Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

120 കോടിയുടെ വാർഷിക വിറ്റുവരവുള്ള കമ്പനിയിൽ 256 കോടിയുടെ മാലിന്യപദ്ധതി; പൂർത്തിയാകുമ്പോൾ ചെലവ് 414 കോടി; ടൈറ്റാനിയം അഴിമതിക്കേസിലെ ഉമ്മൻ ചാണ്ടിയുടെ പങ്കെന്ത്?

120 കോടിയുടെ വാർഷിക വിറ്റുവരവുള്ള കമ്പനിയിൽ 256 കോടിയുടെ മാലിന്യപദ്ധതി; പൂർത്തിയാകുമ്പോൾ ചെലവ് 414 കോടി; ടൈറ്റാനിയം അഴിമതിക്കേസിലെ ഉമ്മൻ ചാണ്ടിയുടെ പങ്കെന്ത്?

120 കോ­ടി രൂപ വാർ­ഷിക വി­റ്റു­വ­ര­വു­ള്ള ­ട്രാ­വൻ­കൂർ ടൈ­റ്റാ­നി­യം­ ലി­മി­റ്റ­ഡിൽ 256 കോ­ടി രൂ­പ­യു­ടെ മലി­നീ­ക­രണ നി­വാ­രണ പദ്ധ­തി നട­പ്പാ­ക്കാൻ 2006ൽ തന്റെ ഭര­ണം അവ­സാ­നി­ക്കു­ന്ന­തി­നു തൊ­ട്ടു­മു­മ്പാണ് ഉ­മ്മൻ ചാ­ണ്ടി­ തീ­രു­മാ­നി­ച്ച­ത്.

2001­ലെ ഇ കെ നാ­യ­നാർ സർ­ക്കാ­രി­ന്റെ കാ­ല­ത്ത് എ ഡി ദാ­മോ­ദ­രൻ കമ്മി­ഷ­ന്റെ നിർ­ദ്ദേ­ശ­പ്ര­കാ­രം ആവി­ഷ്ക­രി­ച്ച 108 കോ­ടി­യു­ടെ മലി­നീ­ക­രണ പദ്ധ­തി അട്ടി­മ­റി­ച്ചാ­ണ് 256 കോ­ടി­യു­ടെ ­മെ­ക്കോൺ പദ്ധ­തി­യ്ക്കു വേ­ണ്ടി കരു­ക്കൾ നീ­ക്കി­യ­ത്. വ്യ­ക്ത­മായ പരി­ശോ­ധ­ന­ക­ളൊ­ന്നും കൂ­ടാ­തെ­യാ­ണ് ഈ പദ്ധ­തി­യ്ക്ക് അനു­മ­തി നൽ­കി­യ­ത്. 256 കോ­ടി­യു­ടെ പദ്ധ­തി ഒരു വർ­ഷം കൊ­ണ്ട് 414 കോ­ടി­യു­ടെ പദ്ധ­തി­യാ­യി പെ­രു­കി­യ­പ്പോ­ഴാ­ണ് പദ്ധ­തി­യി­ലെ അ­ഴി­മ­തി­ 2006ലെ എൽ­ഡി­എ­ഫ് സർ­ക്കാർ തി­രി­ച്ച­റി­ഞ്ഞ­ത്.

ഗൂ­ഢാ­ലോ­ച­ന­യിൽ ഉമ്മൻ ചാ­ണ്ടി­യു­ടെ പങ്കു­വെ­ളി­പ്പെ­ടു­ത്തു­ന്ന രണ്ടു രേ­ഖ­ക­ളു­ണ്ട്. അതി­ലേ­റ്റ­വും പ്ര­ധാ­ന­പ്പെ­ട്ട­ത് സു­പ്രിം­കോ­ട­തി മോ­ണി­റ്റ­റിം­ഗ് കമ്മി­റ്റി ചെ­യർ­മാൻ ഡോ. ജി. ത്യാ­ഗ­രാ­ജ­ന് 2005 ജനു­വ­രി 5ന് ഉമ്മൻ ചാ­ണ്ടി എഴു­തി കത്താ­ണ്. ആ കത്തിൽ ഉമ്മൻ ചാ­ണ്ടി നട­ത്തു­ന്ന അവ­കാ­ശ­വാ­ദം ഇങ്ങ­നെ­യാ­ണ്:

"The State Pollution Control Board, after being satisfied with the adequacy with pollution control measures proposed by TTPL, has already scheduled the Public Hearing on 13-01—2006."

മാ­ലി­ന്യ­നി­യ­ന്ത്ര­ണ­ത്തി­ന് ടൈ­റ്റാ­നി­യം കമ്പ­നി നിർ­ദ്ദേ­ശി­ച്ച മാ­ന­ദ­ണ്ഡ­ങ്ങ­ളിൽ സം­സ്ഥാന ­മ­ലി­നീ­ക­രണ നി­യ­ന്ത്രണ ബോർ­ഡ് സം­തൃ­പ്തി രേ­ഖ­പ്പെ­ടു­ത്തി­യെ­ന്നാ­ണ് ഈ വാ­ച­ക­ത്തി­ന്റെ അർ­ത്ഥം. എന്നാൽ 2005 ആഗ­സ്റ്റ് 1ന് കമ്പ­നി­യ്ക്ക് അയ­ച്ച കത്തിൽ മെ­ക്കോൺ പദ്ധ­തി­യെ­ക്കു­റി­ച്ച് സം­സ്ഥാന മലി­നീ­ക­രണ നി­യ­ന്ത്രണ ബോർ­ഡ് വ്യ­ക്ത­മായ എതിർ­പ്പ് രേ­ഖ­പ്പെ­ടു­ത്തി­യി­രു­ന്നു. ആ എതിർ­പ്പ് കത്തിൽ നി­ന്നും ഉദ്ധ­രി­ക്കാം­.

The proposal of MECON suffer from may infirmities, the Board is not able to entertain your applications for consent to establish and consent to operate and your request for public hearing.

മെ­ക്കോൺ പദ്ധ­തി­യിൽ പന്ത്ര­ണ്ടു വൈ­ക­ല്യ­ങ്ങ­ളാ­ണ് സം­സ്ഥാന മലി­നീ­ക­രണ നി­യ­ന്ത്രണ ബോർ­ഡ് ചൂ­ണ്ടി­ക്കാ­ട്ടി­യ­ത്. അവ ഈ കത്തിൽ അക്ക­മി­ട്ടു നി­ര­ത്തി­യി­ട്ടു­ണ്ട്. ഇക്കാ­ര്യ­ങ്ങൾ സു­പ്രിം­കോ­ട­തി കമ്മി­റ്റി­യിൽ നി­ന്നും മനഃ­പൂർ­വം മറ­ച്ചു­വെ­യ്ക്കു­ക­യാ­യി­രു­ന്നു, അന്ന­ത്തെ മു­ഖ്യ­മ­ന്ത്രി­.

മെ­ക്കോൺ പദ്ധ­തി­യിൽ മലി­നീ­ക­രണ നി­യ­ന്ത്രണ ബോർ­ഡ് എതിർ­പ്പു രേ­ഖ­പ്പെ­ടു­ത്തിയ സാ­ഹ­ച­ര്യ­ത്തിൽ കമ്പ­നി­യും സർ­ക്കാ­രും ചെ­യ്യേ­ണ്ടി­യി­രു­ന്ന­ത് എന്താ­ണ്? വൈ­ക­ല്യ­ങ്ങൾ പരി­ഹ­രി­ച്ച് പദ്ധ­തി പു­തു­ക്കാൻ മെ­ക്കോ­ണി­നോ­ട് നിർ­ദ്ദേ­ശി­ക്കു­ക. പക്ഷെ ഉമ്മൻ ചാ­ണ്ടി ചെ­യ്ത­തോ? മലി­നീ­ക­രണ നി­യ­ന്ത്ര­ണ­ബോർ­ഡി­ന്റെ ചു­മ­തല വഹി­ക്കു­ന്ന പരി­സ്ഥി­തി­വ­കു­പ്പു മന്ത്രി­യെ­ത്ത­ന്നെ നി­ഷ്കാ­സ­നം ചെ­യ്യു­ക­യാ­യി­രു­ന്നു. കെ. കെ. രാ­മ­ച­ന്ദ്രൻ മാ­സ്റ്റ­റെ ­പ­രി­സ്ഥി­തി­ വകു­പ്പി­ന്റെ ചു­മ­ത­ല­യിൽ നി­ന്നും നീ­ക്കം ചെ­യ്ത അതേ ദി­വ­സം തന്നെ­യാ­ണ് ഉമ്മൻ ചാ­ണ്ടി­യു­ടെ കത്ത്. രാ­മ­ച­ന്ദ്രൻ നാ­യ­രിൽ നി­ന്ന് വകു­പ്പ് സു­ജ­ന­പാ­ലിൽ എത്തി­യ­തോ­ടെ പദ്ധ­തി­യി­ലെ വൈ­ക­ല്യ­ങ്ങൾ ആവി­യാ­യി. നി­ന്ന നിൽ­പ്പിൽ ബോർ­ഡ് മല­ക്കം­മ­റി­ഞ്ഞു­.

മ­ന്ത്രി­യെ നീ­ക്കം ചെ­യ്ത്, പദ്ധ­തി­യി­ലെ വൈ­ക­ല്യ­ങ്ങൾ അനുകൂലമാക്കി മാ­റ്റാ­നു­ള്ള ഗൂ­ഢാ­ലോ­ചന നടന്നുവെങ്കിൽ ഉന്നതതലത്തിൽ ഗൂഢാലോചന നടക്കണം. ധൃ­തി­യിൽ പദ്ധ­തി അം­ഗീ­ക­രി­ച്ചു. ലെ­റ്റർ ഓഫ് ക്രെ­ഡി­റ്റ് (Letter of Credit) ആരം­ഭി­ച്ചു. കരാർ തു­ക­യു­ടെ 90 ശത­മാ­ന­മായ 72 കോ­ടി­യ്ക്ക് ലെ­റ്റർ ഓഫ് ക്രെ­ഡി­റ്റ് നൽ­കി­യ­ത് 2006 മാർ­ച്ചി­ലാ­ണ്. സബ് കോൺ­ട്രാ­ക്റ്റ് എടു­ത്ത വിഎ വാ­ബാ­ഗ് എന്ന ചെ­ന്നൈ ആസ്ഥാ­ന­മായ കമ്പ­നി­യ്ക്ക് 32.08 കോ­ടി രൂപ മുൻ­കൂ­റാ­യി നൽ­കി­യ­ത് 31-3-2006­നാ­ണ്. 5.56 കോ­ടി രൂപ സർ­വീ­സ് ചാർ­ജും ഉമ്മൻ ചാ­ണ്ടി­യു­ടെ ഭര­ണ­കാ­ല­ത്ത് നൽ­കി. പദ്ധ­തി­യു­ടെ ഭാ­ഗ­മാ­യി ഒരു­ക­ല്ലു­പോ­ലും സ്ഥാ­പി­ച്ചി­ല്ലെ­ങ്കി­ലും ഇത്ര­യും ഉയർ­ന്ന തുക നൽ­കി­യി­ട്ടാ­ണ് ഉമ്മൻ ചാ­ണ്ടി ഭര­ണ­മൊ­ഴി­ഞ്ഞ­ത്.

ഈ അഴിമതിക്കേസിൽ മുഖ്യമന്ത്രിയെ പ്രതിയാക്കി കേസെടുക്കാനാണ് ഇപ്പോൾ വിജിലൻസ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP