Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വിശ്വാസത്തെ അംഗീകരിക്കുന്നതാണ് ഇടതു നിലപാട്; ആരെയും നിർബന്ധിച്ച് മല കയറ്റാൻ എൽഡിഎഫ് ഉണ്ടായിരുന്നില്ല; ആരു പറഞ്ഞാലും ശബരിമല കയറാൻ ഞാനില്ലെന്ന് വീണാ ജോർജ് എംഎൽഎ; വിശ്വാസികളോടൊപ്പം നിന്ന യുഡിഎഫ് സമീപനത്തെ ജനം അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ ആന്റോ ആന്റണി; വേട്ടയാടപ്പെട്ടവരുടെ പ്രതികരണം ഉറപ്പെന്ന് കെ സുരേന്ദ്രനും; പത്തനംതിട്ടയിൽ ആളിക്കത്തുന്നത് ശബരിമല തന്നെ; പിണറായിയുടെ 'നവോത്ഥാനം' ഇടത് സ്ഥാനാർത്ഥിയും തള്ളിപ്പറയുമ്പോൾ

വിശ്വാസത്തെ അംഗീകരിക്കുന്നതാണ് ഇടതു നിലപാട്; ആരെയും നിർബന്ധിച്ച് മല കയറ്റാൻ എൽഡിഎഫ് ഉണ്ടായിരുന്നില്ല; ആരു പറഞ്ഞാലും ശബരിമല കയറാൻ ഞാനില്ലെന്ന് വീണാ ജോർജ് എംഎൽഎ; വിശ്വാസികളോടൊപ്പം നിന്ന യുഡിഎഫ് സമീപനത്തെ ജനം അംഗീകരിക്കുമെന്ന പ്രതീക്ഷയിൽ ആന്റോ ആന്റണി; വേട്ടയാടപ്പെട്ടവരുടെ പ്രതികരണം ഉറപ്പെന്ന് കെ സുരേന്ദ്രനും; പത്തനംതിട്ടയിൽ ആളിക്കത്തുന്നത് ശബരിമല തന്നെ; പിണറായിയുടെ 'നവോത്ഥാനം' ഇടത് സ്ഥാനാർത്ഥിയും തള്ളിപ്പറയുമ്പോൾ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ശബരിമല വിഷയം ആളികത്തുകയാണ് പത്തനംതിട്ടയിൽ. പത്തനംതിട്ടയിലെ സ്ഥാനാർത്ഥികൾ മുഖാമുഖമെത്തിയപ്പോഴും നിറഞ്ഞത് ശബരിമല തന്നെ. പ്രസ്് ക്ലബ് സംഘടിപ്പിച്ച സംവാദത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി, എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജ് എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ എന്നിവർ വിഷയത്തിലെ തങ്ങളുടെ നിലപാട് തുറന്നു പറഞ്ഞു. മൂവരും പ്രതീക്ഷയിലാണ്.

പുനഃസംഘടനയോടെ കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള മണ്ഡലവും വിസ്തൃതിയിൽ മുന്നിൽ നിൽക്കുന്ന മണ്ഡലവും പത്തനംതിട്ടയിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുഫലം യുഡിഎഫിന് അനുകൂലമായിരുന്നു. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ മത്സരിച്ച യുഡിഎഫിലെ ആന്റോ ആന്റണി ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ലീഡ് നേടി. ബിജെപി നേടിയ വോട്ടുകളാണ് ഇത്തവണ ഇരുമുന്നണികളെയും ചിന്തിപ്പിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ബിജെപി അതിന്റെ ചരിത്രത്തിൽ പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളിൽ കരുത്തു പ്രകടമാക്കിയത്. സംസ്ഥാന നേതാവ് എം ടി. രമേശായിരുന്നു സ്ഥാനാർത്ഥി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ നില കൂടുതൽ മെച്ചപ്പെടുത്തി. അതുകൊണ്ട് തന്നെ പത്തനംതിട്ട വിഷയം ആളികത്തിക്കാൻ കെ സുരേന്ദ്രൻ പത്തനംതിട്ടയിലെത്തുമ്പോൾ പോരാട്ടം തീപാറും. ഈ ചൂട് മൂന്ന് സ്ഥാനാർത്ഥികൾ ഒരുമിച്ചെത്തിയ സംവാദത്തിലും നിറഞ്ഞു.

ശബരിമല തെരഞ്ഞെടുപ്പിൽ ഒരു വിഷയമേ അല്ല എന്നാണ് വീണാ ജോർജ് പറഞ്ഞത്. വൈകാരികമായി ഈ വിഷയത്തെ സമീപിക്കാൻ എൽഡിഎഫിനു താത്പര്യമില്ല. വനിതാ മതിൽ ഒരു സാംസ്‌കാരിക ഇടപെടലായിരുന്നു. ഇത്തരം ഇടപെടലുകൾ പൊതു സമൂഹത്തിൽ തുടർന്നു കൊണ്ടേയിരിക്കും. വിശ്വാസത്തെ അംഗീകരിച്ചു കൊണ്ടുള്ളതാണ് ഇടതുനിലപാട്. ആരെയും നിർബന്ധിച്ച് മലയിൽ കയറ്റാൻ എൽഡിഎഫുണ്ടായിരുന്നില്ല. ശബരിമലയ്ക്കു പോകാൻ എനിക്കും താത്പര്യമില്ല. വർഗീയതയ്ക്ക് അടിയറവു പറയാതെ മതേതര കാഴ്ചപ്പാട് ഉയർന്നുവരണമെന്നതാണ് എൽഡിഎഫ് നിലപാടെന്നും അവർ കൂട്ടിച്ചേർത്തു. നവോത്ഥാന കാലത്ത് ആചാരങ്ങളിൽ മാറ്റം വരുത്തണമെന്ന പിണറായി നിലപാടിനെയാണ് വീണാ ജോർജ് പരോക്ഷമായി തള്ളി പറയുന്നത്.

ശബരിമല വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നാണ് ആന്റോ ആന്റണി പറഞ്ഞത്. സുപ്രീംകോടതി വിധിയും അതു നടപ്പാക്കാൻ സംസ്ഥാനസർക്കാർ കാട്ടിയ സമീപനവും ചർച്ച ചെയ്യപ്പെടും. വിശ്വാസികളോടൊപ്പം നിന്ന യുഡിഎഫ് സമീപനത്തെ ജനം അംഗീകരിക്കും. ശബരിമലയിൽ എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും പ്രവേശനം നൽകണമെന്നു വാദിച്ചവരാണ് ബിജെപി നേതാക്കൾ. സുപ്രീംകോടതി വിധിയെ അവർ സ്വാഗതം ചെയ്തിരുന്നു. പിന്നീട് രാഷ്ട്രീയ നേട്ടത്തിനുവേണ്ടി തങ്ങളുടെ നിലപാടുകൾ തിരുത്തി. വിശ്വാസികളായ സ്ത്രീകളാരും തന്നെ ശബരിമലയിലേക്കു വന്നിട്ടില്ല. വിഷയം രാഷ്ട്രീയവത്കരിച്ചു നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് മണ്ഡലകാലത്തും അതിനു മുമ്പും നടന്നത് എന്നും ആന്റോ ചൂണ്ടിക്കാട്ടി.

ശബരിമല വിഷയത്തിൽ ബിജെപി ഒരു നിലപാടു മാറ്റവും നടത്തിയിട്ടില്ലെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. വിശ്വാസികളുടെ താത്പര്യങ്ങളെ സംരക്ഷിക്കുകയാണ് ബിജെപി ചെയ്തത്. ഇതിന്റെ പേരിൽ ആയിരകണക്കിനാളുകൾ വേട്ടയാടപ്പെട്ടു. അന്നൊന്നും നമ്മുടെ ജനപ്രതിനിധികൾ ഒപ്പമുണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിൽ ഇതിന്റെ പ്രതിഫലനം ഉണ്ടാകുമെന്ന് പറയാൻ പ്രധാന കാരണവുമിതാണ്. യുഡിഎഫ ്ഇക്കാര്യത്തിൽ കുറ്റകരമായ മൗനമാണ് അവലംബിച്ചത്. ശബരിമലയെ തകർക്കുകയെന്നതായിരുന്നു എൽഡിഎഫിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റ് മണ്ഡലത്തിലെ എൽഡിഎഫ്് സ്ഥാനാർത്ഥി വീണാ ജോർജിനെതിരേ വലിയൊരു പ്രചാരണം ശക്തമാണ് എംഎൽഎയായ വീണയെ ശബരിമല ഉൾപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിൽ പിണറായി സ്ഥാനാർത്ഥിയാക്കിയത് മറ്റു ചില ലക്ഷ്യങ്ങളോടെയാണെന്നാണ് ആ പ്രചാരണം. വീണ ജയിച്ച് എംപിയായാൽ ആ പേര് പറഞ്ഞ് ശബരിമലയിൽ പ്രവേശിക്കാമെന്നും ഇതോടെ യുവതി പ്രവേശനം സർക്കാർ തലത്തിൽ യാഥാർഥ്യമാകുമെന്നുമാണ് പ്രചാരണം. ഈ ഒരു പ്രചാരണത്തിന്റെ നിഴലിൽ നിന്നാണ് പ്രസ്് ക്ലബ് സംവാദം സംഘടിപ്പിച്ചത്.

ശബരിമല യുവതി പ്രവേശ വിഷയത്തിലുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ദേശീയ ശ്രദ്ധ ആകർഷിക്കുന്ന ലോക്‌സഭ മണ്ഡലങ്ങളിൽ ഒന്നാണ് പത്തനംതിട്ട. രജ്യമൊട്ടാകെ ശബരിമല സ്ത്രീ പ്രവേശനത്തെക്കുറിച്ച് സംസാരിക്കുമ്പോൾ പത്തനതിട്ടയിലെ ഫലം നിർണ്ണായകമാണ്. ശബരിമല യുവതി പ്രവേശന വിഷയം കേരളത്തിലെ പ്രധാന തെരഞ്ഞെടുപ്പ് ചർച്ചാ വിഷയങ്ങളിൽ ഒന്നാകുമ്പോൾ പത്തനംതിട്ടയിൽ ഇക്കുറി നടക്കുക വീറുറ്റ പോരാട്ടമായിരിക്കും. ദേശീയ തലത്തിൽ പത്തനംതിട്ട കൂടുതൽ ശ്രദ്ധയാകർഷിച്ചത് തെരഞ്ഞെടുപ്പിലും അത് പ്രകടമാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.

തിരുവല്ല, ആറന്മുള, കോന്നി, റാന്നി, അടൂർ, പൂഞ്ഞാർ കാഞ്ഞിരപ്പള്ളി നിയമസഭ മണ്ഡലങ്ങൾ ചേർന്ന പത്തനംതിട്ടയിൽ 4 നിയമസഭ സീറ്റുകൾ കൈവശമുള്ള ഇടതുമുന്നണിയാണ് മുന്നിലെങ്കിലും ലോക്‌സഭ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ഥിതി വ്യത്യസ്തമാണ്. 2009 ൽ മണ്ഡലം രൂപീകൃതമായതിന് ശേഷം നടന്ന രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്റെ ആന്റോ ആന്റണി വിജയിച്ചു. ഇടുക്കി, മാവേലിക്കര മണ്ഡലങ്ങളുടെ ഭാഗമായിരുന്ന കാലത്തും വലതുപക്ഷ രാഷ്ട്രീയം തന്നെയാണ് മണ്ഡലത്തിൽ സ്വാധീനം ചെലുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP