Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആലുവക്കാരെ മുഴുവൻ മുഖ്യമന്ത്രി തീവ്രവാദികളാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം; നോമ്പുള്ള തന്റെ ഉമ്മയെ പൊലീസ് അധിക്ഷേപിച്ച് തെറിവിളിച്ചെന്ന് അൻവർ സാദത്ത്; നോമ്പു സമയമായതിനാൽ പ്രസംഗം തടസ്സപ്പെടുത്തരുതെന്നും ആലുവ എംഎൽഎ; മതവർഗീയ രൂപീകരണത്തിനുള്ള ശ്രമം സഭയിൽ നടത്തരുതെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രിയും; എടത്തല വിഷയത്തിൽ സഭയിൽ നടന്നത്

ആലുവക്കാരെ മുഴുവൻ മുഖ്യമന്ത്രി തീവ്രവാദികളാക്കിയെന്ന് ആരോപിച്ച് പ്രതിപക്ഷം; നോമ്പുള്ള തന്റെ ഉമ്മയെ പൊലീസ് അധിക്ഷേപിച്ച് തെറിവിളിച്ചെന്ന് അൻവർ സാദത്ത്; നോമ്പു സമയമായതിനാൽ പ്രസംഗം തടസ്സപ്പെടുത്തരുതെന്നും ആലുവ എംഎൽഎ; മതവർഗീയ രൂപീകരണത്തിനുള്ള ശ്രമം സഭയിൽ നടത്തരുതെന്ന് തിരിച്ചടിച്ച് മുഖ്യമന്ത്രിയും; എടത്തല വിഷയത്തിൽ സഭയിൽ നടന്നത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എടത്തലയിൽ പൊലീസ് അതിക്രമമെന്ന ആക്ഷേപമുയർത്തി സഭയിൽ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിക്കാൻ എത്തിയ പ്രതിപക്ഷത്തിന്റെ മുനയൊടിച്ച് മുഖ്യമന്ത്രി. ശക്തമായ തെളിവുകളോടെ തീവ്രവാദത്തെ സഹായിക്കാൻ നിൽക്കുന്നവർ പൊലീസിനും സർക്കാരിനും എതിരെ നടത്തിയ നീക്കമാണ് എടത്തലയിൽ കണ്ടതെന്ന് പിണറായി വ്യക്തമാക്കിയതോടെ കടുത്ത പ്രതിരോധത്തിലായി ഭരണപക്ഷം. എന്നാൽ ഇതോടെ ആലുവക്കാരെ മുഴുവൻ മുഖ്യമന്ത്രി പിണറായി വിജയൻ തീവ്രവാദികളാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷം തിരിച്ചടിക്കാൻ ശ്രമിച്ചതും ചർച്ചയാവുകയാണ്. എടത്തല പൊലീസ് അതിക്രമത്തെ കുറിച്ചുള്ള അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിൽ മുഖ്യമന്ത്രി നടത്തിയ പരാമർശങ്ങളാണ് പ്രതിപക്ഷ ബഹളത്തിനിടയാക്കിയത്.

പൊലീസിന്റെ വാഹനമിടിച്ചത് പൊലീസ് കയ്യേറ്റം ചെയ്തതായി ആരോപണമുയർന്ന ഉസ്മാന്റെ വാഹനത്തിലല്ലെന്ന സ്ഥിരീകരണം വന്നതും ഇവരെ സഹായിക്കാനെന്ന രൂപേണ എത്തിയവരിൽ പലരും നിരവധി ക്രിമിനൽകേസുകളുമായി ബന്ധമുള്ളവരാണെന്ന് വ്യക്തമായതും ഭരണപക്ഷത്തിന് തുറുപ്പുചീട്ടായതോടെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിനെതിരെ അത് ഭരണപക്ഷത്തിന് ആഞ്ഞടിക്കാനുള്ള അവസരവുമായി.

ഇതിന്റെ അടിസ്ഥാനത്തിൽ എടക്കര ആക്രമണത്തിനും പ്രക്ഷോഭത്തിനും പ്രതിഷേധങ്ങൾക്കും പിന്നിൽ തീവ്രവാദ സ്വഭാവമുള്ള ചിലരുണ്ടെന്നും അവരുടെ പേര് ഒന്നും പറയുന്നില്ലെന്നും കളമശ്ശേരി ബസ് കത്തിക്കൽ കേസ് പ്രതികൾ വരെയുണ്ടെന്നുമാണ് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കിയത്. അവരുടെ പ്രത്യക്ഷത്തിലുള്ള സാന്നിധ്യം അവിടെയുണ്ടായിരുന്നുവെന്നതിന് തെളിവുമുണ്ട്. ഇത്തരത്തിലുള്ള ആളുകളുടെ വക്കാലത്തുമായി പ്രതിപക്ഷം വരരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ് പ്രതിപക്ഷ ബഹളത്തിലേക്ക് കാര്യങ്ങളെത്തി.

തുടർന്ന് പ്രതിപക്ഷത്തെ ചിലർ തീവ്രവാദികളെ സഹായിക്കുന്നവെന്നും മുഖ്യമന്ത്രി പറഞ്ഞതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഇതോടെ തന്റെ പ്രസംഗം തടസ്സപ്പെടുത്തി താൻ ഒന്നും പറയാതിരിക്കണമെന്നാണ് ഇവർ ആഗ്രഹിക്കുന്നതെന്നും ഈ ഘട്ടത്തിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ ബഹളം ഒന്നു തണുത്തെങ്കിലും താൻ പറഞ്ഞ ആരോപണത്തിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുഖ്യമന്ത്രി ആവർത്തിച്ചതോടെ പ്രതിപക്ഷ ബെഞ്ചിൽ വീണ്ടും ബഹളമായി. ഇത് നടക്കാൻ പാടില്ലാത്തതാണ്. ഒരു പൊതു സമൂഹത്തിൽ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന കാര്യത്തിൽ ഉളുപ്പില്ല പ്രതിപക്ഷത്തിനെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കേരളത്തിലെ നീതിന്യായ വ്യവസ്ഥയ്ക്കനുസരിച്ച് പ്രവർത്തിക്കുന്ന തനിക്ക് അറിയാത്ത സ്ഥലമല്ല ആലുവയെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു.

ഇതോടെ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലിറങ്ങി. ആലുവക്കാരെ മുഴുവൻ മുഖ്യമന്ത്രി തീവ്രവാദികളെന്ന് വിളിച്ചുവെന്നായിരുന്നു അപ്പോൾ കെസി ജോസഫിന്റെ ആരോപണം. എന്നാൽ താൻ അത്തരമൊരു പരാമർശം നടത്തിയില്ലെന്നും തീവ്രവാദികളെ സഹായിക്കുന്നവരെ ക്കുറിച്ച് മാത്രമാണ് പറഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ടായി പിന്നീട് പ്രതിപക്ഷത്തിന്റെ നീക്കം.

ഇതിനിടയിൽ നോമ്പിന്റെ കാര്യം ചൂണ്ടിക്കാട്ടി അൻവർ സാദത്തും മുഖ്യമന്ത്രിക്കെതിരെ രംഗത്തുവന്നു. നോമ്പ് സമയമായതിനാൽ തന്റെ പ്രസംഗം തടസ്സപ്പെടുത്തരുതെന്നും തനിക്ക് നോമ്പുണ്ടെന്നും ഇടക്ക് അൻവർ സാദത്ത് പറഞ്ഞു. നോമ്പുള്ള തന്റെ ഉമ്മയെ പൊലീസ് അധിക്ഷേപിച്ച് തെറി വിളിച്ചുവന്നും സാദത്ത് ചൂണ്ടിക്കാട്ടി. പൊലീസ് അതിക്രമത്തിനിരയായ ഉസ്മാൻ നോമ്പുതുറക്കാനായി പോയതാണെന്ന് പറഞ്ഞായിരുന്നു സാദത്തിന്റെ പ്രതിരോധം. എന്നാൽ എന്തിനാണ് ഇത്തരം പരാമർശങ്ങൾ സഭയിൽ നടത്തുന്നതെന്ന് ചോദിച്ച് മുഖ്യമന്ത്രി സഭയിൽ തിരിച്ചടിച്ചു. സഭയെ മതസ്പർധ വളർത്താനുള്ള കേന്ദ്രമാക്കി കാണരുതെന്നും മതവർഗീയ രൂപീകരണത്തിനുള്ള ശ്രമം ഇവിടെ നടത്തരുതെന്നും പറഞ്ഞ് മുഖ്യമന്ത്രി ശക്തമായി തിരിച്ചടിച്ചതോടെ പ്രതിപക്ഷത്തിന് മറുപടികളും ഇല്ലാതായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP