Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിജെപിയെ കൂടെ കൂട്ടി എസ് എൻ ഡി പിയെ തകർക്കാനുള്ള സുഭാഷ് വാസുവിന്റെ മോഹം നടക്കില്ല; സെൻകുമാറും സ്‌പൈസസ് ബോർഡ് ചെയർമാനും വെല്ലുവിളിക്കുമ്പോൾ പരിവാറുകാരെ എതിരാക്കാതിരിക്കാൻ തുഷാർ നടത്തിയത് സമർത്ഥമായ കരുനീക്കം; അമിത് ഷായെ കണ്ട് രാഷ്ട്രീയം ചർച്ച ചെയ്തത് കേന്ദ്രസർക്കാർ പിന്തുണ കുടുംബത്തിന് ഉറപ്പാക്കാൻ; തുഷാറും കൂട്ടരും എൻഡിഎയിൽ ഉറച്ചു നിൽക്കും; അച്ഛൻ വെള്ളാപ്പള്ളി പിണറായിക്കൊപ്പവും; വിമതരെ വെട്ടാൻ തന്ത്രങ്ങളുമായി വെള്ളാപ്പള്ളി കുടുംബം

ബിജെപിയെ കൂടെ കൂട്ടി എസ് എൻ ഡി പിയെ തകർക്കാനുള്ള സുഭാഷ് വാസുവിന്റെ മോഹം നടക്കില്ല; സെൻകുമാറും സ്‌പൈസസ് ബോർഡ് ചെയർമാനും വെല്ലുവിളിക്കുമ്പോൾ പരിവാറുകാരെ എതിരാക്കാതിരിക്കാൻ തുഷാർ നടത്തിയത് സമർത്ഥമായ കരുനീക്കം; അമിത് ഷായെ കണ്ട് രാഷ്ട്രീയം ചർച്ച ചെയ്തത് കേന്ദ്രസർക്കാർ പിന്തുണ കുടുംബത്തിന് ഉറപ്പാക്കാൻ; തുഷാറും കൂട്ടരും എൻഡിഎയിൽ ഉറച്ചു നിൽക്കും; അച്ഛൻ വെള്ളാപ്പള്ളി പിണറായിക്കൊപ്പവും; വിമതരെ വെട്ടാൻ തന്ത്രങ്ങളുമായി വെള്ളാപ്പള്ളി കുടുംബം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപിക്കൊപ്പം ചേർന്ന് വെള്ളാപ്പള്ളി കുടുംബത്തെ തകർക്കാമെന്ന സുഭാഷ് വാസുവിന്റെ മോഹം നടക്കില്ല. അച്ഛൻ ഇടതു പക്ഷത്തോടൊപ്പം നിൽക്കുമ്പോൾ മകൻ ബിജെപിക്കൊപ്പമെന്ന തന്ത്രം തുടരും. ബിജെപി ദേശീയ നേതൃത്വവുമായി സഹകരിച്ച് നീങ്ങുമെന്ന സൂചന നൽകി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി. അമിത് ഷായുടെ ഡൽഹിയിലെ വസതിയിലെത്തിയാണ് തുഷാർ വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയത്. ഇരുവരും തമ്മിലുള്ള ചർച്ച അര മണിക്കൂറോളം നീണ്ടു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചർച്ച നടത്തിയെന്ന് തുഷാർ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ സീറ്റ് വിഭജനവുമായുള്ള കാര്യങ്ങളിൽ അമിത് ഷായുടെ നേരിട്ടുള്ള മേൽനോട്ടം ഉണ്ടാകുമെന്ന ഉറപ്പും കൂടിക്കാഴ്ചയിൽ ലഭിച്ചതായി തുഷാർ കൂട്ടിച്ചേർത്തു. എൻഡിഎയുമായി ബിഡിജെഎസ് ഇടഞ്ഞു നിൽക്കുന്നുവെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് അമിത് ഷാ- തുഷാർ നിർണായക കൂടിക്കാഴ്ച നടന്നിരിക്കുന്നത്. ഇതോടെ എൻഡിഎയ്‌ക്കൊപ്പം തുഷാർ നീങ്ങുമെന്ന് ഉറപ്പാവുകയാണ്. ബിഡിജെഎസിനെ പിളർത്താനുള്ള സുഭാഷ് വാസുവിന്റെ മോഹങ്ങലും പൊലിയും. ബിഡിജെഎസ് ഇടതുപക്ഷത്തേക്ക് അടുക്കുന്നുവെന്ന പ്രചരണവും ഇല്ലാതാക്കുന്നതാണ് തൂഷാറിന്റെ അമിത് ഷായെ കാണൽ.

വെള്ളാപ്പള്ളി നടേശനെതിരെ പരസ്യപോരിനൊരുങ്ങി സ്‌പൈസസ് ബോർഡ് ചെയർമാനുമായ സുഭാഷ് വാസു കരുക്കൾ നീക്കുകയാണ്. ഈ ഘട്ടത്തിൽ ബിജെപിയെ പൂർണ്ണമായും പിണക്കാൻ വെള്ളാപ്പള്ളി തയ്യാറല്ല. അതുകൊണ്ടാണ് ബിജെപിക്കൊപ്പം മകനെ ചേർത്ത് നിർത്തുന്നത്. സംഘടനയെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റിയെന്നും എസ്എൻഡിപിയിലും എസ്എൻ ട്രസ്റ്റിലും കോടികളുടെ അഴിമതി നടത്തിയെന്നുമാണ് സുഭാഷ് വാസുവിന്റെ ആരോപണം. ഒരു കാലത്ത് വെള്ളാപ്പള്ളി നടേശന്റേയും പിന്നീട് തുഷാറിന്റെയും വിശ്വസ്തനായിരുന്ന സുഭാഷ് വാസുവാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിക്കെതിരെ ആരോപണവുമായി രംഗത്തെത്തിയത്്. സമുദായ എല്ലാത്തിനും മറുപടി നൽകുമെന്നും കാര്യങ്ങൾ എങ്ങനെ വന്നുഭവിക്കുമെന്നു കാണാമെന്നും സുഭാഷ് വാസുവിന്റെ ആരോപണത്തോട് വെള്ളാപ്പള്ളി നടേശൻ പ്രതികരിക്കുകയും ചെയ്തു.

സംസ്ഥാനത്തെ ഒട്ടുമിക്ക യൂണിയനുകളും വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രവർത്തനത്തിൽ കടുത്ത വിയോജിപ്പ് ഉള്ളവരാണെന്നും സുഭാഷ് വാസുവും അനുകൂലികളും പറയുന്നു. 136 യുണിയനുകളിൽ 90 യൂണിയനുകൾ ഒപ്പമുണ്ടെന്നാണ് അവകാശവാദം. ഇവരുടെ യോഗം വിളിച്ച് പരസ്യമായി പ്രതികരിക്കാനാണ് നീക്കം. മുൻ ഡിജിപി ടി.പി.സെൻകുമാർ കൂടി വിമതപക്ഷത്ത് ഉണ്ടെന്നാണ് സൂചന. ബിജെപിയുമായി സെൻകുമാറിന് ഏറെ അടുപ്പമുണ്ട്. ഇത് മനസ്സിലാക്കിയാണ് തുഷാറിനെ അമിത് ഷായ്‌ക്കൊപ്പം നിർത്തുന്നത്. ഇതോടെ എസ് എൻ ഡി പിയിലെ വിമതരെ ബിജെപി നേതൃത്വം പരസ്യമായി പിന്തുണക്കില്ലെന്ന് കൂടി ഉറപ്പിക്കുകയാണ് വെള്ളാപ്പള്ളി.

കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബിഡിജെഎസ് വേണ്ട വിധത്തിൽ ബിജെപിയുമായി സഹകരിച്ചില്ല. വലിയ തോൽവിയാണ് ഉണ്ടായത്. ഇതിന് ശേഷം തുഷാറിനെ കാണാൻ അമിത് ഷാ തയ്യാറായിരുന്നില്ല. ഇതോടെ ബിഡിജെഎസ് എൻഡിഎ വിടുമെന്ന അഭ്യൂഹം സജീവമായി. സുഭാഷ് വാസു നേതൃത്വവുമായി തെറ്റുകയും ചെയ്തു. എസ് എൻ ഡി പിക്കെതിരെ സെൻകുമാറിനേയും സുഭാഷ് വാസുവിനേയും മുന്നിൽ നിർത്തി ചില കളികൾ നടത്താൻ ബിജെപി തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടും എത്തി. ഇതിനിടൊണ് അമിത് ഷാ വീണ്ടു തുഷാറിനെ കാണുന്നത്.

എസ്.എൻ.ഡി.പി.യിൽ വിമത നീക്കത്തിന് തുടക്കമിട്ട സുഭാഷ് വാസുവിനെ ലക്ഷ്യംവച്ച് വെള്ളാപ്പള്ളി നടേശന്റെ പരസ്യപ്രതികരണം ഏറെ ചർച്ചയായിരുന്നു. നേതൃത്വത്തിനെതിരെ കരുനീക്കം തുടങ്ങിയ സുഭാഷ് വാസു അത്യാർത്തിക്കാരനാണെന്നും കുലംകുത്തികളെ സമുദായം തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു കട്ടതു കണ്ടുപിടിച്ചതും അതിന്റെ കണക്കുചോദിച്ചതുമാണ് ചിലർ തനിക്കെതിരെ ഇപ്പോൾ തിരിയാൻ കാരണമെന്ന ആമുഖത്തോടെയാണ് വെള്ളാപ്പള്ളി തുടങ്ങിയത്. കുട്ടനാട്ടിൽ നടന്ന എസ്.എൻ.ഡി.പിയുടെ പരിപാടിയിൽ സുഭാഷ് വാസുവിന്റെ പേര് നേരിട്ട് പറയാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.

സ്പൈസസ് ബോർഡ് ചെയർമാനും എസ്.എൻ.ഡി.പി യോഗം മാവേലിക്കര യൂണിയൻ പ്രസിഡന്റുമായ ആൾക്ക് അത്യാർത്ഥിയാണ്. അധികാരത്തിലിരുന്നപ്പോഴെല്ലാം കൊള്ള നടത്തി. സംഘടനാ ശക്തിയെ ഇല്ലാതാക്കാനാണ് ശ്രമം. ഇത്തരക്കാർ കുലം കുത്തികളാണ്. ആനയോളം വലിപ്പമുള്ള സംഘടനയെ ഏലയ്ക്കാ കൊണ്ട് എറിയുകാണ് ചിലരെല്ലാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. യൂണിയനുകളുടെ പിന്തുണ അവകാശപ്പെടുന്നവർ തിരഞ്ഞെടുപ്പിൽ ജയിച്ചു കാണിക്കട്ടെയെന്നും വെള്ളാപ്പള്ളി വെല്ലുവിളിച്ചു.

ഇതോടെ വെള്ളാപ്പള്ളിയെ തള്ളി പറഞ്ഞ് സുഭാഷ് വാസു ബിജെപിയിൽ എത്തുമെന്ന അഭ്യൂഹം സജീവമായി. ഇത് പൊളിക്കാൻ കൂടിയാണ് തുഷാർ അമിത് ഷായെ കണ്ടത്. വെള്ളാപ്പള്ളി നടേശൻ അപ്പോഴും ഇടതു പക്ഷത്തെ ചേർത്ത് നിർത്തിയാകും ഇനിയും മുമ്പോട്ട് പോവുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP