Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നാരായണ ഗുരുവിനെ ആർഎസ്എസിന്റെ ശൂലത്തിൽ കയറ്റാൻ കോടിയേരി അനുവദിക്കില്ല; വെള്ളാപ്പള്ളി - തൊഗാഡിയ കൂട്ടുകെട്ടിനെതിരെ പ്രതിഷേധമുയരും; എസ്എൻഡിപിയെ കൂടെകൂട്ടി വളരാനുള്ള പരിവാർ തന്ത്രത്തിൽ സിപിഎമ്മിന് കടുത്ത ആശങ്ക

നാരായണ ഗുരുവിനെ ആർഎസ്എസിന്റെ ശൂലത്തിൽ കയറ്റാൻ കോടിയേരി അനുവദിക്കില്ല; വെള്ളാപ്പള്ളി - തൊഗാഡിയ കൂട്ടുകെട്ടിനെതിരെ പ്രതിഷേധമുയരും; എസ്എൻഡിപിയെ കൂടെകൂട്ടി വളരാനുള്ള പരിവാർ തന്ത്രത്തിൽ സിപിഎമ്മിന് കടുത്ത ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ : പ്രവീൺ തൊഗാഡിയയുടെ കേരളത്തിലേക്കുള്ള കടന്നുകയറ്റത്തിൽ പ്രതിഷേധം ശക്തമാകുന്നു. പ്രധാന രാഷ്ട്രീയ പാർട്ടകൾ എല്ലാംതന്നെ തൊഗാഡിയയുടെ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തി കഴിഞ്ഞു.തൊഗാഡിയയ്ക്ക് ഒത്താശചെയ്യുന്ന വെള്ളാപള്ളിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറിതന്നെ മണിക്കൂറുകൾക്ക് മുമ്പ് രംഗത്തെത്തി. അതേസമയം കേരളത്തിൽ വേരുറപ്പിക്കാനായി വി എച്ച പി നേതാവ് ഒരുമാസത്തിനിടയിൽ സംസ്ഥാനത്തെത്തിയത് അഞ്ചുതവണ. മൂന്നുതവണയും വെള്ളാപള്ളിയെ ലക്ഷ്യം വച്ചായിരുന്നു.

ലക്ഷ്യമാകട്ടെ ഈഴവ-ദളിത് വിഭാഗങ്ങളുടെ കൂട്ടായ്മയെ ബിജെപി പാളയത്തിൽ കെട്ടലും. ദളിതരോ, ഈഴവരോ അറിയാതെ സ്ഥാപിത താല്പര്യങ്ങൾക്കായി നേതാക്കൾ നടത്തുന്ന നീക്കങ്ങളാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. മതനിരപേക്ഷ അജണ്ടയുമായി മുന്നേറിയ ശ്രീനാരായണ ഗുരദേവന്റെ ദർശനങ്ങളെ ശൂലത്തിൽ തറക്കാനുള്ള വെള്ളാപള്ളിയുടെ നീക്കം കേരളത്തെ മതവിദ്വേഷത്തിന്റെ നാടാക്കി മാറ്റുമോയെന്നാണ് രാഷ്ട്രീയ പാർട്ടികൾ ഭയക്കുന്നത്. എസ് എൻ ഡി പിയുടെ പേരിൽതന്നെ തൊഗാഡിയ കേരളത്തിൽ മൂന്നു തവണ എത്തി. രണ്ടുതവണയും വെള്ളാപള്ളിയെ നേരിട്ട് കാണാനും സമ്മേളനത്തിൽ പങ്കെടുക്കാനുമായിരുന്നു.

കേരളത്തിൽ സിപിഎമ്മിന്റെ പ്രധാന വോട്ട് ബാങ്ക് ഈഴവരാണ്. ഈ വോട്ട് ബാങ്കിനെ ലക്ഷ്യമിട്ടുള്ള സംഘപരിവാർ നീക്കമാണ് എസ്എൻഡിപി-തൊഗാഡിയ ബന്ധമെന്ന് സിപിഐ(എം) വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഇടതു പക്ഷ മുന്നണിക്ക് ആശങ്കയുണ്ടാകുന്ന തരത്തിൽ ബന്ധം വളരുമോ എന്ന ഭയം സിപിഎമ്മിനുണ്ട്. വിഎച്ച്പിയുടെ കോളേജുകളുടെ നടത്തിപ്പ് ചുമതല വെള്ളാപ്പള്ളിയെ ഏൽപ്പിച്ചത് ഈ കുട്ടുകെട്ടിന്റെ തുടക്കമാണെന്ന വിലയിരുത്തലുണ്ട്. അതുകൊണ്ട് തന്നെ വരും ദിവസങ്ങളിൽ ഈ കൂട്ടുകെട്ടിനെതിരെ സിപിഐ(എം) പ്രത്യക്ഷ പ്രതിഷേധങ്ങൾ തുടങ്ങും. ഇതിന്റെ തുടക്കമെന്നോണമാണ് വെള്ളാപ്പള്ളിയേയും തൊഗാഡിയയേയും വിമർശിച്ച് സിപിഐ(എം) രംഗത്ത് വന്നത്.

എസ്.എൻ.ഡി.പിയെ ഭാവിയിൽ ആർഎസ്എസ് വിഴുങ്ങുമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ പറഞ്ഞു കഴിഞ്ഞു. ശ്രീനാരായണഗുരുവിനെ ആർഎസ്എസ്സിന്റെ ശൂലത്തിൽ കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എസ്.എൻ.ഡി.പി യോഗത്തിന്റെ ചടങ്ങിൽ ആരൊക്കെ പങ്കെടുക്കണമെന്ന് തീരുമാനിക്കേണ്ടത് അവർതന്നെയാണ്. എന്നാൽ, ശ്രീനാരായണ ഗുരുവിനെപ്പോലെയുള്ള സാമൂഹ്യ പരിഷ്‌കർത്താവിനെ ശൂലത്തിൽ കയറ്റാൻ ശ്രമിക്കുന്നത് ശരിയല്ല. ജാതിരഹിതവും മതരഹിതവുമായ സമൂഹത്തിനുവേണ്ടി പ്രവർത്തിച്ച മഹാനാണ് ഗുരുവെന്നും കോടിയേരി പറഞ്ഞു.

അരുവിക്കര തെരഞ്ഞെടുപ്പിലും ഈഴവരുടെ നിലപാട് സിപിഎമ്മിന് തിരിച്ചടിയാണ്. ഈ മണ്ഡലത്തിലെ സിപിഐ(എം) വോട്ടുകളിൽ ബഹുഭൂരിഭാഗവും സിപിഎമ്മിന്റേതാണ്. എന്നാൽ രാജഗോപാലിന് അനുകൂലമായി വെള്ളാപ്പള്ളി സ്ഥിരമായി നിലപാട് എടുക്കുന്നത് സിപിഎമ്മിന് തിരിച്ചടിയാണ്. രണ്ട് ശക്തരും ഒരു മിടുക്കനും തമ്മിലെ മത്സരമാണ് ഉപതെരഞ്ഞെടുപ്പെന്ന് വെള്ളപ്പാള്ളി പറയുമ്പോൾ അതിന്റെ അർത്ഥി ബിജെപിക്ക് വോട്ട് ചെയ്യണമെന്നതാണെന്ന് വിലയിരുത്തപ്പെട്ടു. ഈ സാഹചര്യത്തിൽ ഈ കൂട്ടുകെട്ടിലെ രാഷ്ട്രീയ പൊള്ളത്തരം തുറന്നുകാട്ടാൻ സിപിഐ(എം) സജീവമായി രംഗത്ത് വരും.

ഗുരുസ്വാമികൾ ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തെ അമ്പലത്തിൽ കയറ്റാതിരുന്നവരാണ് ഇപ്പോൾ ഗുരുവിന്റെ ശിഷ്യന്മാരെ പാട്ടിലാക്കാൻ ശ്രമിക്കുന്നത്. ഗുരുദേവന്റെ ജീവിതദശയിൽ ആർഎസ്എസ് ഇല്ലായിരുന്നു. പക്ഷെ സ്വാമികളെ ആട്ടിയോടിച്ചത് അന്നത്തെ മതമൗലിക വാദികളായിരുന്നു. ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ഇറങ്ങിതിരിച്ചർ അന്ന് സ്വാമിയെയും വിട്ടിരുന്നില്ല. ഇപ്പോൾ വെള്ളാപള്ളിയുമായി ചേർന്ന് വി എച്ച് പിയും ആർഎസ്എസ്സും നടത്തുന്ന നീക്കങ്ങൾ ഈഴവർ അറിഞ്ഞുക്കൊണ്ടുള്ളതല്ല. ഇത് കേരളം പോലൊരു സംസ്ഥാനത്തുമാത്രമെ നടക്കുകയുള്ളു. സംസ്ഥാനത്തിന് പുറത്ത് ഏതെങ്കിലും ആർഎസ്എസ് കാര്യാലയത്തിൽ കയറാൻ ഒരൊറ്റ ഈഴവനെയും അനുവദിക്കുകയില്ല-ഇത്തരം വാദങ്ങളൊക്കെ സിപിഐ(എം) ചർച്ചകളിൽ സജീവമാക്കും.

സവർണ്ണ ഫാസിസത്തിന്റെ വക്താക്കൾ കേരളത്തിൽ നിലയുറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായിട്ടാണ് പുത്തൻ കൂട്ടുകെട്ടുകൾ സ്ഥാപിക്കുന്നത്. ഇതു തിരിച്ചറിയേണ്ടത് ഈഴവരാണ്. അതേസമയം കോളേജുകളുടെ നടത്തിപ്പ് ചുമത ഓഫർ ലഭിച്ചതോടെ വെള്ളാപള്ളി തൊഗാഡിയയെ ഒഴിച്ചുള്ള ഒരു പണിക്കും നിൽക്കുന്നില്ലെന്നാണ് അറിയുന്നത്. ഇന്നലെ ചേർത്തലയിൽ നടന്ന പച്ചക്കറി സെമിനാറിൽ പ്രസംഗിക്കാനെത്തിയത് സാക്ഷാൽ തൊഗാഡിയ തന്നെയായിരുന്നു. ഇത്രയേറെ നിയന്ത്രണങ്ങളുള്ള തൊഗാഡിയ സാധാരണ സെമിനാറിൽ പങ്കെടുക്കാൻ ഇടയാക്കിയ സാഹചര്യവും ദുരൂഹമായി തുടരുകയാണ്.

സംഘ് പരിവാർ നേതാവിന് ആദ്യമായാണ്എസ്.എൻ.ഡി.പി യോഗം വേദിയൊരുക്കുന്നത്. ഈ യോജിപ്പിന്റെ ഭാഗമായി മെഡിക്കൽ കോളേജ് തുടങ്ങുക ഇടുക്കിയിലാണ്. ഇത് മുന്നിൽ കണ്ടാണ് ഇടുക്കി ബിഷപ്പ് എസ്.എൻ.ഡി.പിക്കെതിരിൽ പ്രസ്താവനയിറക്കിയത് എന്നും പറയപ്പെടുന്നു. ഈ പ്രശ്‌നം പരിഹരിച്ച പിറ്റേ ദിവസം തന്നെ തൊഗാഡിയയെ വേദിയിലിരുത്തി വെള്ളാപ്പള്ളി നടേശൻ ബിഷപ്പുമാർക്കെതിരെ രൂക്ഷമായ പരാമർശമാണ് നടത്തിയത്. വിഎച്ച്പി നേതൃത്വം നൽകുന്ന ഹിന്ദു ഹെൽപ് ലൈനുമായി എസ്.എൻ.ഡി.പി സഹകരിക്കാനും ധാരണയായിട്ടുണ്ട്. സംഘ്പരിവാറുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ വെള്ളാപ്പള്ളി നടേശന്റെ മകനും യോഗം വൈസ് പ്രസിഡന്റുമായ തുഷാർ വെള്ളാപ്പള്ളിയാണ് മുന്നിലുള്ളത്.

നേരത്തെ ഇടുക്കി ബിഷപ്പ് ആനികുഴിക്കാട്ടിലിന്റെ പ്രസ്താവനയോട് തൊഗാഡിയ പ്രതികരിച്ചതും അതിന്റെ അന്തരഫലവും രാഷ്ട്രീയ പാർട്ടികൾ ചർച്ചചെയ്തിരുന്നു. എസ്.എൻ.ഡി.പി യോഗത്തിനെതിരെ ആരെങ്കിലും സംസാരിച്ചാൽ 100 കോടി ഹിന്ദുക്കൾ അവർക്കെതിരെ ശബ്ദിക്കാൻ ആഹ്വാനം ചെയ്യുമെന്ന് ചേർത്തലയിൽ നടന്ന ചടങ്ങിൽ പ്രവീൺ തൊഗാഡിയ പറഞ്ഞിരുന്നു. ഏതായാലും ദളിത് - ഈഴവ വിഭാഗത്തെ വിഴുങ്ങാനുള്ള വി എച്ച് പി - ആർഎസ്എസ് തന്ത്രം പച്ചപിടിക്കുമോയെന്ന് നിരീക്ഷിക്കുകയാണ് രാഷ്ട്രീയ കേരളം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP