Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്നാം പേജ് നിറയെ വിഎസിന്റെ വകുപ്പില്ലാ മന്ത്രി പദവിയെ കുറിച്ചെഴുതി പത്രങ്ങൾ; അധികാരക്കൊതി മൂത്ത കിഴവൻ നേതാവിനെതിരെ സോഷ്യൽ മീഡിയ; മുനകളും സൂചനകളുമായി പാർട്ടി; എന്നിട്ടും മീഡിയവൺ ലേഖകനെ ശകാരിച്ചു കൊന്ന വി എസ് എന്തുകൊണ്ട് ഇപ്പോഴും മൗനം പാലിക്കുന്നു?

ഒന്നാം പേജ് നിറയെ വിഎസിന്റെ വകുപ്പില്ലാ മന്ത്രി പദവിയെ കുറിച്ചെഴുതി പത്രങ്ങൾ; അധികാരക്കൊതി മൂത്ത കിഴവൻ നേതാവിനെതിരെ സോഷ്യൽ മീഡിയ; മുനകളും സൂചനകളുമായി പാർട്ടി; എന്നിട്ടും മീഡിയവൺ ലേഖകനെ ശകാരിച്ചു കൊന്ന വി എസ് എന്തുകൊണ്ട് ഇപ്പോഴും മൗനം പാലിക്കുന്നു?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മീഡിയ വൺ ചാനൽ അവതാരകൻ ഗോപീകൃഷ്ണനെ വി എസ് അച്യുതാനന്ദൻ അതിരൂക്ഷമായ ഭാഷയിൽ ശകാരിക്കുന്ന ഒരു വീഡിയോ ദൃശ്യം വൈറലായി സോഷ്യൽ മീഡിയായിൽ ഓടുന്നുണ്ട്. അധികാര മോഹം വിഎസിന് ഉണ്ട് എന്നു സൂചിപ്പിക്കുന്നതിന്റെ പേരിൽ പ്രമുഖ അവതാരകനും സീനിയർ മാദ്ധ്യമ പ്രവർത്തകനുമായ ഗോപീകൃഷ്ണൻ ഒരു പത്രപ്രവർത്തകനേ അല്ല എന്ന് വി എസ് പ്രഖ്യാപിക്കുകയാണ് ചെയ്തത്. പാർട്ടിയുമായി സമരപ്പെട്ടാൽ പുതിയ സ്ഥാനമാനം ലഭിക്കുമോ എന്ന ചോദ്യം ഗോപീകൃഷ്ണൻ ചോദിച്ചപ്പോഴാണ് വി എസ് അന്ന് ഏറെ പ്രകോപിതനായി മാറിയത്. സ്ഥാനം കിട്ടാനുള്ള അവസരവാദിയെന്ന നിലയിലാക്കി ചോദ്യം ഉന്നയിച്ചു എന്നതായിരുന്നു അന്ന് വിഎസിനെ ചൊടിപ്പിച്ചത്. അത്തരത്തിൽ ദേഷ്യപ്പെട്ട വി എസ് ഇപ്പോൾ മാദ്ധ്യമങ്ങളിലും മറ്റിടത്തുമെല്ലാം പിണറായി സർക്കാറിൽ നിന്നും കാബിനറ്റ് റാങ്കിനെ പ്രതീക്ഷിച്ചു കഴിയുന്നു എന്ന വാർത്തകൾ പുറത്തുവരുമ്പോൾ രൂക്ഷമായി പ്രതികരിക്കുന്നില്ല.

അധികാരമോഹി എന്നു കേട്ടാൽ അത്രമേൽ രോക്ഷാകുലനാകുന്ന വി എസ് എന്തു കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ മൗനം പാലിക്കുന്നത്? ഓരോ ദിവസം ചെല്ലും തോറും പത്രങ്ങളിലും ചാനലുകലിലും വിഎസിന്റെ അധികാര മോഹം മാത്രമാണ്. എൽഡിഎഫ് ചെയർമാനും സെക്രട്ടറി അംഗവും ക്യാബിനറ്റ് പദവിയും ഓഫർ ചെയ്യുമെന്ന് കേട്ടപ്പോൾ ആർക്കും അതിൽ അസാധാരണത്വം തോന്നിയിരുന്നില്ല. എന്നാൽ അതിന്റെ പേരിൽ കുറിപ്പ് കൈമാറ്റവും തുടർന്നുണ്ടായ വിവാദങ്ങളും വിഎസിനെ അപമാനിക്കുന്നതിന് തുല്ല്യം ആയിരുന്നു. കുറിപ്പ് കൊടുത്തത് വി എസ് തന്നെയെന്ന് പാർട്ടി സെക്രട്ടറി സ്ഥിരീകരിക്കുക കൂടി ചെയ്തതോടെ ഈ അപമാനം അതിന്റെ പാരമ്യത്തിൽ എത്തി.

എന്നിട്ടും അവസാനിക്കുന്നില്ല ആ അപമാനവും അധികാര മോഹ ആരോപണവും. ഇന്നത്തെ പത്രങ്ങൾ മാത്രം എടുത്ത് പരിശോധിക്കുക. പ്രധാന പത്രങ്ങളിൽ എല്ലാം അച്യുതാനന്ദന്റെ പദവിയാണ് ചർച്ച. എല്ലാ പത്രങ്ങളിലും ലീഡ് വാർത്ത തന്നെയാണ് വിഎസിന്റെ കാബിനറ്റ് പദവിയെ കുറിച്ചുള്ള വാർത്ത. പദവി സ്വതന്ത്രം എന്ന് പറഞ്ഞുകൊണ്ടാണ് മാതൃഭൂമിയുടെ വാർത്ത. പദവിയുണ്ട്, ഇടപെടരുത്... എന്ന തലക്കെട്ടിലാണ് മനോരമയുടെ വാർത്ത. സർക്കാറിന്് മേലയല്ലാത്ത വിധത്തിലാണ് വിഎസിന്റെ തസ്തിക എന്നു പറഞ്ഞ് വിഎസിന്റെ മാത്രം ആവശ്യമായാണ് പുതിയ കാബിനറ്റ് പദവി സൃഷ്ടിക്കുന്നതെന്ന വിധത്തിലാണ് എല്ലാ പത്രങ്ങളിലെയും വാർത്തകൾ. പദവിക്ക് വിഎസിന്റെ മാത്രം ആവശ്യമാണെന്ന ധ്വനിയാണ് എല്ലാ പത്രങ്ങളുടെയും വാർത്തകളിലും.

മനോരമ ന്യൂസ് അടക്കുള്ള ചാനലുകളുടെ കാര്യവും വ്യത്യസ്തമല്ല. വിഎസിനെ പോലൊരു ജനകീയ നേതാവ് പിണറായി വിജയൻ മുഖ്യമന്ത്രിയായ വേളയിൽ തന്റെ പദവിക്കായി കാത്തിരിക്കുന്നു എന്ന വിധത്തിലാണ് ചാനൽ വാർത്തകളും. തനിക്ക് ആവശ്യമുള്ളത് എന്തും പിടിച്ചുവാങ്ങിയ ശീലമാണ് വി എസ് അച്യുതാനന്ദന്റെ സമരജീവിതത്തിൽ ഇതുവരെയുള്ളത്. അതുകൊണ്ട് തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വേണ്ടി മുന്നിൽ നിന്നും നയിച്ച വിഎസിന് പദവി ആവശ്യമെങ്കിൽ മുന്നണിയുടെ വിജയശിൽപ്പി എന്ന നിലയിൽ നേടിയെടുക്കാൻ സാധിക്കുമായിരുന്നു. അതിന് മിനക്കെടാതിരുന്ന വി എസ് ഇപ്പോൾ തന്നെ ചുറ്റിപ്പറ്റിയുള്ള ചർച്ചകൾ കൊഴുക്കുമ്പോഴും മൗനം പാലിക്കുന്നത് അദ്ദേഹത്തിന്റെ അനുയായികളെ പോലും അമ്പരപ്പിക്കുന്നതാണ്.

ഇന്നലെ ചാനലിലൂടെ വാർത്തകൾ പുറത്തുവന്നപ്പോഴും വി എസ് പറഞ്ഞത് തന്നെ ആരും ഒന്നു അറിയിച്ചില്ലെന്നതാണ്. മാദ്ധ്യമങ്ങൾ അവരുടെ ഇഷ്ടപ്രകാരം വാർത്ത ചമയ്ക്കുന്നതാണെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, തനിക്ക് വേണ്ടി ആരും പദവി തപ്പി നടക്കേണ്ട എന്ന് പറയാൻ വി എസ് തയ്യാറായിരുന്നില്ല. അതിനർത്ഥം എത്ര അപമാനം സഹിച്ചും ഒരു മന്ത്രി പദവി പോലെ ഒരു പദവി വി എസ് ആഗ്രഹിക്കുന്നു എന്നു തന്നെയാണെന്ന വ്യാഖ്യാനം വന്നു കഴിഞ്ഞു.

എൽഡിഎഫ് ചെയർമാൻ പോലെയുള്ള പദവി സ്വീകരിക്കുന്നതിൽ കുഴപ്പമൊന്നുമില്ലെങ്കിലും പേരിന് മാത്രം ഒരു അധികാരവുമില്ലാത്ത കാബിനറ്റ് പദവി എടുക്കുന്നത് അദ്ദേഹത്തെ സംബന്ധിച്ചടത്തോളം അപമാനകരമായ കാര്യമാണ്. 93-ാം വയസ്സിലും അധികാര മോഹിയാണ് വി എസ് എന്നു വരുന്നത് വി എസ് എന്ന ഇതിഹാസത്തിന്റെ ഓർമ്മയ്ക്ക് നേരുള്ള കൊഞ്ഞനം കുത്തലാകുകയും ചെയ്യും. അധികാരത്തിന് പുറത്തായാലും വി എസ് ജനകീയനും ശക്തനുമാണെന്ന കാര്യം സിപിഎമ്മിലെ ഔദ്യോഗിക വിഭാഗത്തിനും ബോധ്യമുണ്ട്.

ജനങ്ങളുടെ കാവലാളായി തുടർന്ന് രാഷ്ട്രീയ പ്രവർത്തനം നടത്താൻ അദ്ദേഹം തയ്യാറായാൽ അതിന് എന്തിനാണ് കാബിനറ്റ് പദവി. അഥവാ സർക്കാർ അത്തരത്തിൽ ഒരു പദവി നൽകിയാൽ തന്നെ അത് അദ്ദേഹത്തിന്റെ ജനകീയ പരിവേഷത്തിന് ഇടിവ് തട്ടാൻ ഇടയാക്കുമെന്നത് ഉറപ്പാണ്. കേരളത്തിന് വേണ്ടത് 93-ാം വയസിൽ ജനങ്ങളെ ആവേശം കൊള്ളിക്കുന്ന ഒരു പൗരനായ വിഎസിന്റെ ഓർമ്മകളാണ്. ഇക്കാര്യം അദ്ദേഹത്തോട് അടുപ്പമുള്ള നേതാക്കൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

സർക്കാറിൽ നിന്നും സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ കൂടി വി എസ് എന്ന ഇതിഹാസത്തെ സംരക്ഷിക്കേണ്ട ചുമതല സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ വയോധികനായ നേതാവിന് സഹായികളെയും മറ്റു സൗകര്യങ്ങൾ ഒരുക്കി നൽകാൻ പാർട്ടി സന്നന്ധമാകണം എന്ന ആവശ്യമാണ് ഉയരുന്നത്. മറ്റ് എതിർപ്പുകളൊക്കെ മാറ്റി നിർത്തിയാലും അധികാരം പിടിക്കാൻ വേണ്ടി സഹായിച്ച ചീഫ് കാമ്പയിനർ എന്ന പരിഗണനയെങ്കിലും സിപിഐ(എം) നൽകണമെന്നാണ് അദ്ദേഹത്തോട് കൂറു പുലർത്തുന്ന ഇടതു നേതാക്കൾ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP