Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സിപിഎമ്മിലെ പ്രശ്‌നങ്ങൾ കാരണം നിയമസഭ ചേരാൻ അവർ ആഗ്രഹിക്കുന്നില്ല; വനിതകളെ അപാനിച്ചത് ഇല്ലാത്ത പ്രശ്‌നം; തെറ്റിനെ നുണപ്രചരണത്തിലൂടെ പ്രതിരോധിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി

സിപിഎമ്മിലെ പ്രശ്‌നങ്ങൾ കാരണം നിയമസഭ ചേരാൻ അവർ ആഗ്രഹിക്കുന്നില്ല; വനിതകളെ അപാനിച്ചത് ഇല്ലാത്ത പ്രശ്‌നം; തെറ്റിനെ നുണപ്രചരണത്തിലൂടെ പ്രതിരോധിക്കുകയാണ് പ്രതിപക്ഷമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വനിതാ എംഎൽഎമാരെ അപമാനിച്ചു എന്ന ഇല്ലാത്ത പ്രശ്‌നം എടുത്തിട്ട് പ്രശ്‌നം സങ്കീർണ്ണമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. നിയമസഭയിൽ ഇടതുപക്ഷ എംഎൽഎമാർ കാട്ടിയത് ലോകം മുഴുവൻ കണ്ടു. അതിന് പ്രതിരോധം സൃഷ്ടിക്കാനാണ് വനിതാ എംഎൽഎമാരെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചത്. നിയമസഭ നടത്തികൊണ്ട് പോകാൻ പ്രതിപക്ഷം ആഗ്രിഹിക്കുന്നില്ല. അവരുടെ പാർട്ടിയിലെ പ്രശ്‌നങ്ങളാണ് അതിന് കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫോട്ടോയുമായി വന്നവർക്ക് എന്തുകൊണ്ട് വിഡിയോ നോക്കികൂടാ. പറയുന്നതല്ലാതെ അടിസ്ഥാനപരമായി ഒന്നും സ്ഥാപിക്കാൻ പറ്റില്ലെന്ന അവരുടെ ആത്മവിശ്വാസം മൂലമാണ് അവർ ഒന്നിനും തയ്യാറാകാത്തത്. തുറന്ന പുസ്തകം പോലെ ലോകത്തിന് മുന്നിലാണ് എല്ലാം കണ്ടത്. വനിതാ എംഎൽഎമാരെ പീഡിപ്പിച്ചെങ്കിൽ അതല്ലേ ആദ്യം പ്രതിപക്ഷ നേതാവ് പരാതിയായി പറയാത്തത്. ആദ്യ പരാതിയിൽ അതില്ലായിരുന്നു. പ്രകടമായി കുറ്റം ചെയ്യുന്നത് ക്യാമറയിൽ വന്നവർക്കെതിരെ മാത്രമേ നടപടി എടുത്തിട്ടുള്ളൂ-മുഖ്യമന്ത്രി വിശദീകരിച്ചു.

അടിനെ പട്ടിയാക്കുന്ന നടപടിയാണ് നടക്കുന്നത്. ആ സംഭവത്തിന്റെ ദൃശ്യങ്ങൾ എല്ലാവരിലുമുണ്ട്. സ്ത്രീകൾക്ക് കൊടുക്കുന്ന ആദരവും പരിഗണനയും എല്ലാം അംഗീകരിക്കുന്നു. ചില ചോദ്യങ്ങൾക്ക് അവർക്ക് ഉത്തരമില്ല. എന്തിനാണ് മാണിക്ക് എതിരെ സമരം നയിക്കാൻ വനിതാ എംഎൽഎമാരെ അയച്ചു. പ്രതിരോധം തീർക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ്. അതുകൊണ്ട് തന്നെ പ്രതിപക്ഷ നടപടികളെ ന്യായീകരിക്കാനും കഴിയുന്നില്ല-മുഖ്യമന്ത്രി പറഞ്ഞു.

തെറ്റിനെ നുണപ്രചരണം കൊണ്ട് പ്രതിരോധിക്കുകയാണ് പ്രതിപക്ഷം. സത്യത്തിന്റെ അടിസ്ഥാനത്തിൽ ഏത് കാര്യവും പരിശോധിക്കാൻ തയ്യാറാണ്. ബജറ്റ് വീണ്ടും അവതരിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അവരുടെ പരാതിയിൽ ബജറ്റ് സാധുവാണെന്ന് ഗവർണ്ണർ തന്നെ വ്യക്തമാക്കി. എന്നിട്ടും ബജറ്റിനെ അംഗീകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പ്രതിപക്ഷ നിലപാടൊന്നും അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

അതേ സമയം ബജറ്റ് അവതരിപ്പിച്ച ദിവസം പ്രതിപക്ഷത്തെ വനിതാ എം എൽ എമാരോട് ഭരണപക്ഷ എം എൽ എമാർ കാട്ടിയത് തെമ്മാടിത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ. വനിതകൾക്കെതിരായ അതിക്രമം മറ്റുവഴിയിൽ നേരിടും. ആവശ്യമെങ്കിൽ കോടതിയെ സമീപിക്കും. ഗവർണറെ കാണുന്ന കാര്യവും പരിഗണിക്കുമെന്ന് വി എസ് പറഞ്ഞു. നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കിയത് പ്രതിപക്ഷത്തിന് നേട്ടമാണ്. അഞ്ച് പ്രതിപക്ഷ എം എൽ എമാരുടെ സസ്‌പെൻഷൻ ഇതോടെ അവസാനിച്ചുവെന്നും വി എസ് നിയമസഭയ്ക്ക് മുന്നിൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP