Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അപ്പപ്പോൾ കാണുന്നവരെ അപ്പനെന്ന് വിളിക്കുന്ന വെള്ളാപ്പള്ളി നടേശൻ; ബിജെപി പിന്തുണയിൽ ആരൊക്കെ മത്സരിച്ചാലും തോൽക്കുമെന്ന് കട്ടായം പറഞ്ഞ വെള്ളാപ്പള്ളി മകന്റെ തലയിൽ കൈവച്ച് വിജയം ആശംസിച്ചു; എസ് എൻ ഡി പി ഭാരവാഹിത്തം രാജിവയ്ക്കാതെ മത്സരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി മകന്റെ കാര്യത്തിൽ ന്യായം മറന്നു; പറഞ്ഞവാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത നേതാവ് വേറെയുണ്ടോ?

അപ്പപ്പോൾ കാണുന്നവരെ അപ്പനെന്ന് വിളിക്കുന്ന വെള്ളാപ്പള്ളി നടേശൻ; ബിജെപി പിന്തുണയിൽ ആരൊക്കെ മത്സരിച്ചാലും തോൽക്കുമെന്ന് കട്ടായം പറഞ്ഞ വെള്ളാപ്പള്ളി മകന്റെ തലയിൽ കൈവച്ച് വിജയം ആശംസിച്ചു; എസ് എൻ ഡി പി ഭാരവാഹിത്തം രാജിവയ്ക്കാതെ മത്സരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളി മകന്റെ കാര്യത്തിൽ ന്യായം മറന്നു; പറഞ്ഞവാക്കും പ്രവർത്തിയും തമ്മിൽ യാതൊരു ബന്ധവുമില്ലാത്ത നേതാവ് വേറെയുണ്ടോ?

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മകന്റെ സ്ഥാനാർത്ഥിത്വത്തിൽ അവസാനം വരെ എതിർപ്പ് പ്രകടിപ്പിച്ചിരുന്ന അച്ഛൻ ഒടുവിൽ നിറഞ്ഞ് അനുഗ്രഹിച്ചു. എൻഡിഎയുടെ തൃശ്ശൂരിലെ ബിഡിജെഎസ് സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി, വെള്ളാപ്പള്ളി നടേശന്റെ കൊല്ലത്തെ വസതിയിലെത്തിയാണ് അച്ഛന്റെയും അമ്മയുടെയും അനുഗ്രഹം വാങ്ങിയത്. പരിഭവം മറന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മകന്റെ നെറുകയിൽ കൈവെച്ച് അനുഗ്രഹിച്ചു, മഞ്ഞുരുകി, ചിരിപടർന്നു. ആഴ്ചകൾ നീണ്ട അച്ഛൻ-മകൻ 'ശീതയുദ്ധ'ത്തിന് അന്ത്യം. ഇതോടെ വെള്ളാപ്പള്ളിയുടെ മാറുന്ന നിലപാടും ചർച്ചായവുകാണ്. പറഞ്ഞ വാക്കിനും പ്രവർത്തിക്കും തമ്മിൽ ബന്ധമില്ലാത്ത നേതാവാണ് വെള്ളാപ്പള്ളിയെന്ന് സിപിഎം വീണ്ടും പറയുകയാണ്. തുഷാറിനെ പരസ്യമായി തന്നെ അനുഗ്രഹിച്ചതാണ് സിപിഎമ്മിനെ ചൊടിപ്പിച്ചത്.

എസ്എൻഡിപിയുടെ എല്ലാ പിന്തുണയും തനിക്കുണ്ടെന്ന് ബിഡിജെഎസ് അധ്യക്ഷൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചശേഷം മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. മത്സരിച്ചാൽ ഭാരവാഹിത്വം രാജി വെയ്ക്കണോ എന്ന് എസ്എൻഡിപി ജനറൽ സെക്രടട്റി തന്നെ പറയട്ടെ എന്ന് പ്രതികരിച്ചു. ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരുടെ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്കും ഇത് തന്നെയായിരുന്നു തുഷാറിന്റെ മറുപടി. ബിഡിജെഎസിൽ നിന്നും എൻഡിഎയിൽ നിന്നും സമ്മർദ്ദമുണ്ടായതുകൊണ്ടാണ് മത്സരിക്കുന്നതെന്ന് തുഷാർ പറഞ്ഞു. തൃശ്ശൂരിൽ നിന്ന് തന്നെ മത്സരിച്ച് വിജയിക്കുമെന്നും തുഷാർ കുട്ടിച്ചേർത്തു. വെള്ളാപ്പള്ളിയെ കാണനെത്തിയ ശേഷം ശിവഗിരി മഠവും സന്ദർശിച്ചു. അതേസമയം തുഷാർ മത്സരിക്കരുതെന്ന് പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് വെള്ളാപ്പള്ളി നടേശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭാരവാഹിത്വം രാജിവയ്ക്കണമെന്ന മുൻ ആവശ്യത്തിലും നിലപാടില്ല. ഇതോടെ വെള്ളാപ്പള്ളിയുടെ ഇരട്ട നിലപാടുകൾ ചർച്ചയാക്കുയാണ് സോഷ്യൽ മീഡിയ.

എല്ലാ ബിജെപിക്കാരും തോൽക്കുമെന്നും കേരളത്തിൽ ഇടത് തരംഗം ആഞ്ഞടിക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ ദിവസങ്ങൾക്ക് മുമ്പുള്ള നിലപാട്. ഇതാണ് നിലപാട് എന്നിരിക്കെ മകനെ തലയിൽ കൈവച്ച് എങ്ങനെ വിജയാശം നേരുമെന്നതാണ് ഉയരുന്ന ചോദ്യം. മകന്റെ പ്രചരണത്തിന് ഭാര്യ പോകുമെന്നും വെള്ളാപ്പള്ളി പറയുന്നു. ഇതോടെ എസ് എൻ ഡി പിയുടെ ഔദ്യോഗിക സ്ഥാനാർത്ഥിയായി തുഷാർ മാറും. പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ വോട്ട് ചോദിക്കാൻ വെള്ളാപ്പള്ളി എത്തുകയും ചെയ്യും. നേരത്തെ ആലപ്പുഴയിൽ യുഡിഎഫ് ജയിച്ചാൽ തലമൊട്ടയടിച്ച് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിന്നീട് അതൊരു തമാശയായിരുന്നുവെന്ന് മാറ്റി പറയുകയും ചെയ്തു. മകൻ സ്ഥാനാർത്ഥിയാകുമ്പോൾ അച്ഛന്റെ ബിജെപി വിരോധവും കുറയുമെന്ന് തന്നെയാണ് വിലയിരുത്തൽ.

കാൽ തൊട്ടു വന്ദിച്ച തുഷാറിനോട് ' ആയുഷ്മാൻ ഭവഃ' എന്നു പറഞ്ഞു തലയിൽ കൈവച്ച് വെള്ളാപ്പള്ളി അനുഗ്രഹിച്ചു. ക്ഷേത്രത്തിലെ പ്രസാദം പ്രീതി നടേശൻ മകന്റെ നെറ്റിയിൽ ചാർത്തി. ബിഡിജെഎസ് പ്രവർത്തകയാണെന്നും തുഷാറിനു വേണ്ടി തൃശൂരിൽ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രീതി പറഞ്ഞു. 2 വർഷം മുൻപാണ് ബിഡിജെഎസിൽ അംഗത്വമെടുത്തത്. നരേന്ദ്ര മോദിയുടെ കരങ്ങൾക്ക് ശക്തി പകരണം. അതിനു തുഷാർ ജയിക്കണമെന്നും അവർ പറഞ്ഞു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ കൊല്ലത്തെ ക്യാംപ് ഓഫിസിലെത്തിയാണു തുഷാർ മാതാപിതാക്കളുടെ അനുഗ്രഹം തേടിയത്.

തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന അഭിപ്രായം വ്യക്തിപരമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.യോഗം ഭാരവാഹികൾ മുൻപ് മത്സരിച്ചപ്പോഴൊക്കെ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. അതിനാലാണ് അങ്ങനെ പറഞ്ഞത്. യോഗത്തിന്റെ അച്ചടക്കവും സംഘടനാ ബോധവുമുള്ള വൈസ് പ്രസിഡന്റാണ് തുഷാർ. അടുത്ത കൗൺസിലിൽ യോഗത്തിൽ തുഷാറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ചു തീരുമാനമെടുക്കും. തിരഞ്ഞെടുപ്പിൽ ശരിദൂര നിലപാടായിരിക്കും യോഗത്തിന്റേത്. പക്ഷേ ആലപ്പുഴയിലെ നിലപാട് അങ്ങനെയാകില്ലെന്നും കൂട്ടിച്ചേർത്തു. ഇതോടെ തൃശൂരിൽ തുഷാറിനെ എസ് എൻ ഡി പി പിന്തുണ നൽകാനുള്ള സാധ്യത കൂടുകയാണ്.

തുഷാർ വെള്ളാപ്പള്ളി തന്നെ എത്തുന്നതോടെ തൃശൂരിൽ ആരവം മുഴങ്ങുന്നത് ശക്തമായ ത്രികോണ മൽസരത്തിനാണ്. മണ്ഡലത്തിലെ ജാതി സമവാക്യങ്ങളും എസ്എൻഡിപിയുടെ സംഘടനാ ശേഷിയുമെല്ലാം ഇവിടെ വോട്ടാക്കാമെന്ന കണക്കു കൂട്ടലിലാണ് എൻഡിഎ. ജാതി സമവാക്യങ്ങളിലും ശബരിമല വിഷയത്തിലെ നിലപാടുകളും നേട്ടമാകുമെന്ന പ്രതീക്ഷയാണ് തുഷാറിനെ തൃശൂർ തന്നെ തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്. തുഷാർ മൽസരിക്കേണ്ടതില്ലെന്ന് എസ്എൻഡിപി അധ്യക്ഷൻ നിലപാടെടുത്തെങ്കിലും തൃശൂർ ബിഡിജെഎസിനു നൽകണമെങ്കിൽ തുഷാർ തന്നെ മൽസരത്തിനിറങ്ങണമെന്നായിരുന്നു ബിജെപി നിലപാട്. ഇതോടെയാണ് തുഷാർ കളത്തിലിറങ്ങാൻ തീരുമാനിച്ചത്.

മണ്ഡലത്തിൽ 45 ശതമാനത്തിനടുത്തു ഈഴവ വോട്ടുകൾ ഉണ്ടെന്നാണ് എസ്എൻഡിപി വൃത്തങ്ങളുടെ വിലയിരുത്തൽ. ശബരിമല വിഷയം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ നല്ലൊരു ഭാഗവും തനിക്കൊപ്പം നിൽക്കുമെന്നാണ് തുഷാർ കണക്കുകൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP