Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നമ്മുടെ സ്ഥാനാർത്ഥി സുരേന്ദ്രനാണെന്നും മറ്റൊരു സമുദായത്തെ താങ്ങേണ്ട ഗതികേടില്ലെന്നും നേതാവിന്റെ മുഖത്ത് നോക്കി ഒറ്റക്കെട്ടായി പറഞ്ഞ് സമുദായാംഗങ്ങൾ; ശബരിമലയിൽ താൻ ഭക്തർക്കൊപ്പമാണെന്നും ഈഴവ സമുദായാംഗങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യരുതെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും നിലപാട് മയപ്പെടുത്തി ജനറൽ സെക്രട്ടറിയും; ഭാര്യയും മകനും വയനാട്ടിൽ മോദി ഭരണത്തിനായി വോട്ട് ചോദിക്കുമ്പോൾ തീർത്തും ഒറ്റപ്പെട്ട് വെള്ളാപ്പള്ളി; എസ് എൻ ഡി പിയിൽ സിപിഎമ്മിനും വിശ്വാസം നഷ്ടമാകുന്നു

നമ്മുടെ സ്ഥാനാർത്ഥി സുരേന്ദ്രനാണെന്നും മറ്റൊരു സമുദായത്തെ താങ്ങേണ്ട ഗതികേടില്ലെന്നും നേതാവിന്റെ മുഖത്ത് നോക്കി ഒറ്റക്കെട്ടായി പറഞ്ഞ് സമുദായാംഗങ്ങൾ; ശബരിമലയിൽ താൻ ഭക്തർക്കൊപ്പമാണെന്നും ഈഴവ സമുദായാംഗങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യരുതെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും നിലപാട് മയപ്പെടുത്തി ജനറൽ സെക്രട്ടറിയും; ഭാര്യയും മകനും വയനാട്ടിൽ മോദി ഭരണത്തിനായി വോട്ട് ചോദിക്കുമ്പോൾ തീർത്തും ഒറ്റപ്പെട്ട് വെള്ളാപ്പള്ളി; എസ് എൻ ഡി പിയിൽ സിപിഎമ്മിനും വിശ്വാസം നഷ്ടമാകുന്നു

മറുനാടൻ മലയാളി ബ്യൂറോ

തിരുവല്ല: ശബരിമല വിഷയത്തിൽ തെറ്റിപിരിഞ്ഞ ഈഴവ വോട്ടുകളെ ഇടതുപക്ഷത്തോട് അടുപ്പിക്കാനുള്ള കരുത്ത് എസ് എൻ ഡി പി ജറൽ സെ്ക്രട്ടറി വെള്ളാപ്പള്ളി നടേശിനില്ലെന്ന് തിരിച്ചറിഞ്ഞ് സിപിഎം,. പ്രചരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ചിത്രം വ്യക്തമാകുന്നത്. ശബരിമലയിൽ വെള്ളാപ്പള്ളിക്ക് ഉറച്ച നിലപാട് എടുക്കാനായില്ല. ഇതിനൊപ്പം മകൻ തുഷാർ വയനാട്ടിൽ എൻ ഡി എ സ്ഥാനാർത്ഥിയായി. ഭാര്യയും മകനു വേണ്ടി വോട്ട് പിടിക്കുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം കാര്യങ്ങൾ മനസ്സിലാക്കുന്നത്. എസ്എൻഡിപി താലൂക്ക് യൂണിയന്റെ നേതൃത്വത്തിലുള്ള മനയ്ക്കച്ചിറ കൺവൻഷൻ ഉദ്ഘാടനം ചടങ്ങിലെ സംഭവങ്ങളും സിപിഎമ്മിനെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്.

ഈഴവ വോട്ടുകളെ സിപിഎമ്മിലേക്ക് അടുപ്പിക്കാനായിരുന്നു വെള്ളാപ്പള്ളിയെ പിണറായി വിജയൻ ചേർത്ത് നിർത്തിയത്. എന്നാൽ വിഷയത്തിൽ പിണറായിക്ക് ഒപ്പം നിന്ന് ഉറച്ച നിലപാട് എടുക്കാൻ വെള്ളാപ്പള്ളിക്ക് ആയില്ല. നവോത്ഥാന മതിലിൽ പങ്കെടുത്തുവെങ്കിലും ശബരിമലയിൽ സർക്കാരിന്റെ നിലപാടിനൊപ്പമായിരുന്നില്ല പിണറായി. ഈഴവരുടെ എതിർപ്പ് മനസ്സിലാക്കിയായിരുന്നു ഇത്. മനയ്ക്കച്ചിറ കൺവൻഷനിലും ഇത് വ്യക്തമായിരുന്നു. താൻ ഭക്തർക്കൊപ്പമാണെന്നും ഈഴവ സമുദായാംഗങ്ങൾ തെരുവിലിറങ്ങി സമരം ചെയ്യരുതെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നും വെള്ളാപ്പള്ളി നടേശൻ ഈ യോഗത്തിൽ പറഞ്ഞു. തെരുവിലിറങ്ങി സമരം ചെയ്താൽ കേസും ജയിൽവാസവും ഉണ്ടാകും. പ്രേരിപ്പിച്ചവർ പിന്നെ തിരിഞ്ഞുനോക്കില്ല.

വേദിയിലെത്തി മടങ്ങിയ എൻഡിഎ സ്ഥാനാർത്ഥി കെ.സുരേന്ദ്രനെ പരാമർശിച്ച് ''അദ്ദേഹത്തിന്റെ പേരിൽ ഈ സംഭവത്തിൽ എത്ര കേസുകളുണ്ടായെന്ന് അറിയാമല്ലോ'' എന്നും അദ്ദേഹം ചോദിച്ചു. മറ്റുള്ളവർക്കുവേണ്ടി രക്തസാക്ഷികളാകാൻ സമുദായംഗങ്ങൾ നിന്നുകൊടുക്കരുത്. ഭക്തർക്ക് എതിരല്ല, സർക്കാരിന്റെ പിന്തുണക്കാരനുമല്ല. തിരഞ്ഞെടുപ്പു കഴിഞ്ഞാൽ പിന്നെ ശബരിമല വിഷയം ഒന്നും കാണില്ല. ശബരിമലയിലും ദേവസ്വം ബോർഡിലും സവർണ മേധാവിത്തമാണ്. 3.6% മാത്രമാണ് ജീവനക്കാരിൽ ഈഴവ പ്രതിനിധ്യം. ഇതിനെതിരെ എത്ര വർഷമായി സമരം ചെയ്യുന്നു. ഒരു പ്രയോജനവും ഉണ്ടാകുന്നില്ല- എന്നും വെള്ളാപ്പള്ളി പറഞ്ഞു. ഫലത്തിൽ ഇത് സർക്കാരിനെതിരായ വിമർശനമാണ്. നിലവിൽ കേരളം ഭരിക്കുന്നത് പിണറായി സർക്കാരാണ്. അതുകൊണ്ട് തന്നെ വെള്ളാപ്പള്ളിയുടേത് സിപിഎം സർക്കാരിനെതിരായ വിമർശനമായി ഇടതുപക്ഷം വിലയിരുത്തുന്നത്.

മനയ്ക്കച്ചിറ കൺവൻഷൻ നഗറിൽ എൽഡിഎഫ് സ്ഥാനാർത്ഥി വീണാ ജോർജിനോടു കൂടുതൽ അനുഭാവം കാണിച്ചുവെന്നാരോപിച്ച് നേതൃത്വത്തിനെതിരെ പ്രതിഷേധം ഉയർന്നതും സിപിഎമ്മിനെ വെട്ടിലാക്കുന്നു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞശേഷം ഉന്നത വിജയം നേടിയവരെ ആദരിക്കുന്ന ചടങ്ങ് നടന്നപ്പോഴാണ് വീണാ ജോർജ് എത്തിയത്. സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയ അനന്ദു സുരേഷ് ഗോവിന്ദിനെ ആദരിക്കാൻ വീണയെ ക്ഷണിച്ചപ്പോഴാണ് സദസ്സിൽ നിന്നു ശരണം വിളിയും പ്രതിഷേധവും ഉണ്ടായത്. കവിയൂർ പഞ്ചായത്തംഗം അഖിൽ മോഹന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സാധാരണ വെള്ളാപ്പള്ളിക്കെതിരെ പരസ്യമായി സമുദായ അംഗങ്ങൾ പ്രതികരിക്കാറില്ല. ഇതും തെറ്റുകയാണ്. ഇതോടെ എസ് എൻ ഡി പിയിൽ വെള്ളാപ്പള്ളിക്ക് സ്വാധീനം കുറയന്നുവെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ഏതായാലും വോട്ട് ഇടതുപക്ഷത്ത് എത്തിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്കില്ലെന്ന് തിരിച്ചറിയുകയാണ് സിപിഎം.

ഇന്നലെ രാവിലെയാണ് കവിയൂർ മനയ്ക്കച്ചിറയ്ക്ക് സമീപം ശ്രീനാരായണ കൺവൻഷൻ തുടങ്ങിയത്. 12 മണിക്കാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. എന്നാൽ, ഉദ്ഘാടകനായ വെള്ളാപ്പള്ളി എത്താൻ വൈകി. 11.30 ന് തന്നെ സ്ഥലത്തെത്തിയ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ വേദിയിൽ കടന്നിരിക്കുകയും പ്രവർത്തകരോട് വോട്ട് തേടുകയും ചെയ്തു. വെള്ളാപ്പള്ളി 12.30 ആയപ്പോൾ എത്തി. കൺവൻഷൻ നഗറിലേക്കുള്ള പാലത്തിന് സമീപം നിന്ന് വെള്ളാപ്പള്ളിക്ക് സ്വീകരണം ഏർപ്പെടുത്തിയിരുന്നു. ജനറൽ സെക്രട്ടറിയെ സ്വീകരിക്കാൻ സുരേന്ദ്രനും ഉണ്ടായിരുന്നു. തുടർന്ന് ഇരുവരും ഒന്നിച്ചാണ് വേദിയിലേക്ക് വന്നത്. അൽപ സമയം ചെലവഴിച്ച ശേഷം സുരേന്ദ്രൻ മടങ്ങി. ഇതിന് ശേഷമായിരുന്നു ഇടതു സ്ഥാനാർത്ഥി വീണാ ജോർജിന്റെ വരവ്.

വീണ വന്നയുടൻ വെള്ളാപ്പള്ളി വലിയ വരവേൽപ്പാണ് നൽകിയത്. സിവിൽ സർവീസ റാങ്ക് ഹോൾഡറെ അനുമോദിക്കാനുള്ള അവസരം വെള്ളാപ്പള്ളി വീണയ്ക്ക് നൽകുകയും ചെയ്തു. ഇതോടെ സദസിൽ നിന്ന് ശരണം വിളി ഉയർന്നു. വെള്ളാപ്പള്ളിക്ക് എതിരേ മുദ്രാവാക;്യവും മുഴങ്ങി. പ്രതിഷേധം സദസിലുണ്ടായിരുന്ന സ്ത്രീകൾ ഏറ്റെടുത്തു. ഈഴവനായ സുരേന്ദ്രനില്ലാത്ത എന്തു മഹത്വമാണ് വീണയ്ക്കുള്ളത് എന്നായിരുന്നു ചോദ്യം. വെള്ളാപ്പള്ളി വിളറി. ഇതിനിടെ വേദി വിട്ട വീണയ്ക്ക് പിന്നാലെ സദസിലുള്ളവർ ശരണം വിളിയുമായി കൂടി. വെള്ളാപ്പള്ളിക്കെതിരേ കനത്ത പ്രതിഷേധമാണ് അലയടിച്ച്. നമ്മുടെ സ്ഥാനാർത്ഥി സുരേന്ദ്രനാണെന്നും മറ്റൊരു സമുദായത്തെ താങ്ങേണ്ട ഗതികേടില്ലെന്നും പ്രവർത്തകർ ഒറ്റക്കെട്ടായി പറഞ്ഞതോടെ സംഘാടകരും വലഞ്ഞു.

വെള്ളാപ്പള്ളിക്കും ഇത് അംഗീകരിക്കേണ്ടി വന്നു. ഈ സംഭവത്തോടെ എസ് എൻ ഡി പിയിൽ പ്രതീക്ഷ വേണ്ടെന്ന തിരിച്ചറിവിൽ സിപിഎം എത്തുകയാണ്. പത്തനംതിട്ടയിൽ ഈഴവ വോട്ടുകൾ സിപിഎമ്മിൽ എത്തിക്കാനുള്ള കരുത്ത് വെള്ളാപ്പള്ളിക്കില്ലെന്ന യാഥാർത്ഥ്യവും തിരിച്ചറിയുന്നു. യഥാർത്ഥത്തിൽ ഈഴവ വോട്ടുകൾ വീണയ്ക്ക് ഉറപ്പിക്കാനായിരുന്നു കൺവൻഷനിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ അതും സുരേന്ദ്രന് അനുകൂലമാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP