Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാൽ അത്ഭുതപ്പെടാനില്ല; എൻഡിഎ മുന്നണി അധികാരത്തിൽ എത്താൻ കൂടുതൽ സാധ്യത; കേവല ഭൂരിപക്ഷം ഇല്ലെങ്കിലും മറ്റു പ്രദേശിക കക്ഷികളെ ഒപ്പം കൂട്ടി മോദി തന്നെ കപ്പലിറക്കും; കോൺഗ്രസും യുപിഎ സഖ്യ കക്ഷികളും മഹാഗഢ്ബന്ധനും ചേർന്നുള്ള കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് സാധ്യത കുറവ്; 300 ലേറെ സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് അമിത്ഷായുടെ ആത്മവിശ്വാസത്തിന് പിന്നാലെ രാഹുലിനെയും കൂട്ടരെയും ഞെട്ടിച്ച് യോഗേന്ദ്ര യാദവിന്റെ പ്രവചനം ഇങ്ങനെ

ബിജെപി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടിയാൽ അത്ഭുതപ്പെടാനില്ല; എൻഡിഎ മുന്നണി അധികാരത്തിൽ എത്താൻ കൂടുതൽ സാധ്യത; കേവല ഭൂരിപക്ഷം ഇല്ലെങ്കിലും മറ്റു പ്രദേശിക കക്ഷികളെ ഒപ്പം കൂട്ടി മോദി തന്നെ കപ്പലിറക്കും; കോൺഗ്രസും യുപിഎ സഖ്യ കക്ഷികളും മഹാഗഢ്ബന്ധനും ചേർന്നുള്ള കൂട്ടുകക്ഷി മന്ത്രിസഭയ്ക്ക് സാധ്യത കുറവ്; 300 ലേറെ സീറ്റുകൾ നേടി ബിജെപി അധികാരത്തിലെത്തുമെന്ന് അമിത്ഷായുടെ ആത്മവിശ്വാസത്തിന് പിന്നാലെ രാഹുലിനെയും കൂട്ടരെയും ഞെട്ടിച്ച് യോഗേന്ദ്ര യാദവിന്റെ പ്രവചനം ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: എക്‌സിറ്റ് പോളുകൾ പുറത്തുവരും മുമ്പ് ബിജെപി അധികാരത്തിൽ എത്തുമെന്ന പ്രവചനവുമായി തെരഞ്ഞെടുപ്പ് വിദഗ്ദ്ധർ യോഗേന്ദ്രയാദവ്. ബിജെപി ഒറ്റയ്ക്ക് 300 സീറ്റുകളുമായി അധികാരത്തിൽ എത്തുമെന്ന് പാർട്ടി അധ്യക്ഷൻ അമിത്ഷാ ആത്മവിശ്വാസം പ്രകടിക്കുമ്പോൾ തന്നെയാണ് ആ സാധ്യത തള്ളാനാകില്ലെന്ന് യോഗേന്ദ്രയാദവും പറയുന്നത്. തെരഞ്ഞെടുപ്പ് പ്രവചന രംഗത്ത് അനുഭവ സമ്പത്തുള്ള യോഗേന്ദ്രയാദവിന്റെ പ്രചരണം രാഹുൽ ഗാന്ധിയെയും കോൺഗ്രസ് കേന്ദ്രങ്ങളെയും ഞെട്ടിക്കുന്നതാണ്.

അവസാനഘട്ട വോട്ടെടുപ്പിനും എക്‌സിറ്റ് പോളിനും മുൻപാണ് യാദവിന്റെ പ്രവചനം. 'ദി പ്രിന്റി' ഓൺലൈനിലൂടെയാണ് അദ്ദേഹം തന്റെ പ്രവചനം വ്യക്തമാക്കുന്നത്. പ്രധാനമായു മൂന്ന് സാധ്യതകളാണ് യോഗേന്ദ്രയാദവ് പ്രവചിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് അധികാരത്തിൽ എത്തുക എന്നതാണ് ഒന്ന്. രണ്ടാമതായി എൻഡിഎ എന്ന നിലയിൽ മോദി അധികാരം പിടിക്കും. കൂടുതൽ സാധ്യത എൻഡിഎക്കാണെന്ന് അദ്ദേഹം പ്രവചിക്കുന്നു. അതേസമയം എൻഡിഎക്ക് പുറമേ നിന്നുള്ള ഏതാനും കക്ഷികളെയും ഒപ്പം ചേർത്ത് ഭരണം പിടിക്കാനുള്ള സാധ്യതയും യോഗേന്ദ്രയാദവ് പ്രവചിക്കുന്നു. അതേസമയം യുപിഎയും മഹാഗഡ്ബന്ധനും മറ്റു കക്ഷികളും ചേർന്നുള്ള കൂട്ടുകക്ഷി ഭരണത്തിനുള്ള സാധ്യത കുറവാണെന്നാണ് യോഗേന്ദ്ര യാദവ് പറയുന്നത്.

'സ്വന്തം താൽപര്യങ്ങൾക്ക് അനുസൃതമായാണ് പലരും തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്നത്. താൻ നടത്തിയത് എന്ന വ്യാജേന തെറ്റായ കണക്കുകൾ വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ട്. ബിജെപിക്ക് 146 സീറ്റും കോൺഗ്രസിന് 137 സീറ്റും ലഭിക്കുമെന്നുള്ളതായിരുന്നു പ്രചരണം. ആറ് മാസം മുൻപ് ബിജെപിക്ക് നൂറ് സീറ്റുവരെ നഷ്ടമാകുമെന്ന് ഞാൻ എഴുതിയിരുന്നു. എന്നാൽ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പ് ബിജെപിക്ക് വ്യക്തമായ മുൻതൂക്കം ഉണ്ടായി.

എൻഡിഎയ്ക്ക് കേവല ഭൂരിപക്ഷം കിട്ടാനാണ് ഏറ്റവും കൂടുതൽ സാധ്യത. ബിജെപിക്ക് സ്വന്തം നിലയിൽ ഭൂരിപക്ഷം കിട്ടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല...' യോഗേന്ദ്ര യാദവ് പറയുന്നു. ആറുമാസം മുൻപ് നടത്തിയ അവലോകനത്തിൽ ബിജെപിക്ക് 100 സീറ്റ് വരെ നഷ്ടമാകുമെന്നാണ് കരുതിയത്. എന്നാൽ ബാലാക്കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇതെല്ലാം പാടേ മാറി ബിജെപി സഖ്യം ഭൂരിപക്ഷം നേടുന്ന അവസ്ഥയിലെത്തി.- യോഗേന്ദ്ര യാദവ് പറയുന്നു.

അദ്ദേഹം മുന്നോട്ടു വയ്ക്കുന്ന സാധ്യതകളെല്ലാം തന്നെ മോദിക്ക് അനൂകുലമായതാണ്. മോദിയുടെ രണ്ടാം വരവ് തന്നെയാണ് യോഗേന്ദ്രയാദവ് പ്രവചിക്കുന്നത്. ബിജെപിക്കും എൻഡിഎയ്ക്കും കേവല ഭൂരിപക്ഷം കിട്ടാതിരിക്കുകയും മറ്റ് കക്ഷികളുടെ സഹായത്തോടെ മോദിയുടെ നേതൃത്വത്തിൽ കൂട്ടുകക്ഷി സർക്കാർ അധികാരത്തിൽ വരുന്ന അവസ്ഥയും ഉണ്ടായേക്കാമെന്നും അദ്ദേഹം പറയുന്നു. ബംഗാളിലും ഒഡീഷയിലും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കും. എന്നാൽ ഉത്തർപ്രദേശിലും മറ്റ് സംസ്ഥാനങ്ങളും ബിജെപിക്ക് അടി പതറിയേക്കുമെന്നും യാദവിന്റെ പ്രവചനം പറയുന്നു. ഇതെല്ലാം തന്റെ നിരീക്ഷണങ്ങൾ മാത്രമാണെന്നും എക്‌സിറ്റ് പോളിന്റെ അടിസ്ഥാനത്തിലുള്ള കൃത്യമായ വിശകലനമല്ലെന്നും യാദവ് കൂട്ടിച്ചേർക്കുന്നുണ്ട്.

അതേസമയം പലവിധത്തിലുള്ള സഖ്യ ചർച്ചകൾ ഇതിനോടകം യുപിഎ തുടങ്ങിയിട്ടുണ്ട്. ടി ഡി പി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു യു പി എ അധ്യക്ഷ സോണിയാ ഗാന്ധിയുമായും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച നടത്താനിരിക്കയാണ്. ശനിയാഴ്ച രാഹുൽ ഗാന്ധിയുമായി നായിഡു കൂടിക്കാഴ്ച നടത്തിയിരുന്നു. ശേഷം ബി എസ് പി അധ്യക്ഷ മായാവതിയും എസ് പി അധ്യക്ഷൻ അഖിലേഷ് സിങ് യാദവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. എസ് പി- ബി എസ് പി നേതാക്കളുമായുള്ള നായിഡുവിന്റെ കൂടിക്കാഴ്ച ലഖ്നൗവിലായിരുന്നു നടന്നത്. ഇതിനു ശേഷമാണ് അദ്ദേഹം രാഹുലുമായി രണ്ടാംഘട്ട കൂടിക്കാഴ്ച നടത്തുന്നത്.

സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എൻ സി പി ജനറൽ സെക്രട്ടറി ശരത് പവാർ, ലോക്താന്ത്രിക് ജനതാദൾ ശരദ് യാദവ്, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്രിവാൾ എന്നിവരുമായും നായിഡു ശനിയാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച വീണ്ടും യെച്ചൂരിയുമായി നായിഡു കൂടിക്കാഴ്ച നടത്തി. ഫലം പുറത്തെത്തുന്ന മെയ്‌ 23ന് സോണിയാ ഗാന്ധിയുടെ ആതിഥേയത്വത്തിൽ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ യോഗം നടക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് പ്രതിപക്ഷത്തെ പ്രധാന നേതാക്കളുമായി നായിഡു ചർച്ച നടത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP