Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വരുൺ ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന നഗ്നചിത്രങ്ങൾ മോർഫ് ചെയ്തതെന്ന ആരോപണം ശക്തം; 'ഹണി ട്രാപ്പ്' ചിത്രങ്ങളെ കൈയൊഴിഞ്ഞ് ദേശീയ മാദ്ധ്യമങ്ങളും; മകന്റെതെന്ന വിധത്തിൽ കിടപ്പറ ദൃശ്യങ്ങൾ പ്രചരിക്കുമ്പോൾ അമ്മ മനേകാ ഗാന്ധിയുടെ പകയിൽ ജീവിതം തകർന്ന മുന്മന്ത്രി ജഗ്ജീവൻ റാമിനെയും മകനെയും ഓർത്ത് 'കാവ്യനീതി'യെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ

വരുൺ ഗാന്ധിയുടെ പേരിൽ പ്രചരിക്കുന്ന നഗ്നചിത്രങ്ങൾ മോർഫ് ചെയ്തതെന്ന ആരോപണം ശക്തം; 'ഹണി ട്രാപ്പ്' ചിത്രങ്ങളെ കൈയൊഴിഞ്ഞ് ദേശീയ മാദ്ധ്യമങ്ങളും; മകന്റെതെന്ന വിധത്തിൽ കിടപ്പറ ദൃശ്യങ്ങൾ പ്രചരിക്കുമ്പോൾ അമ്മ മനേകാ ഗാന്ധിയുടെ പകയിൽ ജീവിതം തകർന്ന മുന്മന്ത്രി ജഗ്ജീവൻ റാമിനെയും മകനെയും ഓർത്ത് 'കാവ്യനീതി'യെന്ന് പറഞ്ഞ് സോഷ്യൽ മീഡിയ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉത്തർപ്രദേശം തിരഞ്ഞെടുപ്പിൽ പടിവാതിൽക്കൽ നിൽക്കേ ബിജെപി നേതാവ് വരുൺ ഗാന്ധിക്കെതിരെ ഉയർന്ന ഹണിട്രാപ്പ് ആരോപണത്തിനും പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന ആരോപണത്തിനും പിന്നിൽ രാഷ്ട്രീയമാണെന്ന് വിശ്വസിക്കുന്നവരാണ് ഏറിയ പങ്കും. എന്നാൽ, ഈ വിഷയത്തിൽ വരുൺ ഗാന്ധിയുടെ ഹണിട്രാപ്പ് ചിത്രങ്ങൾ എന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചിത്രങ്ങൾ പ്രചരിച്ചു തുടങ്ങിയത് ഏതാനും ദിവസങ്ങൾക്ക് മുമ്പിലാണ്. വരുൺ ഗാന്ധി മുഖ്യമന്ത്രിയാകുന്നത് തടയാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇതെന്ന് വിശ്വസിക്കുന്നവരാണ് ഒരു വിഭാഗം ആളുകൾ വിശ്വസിക്കുന്നത്. ഈ ആരോപണം ഉന്നയിച്ചത് പ്രശാന്ത് ഭൂഷണു യോഗേന്ദ്ര യാദവുമാണെങ്കിൽ പിന്നിൽ ആരുടെ താൽപ്പര്യമാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുണ്ട്. ഇതിനിടെയാണ് വരുണിന്റേതെന്ന് പറഞ്ഞ് നഗ്നചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.

എന്നാൽ, വരുൺ ഗാന്ധിയുടേതെന്ന് സംശയിക്കുന്ന അശ്ലീല ചിത്രങ്ങൾ വ്യാജമാണെന്ന് വാദിക്കുന്ന നല്ലൊരു ശതമാനം സോഷ്യൽ മീഡിയയിൽ തന്നെയുണ്ട്. ലൈംഗിക തൊഴിലാളിയുമൊത്ത് കിടക്ക പങ്കിടുന്നതിന്റെ ചിത്രങ്ങളെന്ന പേരിലാണ് ചില മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചത്. എന്നാൽ. ചിത്രം മുഖം മാറ്റിയൊട്ടിച്ച് മോർഫ് ചെയ്തതാണെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. ഇതിന് മുമ്പും വരുണിന്റേതെന്ന് പറഞ്ഞ ചിത്രങ്ങൾ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ കൂടി ചേർന്നാണ് ഇപ്പോൾ ചിത്രങ്ങൾ പ്രചരിക്കുന്നത്. നാരദ ന്യൂസിന്റെ ഇംഗ്ലീഷ് വെബ്‌സൈറ്റ് പുറത്തുവിട്ട ഈ വാർത്ത ഏറ്റെടുക്കാൻ ദേശീയ മാദ്ധ്യമങ്ങൾ തയ്യാറായില്ലെന്നതും ശ്രദ്ധേയമായി. ഉത്തർ പ്രദേശ് തിരഞ്ഞെടുപ്പിൽ വിഷയമായിട്ടെങ്കിലും ഈ ചിത്രങ്ങൾ ദേശീയ മാദ്ധ്യമങ്ങൾ ഏറ്റെടുക്കേണ്ടതായിരുന്നു. എന്നാൽ, വിശ്വാസ്യത ചിത്രത്തിനില്ലെന്ന് പറഞ്ഞാണ് ഈ മാദ്ധ്യമങ്ങൾ വാർത്ത ഏറ്റെടുക്കാത്തതെന്നാണ് സൂചന.

മലയാളി വാട്ട്‌സപ്പുകളിൽ ഏതാനും ദിവസങ്ങലായി ഈചിത്രങ്ങൾ പ്രചരിക്കുന്നുണ്ടായിരുന്നു. ഈ ചിത്രമാണ് എക്‌സ്‌ക്ലൂസീവായി പുറത്തുവിട്ടത്. ചിത്രത്തിന്റെ ആധികരികത ചോദ്യം ചെയ്ത് മലയാളത്തിലെ സംഘപരിവാർ അനുയായികൾ തന്നെ രംഗത്തുവന്നിട്ടുണ്ട്. ചിത്രങ്ങൾ രണ്ടും വ്യത്യസ്ത ആങ്കിളുകളിൽ നിന്നുള്ളതാണെന്നതാണ് ഒന്നാമത്തെ കാരണം. ചിത്രം യഥാർത്ഥമെങ്കിൽ ഇങ്ങനെ വ്യത്യസ്ത ആങ്കിളുകളിൽ ഉയർന്ന ക്യാമറകളുപയോഗിച്ച് ചിത്രമെടുക്കാൻ വരുൺ ഗാന്ധി നിന്നുകൊടുത്തോ എന്നാണ് ചോദിക്കുന്നത്. ഒരു ചിത്രത്തിൽ യുവതി ക്യാമറയിലേക്ക് നോക്കുന്നതും വ്യക്തമാണ്.

രണ്ട് ചിത്രങ്ങളിലും വരുണിന്റെ ശരീരത്തിൽ കൃത്യമായി ഫ്‌ലാഷ് അടിക്കുന്നതും വ്യക്തമാണ്. കണ്ണിന്റെ കൃഷ്ണമണിയുടെ സ്ഥിതി ഇത് വ്യക്തമാക്കുന്നുണ്ട്. ലൈംഗികത്തൊഴിലാളി എന്ന പേരിലുള്ള സ്ത്രീയുടെ മുടിയിലും ഫ്‌ലാഷ് നന്നായി പ്രതിഫലിക്കുന്നുണ്ട്. നല്ല ഫ്‌ലാഷുള്ള ക്യാമറയിൽ മൂന്നാമതൊരാളെടുത്ത ചിത്രങ്ങൾ, ചിത്രത്തിലുള്ള ആളറിയാതെ എടുത്തതാണെന്ന ന്യായത്തെയാണ് പലരും സോഷ്യൽ മീഡിയയിലൂടെ ഉന്നയിക്കുന്ന ചോദ്യം. മുഖത്തും ശരീരത്തിലും ലൈറ്റ് വെവ്വേറെയാണെന്നതിനാൽ, തല വെട്ടിയൊട്ടിച്ചതാകാമെന്നാണ് ഛായാഗ്രഹണരംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. എന്തായാലും ആ ചിത്രത്തിലുള്ള പുരുഷൻ( ആരായാലും) അയാളറിയാതെ എടുത്തതല്ല ആ ചിത്രമെന്ന് വ്യക്തമാണ് താനും.

അതേസമയം ഹണിട്രാപ്പിൽ വീണ് വരുൺ പ്രതിരോധ രഹസ്യങ്ങൾ വിവാദ ആയുധ ദല്ലാൾ അഭിഷേക് വർമയ്ക്ക് ചോർത്തി നൽകിയെന്നാണ് ആരോപണത്തിന് പിന്നാലെയാണ് ഈ ചിത്രങ്ങൾ പുറത്തുവന്നത്. അഭിഷേക് വർമയുടെ പങ്കാളി ആയിരുന്ന ന്യുയോർക്കിലെ അഭിഭാഷകൻ എഡ്മണ്ട്‌സ് അലനാണ് വരുണിന്റെ പങ്ക് സംബന്ധിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രധാനമന്ത്രിയുടെ പക്കൽ തെളിവായി ചിത്രങ്ങൾ പുറത്തുവന്നെങ്കിൽ അത് എവിടെ നിന്നും ചോർന്നെന്നാണ് മറ്റൊരു ചോദ്യം.

എന്തായാലും വരുൺഗാന്ധിയെ ചുറ്റിപ്പറ്റിയുള്ള ചിത്രങ്ങളെ കുറിച്ചുള്ള അവ്യക്തത തുടരുമ്പോൾ തന്നെ ചരിത്രത്തിലെ കാവ്യനീതിയാണോ ഇതെന്ന ചോദ്യവും സോഷ്യൽ മീഡിയ ഉയർത്തി. 1978ൽ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന ജഗ്ജീവൻ റാമിന്റെ മകൻ സുരേഷ് റാമിന്റെ നഗ്ന ചിത്രങ്ങൾ പ്രസിദ്ധീകരിച്ച മാസിക പുറത്തിറങ്ങിയത് മേനകാ ഗാന്ധിയുടെ പത്രാധിപത്യത്തിൽ ആയിരുന്നു. രാജ്യത്ത് അടിയന്തരാവസ്ഥ ക!ഴിഞ്ഞ് ഭരണമാറ്റമുണ്ടായതിനു തൊട്ടുപിന്നാലെയായിരുന്നു സുരേഷ് റാമിന്റെയും സുഷമയുടെയും ചിത്രങ്ങൾ ഇരട്ടപ്പേജുകളിലായി സൂര്യ മാസിക പ്രസിദ്ധീകരിച്ചത്. ഇത് സൂര്യയുടെ എക്കാലത്തെയും വലിയ വിൽപനയ്ക്കു വഴിവയ്ക്കുകയും ചെയ്തു. സുഷമ ആയുധ ഇടപാടുകാരുടെ ചാരസുന്ദരിയായിരുന്നെന്നും സുരേഷ് റാമുമായുള്ള രഹസ്യബന്ധത്തിലൂടെ ഇന്ത്യയുടെ ആയുധ രഹസ്യങ്ങൾ ചൈനീസ് എംബസിക്കു ചോർത്തി നൽകിയെന്നുമായിരുന്നു സൂര്യ ഉയർത്തിയ ആരോപണം. സമാനമായ ആരോപണമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നതും. ഇക്കാര്യം ചൂണ്ടിക്കാട്ടി മാദ്ധ്യമപ്രവർത്തകൻ രാജീവ് ദേവരാജാണ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടത്.

ഇന്ദിരാഗാന്ധി സർക്കാരിനെ തൂത്തെറിഞ്ഞ് അധികാരത്തിലെത്തിയ ജനതാപാർട്ടി സർക്കാരിനു നേതൃത്വം നൽകുന്നതു മൊറാർജി ദേശായി. ജഗ്ജീവൻ റാം പ്രതിരോധ വകുപ്പ് കൈവശം വച്ചിരുന്ന ഉപപ്രധാനമന്ത്രി. 1947ൽ ജവഹർലാൽ നെഹ്‌റുവിന്റെ സർക്കാർ അധികാരത്തിൽ എത്തിയതുമുതൽ കേന്ദ്രമന്ത്രിസഭയിലെ പ്രധാനിയായിരുന്ന ജഗ്ജീവൻ റാം അടിയന്തരാവസ്ഥയ്ക്കു പിന്നാലെ ജനതാപാർട്ടിയിലെത്തി. ഇന്ദിരായുഗത്തിന് തിരിച്ചടി നൽകി ജനതാ അധികാരത്തിലെത്തിയതോടെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നുവരെ പ്രവചിക്കപ്പെട്ടിരുന്നു. പക്ഷേ, വിധി മറിച്ചായിരുന്നു. ജനതാ സർക്കാരിലെ ഒന്നാമനാകാൻ മത്സരിച്ചിരുന്ന ജഗ്ജീവൻ റാമിനെയും ചരൺസിംഗിനെയും പിന്നിലാക്കി പ്രധാനിയായത് മൊറാർജി ദേശായി. രണ്ടാമനായി ജഗ്ജീവൻ റാം.

അക്കാലത്ത് മേനകാഗാന്ധി കോൺഗ്രസിന്റെ മുഖം. മരുമകളെന്ന നിലയിൽ ഇന്ദിരാഗാന്ധിയുടെ വിശ്വസ്തയായിരുന്നു. കോൺഗ്രസിനൊപ്പം അടിയുറച്ചുനിന്ന ജഗ്ജീവൻ റാമിന്റെ കൂടുമാറ്റം ഇന്ദിരയ്ക്ക് വലിയ തിരിച്ചടിയാണു നൽകിയത്. ഇതിൽ പ്രതികാരം തീർക്കാൻ കാത്തിരിക്കുകയായിരുന്ന ഇന്ദിരയ്ക്കു കിട്ടിയ ഖനിയായി സുരേഷ് റാമിന്റെ ചിത്രങ്ങൾ പരിണമിക്കുകയായിരുന്നെന്നു ചരിത്രം രേഖപ്പെടുത്തുന്നു. സുരേഷ് റാമിന്റെയും സുഷമയുടെയും ലൈംഗിക ബന്ധത്തിന്റെ ചിത്രങ്ങൾ ഇന്ത്യയിൽ വലിയൊരു കൊടുങ്കാറ്റായി. ന്യൂസ് സ്റ്റാൻഡുകൾ സൂര്യയുടെ പതിപ്പുകൾ കൊണ്ടു നിറഞ്ഞു. റെക്കോഡ് എണ്ണം അച്ചടിച്ച കോപ്പികൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ഇന്ദ്രപ്രസ്ഥത്തിൽ വൻ ചർച്ചകളുണ്ടായി. ദളിത് വിഭാഗത്തിൽനിന്ന് ഉയർന്നു വന്ന് ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെയും ആദ്യകാല സർക്കാരുകളുടെയും അവിഭാജ്യ പങ്കാളിയായിരുന്ന ജഗ്ജീവൻ റാമിന്റെ രാഷ്ട്രീയ അന്ത്യത്തിനായിരുന്നു അത് വഴിവച്ചത്.

ഇന്ത്യയിലെ ഒട്ടുമിക്ക പത്രമാസികകൾക്കും സ്‌കൂപ്പായി കിട്ടിയ ചിത്രമായിരുന്നു ഇതെന്നതും അവരെല്ലാം അതു തമസ്‌കരിക്കുകയായിരുന്നെന്നതും ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സുരേഷ് റാം ഏതെങ്കിലും രാഷ്ട്രീയനേതാവോ ഏതെങ്കിലും പദവികൾ വഹിക്കുന്നയാളോ അല്ലെന്നതാണ് എഡിറ്റർമാരെ അങ്ങനെ ഒരു തീരുമാനത്തിലെത്തിച്ചത്. പ്രതിയോഗികളെ തകർക്കാൻ ലൈംഗികാരോപണങ്ങൾ ഉന്നയിക്കുന്നത് അക്കാലത്തും പതിവായിരുന്നു. പക്ഷേ, സുരേഷ് റാമിന്റെ ദൃശ്യങ്ങൾ ഉപയോഗിച്ച് ജഗ്ജീവൻ റാമിനെ വേട്ടയാടേണ്ടെന്ന് എഡിറ്റർമാർ തീരുമാനിച്ച സാഹചര്യത്തിലാണ് അധികാരം നഷ്ടപ്പെട്ട ഇന്ദിരാഗാന്ധിയുടെ മരുമകളും വിശ്വസ്തയുമായിരുന്ന മേനകാഗാന്ധിയുടെ സൂര്യ മാസിക കൊടുങ്കാറ്റായി പുറത്തെത്തിയത്.

പ്രശസ്ത പത്രപ്രവർത്തകൻ കുഷ് വന്ത് സിംഗിന്റെ മേൽനോട്ടത്തിലായിരുന്നു മേനകാ ഗാന്ധിയുടെ പത്രാധിപത്യത്തിൽ സൂര്യ പുറത്തിറങ്ങിയത്. അന്ന് സുരേഷിനെ തട്ടിക്കൊണ്ടുപോയി ചിത്രങ്ങളെടുത്തതാണെന്നും അങ്ങനെയല്ല, ഇരുപത്തൊന്നുകാരിയായ സുഷമയും തമ്മിൽ പ്രണയത്തിലായിരുന്നെന്നും രണ്ടു വാദങ്ങൾ അന്നു ചർച്ചയായിരുന്നു. അധികം കാലം കഴിയും മുമ്പേ സുരേഷ് ഹൃദയാഘാതം മൂലം മരിക്കുകയും ചെയ്തു. ആത്മകഥയിൽ പേര് പരാമർശിച്ചെന്ന പേരിൽ കുഷ് വന്ത് സിംഗിനെ മേനക ഗാന്ധി കോടതി കയറ്റിയ സംഭവത്തിനും രാജ്യം സാക്ഷ്യം വഹിച്ചതു പിൽകാല ചരിത്രം. ആയുധ ഇടപാടുകാർ സുഷമയെ ഉപയോഗിച്ച് സുരേഷ് റാമിലൂടെ രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്നാണ് ആരോപണമായി വന്നത്. എന്നാൽ, അതു ജഗ്ജീവൻ റാമിനെ തകർക്കാനുള്ള ചരൺസിംഗിന്റെ ഗൂഢാലോചനയായിരുന്നെന്നും ചരൺസിംഗിന്റെ കളിപ്പാട്ടമായി സുഷമ മാറുകയായിരുന്നെന്നും ഒരു വിഭാഗം പറയുന്നു.

അതീവസുന്ദരിയായിരുന്ന സുഷമയിൽ സുരേഷ് റാം അഭിരമിക്കുകയായിരുന്നെന്നും അസംതൃപ്ത ദാമ്പത്യം നയിച്ചിരുന്ന സുരേഷ് സുഷമയുമായി ഇരുപത്തഞ്ചു വയസിന്റെ പ്രായവ്യത്യാസമുണ്ടായിട്ടും അടുക്കുകയായിരുന്നെന്നും മറ്റൊരു വശവും ഏറെ ചർച്ച ചെയ്യപ്പെട്ടു. സുരേഷ് റാമിലൂടെ ജഗ്ജീവൻ റാമിന്റെ രാഷ്ട്രീയഭാവിക്ക് അന്ത്യം കുറിച്ച മേനകാ ഗാന്ധിയുടെ മകൻ ഇന്ന് ഇതേ നിലയിൽ കുരുങ്ങിയിരിക്കുന്നു. മുപ്പത്തെട്ടു വർഷം മുമ്പ് ഇന്ദ്രപ്രസ്ഥത്തെ പിടിച്ചുകുലുക്കിയ സെക്‌സ് സ്‌കാൻഡൽ ഇന്ന് അതേ നാണയത്തിൽ വരുണിനെ വീഴുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. ഹണി ട്രാപ്പ് വിവാദത്തിൽ ബിജെപി കേന്ദ്രങ്ങൾ മൗനം പാലിക്കുന്നതും ഈ ചോദ്യത്തിന്റെ ആകാംക്ഷ വർദ്ധിപ്പിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP