Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോട്ടയത്തെ ഉറച്ച കോട്ടയിൽ യുഡിഎഫിനായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാൻ ആരുവരും? ചർച്ചകൾ മുറുകുന്നെങ്കിലും ഉമ്മൻ ചാണ്ടി ഇത്തവണ മത്സരത്തിനില്ല; തങ്ങളുടെ ഈറ്റില്ലമായ ജില്ലയിലെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ മാണിക്കും ചങ്കിടിപ്പ്; കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പേരും പരിഗണനയിൽ; ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാകുമ്പോൾ മനസുതുറക്കാതെ മാണിയും ജസ്റ്റിസ് കുര്യൻ ജോസഫും

കോട്ടയത്തെ ഉറച്ച കോട്ടയിൽ യുഡിഎഫിനായി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങാൻ ആരുവരും? ചർച്ചകൾ മുറുകുന്നെങ്കിലും ഉമ്മൻ ചാണ്ടി ഇത്തവണ മത്സരത്തിനില്ല; തങ്ങളുടെ ഈറ്റില്ലമായ ജില്ലയിലെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ മാണിക്കും ചങ്കിടിപ്പ്; കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാൻ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പേരും പരിഗണനയിൽ; ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാകുമ്പോൾ മനസുതുറക്കാതെ മാണിയും ജസ്റ്റിസ് കുര്യൻ ജോസഫും

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള അണിയറ ഒരുക്കങ്ങൾ മുറുകുമ്പോൾ, വിവിധ സീറ്റുകളിലെ സ്ഥാനാർത്ഥി നിർണയത്തിലും മുന്നണികളിൽ ചർച്ച ചൂടേറി തുടങ്ങി. ഇടുക്കിയിൽ ഇടതുസ്വതന്ത്രനായി ജയിച്ചുകയറിയ ജോയ്‌സ് ജോർജിനെ വീണ്ടും മൽസരിപ്പിക്കാനുള്ള സാധ്യതകൾ കുറഞ്ഞിരിക്കുകയാണ്. പകരം കേരള കോൺഗ്രസിന്റെ ഫ്രാൻസിസ് ജോർജിനാണ് സാധ്യത കൽപിക്കപ്പെടുന്നത്. അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി ആരായിരിക്കുമെന്ന ചർച്ചകളും സജീവമാണ്.

മുന്മുഖ്യമന്ത്രിയും, എഐസിസിസി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി ഇടുക്കിയിൽ സ്ഥാനാർത്ഥിയാകുമെന്ന ചർച്ചകളും മുറുകുന്നു. എന്നാൽ, ഒരുകാരണവശാലും ഉമ്മൻ ചാണ്ടി ഇത്തവണ മത്സരിക്കില്ല എന്നാണ് മറുനാടൻ മലയാളി നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായാണ് ഉമ്മൻ ചാണ്ടി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ കോൺഗ്രസിലെ പരാജയത്തെ തുടർന്ന് ഉമ്മൻ ചാണ്ടി സംസ്ഥാനത്തെ ചുമതലകളൊന്നും ഏറ്റെടുത്തിരുന്നില്ല. ആന്ധ്രയിലെ ചുമതലയിൽ മുഴുകിയിരിക്കുമ്പോൾ തന്നെ കേരളരാഷ്ട്‌രീയത്തിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുന്നുമില്ല അദ്ദേഹം. മുൻ മുഖ്യമന്ത്രിയും പാർട്ടി നേതാവുമായ എൻ കിരൺ കുമാർ റെഡ്ഡിയെ കോൺഗ്രസിലേക്ക് തിരിച്ചെത്തിക്കാൻ ഉമ്മൻ ചാണ്ടിയുടെ നീക്കങ്ങൾക്ക് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെ ജഗൻ മോഹൻ റെഡ്ഡിയെയും കോൺഗ്രസിലേക്ക് മടക്കിക്കൊണ്ടുവരാൻ കഴിഞ്ഞാൽ അത് ഉമ്മൻ ചാണ്ടിയുടെ തൊപ്പിയിലെ വലിയ തൂവലാകും. ഈ സാഹര്യത്തിൽ, ഉമ്മൻ ചണ്ടിയെ ദേശീയ രാഷ്ട്രീയത്തിൽ നിന്ന് വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടക്കാതെ രാജ്യസഭാ സീറ്റ് പോലുള്ള സ്ഥാനങ്ങൾ നൽകാനാണ് ഹൈക്കമാൻഡിന് താൽപര്യം.

ഇടുക്കി കേരള കോൺഗ്രസിന് കൈമാറ്റം ചെയ്തുകൊണ്ടുള്ള ആലോചനകളും കോൺഗ്രസിലും യുഡിഎഫിലും നടക്കുന്നുണ്ടെങ്കിലും ഉമ്മൻ ചാണ്ടിക്ക് കോട്ടയത്തോ ഇടുക്കിയിലോ റോളൊന്നും ഉണ്ടാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. അതായത് കോട്ടയത്തോ, ഇടുക്കിയിലോ ഉമ്മൻ ചാണ്ടി മത്സരിക്കില്ല.

കോട്ടയത്ത് ആരുമൽസരിക്കും?

കോട്ടയത്ത് ആരുമത്സരിക്കുമെന്ന ചോദ്യം കുഴപ്പിക്കുന്നതായി തുടരുന്നു. ജോസ്.കെ.മാണിയായിരുന്നു കോട്ടയത്തെ എംപി. എന്നാൽ, ജോസ്.കെ.മാണി രാജ്യസഭാ എംപിയായി മാറിയിരിക്കുന്നു. കോട്ടയത്തെ സീറ്റിൽ അപ്പോൾ ഒഴിവുവരുന്നു. ഇപ്പോൾ പുറത്തുവരുന്ന വിവരമനുസരിച്ച് കോട്ടയം സീറ്റ് യുഡിഎഫിൽ കേരള കോൺഗ്രസ് മാണി വിഭാഗത്തിന് തന്നെയായിരിക്കും. കെ.എം.മാണിയും, ജോസ്.കെ.മാണിയും നൽകുന്ന സൂചനപ്രകാരം, കോട്ടയം മണ്ഡലത്തിൽ കേരള കോൺഗ്രസ് സീറ്റ് ഉറപ്പിച്ചിരിക്കുന്നു. എന്നാൽ, സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. ഇടുക്കി എംഎൽഎ റോഷി അഗസ്റ്റിനെ കോട്ടയത്ത് കാണ്ടുവന്നുമത്സരിപ്പിക്കാൻ നിർദ്ദേശം വന്നു. എന്നാൽ, ഇടുക്കി നഷ്ടപ്പെടുമെന്ന ആശങ്ക മൂലം ആ നിർദ്ദേശത്തിന് വലിയ പ്രാമുഖ്യം ലഭിച്ചതുമില്ല. മോൻസ് ജോസഫിനെ കടുത്തുരുത്തിയിൽ നിന്ന് കൊണ്ടുവന്ന് മത്സരിപ്പിക്കാനും ആലോചനയുണ്ടായി. എന്നാൽ ജോസഫ് വിഭാഗം നേതാവായ മോൻസിനെ കോട്ടയത്ത് മത്സരിപ്പിക്കുന്നതിൽ മാണിക്ക് താൽപര്യമില്ല.

ഉറച്ച സീറ്റിൽ എന്തിന് തോൽക്കണം?

കോട്ടയം തനി യുഡിഎഫ് മണ്ഡലമാണ്. അവിടെ പരീക്ഷണങ്ങൾ നടത്തി തോൽക്കാൻ മാണിക്കും താൽപര്യമില്ല. കോൺഗ്രസിനും താൽപര്യമില്ല. അപൂർവം അവസരങ്ങളിൽ മാത്രമാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി കരപറ്റിയിട്ടുള്ളത്. എന്നാൽ, യോഗ്യനായ സ്ഥാനാർത്ഥിയില്ലാതെ കേരളകോൺഗ്രസ് വിഷമിക്കുന്ന കാഴ്്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്.

ജസ്റ്റിസ് കുര്യൻ ജോസഫ് മത്സരിക്കുമോ?

ഏറ്റവും ഒടുവിൽ യുഡിഎഫ് വൃത്തങ്ങളിൽ കോട്ടയത്തേക്കായി കേട്ടത് സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് കുര്യൻ ജോസഫിന്റെ പേരാണ്. ഈ നിർദ്ദേശം ഉയർന്നുവരുമ്പോൾ തന്നെ ഒരുപാട് ചോദ്യങ്ങളും നിറയുന്നു. ജസ്റ്റിസ് കുര്യൻ ജോസഫിനെ പൊലൊരാൾ എംപിയായി മത്സരിക്കാൻ രംഗത്ത് വരുമോയെന്നതാണ് പ്രസക്തമായ ചോദ്യം. എന്നാൽ, കുര്യൻ ജോസഫിന്റെ പേരാണിപ്പോൾ ഉയർന്നുകേൾക്കുന്നത് എന്നതാണ് വിചിത്രമായ കാര്യം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഒന്നും വന്നിട്ടുമില്ല. പഴയ കേരള കോൺഗ്രസ് അനുഭാവിയും കെസ് സി പ്രവർത്തകനുമായിരുന്ന കുര്യൻ ജോസഫിന്റെ പേര് ഉയർന്നുവരിക സ്വാഭാവികമാണെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം മനസ്സുതുറന്നിട്ടില്ല. കുര്യൻ ജോസഫ് മത്സരിച്ചാൽ, ഉറപ്പായും ജയിക്കാമെന്നാണ് യുഡിഎഫ് വൃത്തങ്ങൾ കണക്കുകൂട്ടുന്നത്. അതേസമയം തിരഞ്ഞെടുപ്പിൽ യുപിഎ ജയിച്ചുകയറുകയും, രാഹുൽഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ മന്ത്രിസഭ രൂപീകരിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായാൽ ജോസ്.കെ.മാണിക്ക് മന്ത്രിയാകാനുള്ള സാധ്യതകൾ നഷ്ടമാകുമോയെന്ന ആശങ്ക മാണിക്കും കൂട്ടർക്കുമുണ്ട്. അതുകൊണ്ട് തന്നെ കുര്യൻ ജോസഫിനെ കോട്ടയത്ത് സ്ഥാനാർത്ഥിയാക്കുന്ന കാര്യത്തിൽ മാണിക്ക് രണ്ടാമതൊന്നുആലോചിക്കാതെ വയ്യ. ഏതായാലും ഇക്കാര്യത്തിൽ മാണിയോ, കുര്യൻ ജോസഫോ മനസ്സുതുറന്നിട്ടില്ല.

ആരാവും എൽഡിഎഫ് സാഥാനാർഥി?

ഇത്തവണ കോട്ടയത്ത് ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തിൽ എൽഡിഎഫിൽ സജീവചർച്ചകളൊന്നും നടന്നിട്ടില്ല. കഴിഞ്ഞ തവണ ജനതാദളിനായിരുന്നു സീറ്റ്. ഇത്തവണയും ജനതാദളിനോ അല്ലെങ്കിൽ സ്വതന്ത്രസ്ഥാനാർത്ഥിക്കോ സീറ്റ് കൊടുക്കാൻ സാധ്യതയുണ്ട്. പി.സി.ജോർജിന് നേരത്തെ മകൻ ഷോൺ ജോർജിനെ എൽഡിഎഫ് സ്ഥാനാർത്ഥിയായി നിർത്താൻ താൽപര്യമുണ്ടായിരുന്നെങ്കിലും, ശബരിമല വിഷയം വന്നതോടെ മുന്നണിയുമായി പൂർണമായി അകന്നു. ഷോണിനെ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിപ്പിക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഷോൺ കോട്ടയത്താണോ പത്തനംതിട്ടയിലാണോ മത്സരിക്കുക എന്ന കാര്യത്തിലും അന്തിമ തീരുമാനമായിട്ടില്ല. ഏതായാലം കോട്ടയത്ത് ഇടത് വലത് മുന്നണികളുടെയും എൻഡിയുടെയും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP