Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വി എസിന്റെ സമാന്തര പ്രവർത്തനങ്ങൾക്ക് മറ പിടിക്കാൻ ദേശാഭിമാനി സഹായസംഘം? മാന്നാറിനു പിന്നാലെ അരൂരും അമ്പലപ്പുഴയിലും  സമാനപരിപാടികൾക്കു നീക്കം; തലവേദന ഒഴിയാതെ സിപിഐ(എം) നേതൃത്വം

വി എസിന്റെ സമാന്തര പ്രവർത്തനങ്ങൾക്ക് മറ പിടിക്കാൻ ദേശാഭിമാനി സഹായസംഘം? മാന്നാറിനു പിന്നാലെ അരൂരും അമ്പലപ്പുഴയിലും  സമാനപരിപാടികൾക്കു നീക്കം; തലവേദന ഒഴിയാതെ സിപിഐ(എം) നേതൃത്വം

ആലപ്പുഴ: ആശങ്ക ഒഴിയാതെ സിപിഐ(എം) നേതൃത്വം. പാർട്ടി വിലക്ക് ലംഘിച്ച് വി എസ് നടത്തുന്ന പ്രവർത്തനങ്ങൾ നേതൃത്വത്തിന് തലവേദനയാകുകയാണ്. എവിടെ വി എസ് എത്തുന്നുവോ അവിടെ കോടിയേരി എത്തുമെന്നതാണ് ഇപ്പോഴത്തെ സിപിഎമ്മിന്റെ അവസ്ഥ. സംസ്ഥാനത്തൊട്ടാകെ സമാന്തര പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ ദേശാഭിമാനി സഹായസംഘം രൂപീകരിക്കാനാണ് വി എസ്സിന്റെ ഇപ്പോഴത്തെ നീക്കം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുൻതൂക്കം നൽകുന്നതെന്നു പറയുന്നുണ്ടെങ്കിലും വിമതനിലപാടുകൾ വിശദീകരിക്കാനുള്ള വേദിയായിട്ടാണ് സംഘത്തെ കാണുന്നത്. മാന്നാറിനു പിന്നാലെ അരൂരും അമ്പലപ്പുഴയിലും ഇതേ പരിപാടി സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നുവരുന്നുണ്ട്്. ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ പൊടിതട്ടിയെടുത്താണ് വി എസ് നീങ്ങുന്നത്. വീടുവീടാന്തരവും ഗ്രാമങ്ങളിലും യഥാർത്ഥ കമ്യൂണിസ്റ്റ് ആശയങ്ങൾ കുത്തിനിറയ്ക്കാനാണ് വി എസ് പദ്ധതി ഒരുക്കിയിട്ടുള്ളത്.

ഏതാനും ദിവസം മുമ്പ് മാന്നാറിൽ വി എസ് എത്തി ദേശാഭിമാനി സഹകരണസംഘം സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്തതാണ് നേതൃത്വത്തെ ഞെട്ടിച്ചത്. നിർധന കുടുംബത്തിന് വീടു വച്ചു നൽകുന്ന പരിപാടിയിൽ പങ്കെടുത്തതാകട്ടെ പതിനായിരത്തോളം പ്രവർത്തകരാണ്. പാർട്ടി ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നാട്ടിലാണു വി എസ് അരങ്ങുതകർത്തതെന്നതു നേതൃത്വത്തിന് അടിയായി.

ഇതോടെ അങ്കലാപ്പിലായ നേതൃത്വം പരിപാടി സംഘടിപ്പിച്ച പ്രവർത്തകർക്കെതിരെ നടപടിയെടുക്കാൻ കമ്മീഷനെ നിയോഗിക്കുകയും ചെയ്തു. കെ.പ്രസാദ്, എം.സുരേന്ദ്രൻ, കെ.രാഘവൻ എന്നിവരാണ് അന്വേഷണത്തിനെത്തിയത്. ഇതേതുടർന്ന് ദേശാഭിമാനി സഹായസംഘത്തിലെ പ്രസിഡന്റിനേയും, സെക്രട്ടറിയേയും സസ്‌പെൻഡ് ചെയ്തു.

വി എസ്ിനൊപ്പം വന്ന ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയംഗം വി.കെ.വാസുദേവൻ, മാന്നാർ ഏരിയാ കമ്മിറ്റിയംഗം ജി.രാമകൃഷ്ണൻ, പരിപാടിയിൽ പങ്കെടുത്ത പഞ്ചായത്തംഗങ്ങളായ ചന്ദ്രചൂഡൻ (പാണ്ടനാട്), ഉഷാ മുരളി (ചെന്നിത്തല), ഷാജി കല്ലംപറമ്പിൽ( മാന്നാർ) എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തു. എന്നാൽ നാടകീയമായാണ് സംസ്ഥാന നേതൃത്വം ഇടപെട്ട് നടപടി റദ്ദുചെയ്തത്.

വിലക്ക് മറികടന്ന പ്രവർത്തകർ സംഘടിച്ചെത്തിയത് നേതൃത്വത്തെ അങ്കലാപ്പിലാക്കി. കടുത്ത നടപടികൾ പാർട്ടിക്ക് ക്ഷീണം ചെയ്യുമെന്ന കണ്ടെത്തലാണ് നേതൃത്വത്തെ ഇത്തരത്തിൽ ചിന്തിപ്പിച്ചത്. മാത്രമല്ല ഇത്തരം പരിപാടികൾ അമ്പലപ്പുഴയിലും അരൂരിലും സംഘടിപ്പിക്കാനുള്ള നീക്കം നടക്കുന്നതായും നേതൃത്വത്തിന് അറിവ് ലഭിച്ചിട്ടുണ്ട്. ഇതോടെ വി എസ്സിന്റെ പ്രതാപം കെടുത്താൻ വഴി അന്വേഷിക്കുകയാണ് പാർട്ടി . ഇതിനായി പാർട്ടി സെക്രട്ടറി തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. മാന്നാറിൽ വരുന്ന 11 ന് ഔദ്യോഗിക നേതൃത്വം സംഘടിപ്പിക്കുന്ന പരിപാടിയിൽ കോടിയേരി പ്രസംഗിക്കും. ഇത് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കരുതുന്നത്.

പി ബി കമ്മീഷൻ തീരുമാനം വരുന്നതു വരെ വി എസ് അച്യുതാനന്ദൻ പ്രതിപക്ഷനേതൃസ്ഥാനത്തു തുടരുമെന്നു പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്് അറിയിക്കുകയും ചെയ്തതോടെ ഉടനെയെങ്ങും വി എസിന്റെ ശല്യം തീരില്ലെന്നു സംസ്ഥാനനേതാക്കൾക്കു ബോധ്യമായിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP