Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

74 ഹിന്ദു എംഎൽഎമാരിൽ 63 പേരും ഇടതു പക്ഷക്കാർ; ദേവസ്വം ബോർഡ് പ്രതിനിധി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ആവാതെ യുഡിഎഫ്; ഹിന്ദു എംഎൽഎ എന്ന പേരിൽ തന്നെ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ടു വിടി ബൽറാം

74 ഹിന്ദു എംഎൽഎമാരിൽ 63 പേരും ഇടതു പക്ഷക്കാർ; ദേവസ്വം ബോർഡ് പ്രതിനിധി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും ആവാതെ യുഡിഎഫ്; ഹിന്ദു എംഎൽഎ എന്ന പേരിൽ തന്നെ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തരുത് എന്നാവശ്യപ്പെട്ടു വിടി ബൽറാം

തിരുവനന്തപുരം: ദേവസ്വം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള മതപരമായ വോട്ടർ പട്ടികയിൽ നിന്നു തന്നെ ഒഴിവാക്കണമെന്നു വി.ടി.ബൽറാം എംഎൽഎ. തിരുവിതാംകൂർ,കൊച്ചി,മലബാർ ദേവസ്വം ബോർഡുകളിലേക്കുള്ള തിരഞ്ഞെടുപ്പിനു നിയമസഭയിലെ 76 ഹിന്ദു അംഗങ്ങളുടെ വോട്ടർ പട്ടിക കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബൽറാം നിലപാട് വ്യക്തമാക്കുന്നത്.

ഹിന്ദു എംഎൽഎമാരാണു ദേവസ്വം ബോർഡ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്. വോട്ടർമാരുടെ പേരിനൊപ്പം അഭിപ്രായം രേഖപ്പെടുത്തുന്ന കോളത്തിലാണു വി.ടി.ബൽറാമിന്റെ നിലപാട് രേഖപ്പെടുത്തിയിട്ടുള്ളത്. ഏതെങ്കിലും പ്രത്യേക മത വിഭാഗക്കാർക്കുള്ള തിരഞ്ഞെടുപ്പു പ്രക്രിയയ്ക്കു തയാറാക്കുന്ന വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നാണ് അഭ്യർത്ഥന. കോൺഗ്രസിലെ മതേതരമുഖമായി നിലനിൽക്കാനുള്ള തീരുമാനമാണ് ഇതിന് കാരണം. ബൽറാം മാറിയാലും അത് ഫലത്തെ ബാധിക്കില്ല.

തിരുവിതാംകൂർ, കൊച്ചി ദേവസ്വം ബോർഡുകളിലേക്കു പട്ടിക ജാതി,വർഗ വിഭാഗങ്ങളിൽ നിന്ന് ഓരോ അംഗത്തെയും മലബാർ ദേവസ്വം ബോർഡിലേക്ക് രണ്ട് അംഗങ്ങളെയുമാണ് 29നു നിയമസഭാ മന്ദിരത്തിൽ തിരഞ്ഞെടുക്കുക. മലബാർ ദേവസ്വം പ്രസിഡന്റ് ഒ.കെ.വാസുവിനു വീണ്ടും മത്സരിക്കാനുള്ള നിയമ തടസ്സം ഒഴിവാക്കാൻ ദേവസ്വം ഭേദഗതി ഓർഡിനൻസ് പുറത്തിറക്കിയിരുന്നു.

തിരുവിതാംകൂർ ദേവസ്വം ബോർഡിലേക്ക് മുൻ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥൻ എൻ.വിജയകുമാറിന്റെ പേര് സിപിഎം നിർദ്ദേശിച്ചിരുന്നു. 76 ഹിന്ദു എംഎൽഎമാരിൽ 64 പേരും എൽഡിഎഫ് അംഗങ്ങളോ എൽഡിഎഫിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്നവരോ ആണ്. അതുകൊണ്ട് തന്നെ സിപിഎമ്മിന് വിജയം ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP