Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബാർകോഴ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതോടെ കെ എം മാണിയുടെ മുന്നണി പ്രവേശന ചർച്ചകൾ സജീവം; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിപ്പിക്കാൻ സിപിഎം; എൽഡിഎഫിന് ആരോടും തൊട്ടുകൂടായ്മ ഇല്ലെന്ന് വ്യക്തമാക്കി വൈക്കം വിശ്വൻ; 'ഗൂഢാലോചന നടത്തിയവരെ തനിക്ക് അറിയാമെന്ന്' പറഞ്ഞ് വെടിപൊട്ടിച്ച മാണിയും ലക്ഷ്യമിടുന്നത് ഇടതു മുന്നണി തന്നെയോ? ബിജെപി ചരടുവലി പേടിച്ച് ആശങ്കയോടെ മുന്നണികൾ

ബാർകോഴ കേസിൽ ക്ലീൻചിറ്റ് ലഭിച്ചതോടെ കെ എം മാണിയുടെ മുന്നണി പ്രവേശന ചർച്ചകൾ സജീവം; ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫുമായി സഹകരിപ്പിക്കാൻ സിപിഎം; എൽഡിഎഫിന് ആരോടും തൊട്ടുകൂടായ്മ ഇല്ലെന്ന് വ്യക്തമാക്കി വൈക്കം വിശ്വൻ; 'ഗൂഢാലോചന നടത്തിയവരെ തനിക്ക് അറിയാമെന്ന്' പറഞ്ഞ് വെടിപൊട്ടിച്ച മാണിയും ലക്ഷ്യമിടുന്നത് ഇടതു മുന്നണി തന്നെയോ? ബിജെപി ചരടുവലി പേടിച്ച് ആശങ്കയോടെ മുന്നണികൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴ കേസിൽ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിക്കെതിരേ തെളിവില്ലെന്ന് വീണ്ടും വിജിലൻസ് വ്യക്തമാക്കിയത് സിപിഎം മാണിയെ ഒപ്പം കൂട്ടാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതെന്ന് സൂചന. കോഴവാങ്ങിയതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് കാണിച്ച് വിജിലൻസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് നൽകി.തിരുവനന്തപുരം വിജിലൻസ് കോടതി ഒന്നിലാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഇത്തരമൊരു റിപ്പോർട്ട് നൽകിയതിലൂടെ സിപിഎം മാണിയോടെ വീണ്ടും അടുക്കുന്നു എന്നതിന്റെ തെളിവായി വ്യാഖ്യാനിക്കുന്നവർ ഏറെയാണ്.

യുഡിഎഫ് ഭരണത്തിൽ രണ്ട് തവണ മാണിയെ കുറ്റവിക്തനാക്കി വിജിലൻസ് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ കേസിൽ തുടരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവിടുകയായിരുന്നു. ഇതിൽ റിപ്പോർട്ട് സമർപ്പിക്കാത്തതിൽ വിജിലൻസിനെ വിമർശിച്ച് കൊണ്ട് 45 ദിവസത്തെ സമയവും ഹൈക്കോടതി നൽകിയിരുന്നു. ഇതിന്റെ കാലാവധി ഇന്നലെ തീർന്നതോടെയാണ് മൂന്നാമത് റിപ്പോർട്ടും പുതിയ വിജിലൻസ് ഡയറക്ടർ എൻ.പി അസ്താനയുടെ നിർദ്ദേശ പ്രകാരം ഇന്ന് സമർപ്പിച്ചത്.

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പും, കെ.എം മാണിയുടെ എൽ.ഡി.എഫ് പ്രവേശനവും ഏറെ ചർച്ചയാവുന്ന സാഹചര്യത്തിൽ മാണിയെ സംബന്ധിച്ചിടത്തോളം നിർണായകമാണ് ഇന്നത്തെ നീക്കം. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കെഎം മാണി എൽഡിഎഫുമായി സഹകരിക്കുമെന്ന സൂചനയാണ് ഈ റിപ്പോർട്ടിലൂടെ പുറത്തുവരുന്നതെന്നാണ് സൂചനകൾ. ബിജെപിക്കും വളരെ കരുത്തുള്ള ചെങ്ങന്നൂരിൽ ത്രികോണ മത്സരം ഉറപ്പാണ്. ത്രിപുര തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ദേശീയ രാഷ്ട്രീയം മുഴുവൻ ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തിലേക്ക ഉറ്റുനോക്കുമെന്നതും ഉറപ്പാണ്. ഇവിടെ ബിജെപി വിജയിച്ചാൽ സിപിഎം കേരളത്തിലും തകരുന്നു എന്ന പ്രചരണം ശക്തമാകും. അതുകൊണ്ട് എന്തുവിലയും കൊടുത്തും സിപിഎമ്മിന് വിജയിക്കേണ്ടതുണ്ട്. അതിന് മാണിയെയും ഒപ്പം കൂട്ടാനാണ് സിപിഎം ഒരുങ്ങുന്നത്.

ഇതിനായി വാതിൽ തുറന്നിട്ടിരിക്കയാണ് സിപിഎം. സിപിഐയുടെ എതിർപ്പ് അവഗണിച്ചും മുന്നോട്ടു പോകുക എന്നതാണ് സിപിഎം നീക്കം. എൽഡിഎഫ് കൺവീനർ വൈക്കം വിശ്വന്റെ വാക്കുകളിലും ഇത് പ്രകടമാണ്. എൽഡിഎഫ് മുന്നണി വിപൂലീകരണം ഉടനെന്ന് കൺവീനർ വൈക്കം വിശ്വൻ വ്യക്തമാക്കി കഴിഞ്ഞു. തീയതി തീരുമാനിച്ചിട്ടില്ലെങ്കിലും സിപിഐയുടേയും സിപിഎമ്മിന്റെയും സംസ്ഥാന സമ്മേളനങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ എൽഡിഎഫ് ഉടൻ ചേരണമെന്ന് ഘടകകക്ഷികളിൽ നിന്ന് തന്നെ ആവശ്യം ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിലും സർക്കാരിലും നിലനിൽക്കുന്ന പ്രശ്‌നങ്ങൾ ഉടൻ യോഗം ചേർന്ന് പരിഹരിക്കണമെന്ന ആവശ്യം സിപിഐയിൽ നിന്നടക്കം ഉയർന്നിരുന്നു. ഈ സാഹചര്യത്തിൽ എൽഡിഎഫ് ഉടൻ ചേരും. മുന്നണി വിപുലീകരണം ഉടനുണ്ടാകും. ഇതിനു മുന്പ് ഘടകകക്ഷികളുമായി ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലേക്ക് വരാൻ സാധ്യതയുള്ള, ഒത്തു ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന കക്ഷികളെ ഉൾപ്പെടുത്തും. കെ.എം.മാണിയെ മുന്നണിയിൽ ഉൾപ്പെടുത്തുമോ എന്ന ചോദ്യത്തിന് സഹകരിക്കാൻ കഴിയുന്ന ഏതൊക്കെ പാർട്ടികളെ ഉൾപ്പെടുത്തണമെന്ന് മുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഒരു പാർട്ടിയോടും എൽഡിഎഫിന് തൊട്ടുകൂടായ്മയില്ലെന്നും വൈക്കം വിശ്വൻ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബാർകേസിൽ തന്നെ കുടുക്കാൻ ഗൂഝാലോചന നടന്നെന്ന് കെ എം മാണിയും വെടി പൊട്ടിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പു നേതാക്കളുമായി ബാർകേസിൽ മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നായിരുന്നു തുടക്കം മുതൽ കേരളാ കോൺഗ്രസ് നേതാക്കൾ പറയുന്നത്. ഈ ആരോപണം ഉദ്ദേശിച്ചു തന്നെയാണഅ തനിക്കെതിരെ ഗൂഢാലോചന നടത്തിയവരെ അറിയാമെന്ന മാണിയുടെ പ്രസ്താവനയെന്നും സൂചനയുണ്ട്. എന്നാൽ, മാണി മുന്നണി പ്രവേശനത്തിന്റെ കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പത്തിലാണെന്നാണ് അറിയുന്നത്. ദേശീയ രാഷ്ട്രീയത്തിലെ സവിശേഷ സാഹചര്യത്തിൽ ബിജെപിയും മാണിയെ ലക്ഷ്യമിട്ട് വലവീശുന്നുണ്ട്. ഇത് എൽഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ ഭയപ്പെടുത്തുന്നുണ്ട്.

മാണിയെ യുഡിഎഫിലേക്ക് തിരികെ കൊണ്ടുവരണമെന്ന അഭിപ്രായക്കാരാണ് മുസ്ലിംലീഗും കോൺഗ്രസിലെ എ ഗ്രൂപ്പ് നേതാക്കളും. എന്നാൽ, ഐ ഗ്രുപ്പിന് കാര്യമായി താൽപ്പര്യമില്ല. തങ്ങളെ വഞ്ചിച്ചു എന്ന പൊതുവികാരമാണ് കോട്ടയത്തെ കോൺകഗ്രസ് നേതാക്കൾക്കുമുള്ളത്. എന്നാൽ, കോൺഗ്രസ് ദേശീയ നേതൃത്വത്തെ സംബന്ധിച്ചിടത്തോളം മുന്നണിയെ ശക്തിപ്പെടുത്തണം എന്ന വികാരമാണുള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്നും പരമാവധി സീറ്റ് സമാഹരിക്കുന്നതിന് കേരളാ കോൺഗ്രസിനെയും ഒപ്പം കൂട്ടണമെന്നാണ് ഹൈക്കമാൻഡ് വികാരം. ഇത് മാണിക്ക് യുഡിഎഫിലേക്കുള്ള മടങ്ങിവരവ് എളുപ്പമാക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP