Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'ഇതിലും വലിയ പ്രതിഷേധം താൻ കണ്ടിട്ടുണ്ട്'; നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോൾ നിയമസഭയിൽ തന്നെ തടഞ്ഞ പ്രതിപക്ഷത്തെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഗവർണറുമായി നേരിട്ട് കൊമ്പുകോർത്ത പ്രതിപക്ഷം നയപ്രസംഗത്തിൽ വിയോജിപ്പോടെ 18ാം ഖണ്ഡിക ഗവർണർ വായിച്ചതോടെ അമ്പരന്നു പോയത് പ്രതിപക്ഷം; കൈയടിച്ചു സ്വീകരിച്ചു ഭരണപക്ഷവും; ഗവർണറുടെ വിയോജനാ പ്രസ്താവന സഭാ രേഖകളിൽ സ്ഥാനം പിടിക്കുമോ എന്ന കാര്യത്തിൽ തീരുമാനം സ്പീക്കർ ശ്രീരാമകൃഷ്ണൻ കൈക്കൊള്ളും

'ഇതിലും വലിയ പ്രതിഷേധം താൻ കണ്ടിട്ടുണ്ട്'; നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയപ്പോൾ നിയമസഭയിൽ തന്നെ തടഞ്ഞ പ്രതിപക്ഷത്തെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ; ഗവർണറുമായി നേരിട്ട് കൊമ്പുകോർത്ത പ്രതിപക്ഷം നയപ്രസംഗത്തിൽ വിയോജിപ്പോടെ 18ാം ഖണ്ഡിക ഗവർണർ വായിച്ചതോടെ അമ്പരന്നു പോയത് പ്രതിപക്ഷം; കൈയടിച്ചു സ്വീകരിച്ചു ഭരണപക്ഷവും; ഗവർണറുടെ വിയോജനാ പ്രസ്താവന സഭാ രേഖകളിൽ സ്ഥാനം പിടിക്കുമോ എന്ന കാര്യത്തിൽ തീരുമാനം സ്പീക്കർ ശ്രീരാമകൃഷ്ണൻ കൈക്കൊള്ളും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 'ഇതിലും വലിയ പ്രതിഷേധം താൻ കണ്ടിട്ടുണ്ട്'-നയപ്രഖ്യാപന പ്രസംഗം കഴിഞ്ഞ ശേഷം നിയമസഭയിൽ നിന്നും പുറത്തിറങ്ങി പോകുന്ന വേളയിൽ മാധ്യമങ്ങളെ കണ്ട ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നു. തന്നെ തടഞ്ഞ പ്രതിപക്ഷത്തെ പരിഹസിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രതിപക്ഷത്തെ വിമർശിച്ച് നിയമമന്ത്രി എ കെ ബാലൻ അടക്കമുള്ളവരും രംഗത്തെത്തിയതോടെ ഒടുവിൽ പണി കിട്ടിയത് പ്രതിപക്ഷത്തിനായിരുന്നു.

പൗരത്വ നിയമ ഭേദഗതിയുടെ പേരിൽ ബജറ്റ് സമ്മേളനത്തിൽ ഗവർണറുമായി നേരിട്ട് കൊമ്പുകോർത്ത പ്രതിപക്ഷം നയപ്രസംഗത്തിൽ ഇതുമായി ബന്ധപ്പെട്ട ഭാഗം ഗവർണർ വായിച്ചതോടെ അത് ഭരണപക്ഷത്തിന് നേട്ടമായി മാറി. അതേസമയം പ്രതിപക്ഷത്തിന് ക്ഷീണമുണ്ടാക്കുന്ന കാര്യവുമായി മാറി ഇത്. രാവിലെ ചേർന്ന പാർലമെന്ററി കാര്യ സമിതി യോഗത്തിൽ ഗവർണർ കയറി വരുമ്പോൾത്തന്നെ തടയാനും പ്രതിഷേധിക്കാനും, അങ്ങനെ പൗരത്വ പ്രതിഷേധത്തിൽ ഒരുപടി മുന്നിൽ യുഡിഎഫാണെന്ന് തെളിയിക്കാനുമാണ് പ്രതിപക്ഷം ശ്രമിച്ചത്. എന്നാൽ, വിയോജിപ്പോടെ ഈ ഭാഗം വായിക്കുന്നുവെന്ന് ഗവർണർ പറഞ്ഞപ്പോൾ, എൽഡിഎഫും ഗവർണറും ഭായ്- ഭായ് ആണെന്ന് പറഞ്ഞ് വിമർശനം സർക്കാരിനും ഗവർണർക്കുമെതിരെ തിരിച്ചുവിടുകയാണ് ചെന്നിത്തല. മറുപക്ഷത്ത് ഗവർണറെ കൊണ്ട് കേന്ദ്രത്തിനെതിരെ പറയിക്കാൻ സാധിച്ചത് നേട്ടമാക്കി അവതരിപ്പിക്കുകയാണ് ഭരണപക്ഷം.

അതിനിടെ പൗരത്വ നിയമഭേദഗതിക്ക് എതിരായ 18-ാം ഖണ്ഡിക വായിക്കില്ലെന്ന് നേരത്തേ തന്നെ സർക്കാരിനെ രേഖാമൂലം അറിയിക്കുക വഴി ഒരു പോരിനില്ലെന്ന് ഗവർണർ നിലപാടെടുക്കുകയായിരുന്നു. അതുകൊണ്ടുതന്നെ അനുരഞ്ജനത്തിന്റെ പാതയായിരുന്നു സർക്കാരും സ്വീകരിച്ചത്. ഗവർണർക്കെതിരെ പ്രതിഷേധമില്ലെന്നും, മര്യാദയോടെ തന്നെ സ്വീകരിക്കുമെന്നും, ഭരണപക്ഷവും തീരുമാനിക്കുകയുണ്ടായി. ഗവർണർ വായിക്കാതെ വിട്ടാലും നയപ്രഖ്യാപന പ്രസംഗം എന്ന പേരിൽ ഈ ഖണ്ഡികയടക്കം തന്നെയാകും സഭാ രേഖകളിൽ സ്ഥാനം പിടിക്കുക. വിയോജിപ്പുണ്ടെങ്കിലും, മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ച് ഈ ഖണ്ഡിക താൻ വായിക്കുകയാണെന്നും, ഇതിനോട് വ്യക്തിപരമായി വിയോജിപ്പ് രേഖപ്പെടുത്തുന്നുവെന്നുമാണ് ഗവർണർ വ്യക്തമാക്കിയത്.

വിയോജിപ്പ് രേഖപ്പെടുത്തുന്ന പരാമർശം ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്. തനിക്ക് വിയോജിപ്പുണ്ടെന്ന് പറഞ്ഞ കാര്യം സഭാ രേഖകളിൽ ഉൾപ്പെടുത്തണമെന്ന് സ്പീക്കറോട് ഗവർണർക്ക് ആവശ്യപ്പെടാം. അത് സ്പീക്കറുടെ വിവേചനാധികാരമാണ്. സ്പീക്കർക്ക് ഈ പരാമർശം ഉൾപ്പെടുത്തണോ എന്ന് പരിശോധിച്ച് തീരുമാനിക്കാവുന്നതാണ്.

നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വ നിയമത്തിനെതിരായ വിമർശനമുള്ള ഖണ്ഡിക വായിക്കില്ലെന്ന നിലപാട് അവസാനനിമിഷമാണ് ആരിഫ് മുഹമ്മദ് ഖാൻ മാറ്റിയത്. വിവാദ പരാമർശമുള്ള 18ാം ഖണ്ഡിക വായിക്കില്ലെന്ന് സർക്കാരിനെ അറിയിച്ച ഗവർണർ പ്രസംഗം വായിച്ചുതുടങ്ങിയശേഷമാണ് നിലപാട് മാറ്റിയത്. എതിർപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ അപേക്ഷ പരിഗണിച്ച്, അദ്ദേഹത്തോടുള്ള ബഹുമാനസൂചകമായി വായിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. കൈയടിയോടെയാണ് ഭരണപക്ഷം ഗവർണറുടെ വാക്കുകളെ സ്വീകരിച്ചത്. പൗരത്വം മതാധിഷ്ഠിതമാകരുതെന്നും ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നുമുള്ള കാര്യങ്ങളാണ് പതിനെട്ടാം ഖണ്ഡികയിലുള്ളത്. സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത് ശരിവയ്ക്കുന്ന രീതിയിലായിരുന്നു പ്രസംഗം

ആദ്യം എതിർത്ത് നിന്ന ഗവർണർ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ അവസാനഘട്ട ഇടപെടലിൽ വഴങ്ങുകയായിരുന്നു. എതിർപ്പ് പ്രകടിപ്പിച്ചാണെങ്കിലും ഗവർണറെ കൊണ്ട് നയപ്രഖ്യാപനം മുഴുവൻ വായിപ്പിക്കാൻ സാധിച്ചത് സർക്കാരിന് നേട്ടമായി. പ്രസംഗത്തിൽ മാറ്റംവരുത്തണമെന്ന് ഗവർണർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ പിന്നോട്ട് പോയിരുന്നില്ല. ഇതിനിടെ നയപ്രഖ്യാപനത്തിൽ സംസ്ഥാനസർക്കാരിന്റെ നയവും പരിപാടിയുമല്ലാതെ അതിന്റെ പരിധിയിലല്ലാത്ത കാര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങൾ ഉൾപ്പെടുത്താനാവില്ലെന്നും അത് വായിക്കാൻ നിയമപരമായി തനിക്കു ബാധ്യതയില്ലെന്നും വ്യക്തമാക്കി ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു.

എന്നാൽ പൗരത്വനിയമ ഭേദഗതി കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നതാണെന്നും പൗരത്വനിയമത്തെപ്പറ്റി പരാമർശിക്കുന്നത് കോടതിയലക്ഷ്യമല്ലെന്നും വ്യക്തമാക്കിക്കൊണ്ട് മുഖ്യമന്ത്രി ചൊവ്വാഴ്ച രാത്രി മറുപടിയും നൽകി. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ്, അതിനാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു. പൗരത്വനിയമത്തിനെതിരായ പ്രതിഷേധം സർക്കാരിന്റെ അഭിപ്രായം മാത്രമാണെന്ന നിലപാടിൽ ഉറച്ച് നിന്ന ഗവർണർ ഇത്തരം പരാമർശങ്ങളുള്ള 18-ാം ഖണ്ഡിക വായിക്കില്ലെന്നായിരുന്നു കണക്കു കൂട്ടിയത്. ഇതിനുമുമ്പും നയപ്രഖ്യാപനത്തിൽ ഗവർണർമാർ വിയോജിപ്പുള്ള ഭാഗങ്ങൾ വായിക്കാതെ വിട്ടിട്ടുണ്ട്. എന്നാൽ ഈ ആകാംക്ഷകൾ നിലനിൽക്കെ തന്റെ എതിർപ്പ് അറിയിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ 18-ാം ഖണ്ഡിക മുഴുവൻ വായിച്ചു.

ബജറ്റ് സമ്മേളനത്തിന് തുടക്കംക്കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് സഭയിലെത്തിയ ഗവർണർക്ക് പ്രതിപക്ഷത്തിന്റെ അസാധാരണ പ്രതിഷേധസമരത്തിന് സാക്ഷിയാകേണ്ടിവന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയുടെ ചേർന്ന് സ്വീകരിച്ച് ആനയിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ബാനറുകവും പ്ലക്കാർഡുമായി പ്രതിപക്ഷ അംഗങ്ങൾ തടഞ്ഞു. ഗവർണർക്കെതിരെ ഗോ ബാക്ക് വിളികളും മുദ്രാവാക്യങ്ങളും ഉയർന്നു. പ്രധാന കവാടം കടന്ന് ഗവർണറും സംഘവുമെത്തിയ വഴയിൽ കുത്തിയിരുന്ന് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ ഗവർണർക്ക് പോഡിയത്തിലേക്ക് കടക്കാൻ പറ്റാത്ത സ്ഥിതിയായി. പത്തുമിനുട്ടോളം ഗവർണർക്ക് അവിടെ നിൽക്കേണ്ടിവന്നു.

സ്പീക്കർ, മന്ത്രി എ.കെ. ബാലൻ, മുഖ്യമന്ത്രി എന്നിവർ പ്രതിപക്ഷവുമായി ചർച്ച നടത്തിയെങ്കിലും പിന്മാറാൻ തയാറായില്ല. വാച്ച് ആൻഡ് വാർഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവർണർക്ക് വഴിയൊരുക്കി. തുടർന്ന് പ്രതിപക്ഷ സഭ ബഹിഷ്‌കരിച്ച് സഭയ്ക്കു പുറത്തെ കവാടത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. അതിനുശേഷമാണ് ഗവർണർ നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP