Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രസംഗത്തിലും പ്രകടനത്തിലും എല്ലാം കൂടുതൽ കരുത്തനായി രാഹുൽ ഗാന്ധി; ബിജെപിക്കും സിപിഎമ്മിനും ഒരേപോലെ അടികൊടുത്ത 45 മിനുട്ട് നീണ്ട പ്രസംഗം; പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ ഉച്ചയ്ക്കുമുതൽ ഇരച്ചെത്തിയ പ്രവർത്തകർ; പലരും എത്തിയത് കിലോമീറ്ററുകൾ നടന്ന്; പച്ചക്കൊടിയുമായി രാഹുലിന് കൈവീശി മുസ്ലിംലീഗിന്റെ ചെറുപ്പക്കാരും; ലീഗ് കേരളത്തിന്റെ ശബ്ദമാണെന്നും കോൺഗ്രസ് അധ്യക്ഷൻ; കോഴിക്കോട്ടെ ജനമഹാറാലി ഐക്യമുന്നണിക്ക് നൽകുന്നത് പുതിയ ഊർജം

പ്രസംഗത്തിലും പ്രകടനത്തിലും എല്ലാം കൂടുതൽ കരുത്തനായി രാഹുൽ ഗാന്ധി; ബിജെപിക്കും സിപിഎമ്മിനും ഒരേപോലെ അടികൊടുത്ത 45 മിനുട്ട് നീണ്ട പ്രസംഗം; പൊള്ളുന്ന വെയിലിനെ വകവയ്ക്കാതെ ഉച്ചയ്ക്കുമുതൽ ഇരച്ചെത്തിയ പ്രവർത്തകർ; പലരും എത്തിയത് കിലോമീറ്ററുകൾ നടന്ന്; പച്ചക്കൊടിയുമായി രാഹുലിന് കൈവീശി മുസ്ലിംലീഗിന്റെ ചെറുപ്പക്കാരും; ലീഗ് കേരളത്തിന്റെ ശബ്ദമാണെന്നും കോൺഗ്രസ് അധ്യക്ഷൻ; കോഴിക്കോട്ടെ ജനമഹാറാലി ഐക്യമുന്നണിക്ക് നൽകുന്നത് പുതിയ ഊർജം

കെ എം സന്തോഷ്

കോഴിക്കോട്: ജനമഹാ സാഗരം ഇളകിയെത്തിയ റാലിയിൽ, രാഹുൽ ഗാന്ധിയുടെ കരുത്തുറ്റ വാക്കുകളിലേറി, യുഡിഎഫിന്റെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉജ്ജ്വല തുടക്കം. പ്രസംഗത്തിലും പ്രകടനത്തിലും എല്ലാം കരുത്തനായ ഒരു നേതാവിനെയാണ്‌
കോഴിക്കോട്  കണ്ടത്. കോൺഗ്രസിന്റെ കരുത്തനായ പ്രധാനമന്ത്രി സ്ഥാനാർത്ഥി വാക്‌ധോരണികളാൽ കോഴിക്കോട് തടിച്ചു കൂടിയ ജനലക്ഷങ്ങളെ കൈയിലെടുത്തപ്പോൾ, തന്റെ സരളമായ ഭാഷയിൽ അത് പരിഭാഷപ്പെടുത്തി മുസ്ലീലീഗ് നേതാവ് എംപി. അബ്ദുൾ സമദ് സമാദാനിയും കൈയടി നേടി.

രാഹുലിന്റെ പ്രസംഗം തിങ്ങിക്കൂടിയ ലക്ഷങ്ങൾ സസൂക്ഷ്മം ശ്രവിക്കുന്നത് കാണാമായിരുന്നു. സാധാരണക്കാരന്റെയും പട്ടിണിപ്പാവങ്ങളുടെയും ഉന്നമനത്തിനു വേണ്ടി എന്തു ചെയ്യാനാവുമെന്നതാണ് തന്റെ ചിന്ത. അല്ലാതെ അനിൽ അംബാനിയെയും, നീരവ് മോദിയെയും, വിജയ് മല്യയെയും ഭായ് എന്നു വിളിക്കുന്ന നരേന്ദ്ര മോദിയുടെ നിലപാടല്ല കോൺഗ്രസ് കൈക്കൊള്ളുകയെന്ന് രാഹുൽ പറഞ്ഞപ്പോൾ ജനസാഗരം കൈവീശി ആർത്തിരമ്പി. ജിഎസ്ടി പൊളിച്ചടുക്കുമെന്ന് ഉറപ്പു നൽകി, കേരളത്തിലെ വ്യാപാരികൾക്കും രാഹുൽ പ്രതീക്ഷ നൽകി. അഞ്ചു നികുതികളുമായി ഒരു വ്യത്യസ്ത നികുതി സമ്പ്രദായം. അതു ചെറുകിട വ്യാപാരികളെയും സാധാരണക്കാരന്റെയും ജീവിതം ദുസ്സഹമാക്കുന്നതാണ്. ഇത് പൊളിച്ചെഴുതും. ഹിംസാതീതമായ രാഷ്ട്രീയമാണ് സിപിഎം കൈക്കൊള്ളേണ്ടതെന്നു പറഞ്ഞ് രാഹുൽ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിനെതിരെയും ആഞ്ഞടിച്ചു.

കോഴിക്കോട് അടുത്തകാലത്തൊന്നും കാണാത്ത ജന സഞ്ചയമാണ് കോൺഗ്രസിന്റെ ജനമഹായാത്രയിലേക്ക് ഒഴുകിയെത്തിയത്. ഉച്ചക്ക് ഒരു മണി മുതലേ ആളുകൾ കോഴിക്കോട് കടപ്പുറത്തേക്ക് ഒഴുകിയിരുന്നു. ഉച്ചയോടെ തന്നെ നിയന്ത്രണമേർപ്പെടുത്തി വാഹനങ്ങളെല്ലാം പൊലീസ് തിരിച്ചു വിട്ടിരുന്നു. കത്തുന്ന ചൂടിനെ വകവയ്ക്കാതെ കിലേമീറ്ററുകൾ നടന്നാണ് പലരും കടപ്പുറത്തെത്തിയത്. വടക്കെ കടൽപ്പാലത്തിനു സമീപത്തെ ഓപ്പൺ സ്റ്റേജ് മുതൽ തെക്കെ കടൽപ്പാലം വരെയുള്ള കടപ്പുറത്തും സമീപത്തെ റോഡുകളിലും ജനങ്ങൾ തിങ്ങിനിറഞ്ഞ് രാഹുലിന്റെ പ്രസംഗം ശ്രവിക്കുകയായിരുന്നു. 45 മിനുട്ടിലേറെ ആവേശം ഒട്ടു തളരാതെ രാഹുൽ പ്രസംഗിച്ചപ്പോൾ കേൾവിക്കാരിലും അതേ ആവേശം കാണാമായിരുന്നു.

റാലിയുടെ ഉദ്ഘാടന ചടങ്ങിന്റെ വേദി മുസ്ലിം ലീഗ് നേതാക്കളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ്, ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുസമദ് സമദാനി എന്നിങ്ങനെ ലീഗ് നേതാക്കളുടെ നിര തന്നെ വേദിയിൽ ഇടം പിടിച്ചിരുന്നു. തന്റെ പ്രസംഗത്തിൽ മുസ്ലിം ലീഗ് കേരളത്തിന്റെ ശബ്ദമാണെന്ന് രാഹുൽ പറയുകയും ചെയ്തു. കേരളത്തിൽ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവർത്തിക്കുകയും അത് വിജയത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് രാഹുൽ പ്രത്യാശയും പ്രകടിപ്പിച്ചു. കേരളത്തിൽ രണ്ട് സീറ്റിലാണ് മുസ്ലിം ലീഗ് മത്സരിക്കുന്നത്. എന്നാൽ 20 സീറ്റിലും മത്സരിക്കുന്നതായി ഞങ്ങൾ കണക്കാക്കും. ആ രീതിയിൽ ഒരുമയോടെ പ്രവർത്തിക്കുമെന്നും ലീഗ് അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പറഞ്ഞിരുന്നു. ഇതെല്ലാ കേട്ട ശേഷമാണ് മുസ്ലിം ലീഗ് കേരളത്തിന്റെ ശബ്ദമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞത്. യുഡിഎഫിൽ കോൺഗ്രസും ലീഗും തമ്മിൽ നിലനിന്നുരുന്ന അസ്വാരസ്യങ്ങളുടെ മഞ്ഞുരുകുന്ന വേദിയായും ഫലത്തിൽ ഈ റാലി മാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP