Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മൂന്നു മാസമായി ട്രഷറിയിൽ സ്തംഭനം; മൂന്നു ലക്ഷത്തോളം ആളുകളുടെ സാമൂഹ്യ പെൻഷൻ മുടങ്ങിയെന്ന് പ്രതിപക്ഷം; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നാവശ്യം; വികസന സ്തംഭനമില്ലെന്നും ധനസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ധനമന്ത്രിയും

മൂന്നു മാസമായി ട്രഷറിയിൽ സ്തംഭനം; മൂന്നു ലക്ഷത്തോളം ആളുകളുടെ സാമൂഹ്യ പെൻഷൻ മുടങ്ങിയെന്ന് പ്രതിപക്ഷം; സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നാവശ്യം; വികസന സ്തംഭനമില്ലെന്നും ധനസ്ഥിതിയിൽ ആശങ്ക വേണ്ടെന്നും ധനമന്ത്രിയും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം ഇറക്കണമെന്നാവശ്യപ്പെട്ടുള്ള അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽനിന്ന് ഇറങ്ങിപ്പോയി. വിഡി സതീഷനാണ് നോട്ടീസ് നൽകിയത്

മൂന്നു മാസമായി ട്രഷറിയിൽ സ്തംഭനമാണെന്നും മൂന്നു ലക്ഷത്തോളം ആളുകളുടെ സാമൂഹ്യ പെൻഷൻ മുടങ്ങിയിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം താറുമാറായി. പണമിടപാടുകൾ നടക്കുന്നില്ല. റോഡുകളുടെയും പാലങ്ങളുടെയും നിർമ്മാണം അടക്കമുള്ള അടിസ്ഥാന വികസന പ്രവർത്തനങ്ങളും ക്ഷേമ പെൻഷനുകളും പോലും മുടങ്ങിക്കിടക്കുകയാണ്. ഇതിനു കാരണം സാമ്പത്തിക പ്രതിസന്ധിയാണ്.

ധനമന്ത്രി യഥാർഥ കാര്യങ്ങൾ പറയുന്നില്ല. അദ്ദേഹം ഒളിച്ചുകളിക്കുകയാണ്. ആദ്യം സ്വാഗതം ചെയ്യുകയും പിന്നീട് ജിഎസ്ടിയെ തള്ളപ്പറയുകയുമാണ് ധനമന്ത്രി ചെയ്തത്. സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും അതിന്റെ ഗൗരവം മനസ്സിലാകാതെ ധനമന്ത്രി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു.

അതേസമയം, വികസന സ്തംഭനമില്ലെന്നും ധനസ്ഥിതി സംബന്ധിച്ച് കടുത്ത ആശങ്ക വേണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. വരവു ചെലവ് തമ്മിലുള്ള അന്തരം കൂടിയതാണ് താൽകാലികമായുള്ള പ്രതിസന്ധിക്ക് കാരണം എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. 22 ശതമാനം ചെലവ് വർധിച്ചപ്പോൾ വരുമാനത്തിലുണ്ടായ വർധനവ് 7.6 ശതമാനം മാത്രമാണ്.

ഇതാണ് പ്രതിന്ധിക്ക് കാരണമായത്. ഇതിനൊപ്പം വായ്പയെടുക്കുന്നതിന് കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കൂടി കൊണ്ടുവന്നു. ആ നിയന്ത്രണങ്ങൾ ഇപ്പോൾ പിൻവലിച്ചതിനാൽ ഇപ്പോൾ മാറിയിട്ടുണ്ട്. ധവളപത്രം ഇറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തോട് ധനമന്ത്രി പ്രതികരിച്ചില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP