Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അപ്പനെ കൈവിട്ട അഖിലേഷിനെ അംഗീകരിക്കാതെ യാദവ ജനത മോദിയുടെ നിശ്ചയദാർഢ്യത്തിന് കൈയടിച്ചു; രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ സഖ്യവും വെള്ളത്തിൽ വരച്ച വരപോലെയായി; അമിത് ഷായുടെ ചാണക്യതന്ത്രങ്ങൾ കൂടിയായതോടെ ഉത്തർപ്രദേശ് 'കോൺഗ്രസ് മുക്തമായി'

അപ്പനെ കൈവിട്ട അഖിലേഷിനെ അംഗീകരിക്കാതെ യാദവ ജനത മോദിയുടെ നിശ്ചയദാർഢ്യത്തിന് കൈയടിച്ചു; രാഹുൽ ഗാന്ധിയുടെ പുതിയ രാഷ്ട്രീയ സഖ്യവും വെള്ളത്തിൽ വരച്ച വരപോലെയായി; അമിത് ഷായുടെ ചാണക്യതന്ത്രങ്ങൾ കൂടിയായതോടെ ഉത്തർപ്രദേശ് 'കോൺഗ്രസ് മുക്തമായി'

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയെ കോൺഗ്രസ് മുക്തമാക്കുയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വച്ച പ്രധാന മുദ്രാവാക്യം. ഉത്തർപ്രദേശിൽ മോദിക്ക് ഇതിന് കഴിഞ്ഞിരിക്കുന്നു. എസ് പിയുമായി കോൺഗ്രസ് സഖ്യത്തിലായിരുന്നു. ഇവിടെ എക്‌സിറ്റ് പോളുകൾ പ്രവചിച്ച വിജയം പോലും യുപിയിൽ ഈ സഖ്യത്തിന് ജനങ്ങൾ നൽകിയില്ല.

ഉത്തർപ്രദേശിലെ കോൺഗ്രസ്- സമാജ്വാദി പാർട്ടി സഖ്യത്തിനെതിരെ മുലായം സിങ് യാദവ് പരസ്യമായി തന്നെ രംഗത്ത് വന്നിരുന്നു. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസുമായി സഖ്യത്തിന്റെ ആവശ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിച്ചാലും സമാജ്വാദി പാർട്ടി വിജയിക്കുമെന്നും മുലായം സിങ് പറഞ്ഞു. സഖ്യത്തിന് താൻ എതിരാണെന്നും പാർട്ടിക്ക് വേണ്ടി കഷ്ടപ്പെട്ടവർക്ക് സീറ്റുകൾ ലഭിച്ചിട്ടില്ലെന്നും മുലായം പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി താൻ ഇറങ്ങില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 403 മണ്ഡലങ്ങളുള്ള സംസ്ഥാനത്ത് 298 സീറ്റിൽ എസ്‌പിയും 105 സീറ്റിൽ കോൺഗ്രസുമാണ് മത്സരിച്ചത. ഈ കൂട്ടുകെട്ടിനെ എതിർത്ത മുലായമിനും തെരഞ്ഞെടുപ്പ് ഫലം ആശ്വാസമാണ്. അഖിലേഷിനെ മുൾമുനയിൽ നിർത്താനും എസ് പി രാഷ്ട്രീയത്തിന്റെ അമരത്ത് എത്താനും മുലായത്തിന് കഴിയും.

ഈ രാഷ്ട്രീയ സാഹചര്യത്തിൽ യുപിയിൽ ഇനിയാരും മക്കൾക്ക് അഖിലേഷ് എന്ന് പേരിടില്ലെന്നായിരുന്നു മോദിയുടെ പ്രധാന താമശ. മുലായം സിംഗിനെ മൂലക്കിരുത്തിയ അഖിലേഷിനെ യുപി കൈവിടുമെന്നും പറഞ്ഞു. അച്ഛന്റെ വാക്കുകളെ തള്ളിക്കളഞ്ഞ് എസ് പിയെന്ന പാർട്ടിയെ സ്വന്തമാക്കിയ അഖിലേഷ് തീർത്തും ആത്മവിശ്വാസത്തിലായിരുന്നു. ഇതിനാണ് തെരഞ്ഞെടുപ്പ് ഫലം വിരാമമിടുന്നത്. അഖിലേഷിന്റെ പ്രതീക്ഷകൾ എല്ലാം പൊളിഞ്ഞു. യുപിയിൽ താമര വിരിഞ്ഞു. ബിജെപിക്ക് യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിശ്ചയിക്കാനായിരുന്നില്ല. അതുകൊണ്ട് തന്നെ അഖിലേഷ് ജയിച്ചു കയറുമെന്ന് കോൺഗ്രസും പ്രതീക്ഷിച്ചു. അങ്ങനെയാണ് രാഹുൽ ഗാന്ധി യുപിയിൽ അഖിലേഷിന് പിന്നിൽ അണിനിരന്നത്. ഒറ്റയ്ക്ക് മത്സരിച്ച് തിരിച്ചടി കിട്ടിയെങ്കിൽ പോലും കോൺഗ്രസിന് ഇത്രയധികം അപമാനം സഹിക്കേണ്ടി വരുമായിരുന്നില്ല. ഇവിടെ അഖിലേഷിനെ തോൽപ്പിച്ചത് രാഹുലാണെന്ന പേരുദോഷവും എത്തുന്നു.

യുപിയിൽ എസ് പി ജയിക്കുമെന്നും അഖിലേഷ് പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പോലും പ്രചരിപ്പിച്ചു. ബീഹാറിൽ നിതീഷ് കുമാറിന്റെ വിജയവും ഡൽഹിയിൽ കെജ്രിവാളിന്റെ നേട്ടവുമാണ് ഇതിനെല്ലാം പ്രേരകമായത്. എന്നാൽ ഇതൊന്നും യുപിയിൽ വിജയിച്ചില്ല. ബിഹാറിലെ മഹാ സഖ്യത്തിന്റെ മാതൃക യുപിയിൽ നടന്നില്ല. ബിഎസ്‌പി സ്വന്തം നിലപാടുമായി മുന്നോട്ട് പോയി. മായവതിയും അഖിലേഷും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുണ്ടാക്കി. ഇവിടെയാണ് മോദി നേട്ടമുണ്ടാക്കിയത്. കൃത്യമായ പ്ലാനിങ്ങുമായി തെരഞ്ഞെടുപ്പിനെ നയിച്ചു. അടിയൊഴുക്കുകൾ അനുകൂലമാക്കി തേര് തെളിച്ചു. ഒടുവിൽ മഹാവിജയവും. നോട്ട് നിരോധനത്തിൽ കേട്ട പേരുദോഷ മോദി യുപിയിൽ മായ്ച്ചു. ഇനി കടുത്ത നടപടികൾ. ലോകനേതാക്കൾക്ക് മുന്നിൽ തലയെടുപ്പോടെ നിൽക്കാൻ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കഴിയും.

കർഷകർക്കും പാവപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കുമായുള്ള കേന്ദ്ര പദ്ധതികളെ ഊന്നിയുള്ളതായിരുന്നു ബിജെപിയുടെ പ്രചാരണം. മോദിക്കു കീഴിൽ കേന്ദ്ര സർക്കാർ കൈവരിച്ച നേട്ടങ്ങളായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ബിജെപിയുടെ മുഖ്യ ആയുധം. പാവപ്പെട്ടവരുടെയും കർഷകരുടെയും ഉന്നമനത്തിനായി സർക്കാർ കൊണ്ടുവന്ന പദ്ധതികൾ ജനങ്ങളിലെത്തിച്ച് വോട്ടാക്കി മാറ്റുമെന്ന് മോദി ആവർത്തിച്ചു പറഞ്ഞു. കർഷകർക്കും പാവപ്പെട്ടവർക്കുമായുള്ള പദ്ധതികളുടെ വിശദാംശങ്ങളും അതിന്റെ ഗുണങ്ങളും യഥോചിതം ജനങ്ങളിലെത്തിക്കുന്നതിനാകും ബിജെപി പ്രാമുഖ്യം നൽകുകയെന്ന് ആവർത്തിച്ചു. അതിനിടെ പ്രധാനമന്ത്രിയെ വയോധികൻ എന്നു വിളിച്ച രാഹുൽ ഉത്തർപ്രദേശിൽ യുവാക്കളുടെ സർക്കാർ അധികാരത്തിൽവരുമെന്നും പറഞ്ഞു. പ്രധാനമന്ത്രി മോദിക്കു വയസ്സായി. ഞങ്ങൾ യുവാക്കളുടെ സർക്കാർ ഉത്തർപ്രദേശിൽ പ്രാവർത്തികമാക്കും- രാഹുൽ പറഞ്ഞു.

വരാണസിയെ ലോക്‌സഭാ മണ്ഡലമാക്കി ഉത്തർപ്രദേശിന്റെ ദത്തുപുത്രനായി മാറിയ മോദി പക്ഷേ ഈ വിമർശനങ്ങളെ തള്ളിക്കളഞ്ഞു.  ഉത്തർപ്രദേശിൽ മോദി തരംഗം. തിരഞ്ഞെടുപ്പ് പ്രചരണാർത്തം ഇരുപതിലധികം തിരഞ്ഞെടുപ്പ് റാലികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നയിച്ചത്. പാർട്ടി അധ്യക്ഷൻ അമിത് ഷായും ഉത്തർപ്രദേശിൽ വൻ ശ്രദ്ധയാണ് ചെലുത്തിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു അമിത് ഷാ. മുക്കും മൂലയിലും സഞ്ചിരിച്ച് ബിജെപിയുടെ സംഘടനാ സംവിധാനം അമിത് ഷാ ഉണ്ടാക്കി. പിന്നീട് അമിത് ഷാ ദേശീയ പ്രസിഡന്റായി. ഈ പദവിയിലിരിക്കുമ്പോഴും അമിത് ഷായ്ക്ക് യുപിയിലെ ചലനങ്ങൾ പോലും സുപരിചിതമായിരുന്നു. തന്ത്രങ്ങൾ പാളാതെ ട്രിപ്പൾ അടിക്കാൻ ബിജെപിക്ക് യുപിയിൽ കഴിഞ്ഞതിന് കാരണവും ഇതു തന്നെയാണ്.

യുപിയിൽ ഒറ്റയ്ക്ക് കരുത്തുകാട്ടുകയെന്ന ലക്ഷ്യത്തോടെയായിരുന്നു കോൺഗ്രസിന്റെ തുടക്കത്തിലേ നീക്കം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കിസാൻ യാത്രയും മറ്റും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചെങ്കിലും പ്രചാരണം വേണ്ടവിധം ജനങ്ങളിലേക്ക് എത്തിയിട്ടില്ല എന്നതാണ് വോട്ടെൽ തെളിയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP