Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വി എസ് റീ ലോഞ്ച്ഡ്‌! ഐസ്‌ക്രീംകേസിൽ തള്ളിപ്പറഞ്ഞതും പിള്ളയെ മുന്നണിയിൽ എടുത്ത് അപമാനിച്ചതും മറന്ന് സഖാവ് വീണ്ടും വോട്ട് പിടിക്കാനെത്തി; താരപ്രചാരകനെ വീണ്ടും കളത്തിലിറക്കാൻ കോടിയേരിയും പി ജയരാജനും നടത്തിയ കാലുപിടിത്തം വെറുതെയായില്ല; ടിപിയുടെ വിധവയ്‌ക്കെതിരെ വോട്ട് പിടിക്കാനും വടകരയിൽ എത്തും; ആലപ്പുഴയിലെ ക്രൗഡ് കണ്ട് ഞെട്ടി പിണറായിയും; പോസ്റ്ററുകളിലും നിറയുന്നത് വിപ്ലവ വീര്യം ചോരാത്ത നേതാവ്; ലോക്‌സഭയിലെ സിപിഎം താരപ്രചാരകനായി വീണ്ടും വി എസ് മാറുമ്പോൾ

വി എസ് റീ ലോഞ്ച്ഡ്‌! ഐസ്‌ക്രീംകേസിൽ തള്ളിപ്പറഞ്ഞതും പിള്ളയെ മുന്നണിയിൽ എടുത്ത് അപമാനിച്ചതും മറന്ന് സഖാവ് വീണ്ടും വോട്ട് പിടിക്കാനെത്തി; താരപ്രചാരകനെ വീണ്ടും കളത്തിലിറക്കാൻ കോടിയേരിയും പി ജയരാജനും നടത്തിയ കാലുപിടിത്തം വെറുതെയായില്ല; ടിപിയുടെ വിധവയ്‌ക്കെതിരെ വോട്ട് പിടിക്കാനും വടകരയിൽ എത്തും; ആലപ്പുഴയിലെ ക്രൗഡ് കണ്ട് ഞെട്ടി പിണറായിയും; പോസ്റ്ററുകളിലും നിറയുന്നത് വിപ്ലവ വീര്യം ചോരാത്ത നേതാവ്; ലോക്‌സഭയിലെ സിപിഎം താരപ്രചാരകനായി വീണ്ടും വി എസ് മാറുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: സിപിഎമ്മിന്റെ ഇപ്പോഴെത്തയും ഏറ്റവും വലിയ ക്രൗഡ് പുള്ളർ ആരാണെന്ന് ചോദിച്ചാൽ വി എസ് അച്യുതാനന്ദൻ എന്നു തന്നെയായിരിക്കും മറുപടി. ഇത്തവണ പ്രചാരണ രംഗത്ത് ഉണ്ടാകില്ലെന്ന എല്ലാ അഭ്യൂഹങ്ങൾക്കും വിരാമമിട്ട് വി എസ് ഈ 95ാമത്തെ വയസ്സിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമ്പോൾ, കാർമേഘം ഒഴിയുന്നത് സിപിഎം നേതാക്കളുടെ മനസ്സിൽനിന്നാണ്. മുഖ്യമന്ത്രിയാകാകൻ തടസ്സം നിന്ന പ്രായാധിക്യം പൊരിവെയിലത്ത് വോട്ടി പിടിത്തത്തിന് സഖാവിനെ ഇറക്കാൻ പാർട്ടിക്ക് പ്രശ്‌നമാകുന്നില്ല. പോസ്റ്ററുകളിലും വിഎസിന്റെ പടം വയ്ക്കാനാണ് സ്ഥാനാർത്ഥികൾക്ക് താൽപ്പര്യം.

ആലപ്പുഴയിലെ ഇടതുസ്ഥാനാർത്ഥി എ എം ആരിഫിന്റെ പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ടായിരുന്നു വിഎസിന്റെ പ്രചാരണത്തുടക്കം. ജനത്തെ കണ്ടതോടെ ആവേശം കയറിയ വി എസ് കോൺഗ്രസിനെയും ബിജെപിയെയും തന്റെ സ്വസിദ്ധമായ ശൈലിയിൽ നിശതമായി വിമർശിക്കുകയും ചെയ്തു. വലിയ ആരവങ്ങളോടെയാണ് പുന്നപ്ര - വയലാർ സമരനായകനെ ജനം സ്വകീരിച്ചത്. ഇനിയുള്ള ദിവസങ്ങളിൽ നിരവധി പൊതുയോഗങ്ങളിൽ വി എസ് പങ്കെടുക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചിട്ടുണ്ട്. പ്രചരണത്തിന് വി എസ് എത്തുമോ എന്ന ആശങ്ക സിപിഎമ്മിനുണ്ടായിരുന്നു. എന്നാൽ പാർട്ടിക്കൊപ്പം നിൽക്കാൻ മുതിർന്ന നേതാവ് തീരുമാനിക്കുകയായിരുന്നു. പിണറായി സർക്കാർ പല ഘട്ടത്തിലും വിഎസിനെ വേദനിപ്പിച്ചിരുന്നു. എന്നിട്ടും ആപത്തുണ്ടാകാതിരിക്കാൻ വോട്ട് പിടിത്തതിന് ഇറങ്ങുകയാണ് വി എസ്.

നിലവിൽ ഭരണപരിഷ്‌ക്കാര കമ്മീഷൻ അധ്യക്ഷനായ വി എസ് ഇപ്പോൾ സിപിഎം പരിപാടികളിൽ അധികം പങ്കെടുക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തവണ അദ്ദേഹം പ്രായാധിക്യം പറഞ്ഞ് ഇലക്ഷൻ പ്രചാരണ രംഗത്തുനിന്ന് മാറിനിൽക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ജന്മനാടായ ആലപ്പുഴയിൽനിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് ഇന്നലെ വി എസ്. തുടക്കം കുറിച്ചത്. ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ സിപിഎം. സ്ഥാനാർത്ഥി എ.എം.ആരിഫിന്റെ തെരഞ്ഞെടുപ്പ് കൺവൻഷനായിരുന്നു ആദ്യ വേദി. വലിയ ജനപ്രാതിനിധ്യമാണ് ഉണ്ടായത്. കണ്ണൂരിലും വി എസ് തന്നെയാകും താരം. ഇതോടെ വി എസ്എൽവി ലോഞ്ച് ചെയ്തുവെന്ന് കളിയാക്കൽ പോസ്റ്റുകൾ സോഷ്ടൽ മീഡിയയിൽ എത്തുകയാണ്.

ആലപ്പുഴയിൽ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനം നടത്തിയാണ് വി എസ് കത്തിക്കറിയത്. രാജ്യം അതീവഗുരുതര സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും നരേന്ദ്ര മോദിക്ക് കീഴിൽ സാമ്പത്തിക രംഗം താറുമാറായയെന്നുംവി എസ് പറഞ്ഞു. അതിർത്തിയിൽ പട്ടാളക്കാർ സുരക്ഷിതരല്ലാതായി. രാജ്യത്തെ സുരക്ഷാ സംവിധാനങ്ങൾ ശിഥിലമായി. വൻകിട കുത്തക മുതലാളിമാർക്ക് രാജ്യത്തെ തീറെഴുതി നൽകിയ മോദി കമ്മീഷൻ ഏജന്റായി മാറിയെന്നും വി എസ് വിമർശിച്ചു. തീവ്രഹിന്ദുത്വവാദികളുടെ കളിപ്പാവയായ നരേന്ദ്ര മോദി ഹിന്ദുരാഷ്ട്രം സൃഷ്ടിച്ചു രാജ്യത്ത് മതത്തിന്റെ പേരിൽ കലാപത്തിനാണ് ശ്രമിക്കുന്നതെന്നും രാജ്യത്തെ കട്ടുമുടിക്കുന്നവർക്കെതിരെ രംഗത്തിറങ്ങണമെന്നും അദ്ദേഹം സ്വതസിദ്ധമായ ശൈലിയിൽ ആഹ്വാനം ചെയ്തപ്പോൾ പ്രവർത്തകർ ആവേശത്തോടെ ആരവം മുഴക്കി.

ബാലകൃഷ്ണപ്പിള്ളയെ അടക്കം എൽഡിഎഫിൽ എടുത്തതിന് കടുത്ത അതൃപ്തിയുള്ള വി എസ് കഴിഞ്ഞ കുറച്ചുനാളായി പാർട്ടി വേദിയിൽ സജീവമല്ല. പക്ഷേ നിരന്തരമായി പാർട്ടി ഔദ്യോഗിക നേതൃത്വത്തെ വെട്ടിലാക്കുന്ന സമീപനവും അടുത്തകാലത്തായി അദ്ദേഹം എടുക്കാറില്ല. എന്നാലും ആലപ്പാട് സമരം അടക്കമുള്ള വിഷയങ്ങളിൽ സർക്കാറിന്റെ പൊതുനിലപാടിൽനിന്ന് ഭിന്നമായി തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയാനും അദ്ദേഹം മടിച്ചില്ല.സിപിഎം ഔദ്യോഗിക നേതൃത്വത്തിന് ഇപ്പോഴും വിഎസിനോട് വലിയ താൽപ്പര്യം ഒന്നുമില്ലെങ്കിലും, ഒരു ക്രൗഡ് പുള്ളർ എന്ന നിലയിൽ അദ്ദേഹത്തിന്റെ കഴിവ് പ്രയോജനപ്പെടുമെന്നാണ് അവർ കരുതുന്നത്.ഇത്തവണത്തെ പ്രചാരണ പരിപാടികളിൽ ആരോഗ്യം അനുവദിക്കുന്ന വിധത്തിൽ സജീവമാകണെമെന്ന് പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വടകരയിലെ സ്ഥാനാർത്ഥിയും മുതിർന്ന നേതാവുമായ പി ജയരാജനും നേരിട്ട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് വി എസ് പ്രചാരണ രംഗത്ത് ഇറങ്ങിയത്.

മലബാറിലെ അടക്കമുള്ള പ്രാധന കേന്ദ്രങ്ങളിൽ വിഎസിനെ പങ്കെടുപ്പിക്കാനാണ് ഇപ്പോൾ പാർട്ടി ആലോചിക്കുന്നത്. ഐസ്‌ക്രീം പാർലർ കേസിൽ ഉൾപ്പെടെ വിഎസിന്റെ പോരാട്ടങ്ങളെ പിണറായി സർക്കാർ തള്ളിപ്പറഞ്ഞിരുന്നു. ഐസ്‌ക്രീം പാർലർ കേസിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ തെളിവില്ലെന്നും പിണറായി സർക്കാർ വിശദീകരിച്ചിരുന്നു. ഇതെല്ലാം വിഎസിനെ തള്ളിപ്പറയുന്നതിന് തുല്യമായിരുന്നു. അതുകൊണ്ട് തന്നെ പിണറായിക്ക് പേരുണ്ടാക്കാൻ വി എസ് എത്തില്ലെന്ന വിലയിരുത്തലെത്തി. ഇതും സഖാവ് പൊളിക്കുകയാണ്. വടകരയിൽ ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമ സ്ഥാനാർത്ഥിയാകുമെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇവിടേയും രമയ്‌ക്കെതിരെ സിപിഎം സ്ഥാനാർത്ഥിയായ പി ജയരാജന് വേണ്ടി വോട്ട് പിടിക്കാൻ വി എസ് എത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP