1 usd = 71.09 inr 1 gbp = 93.33 inr 1 eur = 78.80 inr 1 aed = 19.35 inr 1 sar = 18.95 inr 1 kwd = 234.06 inr

Jan / 2020
23
Thursday

മലപ്പുറം ജില്ലാ വിഭജിച്ച് പുതിയജില്ല രൂപീകരിക്കണം എന്ന ആവശ്യത്തിലെ ശ്രദ്ധ ക്ഷണിക്കലിൽ നിന്നും കെഎൻഎ ഖാദർ പിന്മാറിയത് മുസ്ലിംലീഗ് നേതൃത്വം കണ്ണുരുട്ടിയതോടെ; ലീഗിന്റെ മനം മാറ്റം കോൺഗ്രസ് ശക്തമായ എതിർപ്പുമായി രംഗത്തെത്തിയതോടെ; എസ്ഡിപിഐ തുടങ്ങിവെച്ച ആശയപ്രചരണം മുസ്ലിംലീഗ് ഏറ്റെടുക്കുന്നതിലെ അനൗചിത്യവും ചർച്ചയായി

June 19, 2019

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ലാ രൂപീകരിക്കണമെന്ന ആവശ്യം ഉയർത്തിക്കൊണ്ടു വന്നത് എസ്ഡിപിഐയാണ്. കേരളത്തിൽ ഏറ്റവു ജനസംഖ്യയുള്ള ജില്ല എന്ന നിലയിലാണ് ഈ ആലോചനയിലേക്കുള്ള ചർച്ചകൾ ഉയർന്നു കേട്ടത്. എസ്ഡിപിഐ തുടങ്ങിവെച്ച ഈ ആശയപ്രചരണം മുസ്ലി...

സിഒടി നസീർ വധശ്രമക്കേസിൽ എ എൻ ഷംസീർ എംഎൽഎയുടെ പേര് ഉയർന്നതോടെ പ്രതിപക്ഷ ചോദ്യങ്ങളോട് കോപിച്ച് സഭയിൽ മുഖ്യമന്ത്രി; എന്തും വിളിച്ചു പറയാം എന്നാണോ? രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കരുതെന്നും പിണറായി; നസീറിന് എതിരായ വധശ്രമം ഒറ്റപ്പെട്ട സംഭവം മാത്രമെന്നും വിശദീകരണം; ആക്രമണത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ എല്ലാം പേര് വിശദമായി പറഞ്ഞിട്ടുണ്ട്; മുഖ്യമന്ത്രി പറഞ്ഞ് തെറ്റ്, എഎൻ ഷംസീറിന്റെ പേര് പൊലീസ് മറച്ച് പിടിക്കുന്നത് എന്തിനെന്ന് അറിയില്ലെന്ന് പറഞ്ഞ് സിഒടി നസീറും

June 11, 2019

തിരുവനന്തപുരം: വടകര ലോക്‌സഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഭവം കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറുന്നു. ഈ വിഷയത്തിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന് പങ്കുണ്ടെന്ന നസീറിന്റെ മൊഴിയോട് സംഭവത്തിൽ അന്വേഷണ...

'മസാലാ ബോണ്ടിന്റെ വ്യവസ്ഥകൾ മറച്ചുവെക്കുന്നതെന്തിനെന്ന്' ചെന്നിത്തല; കൊള്ളപ്പലിശയാണ് ഈടാക്കുന്നതെന്ന പ്രതിപക്ഷ നേതാവിന്റെ വാക്കുകൾക്ക് പിന്നാലെ ധനമന്ത്രിയുടെ പ്രതികരണം; 'ചുരുങ്ങിയ പലിശ നിരക്കാണെന്ന് പറഞ്ഞിട്ടില്ലെന്നും ആർക്ക് വേണമെങ്കിലും രേഖകൾ പരിശോധിക്കാമെന്നും' തോമസ് ഐസക്ക്; മസാല ബോണ്ട് എൽഡിഎഫിന്റെ മരണമണിയെന്ന് ശബരീനാഥൻ; നിയമസഭയിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധവുമായി പ്രതിപക്ഷം

May 28, 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മത്സരചൂടിന് ശമിച്ചതിന് പിന്നാലെ ചേർന്ന ആദ്യ നിയമസഭാ സമ്മേളനത്തിൽ മസാലാ ബോണ്ട് ചൂടേറിയ ചർച്ചയായതിന് പിന്നാലെ സർക്കാരിന് നേരെ വിമർശന ശരവുമായി പ്രതിപക്ഷം. മസാലാ ബോണ്ടിന്റെ വ്യവസ്ഥകൾ സർക്കാർ എന്തിനാണ് മറച്ചുവെക്ക...

മസാല ബോണ്ട് വ്യവസ്ഥകൾ ദുരൂഹമെന്ന് ആവർത്തിച്ച് പ്രതിപക്ഷം; ഉണ്ടാവുക അധിക സാമ്പത്തിക ബാധ്യതയെന്നും വിമർശനം; ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ച് സർക്കാർ; സഭ നിർത്തിവെച്ച് മസാല ബോണ്ടിൽ ചർച്ച

May 28, 2019

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ നിയമസഭ സമ്മേളനത്തിൽ ചർച്ചയായി മസാല ബോണ്ടുകൾ. പദ്ധതിക്കെതിരെ വിമർശനമുയർത്തിയാണ് പ്രതിപക്ഷം രംഗത്തുള്ളത്.കിഫ്ബി പദ്ധതികൾക്ക് ധന സമാഹരണത്തിനായി കേരള സർക്കാർ ഇറക്കുന്ന മസാല ബോണ്ടുകൾ അധിക സാമ്പത്തിക ബാധ...

മാണിയുടെ ഓർമകൾ പങ്കിട്ട് സഭയ്ക്ക് തുടക്കം; ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനം സഭയും സാമാജികരും മുൻ ധനമന്ത്രിയെ അനുസ്മരിച്ചു; തിരഞ്ഞെടുപ്പ് ജയത്തിലെ മാണിയുടെ റെക്കോർഡുകൾ ഇനി തകർക്കാൻ കഴിയില്ലെന്ന് സ്പീക്കർ; സമാനതകളില്ലാത്ത നേതാവായിരുന്നു മാണിയെന്ന് മുഖ്യമന്ത്രി; കേരള രാഷ്ട്രീയത്തെ തന്റെ വഴിയിലേക്ക് നയിച്ച നേതാവായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ്

May 27, 2019

തിരുവനന്തപുരം: മാണിയുടെ ഓർമകൾ പങ്കിട്ട് നിയമസഭയുടെ ബജറ്റ് സമ്മേളനം ആരംഭിച്ചു. ആദ്യ ദിനം കെ എം മാണിയെ അനുസ്മരിക്കുകയാണ് സഭയും സാമാജികരും. കെ എം മാണിയുടെ മരണത്തിലൂടെ പകരം വക്കാനില്ലാത്ത സാമാജികനെയാണ് നഷ്ടമായതെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അനുസ്മരിച്ചു...

നിയമസഭാ കക്ഷി നേതാവിന്റെ സീറ്റ് ഒഴിച്ചിടാൻ കഴിയില്ല; സഭാ സമ്മേളനത്തിൽ മാണിയുടെ സീറ്റ് പി.ജെ.ജോസഫിന് തന്നെയെന്ന് സ്പീക്കർ; കക്ഷി നേതാക്കളെ അതാത് പാർട്ടികൾക്ക് തീരുമാനിക്കാം; സ്പീക്കറുടെ തീരുമാനം നിർണായകമായത് പാർട്ടിയിൽ നിന്നുരണ്ടുതരത്തിലുള്ള കത്തുകൾ കിട്ടിയതോടെ

May 26, 2019

തിരുവനന്തപുരം: തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കേരള കോൺഗ്രസ് എമ്മിന്റെ മുൻ നിരയിലെ സീറ്റ് പി.ജെ. ജോസഫിന് നൽകുമെന്ന് സ്പീക്കറുടെ ഓഫീസ് വ്യക്തമാക്കി. നിയമസഭാ കക്ഷിനേതാവിന്റെ സീറ്റ് ഒഴിച്ചിടാനാകില്ല. നിലവിലെ ഉപനേതാവായ പി.ജെ. ജോസഫിന് ആ സീറ്റ...

സ്ഥാനാർത്ഥി നിർണയത്തിലെ കാലതാമസമൊക്കെ ഇനി പഴങ്കഥ; ചാലക്കുടിയുടെ ശബ്ദം ഡൽഹിയിൽ എത്തിക്കാൻ അവസരം തേടി ബെന്നി ബഹനാൻ; വരാപ്പുഴ ആർച്ച് ബിഷപ്പുമായും സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പുമായും കൂടിക്കാഴ്ച; പറവൂർ ചേരമാൻ ജുമാ മസ്ജിദിലും ചിറക്കൽ പടിഞ്ഞാറേ കോവിലകത്തും സന്ദർശനം; മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുഗ്രഹവും തേടിയ യുഡിഎഫ് സ്ഥാനാർത്ഥിയുടെ പ്രചാരണ വിശേഷങ്ങൾ

March 18, 2019

 കൊച്ചി: യുഡിഎഫിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചതോടെ, നഷ്ടപ്പെട്ടുപോയ ദിവസങ്ങൾ പ്രചാരണത്തിൽ തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബെന്നി ബഹന്നാൻ. യു.ഡി.എഫ് കൺവീനറും ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാർത്ഥിയുമായ ബെന്നി ബെഹനാന് വളരെ ആത്മവിശ്വാ...

'ശബരിമല കർമ്മ സമിതി നേതാവിനെ കാട്ടുപന്നി കുത്താൻ ഓടിച്ചത് അയ്യപ്പകോപം ! ശ്രീധരൻ പിള്ളയ്ക്ക് രാവിലേയും രാത്രിയിലും നിലപാട് മാറ്റി പറയേണ്ട ഗതികേട് വന്നത് അയ്യപ്പകോപം തന്നെ; ബിജെപി നേതാവിന് 14 ദിവസം ജയിലിൽ കഴിയേണ്ടി വന്നതും ശോഭാ സുരേന്ദ്രന് 25000 രൂപ പിഴയടയ്‌ക്കേണ്ടി വന്നതും അയ്യപ്പകോപം കൊണ്ടാണ്'; മുകേഷ് എംഎൽഎ നിയമസഭയിൽ നടത്തിയ പ്രസംഗമിങ്ങനെ

February 08, 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കവേ ബിജെപിയ്‌ക്കെതിരെ ആഞ്ഞടിച്ചും ശബരിമല കർമ്മ സമിതിയ്‌ക്കെതിരെ വിമർശനം നടത്തിയും മുകേഷ് എംഎൽഎ നടത്തിയ പ്രസംഗമാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.  ബിജെപി നേതാക്കൾ നേരിട്ട ദുരിതങ്ങൾ അയ്യപ്പ കോപം മൂലമാണെന്ന...

`കേരളം ബിജെപി ഭരിച്ചിട്ടില്ല...അടുത്തൊന്നും ഭരിക്കാനും പോകുന്നുമില്ല`; ബിജെപി സർക്കാർ ഇല്ലാതിരുന്നിട്ടും കേരളത്തിൽ തൊഴിലില്ലായ്മ രൂക്ഷമായത് എങ്ങനെയെന്ന് നേമം എംഎൽഎ; പാർട്ടിയെ പോലും ഞെട്ടിച്ച് രാജേട്ടന്റെ പ്രസ്താവന നിയമസഭയിൽ

February 05, 2019

തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനം അനുവദിച്ചുള്ള സുപ്രം കോടതി വിധി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചപ്പോൾ പ്രതിഷേധവുമായി രംഗത്തെത്തിയ ഭക്തരുടെ സമരം ഏറ്റെടുത്തത് ബിജെപിയാണ്. ആദ്യ ഘട്ടത്തിൽ വളരെ മികച്ച രീതിയിൽ സമരം മുന്നോട്ട് കൊണ്ട് പോയ ബ...

ശബരിമലയിൽ ആകെ കയറിയത് രണ്ടേ രണ്ട് യുവതികൾ; ആ 51ന്റെ കണക്ക് ആരുടേയോ ഭാവനയിൽ ഉദിച്ചത്; തന്ത്രി ദേവസ്വം ബോർഡ് ജീവനക്കാരനെന്ന വാദവും തെറ്റ്; മലകയറാൻ യുവതികൾക്ക് സുരക്ഷ ഒരുക്കാൻ സുപ്രീംകോടതി പറഞ്ഞിട്ടില്ല; ശബരിമലയിൽ സർക്കാർ പറഞ്ഞതെല്ലാം പച്ചക്കള്ളമെന്ന് നിയമസഭയിൽ തുറന്ന് സമ്മതിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; ഇതുവരെ പറഞ്ഞതെല്ലാം നുണയെന്ന് തെളിഞ്ഞപ്പോൾ പ്രതിരോധിക്കാൻ പോലും ആവാതെ സർക്കാർ

February 04, 2019

തിരുവനന്തപുരം: ശബരിമലയിൽ ദർശനം നടത്തിയ യുവതികളുടെ എണ്ണത്തിൽ മുൻ നിലപാട് മാറ്റി സർക്കാർ. ശബരിമല എക്സ്‌ക്യൂട്ടീവ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരം ശബരിമലയിൽ ദർശനം നടത്തിയത് രണ്ട് യുവതികൾ മാത്രമെന്നാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയെ അറിയിച്ചത...

ശനിദോഷം മാറാൻ കനകധാരാ സ്‌തോത്രം ചൊല്ലി ശയന പ്രദക്ഷിണം ചെയ്യേണ്ടതിന് പകരം കനകദുർഗയെ കൊണ്ടുപോയി പ്രദക്ഷിണം നടത്തി; മൂലം നക്ഷത്രത്തിൽ പിറന്ന ബാലനെ രണ്ടിൽ നിന്നും ഒൻപതിൽ എത്തിച്ചത് രാഹു; പിള്ള ചവിട്ടുമ്പോൾ ശശീന്ദ്രൻ ശശിയാകും; ശുക്രദശയുള്ളത് കൃഷ്ണൻകുട്ടിക്ക്; ഇതാ തന്ദു തത്വ നലഹാലല്ലു കോടിയേരി അനിൽ ബിലാത്തിമാ സൗതിമു എന്നാണ് അറബികൾ പറയുന്നത്; പിണറായി മന്ത്രിസഭയെ നിയമസഭയിൽ ജ്യോതിഷത്തിൽ കളിയാക്കി വിപി സജീന്ദ്രൻ; സോഷ്യൽ മീഡിയയുടെ താരമായി കുന്നത്ത് നാട് എംഎൽഎ

February 03, 2019

തിരുവനന്തപുരം: എന്താണ് പിണറായി മന്ത്രിസഭയ്ക്ക് സംഭവിക്കുന്നത്? പ്രതിപക്ഷ എംഎൽഎമാരോ ചോദിച്ചാൽ കുറ്റവും കുറവും മാത്രമേ പറയാനുണ്ടാകൂ. എന്നാൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്നതിന് കുന്നത്തുനാട് എംഎൽഎ വിപി സജീന്ദ്രന് കൃത്യമായ ഉത്തരമുണ്ട്. ഗവർണ്ണറുടെ ന...

ഇനി ചിട്ടിയെന്ന് പറഞ്ഞ് വട്ടപ്പലിശ ഈടാക്കിയാൽ മുതലാളിമാർ അകത്താകും; സ്വകാര്യ പണം ഇടപാടുകാർ 18 ശതമാനത്തിൽ അധികം പലിശ ഈടാക്കിയാൽ കേസെടുക്കാൻ നിയമം; 20,000 രൂപയിൽ കൂടുതൽ എല്ലാ ഇടപാടുകളും ചെക്ക് വഴിയോ ബാങ്ക് വഴിയോ നിർബന്ധമാക്കി; ബജറ്റിൽ പ്രഖ്യാപിച്ച അധികമാരും ശ്രദ്ധിക്കാതെ പോയ പരിഷ്‌കാരം ഇങ്ങനെ

February 01, 2019

തിരുവനന്തപുരം: ഇനി ചിട്ടിയെന്ന് പറഞ്ഞ് വട്ടപ്പലിശ ഈടാക്കിയാൽ പണി കിട്ടും. സ്വകാര്യവ്യക്തികൾ പണം കടംകൊടുക്കുന്നതിന് പലിശനിയന്ത്രണം ഏർപ്പെടുത്തി സർക്കാർ ബജറ്റിലൂടെ പ്രഖ്യാപനം നടത്തുകയാണ്. മണി ലെൻഡേഴ്സ് നിയമപ്രകാരം പണം കടംകൊടുക്കുന്നവർ പരമാവധി 18 ശതമാനം...

ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കായി 4000 കോടി; പ്രവാസികളുടെ മൃതദേഹങ്ങൾ നോർക്ക വഴി നാട്ടിലെത്തിക്കും; തിരുവിതാംകൂർ ദേവസ്വം ബോർഡിന് നൂറ് കോടിയുടെ ധനസഹായം; നവകേരള നിർമ്മാണത്തിന് 25 പദ്ധതികളുടെ പ്രഖ്യാപനം; തിരുവനന്തപുരത്ത് നവോത്ഥാന മ്യൂസിയം സ്ഥാപിക്കും; അതിവേഗ റെയിൽവേപാത നിർമ്മാണം ഈ വർഷം തുടങ്ങും; മത്സ്യത്തൊഴിലാളികൾക്ക് പുനരധിവാസത്തിനായി കൂടുതൽ ഫ്‌ളാറ്റുകൾ; തിരുവനന്തപുരം നഗരത്തിൽ കെഎസ്ആർടിസിയുടെ ഇലക്ട്രിക് ബസുകൾ പുറത്തിറക്കും; ഐസക്കിന്റെ പത്താം ബജറ്റിലെ പ്രഖ്യാപനങ്ങൾ

January 31, 2019

തിരുവനന്തപുരം: 2019-20 വർഷത്തെ സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അവതരിപ്പിച്ചു. ഐസക്കിന്റെ പത്താമത്തെ ബജറ്റിൽ പൊതുവേ ജനപ്രിയമായ പ്രഖ്യാപനങ്ങളാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. നവകേരള നിർമ്മാണത്തിനാണ് ഊന്നൽ. കാർഷിക മേഖലയെയും റോഡ് വികസനങ്ങളുട...

ക്ഷേമപെൻഷൻ 100 വീതം വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനം നടപ്പാക്കിയേക്കും; പ്രളയാനന്തര പുനർനിർമ്മാണങ്ങൾക്ക് മാറ്റി വയ്ക്കുക 5000 കോടി രൂപ; പ്രളയ സെസിൽ നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടുത്താനും ഇടയില്ല; വാറ്റ് കുടിശിക പരിച്ചെടുക്കൽ ഊർജ്ജിതമാക്കി ധനക്കമ്മി കുറയ്ക്കാൻ ശ്രമിക്കും; സാമ്പത്തിക വളർച്ചാനിരക്ക് ഉയരുന്നത് പ്രതീക്ഷ; ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ക്ഷേമപദ്ധതികളുമെത്തും; പത്താം ബജറ്റ് അവതരണത്തിന് തോമസ് ഐസക് ഇന്ന് നിയമസഭയിലെത്തുമ്പോൾ പ്രതീക്ഷിക്കുന്നത് ജനപ്രിയ ബജറ്റ്

January 31, 2019

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒട്ടേറെ ക്ഷേമപദ്ധതികളുമായി സംസ്ഥാന ബജറ്റ് ഇന്ന്. രാവിലെ 9നു ധനമന്ത്രി ടി.എം.തോമസ് ഐസക് തന്റെ പത്താം ബജറ്റ് അവതരിപ്പിക്കും. പ്രളയാനന്തര പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കായി 5000 കോടി രൂപ മാറ്റി വച്ചേക്കും...

പി.സി.ജോർജിന്റെ സദാചാരം നിയമസഭയ്ക്ക് തീരെ പിടിക്കുന്നില്ല; ഗൗരിയമ്മയെ അധിക്ഷേപിച്ച് തുടങ്ങിയ ജോർജ് അവസാനം അപമാനിച്ചത് ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീയെ; സ്ത്രീകളെ അധിക്ഷേപിച്ച് പേരെടുക്കുന്ന പൂഞ്ഞാർ എംഎൽഎയെ സദാചാര കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി സ്പീക്കർ; പരിസ്ഥിതി തകർത്ത് ഫാന്റസി പാർക്കുണ്ടാക്കിയ പി.വി.അൻവർ പരിസ്ഥിതി കമ്മിറ്റിയിൽ തുടരും

January 30, 2019

തിരുവനന്തപുരം: 'ഫ്രാങ്കോ ബിഷപ്പിന് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം'എന്ന് പറഞ്ഞത് മറ്റാരുമല്ല പി.സി.ജോർജ്. തുടർച്ചയായി സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തുന്ന പിസിക്കെതിരെ ദേശീയ വനിതാ കമ്മീഷ...

MNM Recommends