Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലെന്ന് കെ എം ഷാജി; പെണ്ണ് ഭരിച്ചാൽ എന്താണ് കുഴപ്പമെന്ന് കെ കെ ശൈലജ ടീച്ചർ; പ്രതിഷേധം ശക്തമായതോടെ പരാമർശം പിൻവലിച്ച് എംഎൽഎ

പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലെന്ന് കെ എം ഷാജി; പെണ്ണ് ഭരിച്ചാൽ എന്താണ് കുഴപ്പമെന്ന് കെ കെ ശൈലജ ടീച്ചർ; പ്രതിഷേധം ശക്തമായതോടെ പരാമർശം പിൻവലിച്ച് എംഎൽഎ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ രജിസ്റ്ററിനെതിരായ അടിയന്തിര പ്രമേയ നോട്ടീസ് അവതരണത്തിനിടെ നടത്തിയ സ്ത്രീവിരുദ്ധ പരമാർശം ഭരണപക്ഷ അംഗങ്ങളുടെ ബഹളത്തെ തുടർന്ന് കെ എം ഷാജി എംഎൽഎ പിൻവലിച്ചു. ഷാജിയുടെ പരാമർശത്തിനെതിരെ സ്പീക്കറും മന്ത്രി കെ കെ ശേലജ ടീച്ചറും ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയതോടെയാണ് തന്റെ പരാമർശം പിൻവലിക്കാൻ ഷാജി തയ്യാറായത്.

പൗരത്വ രജിസ്റ്റർ സംബന്ധിച്ച് കേന്ദ്രം വിളിച്ച യോഗത്തിൽ കേരളം പോയി എന്ന് പറഞ്ഞായിരുന്നു ഷാജി സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശങ്ങൾക്ക് തുടക്കമിട്ടത്. ഒരു പെണ്ണായ മമതയുടെ ശൗര്യം പോലും പിണറായിക്കില്ലെന്നായിരുന്നു ഷാജിയുടെ പരാമർശം. 'കേരളം പോയി പക്ഷെ കേന്ദ്രം വിളിച്ച യോഗത്തിന് ബംഗാൾ പോയില്ല. ബംഗാളിൽ ഭരിക്കുന്നത് പെണ്ണാണെങ്കിലും ആണിനേക്കാൾ ഉശിരുണ്ട്' എന്നായിരുന്നു കെ എം ഷാജി പറഞ്ഞത്.

ഷാജിയുടെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ ഭരണപക്ഷ എംഎൽഎമാർ രംഗത്തെത്തി. കെ എം ഷാജി സ്ത്രീത്വത്തെ അപമാനിക്കുന്നു എന്ന് എം സ്വരാജ് പറഞ്ഞു. ഇത് അപരിഷ്‌കൃതമായ കാഴ്ചപ്പാടാണെന്ന് സ്വരാജ് പറഞ്ഞപ്പോൾ പ്രതിപക്ഷം കാരണമില്ലാതെ ബഹളംവച്ചു. ഇത്തരം പ്രയോഗങ്ങൾ സഭാരേഖകളിൽ ഉണ്ടാകാൻ പാടില്ലെന്നും സ്വരാജ് പറഞ്ഞു. പെണ്ണ് ഭരിച്ചാൽ എന്താണ് കുഴപ്പമെന്നായിരുന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ ചോദ്യം. ഷാനി മോൾ ഉസ്മാന്റെ അടുത്ത് നിന്ന് ഇങ്ങിനെ പറയാൻ ഷാജിക്ക് നാണമില്ലേയെന്നും ശൈലജ ചോദിച്ചു.

ഷാജിയുടെ വാക്കുകൾ എസ്ഡിപിഐയുടേതിന് സമാനമാണെന്നായിരുന്നു വി എസ് സുനിൽ കുമാറിന്റെ വാദം. കെ എം ഷാജിയുടെ പ്രയോഗം ശരിയായില്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണനും അഭിപ്രായപ്പെട്ടു. ഒടുവിൽ വിവാദമായതോടെ പെണ്ണെന്ന പരാമർശം ഷാജി പിൻവലിക്കുകയും ചെയ്തു. അതേസമയം, എസ്.ഡി.പി.ഐയുടെ ശബ്ദമാണെന്ന മന്ത്രി വി എസ് സുനിൽകുമാറിന്റെ പ്രസ്താവന സഭയിൽ പ്രതിപക്ഷ ബഹളത്തിനിടയാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP