Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉമ്മൻ ചാണ്ടി പോയതു കൊണ്ടൊന്നും ആന്ധ്രയിൽ കോൺഗ്രസിന് രക്ഷയില്ല; ത്രിപുര മോഡലിൽ മുതിർന്ന നേതാക്കളെ കൂട്ടത്തോടെ വിലയ്ക്ക് വാങ്ങാൻ ഒരുങ്ങി ബിജെപി; മാനം രക്ഷിക്കാൻ ഇനി ഉമ്മൻ ചാണ്ടിയുടെ മുന്നിൽ ഏക മാർഗ്ഗം വൈഎസ് ആർ കോൺഗ്രസിനെ ഒപ്പം നിർത്തി ആന്ധ്രാ കോൺഗ്രസിന്റെ സമ്പൂർണ്ണാവകാശം വിട്ടു നൽകുക മാത്രം

ഉമ്മൻ ചാണ്ടി പോയതു കൊണ്ടൊന്നും ആന്ധ്രയിൽ കോൺഗ്രസിന് രക്ഷയില്ല; ത്രിപുര മോഡലിൽ മുതിർന്ന നേതാക്കളെ കൂട്ടത്തോടെ വിലയ്ക്ക് വാങ്ങാൻ ഒരുങ്ങി ബിജെപി; മാനം രക്ഷിക്കാൻ ഇനി ഉമ്മൻ ചാണ്ടിയുടെ മുന്നിൽ ഏക മാർഗ്ഗം വൈഎസ് ആർ കോൺഗ്രസിനെ ഒപ്പം നിർത്തി ആന്ധ്രാ കോൺഗ്രസിന്റെ സമ്പൂർണ്ണാവകാശം വിട്ടു നൽകുക മാത്രം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളെ അടർത്തിയെടുത്താണ് നോർത്ത് ഈസ്റ്റിൽ ബിജെപി മുന്നേറ്റം നടത്തിയത്. ത്രിപുരയെ കാവി പുതപ്പിച്ചതും അങ്ങനെ തന്നെ. ഈ തന്ത്രമാണ് ആന്ധ്രയിലും പുറത്തെടുക്കാൻ പോകുന്നത്. പഴയ പ്രതാപത്തിലേക്കു കോൺഗ്രസിനെ എത്തിക്കുകയെന്ന ദൗത്യവുമായി ഉമ്മൻ ചാണ്ടി ആന്ധ്രപ്രദേശിലെത്തുമ്പോൾ വെല്ലുവിളി കനത്തതാകുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് കൂടിയാണ് കോൺഗ്രസിന്റെ അടിത്തറ തകർക്കാൻ നേതാക്കൾക്ക് പിന്നാലെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടുന്നത്.

ആന്ധ്രയിലെ മുതിർന്ന ഇരുപതിലേറെ കോൺഗ്രസ് നേതാക്കൾ, സമീപഭാവയിൽ ബിജെപിയിലെത്തുമെന്നാണു ബിജെപി കേന്ദ്ര നേതൃത്വം നൽകുന്ന സൂചന. ഇതു സംഭവിച്ചാൽ പാർട്ടി തകർന്നടിയും. ആന്ധ്രയിൽ കോൺഗ്രസ് അതിശക്തമായിരുന്നു. വൈ എസ് രാജശേഖര റെഡ്ഡിയായിരുന്നു മുഖ്യമന്ത്രി. വൈ എസ് ആർ ഹെലികോപ്ടർ അപകടത്തിൽ മരിച്ചതോടെ കഷ്ടകാലം തുടങ്ങി. വൈ എസ് ആറിന്റെ മകൻ ജഗ്മോഹൻ റെഡ്ഡിയെ അംഗീകരിക്കാൻ കോൺഗ്രസിലെ ഒരു വിഭാഗം തയ്യാറായില്ല. കേസുകളിൽ കുടുക്കി ജഗ്മോഹനെ പീഡിപ്പിച്ചു. ഇതോടെ വൈ എസ് ആർ കോൺഗ്രസുമായി ജഗൻ എത്തി. ഇതോടെ കോൺഗ്രസ് നാമവശേഷമായി. ആന്ധ്രയിലെ മുഖ്യപ്രതിപക്ഷം ഇന്ന് വൈ എസ് ആറാണ്.

ഈ സാഹചര്യത്തിലാണ് കോൺഗ്രസിലെ ബാക്കിയുള്ള നേതാക്കളെ മുഴുവൻ അടർത്തിയെടുക്കാൻ അമിത് ഷാ കരുക്കൾ നീക്കുന്നത്. 2014ൽ കോൺഗ്രസ് വിട്ടു ബിജെപിയിലെത്തി സംസ്ഥാന അധ്യക്ഷനായ കന്ന ലക്ഷ്മിനാരായണയാണ് കോൺഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കുന്നതിന്റെയും കാർമികൻ. ഇവരുടെ പാർട്ടി പ്രവേശനത്തിന് ഉചിതമായ സമയം ഏതാവണമെന്ന കാര്യത്തിൽ പാർട്ടി അധ്യക്ഷൻ അമിത് ഷാ തീരുമാനമെടുക്കുമെന്നു ബിജെപി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. 2014ൽ ടിഡിപിയുമായി ചേർന്നുണ്ടാക്കിയ സഖ്യം തിരഞ്ഞെടുപ്പുഫലത്തിൽ ഗുണം ചെയ്‌തെങ്കിലും പാർട്ടിക്കു നേട്ടമായില്ലെന്ന വിലയിരുത്തലിലാണു ബിജെപി. 2019ൽ ഇതു മറികടക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു ചാക്കിട്ടു പിടിത്തം.

തന്ത്രങ്ങളുടെ തമ്പുരാനാണ് ഉമ്മൻ ചാണ്ടിയെന്ന് അമിത് ഷായ്ക്ക് അറിയാം. അതുകൊണ്ടു കൂടിയാണ് നീക്കങ്ങൾ അതിവേഗമാക്കുന്നത്. ആന്ധ്രയിൽ കോൺഗ്രസിന്റെ പരമ്പരാഗത വൈരികളാണു ടിഡിപി. അതുകൊണ്ടുതന്നെ ടിഡിപിയുമായി ഇപ്പോൾ സഖ്യമില്ലെന്ന് ആവർത്തിച്ചുപറഞ്ഞു കോൺഗ്രസ് നേതാക്കളെ ആകർഷിക്കാനുള്ള അടവും ബിജെപി പയറ്റുന്നു. ടിഡിപിക്കെതിരെയും മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡുവിനെതിരെയും രാഷ്ട്രീയ പ്രചാരണത്തിനും തുടക്കമിട്ടു. പ്രധാന പ്രതിപക്ഷമാക്കാനാണ് പുതിയ നീക്കങ്ങൾ. അതുകൊണ്ട് തന്നെ ഉമ്മൻ ചാണ്ടിക്ക് കടുത്ത വെല്ലുവിളിയാണ് വരും ദിനങ്ങൾ. അതിനിടെ വൈ എസ് ആർ കോൺഗ്രസിനെ അടുപ്പിക്കാനാണ് ഉമ്മൻ ചാണ്ടിയുടെ നീക്കം.

ജഗ്മോഹൻ റെഡ്ഡിയുമായി ഉമ്മൻ ചാണ്ടി നേരിട്ട് ചർച്ച നടത്തും. അതിന് ശേഷം ബിജെപിയെ തോൽപ്പിക്കുകെയന്ന വിശാല സഖ്യത്തിന്റെ ഭാഗമാക്കി ജഗ്മോഹനെ മാറ്റും. ജഗ്മോഹനെ കോൺഗ്രസിലെത്തിച്ച് നേതൃത്വവും കൈമാറിയേക്കും. ഇതിനുള്ള നീക്കമാണ് നടക്കുന്നത്. ഇത് സാധ്യമായാൽ ആന്ധ്രയിൽ കോൺഗ്രസിന് പുതു ജീവൻ നൽകും. ചന്ദ്രബാബു നായിഡുവിൽ നിന്ന് ഭറണം പിടിച്ചെടുക്കാനും സാധിക്കും. കോൺഗ്രസ് കോട്ടയായിരുന്ന ആന്ധ്രപ്രദേശ് 2014നു ശേഷമാണു കോൺഗ്രസിനെ പൂർണമായി കൈവിട്ടത്. ഇതു തിരിച്ചുപിടിക്കാനും സഖ്യസാധ്യതകൾ വിപുലപ്പെടുത്താനുമാണു മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടിയെ പാർട്ടി നിയോഗിച്ചിട്ടുള്ളത്.

നിയമസഭയിലെ 175 സീറ്റിലും മൽസരിക്കാൻ കോൺഗ്രസിനെ തയാറാക്കുന്നതിനൊപ്പം ബിജെപിയുടെ നീക്കങ്ങളെ തടയുകയെന്നതും ഉമ്മൻ ചാണ്ടിയെ കാത്തിരിക്കുന്ന വെല്ലുവിളിയാണ്. ഇതിന് ജഗ്മോഹനെ വീണ്ടും കോൺഗ്രസുകാരനാക്കുകയാണ് നല്ലതെന്ന തിരിച്ചറിവ് ഉമ്മൻ ചാണ്ടിക്കും വന്നു കഴിഞ്ഞു. വൈ എസ് ആർ തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും വിഷയങ്ങളെ തുറന്ന മനസോടെ കാണുമെന്നും ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചു കഴിഞ്ഞു. ജഗ്മോഹൻ റെഡ്ഡിയെ തന്നോട് അടുപ്പിക്കാൻ തന്നെയാണ് ഇതിലൂടെ ഉമ്മൻ ചാണ്ടി ലക്ഷ്യമിടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP