Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബൂത്തിലെത്തിയത് ഒരു കോടിയിൽ അധികം സ്ത്രീകൾ; പോൾ ചെയതത് 2,03,13,833 വോട്ടും; ആചാര സംരക്ഷണവും നവോത്ഥാനവും ചർച്ചയായപ്പോൾ നടന്നത് ഭഗാവൻ അയ്യപ്പനും പിണറായിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമോ? തിരുവനന്തപുരത്തും ആറ്റിങ്ങലും പത്തനംതിട്ടയിലും തൃശൂരും വോട്ടിങ് ശതമാനം ഉയർത്തിയത് അയ്യപ്പ വികാരം; രാഹുൽ തരംഗം അലയടിച്ചാൽ നേട്ടം യുഡിഎഫിന്; ബിജെപിക്കും പ്രതീക്ഷ; എട്ടിൽ കൂടുതൽ നേടിയാൽ വിജയിക്കുക പിണറായിയുടെ നവോത്ഥാനവും; വോട്ടിങ് പാറ്റേണിൽ ഒളിച്ചിരിക്കുന്നത് എന്ത്?

ബൂത്തിലെത്തിയത് ഒരു കോടിയിൽ അധികം സ്ത്രീകൾ; പോൾ ചെയതത് 2,03,13,833 വോട്ടും; ആചാര സംരക്ഷണവും നവോത്ഥാനവും ചർച്ചയായപ്പോൾ നടന്നത് ഭഗാവൻ അയ്യപ്പനും പിണറായിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമോ? തിരുവനന്തപുരത്തും ആറ്റിങ്ങലും പത്തനംതിട്ടയിലും തൃശൂരും വോട്ടിങ് ശതമാനം ഉയർത്തിയത് അയ്യപ്പ വികാരം; രാഹുൽ തരംഗം അലയടിച്ചാൽ നേട്ടം യുഡിഎഫിന്; ബിജെപിക്കും പ്രതീക്ഷ; എട്ടിൽ കൂടുതൽ നേടിയാൽ വിജയിക്കുക പിണറായിയുടെ നവോത്ഥാനവും; വോട്ടിങ് പാറ്റേണിൽ ഒളിച്ചിരിക്കുന്നത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിറഞ്ഞത് ശബരിമല വിഷയം തന്നെ. ഇതിനൊപ്പം രാഹുൽ തരംഗവും വോട്ടിങ്ങിൽ നിർണ്ണായകമായിട്ടുണ്ട്. കേരളത്തിൽ 77.68 ശതമാനമാണ് പോളിങ്ങ് എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കുന്നത്. ഇതിലെ സൂചനകൾ അനുസരിച്ച് സ്ത്രീ വോട്ടർമാർ ആവേശത്തോടെ പോളിങ് ബൂത്തിലെത്തി. ഇത് അസാധാരണമാണ്. ശബരിമല വിഷയം കത്തി നിന്ന മണ്ഡലത്തിൽ എല്ലാം ഇത് സംഭവിച്ചിട്ടുണ്ട്. പൊതുവേ വോട്ടിങ് ശതമാനം 70ൽ താഴെ നിൽക്കുന്ന തിരുവനന്തപുരത്ത് പോലും പോളിങ്ങ് ശതമാനം 73.45 ആണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാൾ ഏറെ ഉയരത്തിലാണ് ഇത്.

എല്ലായിടത്തും പോളിങ്ങ് ശതമാനം ഉയർന്നിട്ടുണ്ട്. കാസർഗോഡും കണ്ണൂരും വടകരയിലും കോഴിക്കോടും മലപ്പുറത്തും പൊന്നാനിയിലും എല്ലാം. എന്നാൽ ഇവിടെയെല്ലാം നാമമാത്രമായ ഉയർത്ത മാത്രമാണുള്ളത്. എന്നാൽ ശബരിമല ചർച്ചയായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പോളിങ്ങിൽ കുതിച്ചു ചാട്ടമുണ്ടാക്കി. തിരുവനന്തപുരം:73.45ശതമാനമായിരുന്നു പോളിങ്ങ്. അഞ്ച് കൊല്ലം മുമ്പ് ഇത് 68.69 ശതമാനം ആയിരുന്നു. പത്തനംതിട്ടയിൽ 74.19% പോളിങ്. 2014ൽ 66.02 ശതമാനമായിരുന്നു ഇത്. തൃശൂരിലും അഞ്ച് ശതമാനം വളർച്ചയുണ്ടായി. തൃശൂരിൽ 72.17 ശതമാനത്തിൽ നിന്ന് 77.86 ശതമാനമായി ഉയർന്നു. സുരേഷ് ഗോപി ഫാക്ടറും ഇവിടെ ഘടകമായി. ബിജെപി ശക്തമായി പ്രചരണം നടത്തിയ ആറ്റിങ്ങലും ആറു ശതമാനത്തോളം വോട്ട് വർദ്ധന ദൃശ്യമാണ്. ഇവിടെയെല്ലാം സ്ത്രീ വോട്ടർമാരും ധാരളമായി ബൂത്തുകളിൽ ഒഴുകിയെത്തി. ഹിന്ദു വോട്ടുകളുടെ ഏകീകരണം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ശബരിമലയെ പ്രചരണത്തിൽ നിറഞ്ഞത്.

എൻ എസ് എസിന്റെ സ്വാധീന കേന്ദ്രങ്ങളാണ് ഇവയെന്നതും ശ്രദ്ധേയമാണ്. വയനാട്ടിലും വോട്ടിങ് ക്രമാതീതമായി ഉയർന്നു. ഇതിന് കാരണം രാഹുൽ ഗാന്ധി ഫാക്ടറാണ്. ഈ സാഹചര്യത്തിൽ ഏത് മുന്നണിക്ക് വേണമെങ്കിലും നേട്ടമുണ്ടാക്കാൻ കഴിയുമെന്നതാണ് വസ്തുത. ഹിന്ദു വോട്ടുകൾ യുഡിഎഫിനും ബിജെപിക്കുമായി വിഭജിച്ച് പോയാൽ നേട്ടം ഇടതുപക്ഷത്തിനാകും. എന്നാൽ അതിനുള്ള സാധ്യത തീരെ കുറവാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും അയ്യപ്പ വികാരം ബിജെപിക്ക് അനുകൂലമാകാനാണ് സാധ്യത. എന്നാൽ ബാക്കിയെല്ലായിടത്തും ഭൂരിപക്ഷം യുഡിഎഫിനൊപ്പമാകും. കോൺഗ്രസിന്റെ വിജയസാധ്യതയാണ് ഇതിന് കാരണം. പാലക്കാട്. ആറ്റിങ്ങൽ, ആലപ്പുഴ, മാവേലിക്കര എന്നീ മണ്ഡലങ്ങളിലും അയ്യപ്പ വികാരം പ്രതിഫലിക്കും. ഇവിടേയും ബിജെപിക്ക് വോട്ട് കൂടാൻ ഇത് കാരണമാകും. കൊല്ലത്ത് പ്രേമചന്ദ്രനാകും അടിയൊഴുക്കിന്റെ ഗുണം ലഭിക്കുക.

പോളിങ്ങ് പാറ്റേണിലെ എല്ലായിടത്തും വർദ്ധനവ് ഇടതു പക്ഷത്തെ അലോസരപ്പെടുത്തുന്നുണ്ട്. സ്ത്രീ വോട്ടർമാരും കൂടുതലായി എത്തിയത് ശബരിലമയുടെ പ്രതിഫലനമാണ്. പിണറായി വിജയന്റെ നവോത്ഥാനവും പുരോഗമനവും ശബരിമലയും തമ്മിലാണ് മത്സരം. ഭഗാവൻ അയ്യപ്പനും പിണറായിയും തമ്മിലുള്ള നേർക്കു നേർ യുദ്ധമായി പോലും വിലയിരുത്തുന്നവരുണ്ട്. കഴിഞ്ഞ തവണ ഇടതിന് എട്ട് സീറ്റുകൾ കിട്ടി. രാഹുൽ ഇഫക്ടും ഇത്തവണ കേരളത്തിലുണ്ട്. ഇതെല്ലാം മറികടന്ന് ഇടതു പക്ഷം എട്ട് സീറ്റിൽ കൂടുതൽ നേടിയാൽ ജയം നവോത്ഥാനത്തിനാകും. അല്ലാത്ത പക്ഷം വിശ്വാസികളുടെ പക്ഷവും വിജയിക്കും. ഇതിന്റെ നേട്ടം ആർക്കാകുമെന്നതാണ് ഉയരുന്ന ചോദ്യം. പുറത്തു വന്ന സർവ്വേയും വിലയിരുത്തലുകളുമെല്ലാം സിപിഎമ്മിന് എതിരാണ്. വോട്ടിങ് പാറ്റേണിന്റെ സൂചനകളും ഇതാണ് സൂചിപ്പിക്കുന്നത്. ഇതിനാലാണ് കേരളത്തിൽ യുഡിഎഫ് തരംഗത്തിനുള്ള സാധ്യത തെളിയുന്നത്.

രണ്ട് വിലയിരുത്തലുകളാണ് എത്തുന്നത്. യുഡിഎഫിന്റെ സമ്പൂർണ്ണ ആധിപത്യം. ഇതിന് ശബരിമലയ്‌ക്കൊപ്പം രാഹുൽ തംരഗവും വഴിയൊരുക്കും. അങ്ങനെ വന്നാൽ പാലക്കാട് ഒഴികെ എല്ലായിടത്തും കോൺഗ്രസിന് മുൻതൂക്കം കിട്ടും. ന്യൂനപക്ഷ വോട്ടുകൾ ഏകീകരിച്ചാൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും തൃശൂരിലും പോലും കോൺഗ്രസിന് ജയിച്ചു കയറാം. ഇതിനെ മറികടക്കുന്ന തരത്തിലെ അയ്യപ്പ വിശ്വാസികളുടെ ഏകീകരണത്തിന് ബിജെപിക്ക് കരുത്തുണ്ടായാൽ രണ്ട ്‌സീറ്റ് അവർക്കും കിട്ടും. ഈ സാഹചര്യം ഇടതുപക്ഷത്തിന് തീർത്തും ദോഷം ചെയ്യും. ആറു സീറ്റുകൾ മാത്രമേ സിപിഎം പോലും ഈ ഘട്ടത്തിൽ പ്രതീക്ഷിക്കുന്നുള്ളൂ. അത് പാലക്കാടും വടകരയും ആലത്തൂരും ആറ്റിങ്ങലും കാസർഗോഡും കോഴിക്കോടുമാണെന്നാണ് സൂചന. ഇതിൽ ആറ്റിങ്ങലും വടകരയിലും ആലത്തൂരും കാസർഗോഡും പൊരിഞ്ഞ പോരാട്ടമാണ് നടന്നത്. ഇവിടെ എല്ലാം ശബരിമല വിഷയം കോൺഗ്രസിന് മുൻതൂക്കം നൽകുമെന്നാണ് സൂചന.

മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ജനങ്ങൾ ആവേശത്തോടെ വോട്ടു ചെയ്യാനെത്തിയ ലോക്സഭാ തിരഞ്ഞെടുപ്പാണ് ഇത്. വടക്കൻ ജില്ലകളിൽ കനത്ത പോളിങ്. കോഴിക്കോട്, വടകര, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 80 ശതമാനത്തിലേറെ പേർ വോട്ടു ചെയ്യാനെത്തി. ഏറ്റവും കൂടുതൽ പോളിങ് നടന്ന മണ്ഡലം കണ്ണൂരാണ്. 83.05 ശതമാനമാണ് ഇവിടത്തെ പോളിങ് നില. തിരുവനന്തരപുരത്താണ് ഏറ്റവും കുറവ്- 73.45 ശതമാനം. അപ്പോഴും മുൻവർഷത്തേക്കാൾ ഇവിടെ വോട്ടിങ് ശതമാനം ഉയർന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ഇത്തവണ 77.68 ശതമാനമാണ് പോളിങ്. കഴിഞ്ഞ വർഷത്തേക്കാൾ (74.02%) 3.66 ശതമാനം പേരാണ് വോട്ടുചെയ്യാനെത്തിയത്. കേരള ചരിത്രത്തിൽ ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്ത മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ഇത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം 1989 ൽ നടന്ന ഒമ്പതാമത് ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതൽ പേർ വോട്ടു ചെയ്തത് -79.30. അടിയന്തിരാവസ്ഥക്കു ശേഷം 1977 ൽ നടന്ന തിരഞ്ഞെടുപ്പിൽ 79.20 ശതമാനം പേരാണ് വോട്ടു ചെയ്തത്.

പത്തനംതിട്ടയിലാണ് പോളിങ് ശതമാനത്തിൽ ഏറ്റവും വർധനയുണ്ടായത്. 8.18 ശതമാനം അധികം പേരാണ് ഇത്തവണ അവിടെ വോട്ടു ചെയ്യാനെത്തിയത്. തൊട്ടുപിന്നിൽ കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാടാണ്- 7.03 ശതമാനം. ശശി തരൂരും കുമ്മനം രാജശേഖരനും സി ദിവാകരനും മത്സരിക്കുന്ന തിരുവനന്തപുരത്ത് 4.76 ശതമാനം പേർ അധികമായെത്തി. പി.ജയരാജനും കെ.മുരളീധനും തമ്മിൽ കടുത്ത മത്സരം കാഴ്ചവെച്ച വടകരയിലാണ് വോട്ടിങ് ശതമാന വർധനയിൽ ഏറ്റവും പിന്നാക്കം പോയത്. 2014 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 0.87 ശതമാനം പേർ മാത്രമേ ഇത്തവണ ഇവിടെ കൂടുതൽ വോട്ടു ചെയ്യാനെത്തിയുള്ളൂ. ആലപ്പുഴ, പൊന്നാന്നി, കോഴിക്കോട്, കണ്ണൂർ മണ്ഡലങ്ങളിൽ വർദ്ധനവ് രണ്ടു ശതമാനത്തിൽ താഴെ മാത്രമാണ്.

മണ്ഡലങ്ങളിലെ പോളിങ് ശതമാനം ചുവടെ:(ബ്രാക്കറ്റിൽ 2014ലെ വോട്ട്)

കാസർകോട്: 80.57%(78.49)
കണ്ണൂർ-83.05%(81.33)
വടകര: 82.48%(81.24)
വയനാട്: 80.31%(73.29)
കോഴിക്കോട്: 81.47%(79.81)
മലപ്പുറം: 75.43%(71.21)
പൊന്നാനി: 74.96%(73.84)
പാലക്കാട്: 77.67%(75.42)
ആലത്തൂർ: 80.33%(76.41)
തൃശൂർ: 77.86%(72.17)
ചാലക്കുടി: 80.44% (76.92)
എറണാകുളം: 77.54%(73.58)
ഇടുക്കി: 76.26%(70.76)
കോട്ടയം: 75.29%(71.7)
ആലപ്പുഴ: 80.09%(78.86)
മാവേലിക്കര: 74.09%(71.36)
പത്തനംതിട്ട: 74.19%(66.02)
കൊല്ലം: 74.36%(72.09)
ആറ്റിങ്ങൽ: 74.23%(68.71)
തിരുവനന്തപുരം:73.45%(68.69)

പാർലമെന്റിൽ തോറ്റാലും ജയിച്ചാലും പിണറായി സർക്കാരിനു നിയമസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഉള്ളിടത്തോളം ഭീഷണിയില്ല. എന്നാൽ, ഇക്കുറി ഏറെ ചർച്ച ചെയ്യപ്പെട്ടത് സംസ്ഥാന സർക്കാരിന്റെ മുഖമാണ്. പിന്നീടേ നരേന്ദ്ര മോദി വന്നുള്ളൂ. ഇ.എം.എസിന്റെ കാലംമുതൽ ഇടതുപക്ഷമാണ് തെരഞ്ഞെടുപ്പ് അജൻഡ നിശ്ചയിക്കുക. ചരിത്രത്തിൽ ആദ്യമായി ഇക്കുറി ഇടതുപക്ഷത്തിന്റെ പക്കൽനിന്നും അജൻഡ കൈമോശം വന്നു. ചർച്ച ചെയ്യാൻ അവർ ഒട്ടും ആഗ്രഹിക്കാത്ത ശബരിമലതന്നെയാണ് ഇക്കുറി കത്തിക്കാളിയത്.

പിന്നീട് കാസർഗോട്ടെ ഇരട്ടക്കൊലപാതക പശ്ചാത്തലത്തിൽ അക്രമരാഷ്ട്രീയവും. ഇത്ര അനുകൂലാവസരം ഉണ്ടായിട്ടും എത്ര സീറ്റ് നേടാൻ കഴിയുന്നൂ എന്നത് ബിജെപിക്ക് വിധി നിർണായകമാകും. പൊടുന്നനെയാണു ശബരിമല വീണുകിട്ടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP