Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജേഷിനോട് തോറ്റു നാണംകെടാൻ മനസ്സില്ലാത്തതിനാൽ ഷാഫി പറമ്പിൽ മുതൽ സർവ്വരും വിസമ്മതിച്ചു; ആരുമില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് പറഞ്ഞു തുടങ്ങിയ ശ്രീകണ്ഠനെ ആദ്യമേ എഴുതിത്ത്ത്ത്തള്ളി കോൺഗ്രസ് നേതൃത്വം പോലും; വോട്ടെണ്ണൽ ദിനം രാവിലെയും രണ്ടു സീറ്റുകൾ പോവുമെന്നു ഉണ്ണിത്താൻ പറഞ്ഞതു ശ്രീകണ്ഠനെ കുറിച്ച്; എല്ലാവരും എഴുതി തള്ളിയപ്പോഴും നിങ്ങൾ കണ്ടോളൂ ഞാൻ ജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും വെറുതേയായില്ല: ശ്രീകണ്ഠ വിജയത്തിൽ ഞെട്ടിത്തരിച്ച് കേരളം

രാജേഷിനോട് തോറ്റു നാണംകെടാൻ മനസ്സില്ലാത്തതിനാൽ ഷാഫി പറമ്പിൽ മുതൽ സർവ്വരും വിസമ്മതിച്ചു; ആരുമില്ലെങ്കിൽ താൻ മത്സരിക്കുമെന്ന് പറഞ്ഞു തുടങ്ങിയ ശ്രീകണ്ഠനെ ആദ്യമേ എഴുതിത്ത്ത്ത്തള്ളി കോൺഗ്രസ് നേതൃത്വം പോലും; വോട്ടെണ്ണൽ ദിനം രാവിലെയും രണ്ടു സീറ്റുകൾ പോവുമെന്നു ഉണ്ണിത്താൻ പറഞ്ഞതു ശ്രീകണ്ഠനെ കുറിച്ച്; എല്ലാവരും എഴുതി തള്ളിയപ്പോഴും നിങ്ങൾ കണ്ടോളൂ ഞാൻ ജയിക്കുമെന്ന് ആത്മവിശ്വാസത്തോടെ പറഞ്ഞതും വെറുതേയായില്ല: ശ്രീകണ്ഠ വിജയത്തിൽ ഞെട്ടിത്തരിച്ച് കേരളം

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: എം ബി രാജേഷെന്ന അതികായനെ മലർത്തിയടിച്ച വി കെ ശ്രീകണ്ഠൻ അത്ഭുതത്തിൽ അന്തംവിട്ടിരിക്കയാണ് പാലക്കാട്ടുകാർ. ഇതെങ്ങനെ സംഭവിച്ചു എന്നു എല്ലാവരും ചോദിക്കുമ്പോഴും ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ഇതിന് കാരണമെന്ന് ഉറച്ചു വിശ്വസിക്കുകയാണ് ശ്രീകണ്ഠൻ. ഇടതുമുന്നണിയുടെ ഉരുക്കുകോട്ടയിൽ മത്സരിച്ചു നാണംകെടാൻ നിൽക്കാതെ പ്രമുഖരായ പലരും പിന്മാറിയതോടെയാണ് ശ്രീകണ്ഠന് അവസരം വന്നത്. പാലക്കാട് ആരു സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകൾ വന്നതോടെ പരിഗണിക്കപ്പെട്ട പേരുകാരിൽ ഷാഫി പറമ്പിൽ അടക്കമുള്ള നേതാക്കളായിരുന്നു മുന്നിൽ. എന്നാൽ, രാജേഷിനോട് തോൽക്കാൻ മനസ്സിലാതെ എല്ലാവരും പിന്മാറി. ഇവിടെയാണ് ശ്രീകണ്ഠൻ സ്ഥാനാർത്ഥിയായതും ഉജ്ജ്വലമായ വിജയം നേടിയത്

പ്രചരണം നടത്തിയപ്പോഴും പലരും ചോദിച്ചു രാജേഷിനെ മറിക്കാൻ ശ്രീകണ്ഠന് സാധിക്കുമോ എന്ന്. എന്നാൽ, സന്ദേഹങ്ങൾ ഒന്നുമില്ലാതെ എല്ലാവരും വി കെ ശ്രീകണ്ഠൻ ആത്മവിശ്വാസത്തിലായിരുന്നു. ചുറ്റുംനിന്നവരും നേതൃത്വത്തിലെ പലരും നെറ്റി ചുളിച്ചപ്പോഴും ശ്രീകണ്ഠൻ എന്നും ഉറപ്പിച്ചു പറഞ്ഞത് പാലക്കാട് ചരിത്രം മാറും ഇടതുകോട്ട പൊളിക്കും എന്നായിരുന്നു. പറഞ്ഞതു പോലെ ശ്രീകണ്ഠൻ വാക്കുപാലിച്ചു. ചരിത്രപരമായ വിജയമാണ് അദ്ദേഹം നേടിയത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് കത്തുന്ന പാലക്കാടൻ വെയിലത്ത് ജില്ലയിലെ 88 പഞ്ചായത്തുകളിലും ഏഴു നഗരസഭകളിലുമെത്തിയ പദയാത്രയുടെ കരുത്തുണ്ടായിരുന്നു ആ വാക്കുകൾക്ക്. പി ബാലൻ ഡി.സി.സി. പ്രസിഡന്റായിരുന്നപ്പോൾ നടത്തിയ ജില്ലാ പദയാത്രകഴിഞ്ഞ് നാല് പതിറ്റാണ്ടുകഴിഞ്ഞിരുന്നു കോൺഗ്രസ് പ്രവർത്തകർ മറ്റൊരു പദയാത്രയ്ക്കിറങ്ങിയപ്പോൾ. ഈ യാത്രവഴി ജില്ലയുടെ മുക്കിനും മൂലയ്ക്കുമെത്തിയ ആത്മവിശ്വാസത്തോടെയായിരുന്നു ശ്രീകണ്ഠന്റെ പര്യടനം. പ്രചാരണത്തിന്റെ ആദ്യദിനങ്ങളിൽ തണുത്ത പ്രചാരണം ചൂടാക്കാൻ കെപിസിസി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉൾപ്പെടെയുള്ള നേതാക്കളെത്തി.

എല്ലാം ശരിയാവും എന്ന നിലപാടിലുറച്ചുനിന്ന ശ്രീകണ്ഠന്റെ ആത്മവിശ്വാസം വിജയിക്കുന്നതാണ് വ്യാഴാഴ്ച കണ്ടത്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ എം.ബി.രാജേഷിന്റെ 1,05,300 വോട്ടിന്റെ ഭൂരിപക്ഷത്തെയും മറികടന്നാണ് ശ്രീകണ്ഠന്റെ വിജയം. 1991-ൽ ഡി.സി.സി. പ്രസിഡന്റായിരുന്ന വി എസ്. വിജയരാഘവനുശേഷം ഇത്തവണ ശ്രീകണ്ഠൻ വിജയം കൈപ്പിടിയിലൊതുക്കുമ്പോൾ നീണ്ട 28 വർഷങ്ങൾ കടന്നുപോയിരുന്നു. ഇരു വിജയങ്ങളിലുമുള്ള സമാനത ഇരുവരും ജില്ലാ അധ്യക്ഷന്മാരാണെന്നതാണ്.

സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനുമുമ്പ് ചില എംഎ‍ൽഎ.മാരുടെ പേരും പറഞ്ഞുകേട്ടിരുന്നെങ്കിലും അവരാരും മത്സരിക്കാൻ തയ്യാറായില്ല. നേതൃത്വത്തിനുമുന്നിലെത്തിയ പേര് ശ്രീകണ്ഠന്റേത് മാത്രമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിനെത്തുടർന്നവന്ന നിയമസഭാ തിരഞ്ഞെടുപ്പും യു.ഡി.എഫിന് സന്തോഷം പകരുന്നതായിരുന്നില്ല. പാലക്കാട്ടും മണ്ണാർക്കാടും യു.ഡി.എഫിനൊപ്പം നിന്നപ്പോൾ പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ മണ്ഡലങ്ങൾ ഇടതുപക്ഷത്തിനൊപ്പം കൂടി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലുൾപ്പെടെ ബിജെപി. സംസ്ഥാനതലത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു പാലക്കാട്. പാലക്കാടും മലമ്പുഴയിലും രണ്ടാമതെത്തിയെന്ന നേട്ടവും ബിജെപി.ക്ക് ഇത്തവണ കൂട്ടിനുണ്ടായിരുന്നു.

രണ്ടര പതിറ്റാണ്ടുകളായി ഇടതുപക്ഷം കൈവശം വെച്ച പാലക്കാട് മണ്ഡലത്തിൽ അട്ടിമറി വിജയം നേടിയ വി.കെ ശ്രീകണ്ഠന്റെ നേട്ടത്തിന് തിളക്കമേറെ. നാലു പതിറ്റാണ്ടു മുമ്പ് അന്നത്തെ ഡിസിസി പ്രസിഡന്റ് പി ബാലൻ പദയാത്ര നടത്തി കോൺഗ്രസിന് വിജയം ഉറപ്പിച്ചെങ്കിൽ, ഇത്തവണ ചരിത്രം ആവർത്തിച്ചത് ശ്രീകണ്ഠനിലൂടെ ആയി.

സ്ഥാനാർത്ഥിയായ ശ്രീകണ്ഠൻ ഇടതുകോട്ടയിൽ അട്ടിമറി വിജയം നേടി. ഫെബ്രുവരി 19ന് ആരംഭിച്ച ജാഥ 25 ദിവസമാണ് നീണ്ടുനിന്നത്. ഇത്രയും ദിവസം കൊണ്ട് 88 പഞ്ചായത്തുകളിലും, ഏഴു നഗരസഭകളിലൂടെയുമായി 361 കിലോമീറ്റർ ദൂരമാണ് ശ്രീകണ്ഠൻ കാൽനടയായി സഞ്ചരിച്ചത്. യാത്ര സംഘടനയെ ഉണർത്താനും തെരഞ്ഞെടുപ്പിൽ പ്രവർത്തകരെ സജീവമാക്കാനും സഹായിച്ചു. ഇതാണ് അട്ടിമറി വിജയത്തിന്റെ കാരണങ്ങളിലൊന്ന്.

 ലോക്‌സഭാ തെരഞ്ഞെടുപ്പ് പൂർണ്ണ ചിത്രം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP