Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭീകരത പ്രോൽസാഹിപ്പിക്കുന്ന തിരക്കിൽ സേനയെ പാക്കിസ്ഥാൻ ആധുനികവത്ക്കരിക്കാൻ മറന്നു; അഞ്ചുലക്ഷത്തോളം വരുന്ന കിടിലൻ കലാൾപ്പടയുണ്ടെങ്കിലും വ്യോമസേനയും നാവികസേനയും ദുർബലം; പാക്ക് വ്യോമസേനയുടെ ശേഖരത്തിൽ ഭൂരിപക്ഷവും പഴഞ്ചൻ ചൈനീസ് നിർമ്മിത വിമാനങ്ങൾ; സിയാ ഉൾഹക്കിനുശേഷം സൈന്യത്തിനുള്ള പരിഗണന കുറഞ്ഞെന്ന് പാക് മാധ്യമങ്ങളും; ഇന്ത്യയോട് നേരിട്ടുമുട്ടുമ്പോൾ പാക്കിസ്ഥാൻ പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ ഇതൊക്കെ

ഭീകരത പ്രോൽസാഹിപ്പിക്കുന്ന തിരക്കിൽ സേനയെ പാക്കിസ്ഥാൻ ആധുനികവത്ക്കരിക്കാൻ മറന്നു; അഞ്ചുലക്ഷത്തോളം വരുന്ന കിടിലൻ കലാൾപ്പടയുണ്ടെങ്കിലും വ്യോമസേനയും നാവികസേനയും ദുർബലം; പാക്ക് വ്യോമസേനയുടെ ശേഖരത്തിൽ ഭൂരിപക്ഷവും പഴഞ്ചൻ ചൈനീസ് നിർമ്മിത വിമാനങ്ങൾ; സിയാ ഉൾഹക്കിനുശേഷം സൈന്യത്തിനുള്ള പരിഗണന കുറഞ്ഞെന്ന് പാക് മാധ്യമങ്ങളും; ഇന്ത്യയോട് നേരിട്ടുമുട്ടുമ്പോൾ പാക്കിസ്ഥാൻ പരാജയപ്പെടുന്നതിന്റെ കാരണങ്ങൾ ഇതൊക്കെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇന്ത്യയുമായി നേരിട്ട് ഏറ്റുമുട്ടിയപ്പോഴൊക്കെ പരാജയം രുചിച്ച രാജ്യമാണ് പാക്കിസ്ഥാൻ. 1947ലും 65ലും 71ലും 99 ലെ കാർഗിൽ യുദ്ധത്തിലുമെല്ലാം പാക്ക് സൈന്യം ദയനീയമായി തോൽക്കുകയാണ് ചെയ്ത്. ഇന്ത്യയെപ്പോലെ സുസജ്ജമായ കാലാൾപ്പടയുണ്ടെങ്കിലും വ്യോമസേനയും നാവികസേനയും ആധുനികവത്ക്കരിക്കപ്പെടാത്തതാണ്, പാക്കിസ്ഥാന്റെ എറ്റവും വലിയ പ്രശ്നമായി പറയുന്നത്. കശീമിരിലെ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യൻ വ്യോമസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിനുശേഷം പാക്കിസ്ഥാനിൽ വലിയൊരു ആഭ്യന്തര പ്രശ്നമായി വളർന്നുവരുന്നത് ഈ സംഭവമാണ്. ്രപമുഖ പാക് മാധ്യമായ ഡോൺ കഴിഞ്ഞ ദിവസം വന്ന ലേഖനത്തിൽ പറയുന്നത് സിയാ ഉൾഹഖിനുശേഷം പാക് സേനയെ പുതിയ ആയുധങ്ങളും സാങ്കേതിക വിദ്യയും നൽകി വാർത്തെടുക്കാൻ ആരും ശ്രമിച്ചില്ലെന്നാണ്.

ന്യൂയോർക്ക് ടൈംസിന്റെ മുൻ പാക്കിസ്ഥാൻ ലേഖകൻ ഡിക്ലാൻ വാൽഷിന്റെ അഭിപ്രായത്തിൽ ഭീകരതയെ കയറ്റുമതി ചെയ്യുന്നതിനിടെ പാക്കിസ്ഥാൻ സ്വന്തം സൈന്യത്തെ മറന്നുവെന്നായിരുന്നു. സൈന്യത്തിന്റെ ആഭ്യന്തര ശക്തി വർധിപ്പിക്കുന്നതിനേക്കാൾ കൂടുതൽ പാക് ഭരണകൂടം എന്നും ശ്രദ്ധിച്ചിരുന്നത് തങ്ങളുടെ ചാര സംഘടനയായ ഐഎസ്്ഐ വഴി ഭീകരരെ പരിശീലിപ്പിക്കാൻ ആയിരുന്നു. ഭീകരരെ വിട്ടുള്ള പരോക്ഷ യുദ്ധത്തിൽ ജയിക്കും നേരിട്ടുള്ള യുദ്ധത്തിൽ തോൽക്കുമെന്നതാണ് ഇതുകൊണ്ട് പറ്റിയ സ്ഥിതിയെന്ന് വാൽഷ് വിശദീകരിക്കുന്നു.

അടുത്തകാലത്തായി പാക്കിസ്ഥാന് എല്ലാ സഹായവും നൽകുന്നത് ചൈനയാണെന്നത് പരസ്യമായ രഹസ്യമാണ്. അണക്കെട്ടുകളും റോഡുകളും അടക്കമുള്ള കോടികളുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ഇന്ത്യ അതിർത്തിമേഖലയിൽ ചൈന പാക്കിസ്ഥാന് ചെയ്തുകൊടുക്കുന്നത്. ഇനിയൊരു യുദ്ധം വന്നാൽ നമ്മുടെ അയൽക്കാർക്ക് ഏറ്റവും വലിയ പിന്തുണ കിട്ടുകയും ചൈനയിൽ നിന്നു തന്നെ ആയിരിക്കും. മാത്രമല്ല വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം അമേരിക്ക ഭീകരതെക്കെതിരെ ശക്തമായ നിലപാട് എടുത്തതും പാക്കിസ്ഥാന്് തിരിച്ചടിയായി. ഈ സമയത്ത് ഇന്ത്യ ഫ്രാൻസിന്റെയും ഇസ്രയേലിന്റെയും ടെക്ക്നോളിയാണ് ഉപയോഗിച്ചത്. ഫ്രാൻസിന്റെ മിറാഷ് വിമാനങ്ങളുടെയും ഇസ്രയേലിൽ നിർമ്മിത സ്പേസ് ബോംബുകളും ഉപയോഗിച്ച് ഇന്ത്യ വൻ മുന്നേറ്റം നടത്തുമ്പോൾ, ചൈനീസ് സാങ്കേതികവിദ്യയിൽ പെട്ട് ഉഴറിനിൽക്കായണ് പാക്കിസ്ഥാന്റെ വ്യോമസേനയെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പഴഞ്ചനായ ചെങ്ഡു ജെ 7 പോലുള്ള വിമാനങ്ങൾ ഇന്നും ഉപയോഗിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. 2013ൽ ഉൽപാദനം അവസാനിപ്പിച്ച ഈ വിമാനം നിലവിൽ ചൈനക്കും പാക്കിസ്ഥാനും പുറമേ ഏതാനും രാജ്യങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഇടയ്ക്കിടെ തകർന്നു വീഴുന്ന യുദ്ധവിമാനമായ ജെഎഫ്-17 ആണ് പാക്കിസ്ഥാന്റെ പ്രധാന യുദ്ധവിമാനം എന്നതാണ് ഏറെ രസകരം.

2007 ലാണ് തണ്ടർ എന്നു വിളിപ്പേരുള്ള ഈ വിമാനം പാക്ക് എയർഫോഴ്സിന്റെ ഭാഗമായത്. ഒരേസമയം രണ്ടു ലക്ഷ്യങ്ങളിലേക്കു മാത്രം ചുരുങ്ങുന്ന സംഹാരശേഷിയും ആധുനികമല്ലാത്ത റഡാറും ഉൾപ്പെടെ ഈ വിമാനത്തിന് പോരായ്മകൾ ഏറെയാണ്. ഒരുമിച്ചുണ്ടാക്കിയ ഈ വിമാനം പാക്ക് പട്ടാളം വാങ്ങിയിട്ടും ചൈനീസ് സൈന്യം ഇവ വാങ്ങാൻ ഇതുവരെ തയാറായിട്ടില്ല. മിറാഷ് 5 പോലുള്ള വിദേശരാജ്യങ്ങൾ കൈയാഴിഞ്ഞ വിമാനം മാറ്റണമെന്ന സൈന്യത്തിന്റെ മുറവിളിയും എങ്ങുമെത്തിയിട്ടില്ല. മൂന്നു പതിറ്റാണ്ടിൽ അധികമായി പാക്കിസ്ഥാൻ സേനയുടെ ഭാഗമാണ് അമേരിക്കൻ വിമാനമായ എഫ് 16 ഫാൽക്കൺ. ഈ വിമാനത്തിന് ഏറ്റവും പുതിയ അപ്ഡേഷനുകളൊന്നും വരുത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടു തന്നെ മിന്നലാക്രമണങ്ങൾക്ക് ഇവ മതിയാകുമോ എന്ന കാര്യം സംശയമാണ്. എതാണ്ട് സമാനമായ അവസ്ഥയാണ് പാക് നേവിയും നേരിടുന്നത്. അപഡേഷനില്ലാത്ത ടോർപിഡോകളും മറ്റുമാണ് ഇവിടെ കൂടുതൽ.

ഒരു യുദ്ധമുണ്ടായാൽ പാക്കിസ്ഥാനെ കടന്ന് ആക്രമിക്കുന്നതിൽ 50 ശതമാനം പങ്ക് വഹിക്കുക ഇന്ത്യയുടെ കരസേനയാണ്. ഈ രണ്ട് സൈനിക ഗ്രൂപ്പുകളും വ്യോമസേനയുമായി സഹകരിച്ചായിരിക്കും യുദ്ധമുന്നണിയിൽ പ്രവർത്തിക്കുക. വ്യോമാക്രമണത്തിന്റെ പിന്തുണയോടെയായിരിക്കും ആക്രമണം മുന്നേറുക. കവചിതവാഹനങ്ങളും പീരങ്കികളും വ്യോമാക്രമണത്തിനനുസൃതമായി മുന്നേറും. ഇവിടെയാണ് പാക്കിസ്ഥാന് പിഴയ്ക്കുന്നതും. പക്ഷേ തങ്ങൾ ഇന്ത്യയെപ്പോലെ തന്നെ ഒരു ആണവ ശക്തിയാണെന്നതാണ് പാക്കിസ്ഥാനും പ്രതീക്ഷ നൽകുന്നതും. അതുപോലെ മിസൈൽ, പീരങ്കി, ടാങ്ക്, കവചിത വാഹനങ്ങൾ എന്നിവയടങ്ങുന്ന പാക് കാലാൾപ്പടയും ആരോടും കിടപിടിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP