Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പി.ജെ.ജോസഫോ? ജോസ് കെ.മാണിയോ? ആരാണ് ശരി? കേരള കോൺഗ്രസിലെ യഥാർത്ഥ പ്രശ്നം എന്ത്? മുതിർന്ന നേതാവാണ് താനെന്നും ചെയർമാനാകേണ്ടത് താനാണെന്നും ജോസഫ് പറയുമ്പോൾ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം എന്താണെങ്കിലും സ്വീകരിക്കുമെന്ന നേരായ നിലപാടിൽ ജോസ് കെ മാണി; പാർട്ടി സ്വത്തുക്കൾ ലയിപ്പിക്കാതെ അംഗമാകാൻ വേണ്ടി വന്ന ജോസഫിന് എങ്ങനെയാണ് കേരളാ കോൺഗ്രസിന്റെ 'പാരമ്പര്യം' കണ്ടില്ലെന്ന് നടിച്ച് തലപ്പത്തെത്താൻ കഴിയുക ?

പി.ജെ.ജോസഫോ? ജോസ് കെ.മാണിയോ? ആരാണ് ശരി? കേരള കോൺഗ്രസിലെ യഥാർത്ഥ പ്രശ്നം എന്ത്? മുതിർന്ന നേതാവാണ് താനെന്നും ചെയർമാനാകേണ്ടത് താനാണെന്നും ജോസഫ് പറയുമ്പോൾ സംസ്ഥാന കമ്മറ്റിയുടെ തീരുമാനം എന്താണെങ്കിലും സ്വീകരിക്കുമെന്ന നേരായ നിലപാടിൽ ജോസ് കെ മാണി; പാർട്ടി സ്വത്തുക്കൾ ലയിപ്പിക്കാതെ അംഗമാകാൻ വേണ്ടി വന്ന ജോസഫിന് എങ്ങനെയാണ് കേരളാ കോൺഗ്രസിന്റെ 'പാരമ്പര്യം' കണ്ടില്ലെന്ന് നടിച്ച് തലപ്പത്തെത്താൻ കഴിയുക ?

മറുനാടൻ ഡെസ്‌ക്‌

കെ.എം മാണിയുടെ മരണത്തിന് പിന്നാലെ ഏവരും ചിന്തിച്ചത് കേരളാ കോൺഗ്രസിന്റെ തലപ്പത്തേക്ക് ആരെത്തും എന്നതാണ്. എന്നാലിപ്പോൾ കേരളാ കോൺഗ്രസിൽ ഇതേ ചൊല്ലിയുള്ള പ്രശ്‌നങ്ങൾ പുകയുന്നതാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. മാണിയുടെ മരണത്തിന് പിന്നാലെ പാർട്ടിയുടെ ചെയർമാൻ സ്ഥാനം തനിക്ക് വേണമെന്ന് ജോസ് കെ മാണി പറയുമ്പോൾ ഇതിനെ എതിർത്ത് പാർട്ടിയിലെ മുതിർന്ന നേതാവായ പി.ജെ ജോസഫ് രംഗത്തെത്തുന്നു. ഇത്തരം ഒരു ഘട്ടത്തിൽ കേരളാ കോൺഗ്രസ് ഒരു പ്രതിസന്ധിയിലാണെന്ന് നമുക്ക് മനസിലായിട്ടുണ്ട്. എന്നാൽ ഇതിന്റെ പിന്നാമ്പുറമെന്താണ് പിന്നണി കഥ എന്താണ് ആരാണ് ശരി എന്നതിന്റെ യാഥാർത്ഥ്യം അന്വേഷിക്കുന്നില്ല.

എന്നാൽ നാം അറിഞ്ഞിരിക്കേണ്ട ഒന്നുണ്ട്. പിജെ ജോസഫ് എന്ന വ്യക്തി കേരളാ കോൺഗ്രസ് കെ.എം മാണിയിലേക്ക് അടുത്ത കാലത്ത് മാത്രം ചേർന്ന നേതാവാണ്. അതായത് പിജെ ജോസഫിന് സ്വന്തമായി ഒരു പാർട്ടിയുണ്ടായിരുന്നു കേരളാ കോൺഗ്രസ് ജോസഫ്. കേരളാ കോൺഗ്രസിന്റെ ചരിത്രം എല്ലാവർക്കും അറിയാം. എല്ലാം ഓരോ നേതാക്കന്മാരുടെ സ്വന്തം പോക്കറ്റ് പാർട്ടിയാണ്. കേരളാ കോൺഗ്രസ് മാണിയും കേരളാ കോൺഗ്രസ് ജോസഫുമാണ് കേരളത്തിലെ ഏറ്റവും ശക്തമായ വിഭാഗങ്ങൾ. കേരളാ കോൺഗ്രസ് പിള്ളയുണ്ട് ബാലകൃഷ്ണ പിള്ളയും മകനും, കേരളാ കോൺഗ്രസ് ജേക്കബുണ്ട് അന്തരിച്ച നേതാവ് ടി. എം ജേക്കബിന്റെ വിഭാഗം, കേരളാ കോൺഗ്രസ് പി.സി തോമസിന്റെ വിഭാഗമുണ്ട്.

പി.സി ജോർജന്റെ കേരളാ കോൺഗ്രസ് പാർട്ടിയുടെ പേര് അടുത്തിടെ മാറ്റിയിരുന്നു. അതേ സമയം സ്‌കറിയാ തോമസിന്റെ ഒരു കേരളാ കോൺഗ്രസുണ്ട് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം അദ്ദേഹത്തിന്റെ കേരളാ കോൺഗ്രസ് ഇടതു മുന്നണിയുടെ ഭാഗമാണ്. മറ്റൊരു കേരളാ കോൺഗ്രസ് ജനാധിപത്യ കേരളാ കോൺഗ്രസാണ് ഫ്രാൻസിസ് ജോർജും സംഘവും. അങ്ങനെ പലതരം കേരളാ കോൺഗ്രസുകളുണ്ട്. ഈ കേരലാ കോൺഗ്രസുകളെല്ലാം ഈ കേരളാ കോൺഗ്രസിൽ നിന്നും വിഭജിച്ച് പലതായി പോയതാണ്. അതിൽ ഏറ്റവും ശക്തവും ഭദ്രവും കേരളാ കോൺഗ്രസ് മാണിയായിരുന്നു. അതുകൊണ്ട് തന്നെ ഇവരൊക്കെ മാണി അൽപം അയഞ്ഞാൽ ഒപ്പം ചേരാൻ തയാറായിരുന്നു. അവർക്കൊക്കെ ആവശ്യപ്പെടുന്നത് കിട്ടണം എന്ന് മാത്രമായിരുന്നു.

പക്ഷെ വിട്ടുവീഴ്‌ച്ചയില്ലാതിരുന്ന നേതാവായിരുന്നു മാണി. അതുകൊണ്ട് തന്നെ ഇവർക്കൊക്കെ പലപ്പോഴും മുന്നോട്ട് പോകാൻ സാധിച്ചിരുന്നില്ല. ജോസഫ് വിഭാഗവും മാണിയുടെ അത്ര ശക്തിയില്ലെങ്കിലും സാമാന്യം തരക്കേടില്ലാത്ത ഒരു കേരളാ കോൺഗ്രസ് തന്നെയാണ്. കോട്ടയം, പത്തനം തിട്ട ഇടുക്കി തുടങ്ങി കോഴിക്കോടിന്റെ വരെ മലയോര പ്രദേശങ്ങളിൽ മാണിയുടെ കേരളാ കോൺഗ്രസിന് ശക്തിയുണ്ടെങ്കിലും ഇടുക്കി തൊടുപുഴയിൽ മാത്രമാണ് ജോസഫ് വിഭാഗത്തിന് ശക്തിയുള്ളത്. എന്നാൽ ഇപ്പോൾ ചിന്തിക്കേണ്ടത് മറ്റൊരു സംഗതിയാണ്. മാണി രേഘബാധിതനാണ് എന്നറിഞ്ഞപ്പോൾ മുതൽ പാർട്ടി പിടിക്കുന്നതിന് വേണ്ടി പലരും ശ്രമം തുടങ്ങിയിരുന്നു.

അതിന് വേണ്ടി പലരും അദ്ദേഹത്തോടൊപ്പം കൂടി. ജോർജ്ജാണ് അക്കൂട്ടത്തിൽ കയറിയ ഒരാൾ. എന്നാൽ ധൃതി കൂടിപ്പോയതുകൊണ്ട് ജോർജിന് പുറത്താകേണ്ടി വന്നു. ജോസഫ് പക്ഷേ വളരെ മിടുക്കനായിരുന്നു. ആദർശത്തിന്റെ മുഖമൊക്കെയുണ്ട് ജോസഫ് ഏകപക്ഷീയമായിട്ടാണ് മാണിയോടൊപ്പം ചേർന്നത്. എന്നാൽ അന്നു തന്നെ കേരളാ കോൺഗ്രസിന്റെ പിന്തുടർച്ച് തന്റെ മകനുള്ളതാണെന്ന് കെ.എം മാണി പറഞ്ഞിരുന്നു. എന്നാൽ മാണി മരിച്ചതിന് പിന്നാലെ ജോസഫ് ആ പാർട്ടി പിടിച്ചടക്കാൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കേരളാ കോൺഗ്രസിലെ പ്രശ്‌നം. മാണി കഴിഞ്ഞാൽ ജോസഫാണ് മുതിർന്ന നേതാവ്.

എല്ലാവരും ചോദിക്കും അപ്പോൾ ജോസഫിനല്ലേ മുൻഗണ വേണ്ടത് എന്ന്. എന്നാൽ ജോസഫ് മാണിയിലേക്ക് പാർട്ടി ലയിപ്പിച്ചപ്പോഴും പാർട്ടിയുടെ സ്വത്തുക്കളും മറ്റ് കാര്യങ്ങളൊന്നും ലയിപ്പിച്ചിരുന്നില്ല. കേരളാ കോൺഗ്രസ് ജോസഫിന്റെ കോട്ടയത്ത് ഒരു ഓഫീസുണ്ട്. ആ സംസ്ഥാന കമ്മറ്റി ഓഫീസ് പോലും മാണിയിൽ ലയിപ്പിച്ചിരുന്നില്ല. അതങ്ങനെ ജോസഫിന്റെ സ്വന്തമായിട്ട് നിൽക്കുകയാണ്. കേരള കോൺഗ്രസിലെ സ്വത്തുകൾ മാണിയുടേതാണ്. അല്ലാതെ പാരമ്പര്യമായി കിട്ടിയതല്ല. അതൊക്കെ മാണിയുടെ സൃഷ്ടികളാണ്. കേരളാ കോൺഗ്രസിന്റെ പാരമ്പര്യമനുസരിച്ച് ഇത് മകനിലേക്കാണ് പോകേണ്ടത്. ഇതാണ് കേരളാ കോൺഗ്രസിന്റെ യഥാർത്ഥ അവസ്ഥ.

ആ അവസ്ഥ മനസിലാക്കാതെയാണ് പലരും ജോസഫാണ് ശരിയെന്ന് പറയുന്നത്. മാണി കൊണ്ടു വന്ന പാർട്ടിയുടേയും സ്വത്തുക്കളുടേയും അവകാശി താനാണ് എന്ന് പറയാനാണ് ജോസഫ് ശ്രമിക്കുന്നത്. അദ്ദേഹം പ്രസംഗങ്ങളിലടക്കം പറയുന്നത് ഇതാണ്. മാണി സാർ എന്നോട് പറഞ്ഞിരുന്നു ഞാനാണ് ചെയർമാൻ എന്ന്. എന്നാൽ ജോസ് കെ മാണിയിലേക്കാണ് അത് സ്വാഭാവികമായും പോകേണ്ടത്. ശ്രദ്ധിക്കേണ്ട ഒരു സംഗതി എന്താണെന്ന് വച്ചാൽ താൻ ചെയർമാനാകണമെന്ന് ജോസ് കെ മാണി പറയുന്നില്ല. അത് സംസ്ഥാന കമ്മറ്റി ചേർന്ന് തീരുമാനിക്കട്ടെ എന്നാണ്. ഞാനണ് ചെയർമാനാകേണ്ടത് എന്ന് ജോസഫിനെ പോലെ ജോസ് കെ മാണി പറഞ്ഞിട്ടില്ല. സംസ്ഥാന കമ്മറ്റി കൂടി ആരെയാണോ ചെയർമാനാക്കുന്നത് അവരെ സ്വീകരിക്കും എന്ന് തന്നെയാണ് ജോസ് കെ മാണിയുടേയും നിലപാട്.

ജോസഫിനെ ചെയർമാനാക്കാനുള്ള ഫോർമുല തള്ളി ജോസ് കെ മാണി വിഭാഗം

കേരള കോൺഗ്രസിൽ പി ജെ ജോസഫിനെ ചെയർമാനാക്കിക്കൊണ്ടുള്ള ഒത്തുതീർപ്പ് ഫോർമുല ജോസ് കെ മാണി വിഭാഗം പൂർണമായും തള്ളി. ജോസഫ് ചെയർമാൻ എന്നത് അദ്ദേഹത്തിന്റെ മാത്രം ന്യായമാണെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു. അതേസമയം സമവായ ചർച്ചകൾക്കുള്ള നീക്കങ്ങൾ കേരള കോൺഗ്രസിൽ സജീവമാണ്. അടിക്ക് തിരിച്ചടി എന്ന മട്ടിൽ തന്നെ കേരള കോൺഗ്രസ് രാഷ്ട്രീയം തുടരുകയാണ്.

പാർട്ടി പിളർന്നാൽ ഭൂരിപക്ഷ വിഭാഗത്തെ കൂടെ നിർത്താനുള്ള നീക്കങ്ങൾ ജോസ് കെ മാണി വിഭാഗം ആരംഭിച്ചു കഴിഞ്ഞു. വിവിധ ജില്ലാ കമ്മിറ്റികളുമായി ഇക്കാര്യത്തിൽ ചർച്ച തുടരുകയാണ്. അനൗദ്യോഗിക ചർച്ചകൾക്ക് തയാറാണെന്നും ജോസ് കെ മാണി വിഭാഗം പറയുന്നുണ്ട്. എന്നാൽ കൊച്ചിയിൽ ഇന്ന് ചർച്ച നടക്കും എന്ന റിപ്പോർട്ടുകൾ ഇരുവിഭാഗവും തള്ളിക്കളയുന്നു. ഇരുവിഭാഗവും സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നതോടെ പ്രതിസന്ധി പരിഹരിക്കുന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP