Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിയമസഭയിൽ ചെയ്തത് കുറഞ്ഞുപോയെന്ന് വിഷമം; കോൺഗ്രസ് ഓഫീസിൽ ചായകൊടുത്തിരുന്നയാൾ സ്പീക്കർ ആയാൽ എന്തു ചെയ്യും? കടുത്ത വിമർശനവുമായി ജയരാജൻ; പൊലീസ് അന്വേഷണത്തിന് കത്ത് നൽകി വിഎസും

നിയമസഭയിൽ ചെയ്തത് കുറഞ്ഞുപോയെന്ന് വിഷമം; കോൺഗ്രസ് ഓഫീസിൽ ചായകൊടുത്തിരുന്നയാൾ സ്പീക്കർ ആയാൽ എന്തു ചെയ്യും? കടുത്ത വിമർശനവുമായി ജയരാജൻ; പൊലീസ് അന്വേഷണത്തിന് കത്ത് നൽകി വിഎസും

തിരുവനന്തപുരം: നിയസഭയിൽ നടക്കുന്നത് ജനാധിപത്യത്തിന്റെ കശാപ്പാണെന്ന് എംഎ‍ൽഎ. സർക്കാർ അഴിമതി നടത്തുമ്പോൾ നിയമസഭയിൽ രാമനാമം ജപിച്ചിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിൽ ഇത്രയും ചെയ്യാനെ കഴിഞ്ഞുള്ളൂ എന്നാണ് തങ്ങളുടെ വിഷമം. കോൺഗ്രസ് ഓഫീസിൽ ചായമേടിച്ച് കൊടുത്തിരുന്നയാളാണ് സ്പീക്കർ പദവിയിൽ എത്തിയതെന്നും ഇ.പി.ജയരാജൻ ആരോപിച്ചു.

അതിനിടെ മാർച്ച് 13ന് നിയമസഭയിൽ വനിതാ പ്രതിപക്ഷ അംഗങ്ങൾക്കു നേരെയുണ്ടായ അതിക്രമം സംബന്ധിച്ച് ജമീല പ്രകാശത്തിന്റെ പരാതി അടിയന്തിരമായി പൊലീസിന് കൈമാറാൻ സ്പീക്കർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് വി എസ് സ്പീക്കർക്ക് കത്ത് നൽകി. മാർച്ച് 13ന് തന്നെ ജമീല സ്പീക്കർക്ക് രേഖാമൂലം പരാതി നൽകിയതാണ്. വൈശാഖ്, ലളിതകുമാരി കേസുകളിൽ സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പ്രകാരം ഇത്തരമൊരു പരാതി ലഭിച്ചാൽ ഉടൻ തന്നെ പൊലീസിനു കൈമാറാൻ നിയമപരമായി സ്പീക്കർ ബാധ്യസ്ഥനാണ്. എന്നാൽ ഇതുവരെ സ്പീക്കർ പരാതി പൊലീസിന് കൈമാറിയിട്ടില്ല.

സ്പീക്കറുടേത് ഗുരുതരമായ സ്ത്രീ വിരുദ്ധ നിലപാടാണെന്നും വി എസ് കത്തിൽ പറയുന്നു. വനിതാ അംഗങ്ങൾക്കു നേരെ നടന്ന ലൈംഗിക ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യക്തമായിരിക്കേ അത്തരമൊരു സംഭവം നടന്നത് താനറിഞ്ഞില്ലെന്നും പ്രതിപക്ഷം വനിതകളെ ചാവേറാക്കി എന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന അപലപനീയമാണെന്നും വി എസ് കത്തിൽ കുറ്റപ്പെടുത്തുന്നു.

നിയമസഭയിൽ പ്രതിപക്ഷം വനിതാ എംഎൽഎമാരെ ചാവേറാക്കി എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതും മുഖ്യമന്ത്രിപദവിക്ക് നിരക്കാത്തതുമാണെന്ന് സിപിഐഎമ്മും വ്യക്തമാക്കിയിട്ടുണ്ട്. സഭയിൽവച്ച് തങ്ങൾ അതിക്രൂരമായി കൈയേറ്റത്തിന് വിധേയരായി എന്ന വനിതാ എംഎൽഎമാരുടെ പരാതിയിന്മേൽ ഒരു നടപടിയും ഇതുവരെ സ്വീകരിക്കാത്ത സ്പീക്കറുടെ പക്ഷപാതപരമായ നിലപാടിനെതിരെ ഉയർന്നുവന്ന ജനരോഷത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം.മുഖ്യമന്ത്രിയുടെ കൺമുമ്പിൽവച്ചാണ് ജമീല പ്രകാശം, ബിജിമോൾ, ഗീത ഗോപി, കെ കെ ലതിക, കെ എസ് സലീഖ എന്നീ എംഎൽഎമാർ യുഡിഎഫിലെ പുരുഷ എംഎൽഎമാരുടെ കൈയേറ്റത്തിന് ഇരയായത്. തന്റെ സാന്നിധ്യത്തിൽ നടന്ന നികൃഷ്ടമായ അതിക്രമത്തിനെതിരെ നടപടി എടുപ്പിക്കാൻ മുഖ്യമന്ത്രിക്കും ഉത്തരവാദിത്തമുണ്ടെന്നാണ് സിപിഐ(എം) പക്ഷം.

സ്പീക്കറുടെ ഡയസിലെ ഉപകരണങ്ങൾ തകർത്തെന്ന പരാതിയിന്മേൽ പ്രതിപക്ഷ എംഎൽഎമാരുടെ പേരിൽ കേസെടുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയ സ്പീക്കർ, വനിതാ എംഎൽഎമാരുടെ പരാതി കണ്ടഭാവം നടിച്ചില്ല. മാർച്ച് 13ന് സഭയിൽ നടന്ന കാര്യങ്ങളുടെ വീഡിയോദൃശ്യങ്ങൾ പരിശോധിക്കുന്ന ആർക്കും വനിതാ എംഎൽഎമാരുടെ പരാതി സത്യമാണെന്ന് ബോധ്യമാകും. സ്വമേധയാ നടപടി സ്വീകരിക്കാൻ ബാധ്യസ്ഥനായ സ്പീക്കർ, ഭരണകക്ഷിയുടെ ചട്ടുകമായി തരംതാഴുകയാണ് ചെയ്തത്.നിഷ്പക്ഷമായി പ്രവർത്തിക്കേണ്ട സ്പീക്കറുടെ നിലപാടിൽ നിയമവിദഗ്ധന്മാർക്കിടയിലും പൊതുസമൂഹത്തിലും വ്യാപകമായ പ്രതിഷേധം ഉയർന്നിരിക്കയാണ്.

അഞ്ച് പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെൻഡ് ചെയ്യാൻ പ്രമേയം അവതരിപ്പിച്ച മുഖ്യമന്ത്രിയുടെ അതേവാദം തന്നെ ആവർത്തിക്കുന്ന സ്പീക്കർ, നിയമസഭയുടെ അന്തസ്സ് കളഞ്ഞുകുളിച്ചു. യുഡിഎഫിനു വേണ്ടി ചട്ടവിരുദ്ധമായ നിലപാട് സ്വീകരിച്ച സ്പീക്കർക്കെതിരെ ഉയർന്നുവന്ന ജനരോഷത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിലപ്പോകില്ല.മാണിയുടെ അഴിമതിക്കെതിരായും വനിതാ എംഎൽഎമാർക്കെതിരെയുണ്ടായ അതിക്രമങ്ങൾക്കെതിരായും വ്യാപകമായ പ്രതിഷേധം ഉയർത്താനും സിപിഐ(എം) ആഹ്വാനം ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP