Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാൽ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാൻ കഴിയില്ല': ഗവർണർ വായിച്ച നയപ്രഖ്യാപനത്തിലെ 18ാം ഖണ്ഡികയുടെ മലയാളം തർജ്ജമ കണ്ട് ഞെട്ടി ഭരണപക്ഷവും പ്രതിപക്ഷവും; അർഥം മാറിപ്പോയത് കണ്ട് കാര്യം പിടികിട്ടാതെ കണ്ണുമിഴിച്ച് സഭാതലത്തിൽ ചൂടേറിയ സംവാദം

'നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാൽ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാൻ കഴിയില്ല': ഗവർണർ വായിച്ച നയപ്രഖ്യാപനത്തിലെ 18ാം ഖണ്ഡികയുടെ മലയാളം തർജ്ജമ കണ്ട് ഞെട്ടി ഭരണപക്ഷവും പ്രതിപക്ഷവും; അർഥം മാറിപ്പോയത് കണ്ട് കാര്യം പിടികിട്ടാതെ കണ്ണുമിഴിച്ച് സഭാതലത്തിൽ ചൂടേറിയ സംവാദം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തെ വിമർശിക്കുന്ന നയപ്രഖ്യാപനത്തിലെ ഭാഗത്തോട് വിയോജിപ്പുണ്ടെങ്കിലും മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതുകൊണ്ട് ഗവർണർ അത് വായിച്ചു. പ്രസംഗത്തിലെ പതിനെട്ടാമത് പാരഗ്രാഫ് ഗവർണർ വായിച്ചത് തീർച്ചയായും ഭരണഘടനയുടെ വിജയമാണ്. സർക്കാരിനും ഇത് തങ്ങളുടെ നിലപാടിന്റെ വിജയമായി കാണാം. എന്നാൽ, ഗവർണർ വായിച്ച ഇംഗ്ലീഷിലുള്ള നയപ്രഖ്യാപനവും, അതിന്റെ മലയാളം തർജ്ജമയും വായിച്ചുവായിച്ചുവന്നവർ പതിനെട്ടാം ഖണ്ഡിക എത്തിയപ്പോൾ ഞെട്ടി. പ്രത്യേകിച്ച് പ്രതിപക്ഷം. ഇതെന്താണ് സംഗതിയെന്നറിയാതെ ഓരോരുത്തരും പരസ്പരം നോക്കി. ഭരണപക്ഷവും ആകെ ചിന്താകുലരായി.

ഒറിജിനൽ-18 ാം ഖണ്ഡികയുടെ തുടക്കത്തിൽ പറയുന്നത് ഇങ്ങനെയാണ്: 'ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതത്വത്തിന്റെ കാതലിന് വിരുദ്ധമായതുകൊണ്ട് പൗരത്വം ഒരിക്കലും മതാടിസ്ഥാനത്തിൽ ആയിക്കൂടാ'. Our citizenship can never on the basis of religion as this goes against the grain of secularism which is part of the basic structure of our constitution.- 'ഭരണഘടനയുടെ അടിസ്ഥാന ഘടകമായ മതേതത്വത്തിന്റെ കാതലിന് വിരുദ്ധമായതുകൊണ്ട് പൗരത്വം ഒരിക്കലും മതാടിസ്ഥാനത്തിൽ ആയിക്കൂടാ

മലയാളം തർജ്ജമയിൽ കൊടുത്തിരിക്കുന്നത് ഇങ്ങനെ: നമ്മുടെ പൗരത്വം ഭരണഘടനയുടെ അടിസ്ഥാനഘടകമായ മതേതരത്വത്തിന്റെ ഓരോ അംശത്തിനും വിരുദ്ധമായതിനാൽ ഒരിക്കലും മതത്തിന്റെ അടിസ്ഥാനത്തിലാകാൻ കഴിയില്ല. പറഞ്ഞുവന്നപ്പോൾ കാര്യം കടകവിരുദ്ധമായി പോയി.

തുടർന്നുള്ള വരികൾ ഇങ്ങനെ:

ഒറിജിനൽ-. -The august body unanimously passed a resolution asking the central government to abrogate the citizenship amendment act, 2019, which my government believes goes against the cardinal principles underlying our constitution. Pursuant to this my government has filed an original suit before the hono'rable supreme court invoking the provisions of Article 131 of the constitution-ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമാണ് 2019 ല പൗരത്വ ഭേദഗതി നിയമമെന്ന് സർക്കാർ വിശ്വസിക്കുന്നതുകൊണ്ട് നിയമം റദ്ദാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ ഏകകണ്ഠമായി പാസാക്കി. ഈ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ ഭരണഘടനയുടെ 131 ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ പ്രകാരം ബഹുമാനപ്പെട്ട സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

നയപ്രഖ്യാപനത്തിലെ തർജ്ജമ-നമ്മുടെ ഭരണഘടനയ്ക്ക് കീഴിലുള്ള സുപ്രധാന തത്വങ്ങൾക്ക് വിരുദ്ധമായതിനാൽ 2019 ലെ പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ഈ മഹനീയ സഭ ഐകകണ്‌ഠേന പാസാക്കി. ഇതിനെ തുടർന്ന് എന്റെ സർക്കാർ ഭരണഘടനയുടെ 131 ാം അനുച്ഛേദത്തിലെ വ്യവസ്ഥകൾ വിനിയോഗിച്ച് ബഹുമാനപ്പെട്ട സുപ്രീം കോടതി മുമ്പാകെ ഒരു ഒറിജിനൽ സ്യൂട്ട് ഫയൽ ചെയ്തു.

ഏതായാലും തർജ്ജമ ഇനി ഗവർണർ കണ്ടാൽ വാളെടുക്കുമോ എന്നാണ് ഭരണപക്ഷത്തിന്റെ പേടി. പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഉണ്ടായെങ്കിലും, ഗവർണർ നയപ്രഖ്യാപനം വായിച്ചതോടെ കാര്യങ്ങൾ സുഗമമായെന്ന് കരുതിയിരിക്കുമ്പോഴാണ് തർജ്ജമയിലെ കല്ലുകടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP