പരോക്ഷമായി ബിജെപിക്കൊപ്പം അണിനിരത്താൻ കഴിയുമെന്ന പ്രതീക്ഷയും അമിത് ഷാ ക്യാമ്പിനുണ്ട്.

ബിജെപി കൂറ് നേരത്തെ പ്രഖ്യാപിച്ച സുരേഷ്‌ഗോപി കഴിഞ്ഞ ദിവസം ഡൽഹിയിൽ ചേർന്ന ഗ്ലോബൽ എൻഎസ്എസ് യോഗത്തിൽ സംവരണത്തിന് വേണ്ടി നിരന്തരം ആവശ്യപ്പെട്ട് പരാജിതരായിക്കൊണ്ടിരിക്കുന്ന നായർസമൂഹത്തിന് വേണ്ടി മുന്നിൽ നിന്ന് പോരാടാൻ താൻ തയാറാണെന്നും പ്രഖ്യാപിച്ചിരുന്നു. നായർബാങ്ക് എന്ന സാമ്പത്തിക സമാഹരണ ആശയത്തിനൊപ്പം സംവരണം എന്ന ആശയം കൂടി സുരേഷ്‌ഗോപി പ്രസംഗത്തിലുടനീളം സൂചിപ്പിക്കപ്പെട്ടത്.

പട്ടേൽമാർ ഗുജറാത്തിൽ നടത്തുന്ന സംവരണ സമരത്തെ പരാമർശിച്ച് കേരളത്തിലെ നായന്മാരും ഒരുപോരാട്ടത്തിന് ഇറങ്ങണമെന്ന് സുരേഷ്‌ഗോപി ആഹ്വാനം ചെയ്യുകയും ചെയ്തു. അത്തരം പോരാട്ടത്തിന് ഇറങ്ങുമ്പോൾ തന്നെ സമ്പന്നരായ നായന്മാർ മറ്റുനായന്മാർക്ക് സഹായകരമായ നിലപാട് സ്വീകരിച്ച് പരസ്പര സഹായസംഘമായി പ്രവർത്തിക്കണമെന്ന് കൂടി വിശദീകരിച്ചു. എന്തായാലും പിന്നാക്ക സംവരണം വേണ്ട എന്ന സംഘപരിവാർ ആശയം സുരേഷ്‌ഗോപിയുടെ പ്രസംഗത്തിലുട നീളം ഉണ്ടായിരുന്നു.

എൻഎഫ്ഡിസി ചെയർമാൻസ്ഥാനം വാഗ്ദാനം ചെയ്ത് സുരേഷ്‌ഗോപിയെ ചങ്ങനാശ്ശേരിയിലേക്ക് അയച്ചത് എൻഎസ്എസിനെ ബിജെപി പാളയത്തിലേക്ക് ആകർഷിക്കുന്നതിനായുള്ള നിലമൊരുക്കാനാണ്. എന്നാൽ അരുവിക്കര തെരഞ്ഞെടുപ്പ് ദിനത്തിൽ കാണാൻ എത്തിയ സുരേഷ്‌ഗോപിയെ ഇറക്കിവിട്ട് സുകുമാരൻ നായർ ആദ്യഘട്ടത്തിൽ തന്നെ തിരിച്ചടിച്ചു. ജന്മദിനത്തിൽ സുകുമാരൻ നായരെ കാണാൻ പോയി എന്ന വാദമുന്നയിച്ച് തൽക്കാലം രക്ഷപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ പരാജിതനായ സുരേഷ്‌ഗോപിയോട് ബിജെപി ദേശീയ നേതൃത്വത്തിന് പിന്നീട് താൽപര്യമില്ലാതായി. ഈ സഹാചര്യത്തിൽ എസ്എൻഡിപി കൂടി വന്നതോടെ നായർബെൽറ്റിനെ ആകർഷിക്കാനുള്ള വഴികൾ തേടാൻ സുരേഷ്‌ഗോപിയോട് മോദിയുമായി അടുത്ത വൃത്തങ്ങൾ കർശന നിർദ്ദേശം നൽകിയിരിക്കുകയാണ്. ബിജെപിയോടുള്ള ആത്മാർത്ഥത തെളിയിച്ചാൽ മാത്രമേ ഇനി എൻഎഫ്ഡിസി ചെയർമാൻ അടക്കമുള്ള സ്ഥാനങ്ങൾക്കായുള്ള വാഗ്ദാനത്തിന്മേൽ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സൂചന.

ആർഎസ്എസ് അനുഭാവികളായ സിനിമാപ്രവർക്കരെയും മറ്റുമേഖലകളിലുള്ള പ്രമുഖരായ സംഘടനാ ബന്ധുക്കളെയും അണിനിരത്തിയാണ് ഇപ്പോൾ ഇത്തരമൊരു ഓപ്പറേഷൻ ബിജെപി ആലോചിക്കുന്നത്. ഡൽഹിയിൽ ചേർന്ന ഗ്ലോബൽ എസ്എസ്എസിന്റെ യോഗത്തിൽ സംസാരിച്ചവരെല്ലാം പെരുന്നയിൽ ഇരിക്കുന്ന സുകുമാരൻ നായർക്കെതിരെ ആഞ്ഞടിച്ചുവെന്ന് മാത്രമല്ല, എൻഎസ്എസ്‌ചെയ്യുന്നതിനപ്പുറത്ത് നായന്മാരുടെ പുരോഗതിക്കായി പദ്ധതികൾ നടപ്പാക്കാനുള്ള ആലോചനകൾ കൂടി നടത്തി. നായർബാങ്ക് എന്ന ആശയം മോഹൻലാലിനെ കൂടി മുൻനിർത്തി സുരേഷ്‌ഗോപി മുന്നോട്ട് വച്ചപ്പോൾ മേജർരവി നായർ സമുദായ വികാരം ആവേശത്തോടെ പ്രസംഗത്തിൽ കലർത്തി.

നായർ എന്നത് രാജ്യത്തിന്റെ ഐഡന്റിറ്റിയാണെന്നും നായർ പോരാട്ടത്തിനിറങ്ങിയാൽ അതിന് പിന്നിൽ ഹിന്ദുക്കളൊന്നാകെയിറങ്ങുമെന്നും അതോടെ ഇന്ത്യക്കാർ മുഴുവനായും അണിനിരക്കുമെന്നും മേജർരവി ആഹ്വാനം ചെയ്തു. ചുരുക്കത്തിൽ ബിജെപിയോട് അടുക്കാത്ത നായർസമൂഹത്തെയൊന്നാകെ ആകർഷിക്കാനുള്ള ശ്രമമാണ് ഇവർ പ്രസംഗത്തിലൂടെയും നടത്തിയത്.

സുരേഷ്‌ഗോപി, മേജർരവി എന്നിവരെ കൂടാതെ, പ്രിയദർശൻ, നിർമ്മാതാവ് സുരേഷ്‌കുമാർ തുടങ്ങിയ പ്രമുഖരെല്ലാം സുകുമാരൻ നായർ വിരുദ്ധ നായർ ഓപ്പറേഷനിൽ മുൻനിരയിലുണ്ട്. ഇക്കാര്യത്തിൽ സജീവമായി നടത്തുന്ന പ്രവർത്തനങ്ങൾവിലയിരുത്തി മാത്രമേ എൻഎഫ്ഡിസി ചെയർമാൻസ്ഥാനത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനം കേന്ദ്രം എടുക്കുകയുള്ളൂ. പാർട്ടിക്ക ഉപയോഗമില്ലാത്ത സാഹചര്യത്തിൽ പ്രധാനപ്പെട്ട ഒരു സ്ഥാനം സുരേഷ്‌ഗോപിക്ക് നൽകുന്നതിൽ എന്ത് കാര്യം എന്നാണ് ടീം മോദിയുമായി ബന്ധപ്പെട്ടവർ തന്നെ ചോദിക്കുന്നത്.

എസ്എൻഡിപിയുമായി സഖ്യം പ്രഖ്യാപിച്ചതോടെ നായർവോട്ടുകൾ അകന്നുപോയി എന്നും എൻഎസ് എസ് എന്ന സംഘടനയെ കൂടെ നിർത്തിക്കൊണ്ടുള്ള ഒരു പരിഹാരം ഉടൻ പ്രായോഗികമല്ലെന്നും അമിത് ഷായ്ക്കും ബോധ്യമായിക്കഴിഞ്ഞു. ഇതോടെയാണ് നായർസമൂഹത്തെ പരോക്ഷമായി ആകർഷിക്കാൻ ഉതകുംവിധത്തിൽ സംവരണം എന്ന ആശയം തന്നെ മുന്നോട്ട് വയ്ക്കാൻ ബിജെപി തയാറാകുന്നത്. എന്നാൽ സജീവമായി ഈ ആശയവുമായി കേരളത്തെ ഒരു സമരവേദിയാക്കാൻ സാധിക്കുമോ എന്നും ഈ ആശയത്തിന ഗുജറാത്തിൽ ലഭിച്ചതുപോലെ സ്വീകാര്യത ലഭിക്കുമോ എന്നുമുള്ള കാര്യം കണ്ട് തന്നെ അറിയണം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
സ്ത്രീകൾ സംഘികൾക്ക് ഇഷ്ടമില്ലാത്ത എന്ത് ചെയ്താലും അവർ കരുതുന്നത് അവൾക്ക് കഴപ്പ് മൂത്തിട്ടാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണ്; പൊട്ടൻഷ്യൽ റേപ്പിസ്റ്റുകളും റേപ്പിസ്റ്റുകളും തങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യേണ്ടെന്ന് എല്ലാവരും തീരുമാനമെടുത്താൽ തന്നെ ഈ വിഷയം പകുതി തീരും; അതിനു വഴി കാണിക്കാൻ വർഗീസ് കുര്യൻ മുന്നോട്ട് വന്നതിന് ഒരിക്കൽ കൂടി നന്ദി: വിജയ കുമാരൻ നായർക്ക് ബഹറിനിലെ ജോലി പോയി; സുനിതാ ദേവദാസിനെ അപമാനിച്ച പ്രവാസിക്ക് പണി കിട്ടുമ്പോൾ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
ഞാൻ നക്കിയതല്ലേ.. അതിന്റെ പൈസ കൊടുക്കാനാണ് പഞ്ചായത്തിൽ പോയത്... സെക്രട്ടറി കൈകൂപ്പി മാപ്പു പറഞ്ഞു! എൺപത്തിയഞ്ചുകാരന്റെ ഈ വാക്കുകളിൽ ഉള്ളത് ഉള്ളുപൊട്ടുന്ന വേദന തന്നെ; എന്നിട്ടും സഖാവിന്റെ മകനെ രക്ഷിക്കാനായി കുതന്ത്രങ്ങൾ പറഞ്ഞ് വെള്ള പേപ്പറിൽ ഒപ്പിട്ടു വാങ്ങിയും തരികിട; വീഡിയോ പകർത്തിയവർക്കെതിരെ കേസെടുക്കാനുള്ള നീക്കം പൊളിച്ച് വീണ്ടും ആലക്കൽ ഖാലിദ്; കരുളായിയിലെ കമ്യൂണിറ്റി കിച്ചൺ വിവാദത്തിൽ അബു നൗഫലിനെ രക്ഷിക്കാനുള്ള ശ്രമം വീണ്ടും പൊളിയുമ്പോൾ  
ഇതുവരെ കൊറോണ ബാധിക്കാത്ത ചുരുക്കം ചില രാജ്യങ്ങളിൽ ഒന്ന്; എന്നിട്ടും കരുതലോടെ നീങ്ങുകയാണിവർ; ചെറിയ യാത്ര കഴിഞ്ഞെത്തിയാൽ പോലും നിർബന്ധിത ക്വാറന്റൈ; പ്രധാന വരുമാനമേഖലയായ ടൂറിസത്തെ പോലും അവഗണിച്ച്, ആകാശ മാർഗ്ഗങ്ങൾ കൊട്ടിയടച്ചു; എന്നിട്ടും ഇവർ ഭയപ്പെടുന്നത് കോവിഡിന്റെ ക്രൂരരായ അണുക്കൾ ചുഴലിക്കാറ്റിലൂടെ പറന്നെത്തുമെന്ന്; കൊറോണ ഇതുവരെ എത്തിനോക്കാത്ത ഒരു കൊച്ചു രാജ്യത്തെ ജനങ്ങളെ ഭരണകൂടം സംരക്ഷിക്കുന്ന കഥ അറിയാം
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
'ശ്രീരാമന്റെ സഹോദരൻ ലക്ഷ്മണന്റെ ജീവൻ രക്ഷിക്കാനായി ഹനുമാൻ മൃതസഞ്ജീവനി കൊണ്ടുവന്നത് പോലെ, രോഗികൾക്ക് യേശു ക്രിസ്തു കാഴ്ച ശക്തി പുനഃസ്ഥാപിച്ചത് പോലെ, ഇന്ത്യയും ബ്രസീലും കോവിഡിനെ നേരിടും'; രാമ - രാവണ യുദ്ധവും യേശു ക്രിസ്തു രോഗികളെ സൗഖ്യപ്പെടുത്തിയതും ചൂണ്ടിക്കാട്ടി ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ലഭ്യമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബ്രസീൽ പ്രസിഡന്റിന്റെ കത്ത്; അമേരിക്കയ്ക്ക് പിന്നാലെ ബ്രസീലും ഇന്ത്യയുടെ മലേരിയ മരുന്ന് ആവശ്യപ്പെട്ടതോടെ ഉത്പാദനം വർദ്ധിപ്പിച്ചു രാജ്യം
അമേരിക്കയുടേതും ബ്രിട്ടന്റേതും അലസത ആയിരുന്നെങ്കിൽ സ്വീഡന്റേത് അഹങ്കാരമായിരുന്നു; അതിന് അവർ വലിയ വില കൊടുത്തു തുടങ്ങി; തൊട്ടയൽപക്കത്തെ സ്‌പെയിനിൽ കൂട്ടമരണം സംഭവിക്കുന്നതു കണ്ടിട്ടും ജനങ്ങളെ അഴിഞ്ഞാടാൻ വിട്ടതിന്റെ ദുരന്തം കേവലം ഒരു കോടി ജനങ്ങൾ മാത്രമുള്ള സ്‌കാൻഡിനേവിയൻ രാഷ്ട്രത്തെ വേട്ടയാടുന്നു; ഇന്നലെ 114 പേർ മരിച്ചതോടെ തലയിൽ കൈവച്ച് ഒരു രാജ്യം
ആ ചിത്രത്തിൽ ശശി കലിംഗ അഭിനയിച്ചത് മമ്മൂട്ടിയും മോഹൻലാലും വാങ്ങുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം വാങ്ങി; ഹോളിവുഡ് സൂപ്പർ താരം ടോം ക്രൂസ് നായകനായ ബൈബിൾ ചിത്രത്തിൽ നടന് കിട്ടിയത് യൂദാസിന്റെ വേഷം; ഷൂട്ടിങ്ങിനായി പോയിരുന്നത് ഹോട്ടലിന്റെ റൂഫ് ടോപ്പിൽ നിന്ന് ഹെലികോപ്റ്ററിൽ; അഞ്ചുവർഷം കഴിഞ്ഞ് ശശി യാത്രയാവുമ്പോഴും ചിത്രത്തിന് എന്താണ് സംഭവിച്ചത് എന്നറിയാതെ ചലച്ചിത്രലോകം
ആദ്യ ഭർത്താവിന്റെ മരണശേഷം ഒറ്റപ്പെട്ടു കഴിയുമ്പോൾ ആലോചന വന്നത് ഗൾഫുകാരന്റെത്; പുനർ വിവാഹത്തിനു സമ്മതം മൂളുന്നത് ഒറ്റയ്ക്കുള്ള ജീവിതം ചൂണ്ടിക്കാട്ടി സമ്മർദ്ദം വന്നപ്പോൾ; ആദ്യ പ്രസവത്തിൽ ജന്മം നൽകിയത് ഒരാണും പെണ്ണുമായി ഇരട്ട കൺമണികൾക്ക്; അമ്പതാം വയസിൽ ഭാഗ്യമായി ലഭിച്ച കുരുന്നുകളെ താലോലിക്കും മുൻപ് തിരികെ വിളിച്ച് വിധി; നാടിന്റെ വേദനയായി കണിയാപുരം സ്‌കൂളിലെ ബിനു ടീച്ചറിന്റെ വേർപാട്; വിടപറഞ്ഞത് കുട്ടികളുടെ പ്രിയങ്കരിയായ ടീച്ചർ
മനുഷ്യൻ രാത്രിയിലിറങ്ങുക അരയ്ക്കൊപ്പമുള്ള വസ്ത്രം മാത്രം ധരിച്ച്; കള്ളന്മാരുടെ പുതിയ അവതാരത്തിനെ സ്പ്രിങ് മാനെന്ന് പേരിട്ടും നാട്ടുകാർ; കൊറോണകാലത്ത് കോഴിക്കോടിനെ ഭീതിയിലാഴ്‌ത്തി അജ്ഞാതനായ മനുഷ്യന്റെ സഞ്ചാരം; കള്ളനെ പിടിക്കാൻ ലോക്ക് ഡൗൺ ലംഘിച്ചും രാത്രിയിൽ സംഘടിച്ച് ജനക്കൂട്ടം; സി.സി ടിവിയിൽ ദൃശ്യം പതിഞ്ഞതോടെ അന്വേഷണവുമായി പൊലീസും
കൊറോണ വൈറസ് പകരാൻ സ്പർശനവും ചുമയും ഒന്നും വേണ്ട; രോഗിയുടെ പരിസരത്തുകൂടി പോയാൽ പോലും വായുവിലൂടെ പകരും; രോഗി കിടന്ന മുറിയിൽ മണിക്കൂറുകളോളം വൈറസ് തങ്ങി നിൽക്കും; രോഗിയുടെ ബെഡ്‌റൂമിനു പുറത്തെ കോറിഡോറിൽ പോലും അണുക്കൾ; ഏറ്റവും വേഗത്തിൽ പടരുന്നത് രോഗലക്ഷണങ്ങൾ കാട്ടും മുൻപ്; കൊറോണയെക്കുറിച്ചുള്ള ഏറ്റവും പുതിയ പഠനം ഞെട്ടിക്കുന്നത്; വേണ്ടത് കൂടുതൽ കരുതലുകൾ
8,000 പേർ രോഗികളായിട്ടും മരണം 1000 ത്തിന് താഴെ നിർത്തിയ ജർമ്മനിയും കേവലം 23 പേർ മരിച്ചിട്ടും മൂന്നു മാസത്തേക്ക് ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഓസ്‌ട്രേലിയൻ സംസ്ഥാനവും അപകടം മണത്ത ഉടൻ ലോക്ക് ഡൗൺ തുടങ്ങിയ ഇന്ത്യയും ലോകത്തിന്റെ കൊറോണാ പ്രതിരോധ മോഡലുകൾ; ലോക്ക്ഡൗൺ എന്ന് തീരുമെന്ന് ആശങ്കപ്പെടുന്നവർ ഓസ്‌ട്രേലിയയിൽ സംഭവിക്കുന്നത് മാത്രം അറിയുക; ഇച്ഛാശക്തികൊണ്ട് കൊറോണയെ നേരിടുന്ന മൂന്നു രാജ്യങ്ങളുടെ കഥ
ബിസിനസ് ഉപേക്ഷിച്ച് ഭർത്താവ് തിരിച്ചെത്തിയതോടെ നഷ്ടമായത് കാമുകനുമായി ഇടപഴകാനുള്ള അവസരങ്ങൾ; രാഷ്ട്രീയ നേതാവുമായുള്ള അവിഹിത ബന്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടതോടെ രേണുക തീരുമാനിച്ചത് ഭർത്താവിനെ കൊലപ്പെടുത്താനും; ലോക് ഡൗണിനിടെ യുവാവ് ലോറിയിടിച്ച് മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകം; ഭാര്യയേയും കാമുകനേയും അറസ്റ്റ് ചെയ്ത് പൊലീസും
ആശങ്കകൾക്കൊടുവിൽ മനുഷ്യകുലം രക്ഷപ്പെട്ടു; കൊറോണയെ രണ്ട് ദിവസം കൊണ്ട് കൊല്ലുന്ന മരുന്ന് കണ്ടു പിടിച്ച് ഓസ്ട്രേലിയൻ ശാസ്ത്രജ്ഞൻ; ലോകം എമ്പാടും ഇപ്പോൾ ലഭ്യമായ ആന്റി പാരസെറ്റ് മരുന്ന് ഉപയോഗിച്ചാൽ കോവിഡ്-19 അണുക്കൾ ഞൊടിയിടയിൽ നശിക്കും; മനുഷ്യനിൽ പരീക്ഷിച്ച് കഴിഞ്ഞാൽ കൊലയാളി വൈറസിനെ കൊന്നൊടുക്കാൻ ഇവർമെക്ടിൻ രംഗത്തിറങ്ങും; ഇനി ആർക്കും എച്ച്ഐവി-മലേറിയ മരുന്നുകളെ ആശ്രയിച്ച് ജീവൻ കളയേണ്ടി വരില്ല
'ഏത് തെണ്ടിയാ നിങ്ങളെ ഇങ്ങോട്ട് പറഞ്ഞയച്ചത്... എന്റെ മകനും ഭർത്താവും ഡോക്ടറാണ്... അവരേക്കാൾ വലിയ ആളൊന്നുമല്ലല്ലോ നിങ്ങൾ'; ഓസ്ട്രേലിയയിൽ നിന്നെത്തിയ മകൻ ക്വാറന്റൈൻ ലംഘിച്ചെന്ന നാട്ടുകാരുടെ പരാതി അന്വേഷിക്കാനെത്തിയ ഹെൽത്ത് ഇൻസപെക്ടറെ അധിക്ഷേപിച്ച് മുൻ എം പിയും മുൻ മേയറുമായ എ കെ പ്രേമജം; സർക്കാർ തീരുമാനം നടപ്പാക്കേണ്ട സിപിഎം നേതാവു തന്നെ ധിക്കാരം കാട്ടിയപ്പോൾ കേസ് എടുത്ത് പൊലീസും; കോഴിക്കോട് ക്വാറന്റൈൻ ലംഘനത്തിലെ വിപ്ലവ കഥ ഇങ്ങനെ
വിമാനം ഇറങ്ങി കരിപ്പൂരിൽ തങ്ങിയത് ജ്യൂവലറികളിൽ പോകാൻ; കോഴിക്കോടും കണ്ണൂരും സ്വർണ്ണ കടകളിൽ കയറി ഇറങ്ങി വീട്ടിലെത്തി കല്യാണവും ആഘോഷവും ഗംഭീരമാക്കി എരിയാൽ സ്വദേശി; രഹസ്യ ബന്ധങ്ങൾ പലതുള്ള കൊറോണക്കാരന്റെ രാഷ്ട്രീയം മുസ്ലിം ലീഗിനൊപ്പം; റൂട്ട് മാപ്പ് തയ്യാറാക്കുന്നത് അറിഞ്ഞ് ഞെട്ടിയത് മലബാറിലെ സ്വർണ്ണ മാഫിയ; കൃത്യമായ വിവരങ്ങൾ നൽകാതെ ഒളിച്ചുകളിച്ച് പ്രവാസിയും; മലബാറിലെ ദുരിതത്തിന് കാരണം 'ഗോൾഡ് മാഫിയ'! കാസർകോട്ടെ കോവിഡിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
'ശവത്തെ ഭോഗിക്കുന്നതുപോലെ കാമഭ്രാന്തനായി ലിംഗം, നനവിന്റെ കണികകൾ എത്തിനോക്കാൻ പോലും മടിക്കുന്ന യോനിയിലേക്ക് കുത്തിത്തിരുകി കയറ്റുമ്പോൾ അനുഭവിക്കേണ്ടി വരുന്ന വേദനയുടെ തീവ്രതയൊന്നും ഒരു പ്രസവവേദനക്കും തരാൻ കഴിയില്ല;' തള്ളിനിക്കുന്ന രണ്ട് മൃദുമാംസ തുണ്ടുകളും, കടിച്ചുപൊട്ടിക്കാനായി രണ്ട് ചുണ്ടുകളും, കാലുകൾക്കിടയിലെ ഒരു തുളയും മാത്രമാണോ താനെന്ന ചിന്ത ഇന്നും വേട്ടയാടുന്നു എന്നും ജോമോൾ ജോസഫ്
നെടുമ്പാശ്ശേരിയിൽ നിന്ന് കോഴിക്കോട് കടന്ന് കണ്ണൂരിൽ കൊറോണ എത്താത്തത് ഈ അമ്മയുടെ കരുതൽ കാരണം; ഇറ്റലിയിൽ നിന്ന് വന്നിറങ്ങുമ്പോൾ മൂന്ന് വയസ്സുകാരിയുടെ പനിയിലെ ആശങ്ക തിരിച്ചറിഞ്ഞത് നേഴ്‌സായ മാതാവ് തന്നെ; കാത്തു നിന്ന ബന്ധുക്കളുടെ അടുത്തേക്ക് ഓടിയെത്താതെ ആരോഗ്യ പ്രവർത്തകർക്ക് അടുത്തേക്ക് കുട്ടിയുമായി ഓടിയെത്തിയത് അമ്മ; നാട്ടിൽ വിമാനം ഇറങ്ങുന്ന പ്രവാസികൾ മാതൃക ആക്കേണ്ടത് ഈ കണ്ണൂരുകാരിയെ; മലബാറിലേക്ക് കൊറോണ എത്തിയില്ലെങ്കിൽ മലയാളി കടപ്പെട്ടിരിക്കുന്നത് ഇരിട്ടിയിലെ ഈ യുവതിയോട്
പലവട്ടം യാചിച്ച ശേഷം ആരോ ബെഡ്ഷീറ്റിന്റെ പകുതി കീറിതന്നു; ഞങ്ങൾ നാണം മറച്ചു; അവളുടെ രഹസ്യ ഭാഗത്തുകൂടി ചോര ഒഴുകുന്നുണ്ടായിരുന്നു; സമീപത്തെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ദൂരെ കൊണ്ടുപോയി; ലൈഫ് ഓഫ് പൈ സിനിമ സെക്കന്റ്‌ഷോ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ അവീന്ദ്ര പാണ്ഡെയേയും സുഹൃത്തിനേയും തേടിയിരുന്നത് സമാനതകളില്ലാത്ത ദുരന്തം: നിർഭയയ്ക്ക് നീതിയൊരുക്കിയ അവീന്ദ്ര പാണ്ഡെ; ക്രൂരത പുറത്തുകൊണ്ടു വന്ന ആ പഴയ തുറന്നു പറച്ചിൽ
20,000 കോടിയിലേറെ ഡോളറിന്റെ സ്വത്തുക്കളുമായി ലോകത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരൻ; ലോകത്ത് എവിടെയും കൊല നടത്താവുന്ന സംഘമുണ്ടാക്കി എതിരാളികളെ അരിഞ്ഞുതള്ളും; തികച്ച സ്ത്രീലമ്പടൻ, ബാലപീഡകനെന്നും ആരോപണം; ലൈംഗിക രഹസ്യങ്ങൾ ചോർത്തി ട്രംപിനെപ്പോലും ബ്ലാക്ക്മെയിൽ ചെയ്തു; ഐഎസിനെ തകർക്കുന്നതിലും നിർണ്ണായക പങ്കുവഹിച്ചു; ലോകം ഭയക്കുന്ന ഏകാധിപതിയായി മാറിയ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ജീവിതകഥ
വസ്ത്രം മാറുമ്പോൾ പരിചയമില്ലാത്തയാൾ ജനലിന് അടുത്ത് വന്ന് ജോബി ഉണ്ടോ എന്ന് ചോദിച്ചു; ഇങ്ങോട്ട് വന്നില്ലെന്ന് പറഞ്ഞപ്പോൾ സാധനം കൊണ്ടു പോകാൻ വണ്ടി വിളിച്ചിരുന്നു എന്ന് മറുപടി; തുറന്നപ്പോൾ വാ പൊത്തി പിടിച്ചു പറഞ്ഞത് ഇതൊരു ക്വട്ടേഷൻ എന്ന്; വായിൽ തിരുകിയ തുണി അഴിച്ചു മാറ്റി ഇട്ടത് ഗുളികയും വെള്ളവും; രാത്രി മുഴുവൻ പീഡനം; പിന്നെ പണവും എടിഎമ്മുമായി കടന്നു കളയൽ; കൊട്ടിയൂരിലെ ഫാമിൽ നേരിട്ടത് സമാനതകളില്ലാത്ത പീഡനം; മറുനാടനോട് യുവതി ക്രൂരത പറയുമ്പോൾ
കൊച്ചി സാമ്രാജ്യം എന്നും സക്കീർ ഭായിയുടേത്! ലോക് ഡൗൺ ബോധവത്കരണത്തിന് നോക്കിയ ഉദ്യോഗസ്ഥനെ സക്കീർ ഹുസൈൻ വിരട്ടിയപ്പോൾ പേടിച്ച് വാല് ചുരുട്ടാതെ കേരള പൊലീസ്; എന്റെ പേര് സക്കീർ ഹുസൈൻ...സിപിഎമ്മിന്റെ കളമശേരി ഏരിയ സെക്രട്ടറി..മനസ്സിലായോ.. മനസ്സിലാക്കാതെ വർത്തമാനം പറയരുതെന്ന് ഭീഷണി; സാറിനെ ബോധവത്കരണം നടത്തി അത്രേയുള്ളുവെന്നും പിന്നെ എങ്ങനെ മനസ്സിലാക്കും താങ്കളെ എന്നും പൊലീസുകാരന്റെ മറുചോദ്യം; ചൂളിപ്പോയി സക്കീർഭായ്
ഒരിക്കലും മടുക്കാത്ത പ്രണയത്തിന് അടിപ്പെട്ട യുവതി ഒളിച്ചോടിയത് അഞ്ച് കാമുകന്മാർക്കൊപ്പം; ഓരോ തവണയും രജനിയെ പൊലീസ് കണ്ടെത്തുന്നത് വീട്ടുകാരുടെ പരാതിയെ തുടർന്ന്; രണ്ട് മക്കളുടെ അമ്മ അഴിക്കുള്ളിലായത് അഞ്ചാമത്തെ കാമുകനൊപ്പം റാന്നിയിലെ വാടകവീട്ടിൽ മധുവിധു ആഘോഷിക്കവെ; പ്രായപൂർത്തിയാകാത്ത മക്കളെ മറന്ന് പ്രണയിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി