Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരള പൊലീസിൽ വയറ്റാട്ടി തസ്തികയും! രാജസ്ഥാൻ കാരനായ ഐ പി എസുകാരന്റെ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിക്ക് ശമ്പളം സർക്കാർ വക നൽകി; അടിയന്തര പ്രമേയനോട്ടീൽ നിയമസഭയിൽ കത്തിക്കയറി കെ മുരളീധരൻ എംഎൽഎ; പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്ന് മറുപടി നൽകി മുഖ്യമന്ത്രി; പൊലീസുകാരന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നെന്ന് പറഞ്ഞ് സെൻകുമാറിന് വിമർശനവും

കേരള പൊലീസിൽ വയറ്റാട്ടി തസ്തികയും! രാജസ്ഥാൻ കാരനായ ഐ പി എസുകാരന്റെ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിക്ക് ശമ്പളം സർക്കാർ വക നൽകി; അടിയന്തര പ്രമേയനോട്ടീൽ നിയമസഭയിൽ കത്തിക്കയറി കെ മുരളീധരൻ എംഎൽഎ; പട്ടിയെ കുളിപ്പിക്കലല്ല പൊലീസിന്റെ പണിയെന്ന് മറുപടി നൽകി മുഖ്യമന്ത്രി; പൊലീസുകാരന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന സ്ഥിതിയും ഉണ്ടായിരുന്നെന്ന് പറഞ്ഞ് സെൻകുമാറിന് വിമർശനവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണി വിഷയം സഭ നിർത്തിവെച്ച് ചർച്ചചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തിര പ്രമേയത്തിന് നോട്ടീസ് ചർച്ചയിൽ താരമായി കെ മുരളീധരൻ എംഎൽഎ. ഭരണപക്ഷത്തെ പരിഹസിച്ചു കൊണ്ടാണ് മുരളീ സഭയിൽ കത്തിക്കയറിയത്. മർദ്ദനത്തിന് ഇരയായ പൊലീസുകാരനു നേരെ സ്ത്രീപീഡന കേസ് എടുക്കുന്നതാണോ പൊലീസ് സ്വീകരിച്ച നടപടിയെന്നും മുരളീധരൻ ചോദിച്ചു. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് വന്നിട്ട് എന്താണ് ചെയ്തതെന്നും മുരളീധരൻ ചോദിച്ചു. ക്രമസമാധാന പാലനം നടത്തേണ്ട പൊലീസുകാർ നായയെ കുളിപ്പിക്കാനും നായയ്ക്ക് മീൻ വാങ്ങാനും പോകേണ്ട സ്ഥിതിയാണ്. ക്യാംപ് ഫോളോവർമാരെ വയറ്റാട്ടിമാരായി പോലും നിയമിക്കുന്ന സ്ഥിതിയുണ്ടെന്നും കെ. മുരളീധരൻ ചൂണ്ടിക്കാട്ടി.

ഉയർന്ന പൊലീസ് മേധാവിയുടെ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് പൊലീസിൽ നിന്നാണ് ശമ്പളം കൊടുക്കുന്നതെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. രാജസ്ഥാനിൽ നിന്നുള്ള ഐ പി എസ് ഉദ്യോഗസ്ഥൻ ഭാര്യയുടെ പ്രസവത്തിന് വയറ്റാട്ടിയെ നിയമിച്ചതിന് രണ്ട് മാസമായി സർക്കാരാണ് ശമ്പളം കൊടുക്കുന്നത്. ഇക്കാര്യം പൊലീസിനെ ഭരിക്കുന്ന മുഖ്യമന്ത്രി അറിഞ്ഞോ എന്നും മുരളി ആരാഞ്ഞു.

അതേസമയം പ്രതിപക്ഷ ആരോപണങ്ങൾക്ക് മുറപടി നൽകിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇതൊന്നും ആദ്യമായല്ല സംഭവിക്കുന്നതെന്നാണ് ചൂണ്ടിക്കാട്ടിയത്. യുഡിഎഫ് കാലത്ത് ഡിജിപി ആയിരുന്ന സെൻകുമാറിന്റെ നടപടികൾ സൂചിപ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി മുരളീധരന്റെ ആക്ഷേപങ്ങൾക്ക് മറുപടി പറഞ്ഞത്. മുൻ കാലത്ത് ഒരു പൊലീസുകാരന്റെ കഴുത്തിനു കുത്തിപ്പിടിക്കുന്ന സ്ഥിതിവരെ ഉണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസിൽ ദാസ്യപ്പണി ചെയ്യിക്കുന്ന പതിവ് കാലാകാലങ്ങളായി തുടരുകയാണ്. കൊളോണിയൽ സംസ്‌കാരത്തിന്റെ തുടർച്ചയായി പിൻതുടരുന്ന കാര്യമായി വേണം അതിനെ കാണാൻ. ബഹുഭൂരിപക്ഷം പൊലീസുകാരും ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നവരല്ല. എന്നാൽ ഒരുവിഭാഗം ഇത്തരം കാര്യങ്ങൾ ചെയ്യിക്കുന്നുണ്ട്. അതിൽ ഉത്തരേന്ത്യക്കാരെന്നോ തെക്കേയിന്ത്യക്കാരെന്നോ ആൺ, പെൺ വ്യത്യാസമോ ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇപ്പോൾ ഉയർന്നുവന്നിരിക്കുന്ന ആരോപണങ്ങളിൽ അന്വേഷണം നടന്നുവരികയാണ്. അതിനു ശേഷം മാത്രമേ നടപടിയെടുക്കാൻ കഴിയൂ. ദാസ്യവൃത്തിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരാണനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി.

അതിനിടെ സുധേഷ് കുമാറിനെതിരെ വീണ്ടും ഗുരുതര വെളിപ്പെടുത്തലുമായി പൊലീസുകാർ രംഗത്തെത്തി. സുധേഷ് കുമാറിന്റെ പട്ടിയെ സ്വീകരിക്കാൻ വിമാനത്താവളത്തിലേക്ക് പൊലീസ് അകമ്പടിയായി പോയിട്ടുണ്ടെന്നും പട്ടിയുടെ യാത്രയ്ക്ക് എല്ലായ്‌പ്പോഴും ഔദ്യോഗിക വാഹനമാണ് ഉപയോഗിക്കുന്നതെന്നും പൊലീസുകാർ പറഞ്ഞു.

സുധേഷ് കുമാറിന്റെ പട്ടിക്ക് പകരുന്ന രോഗം വന്നിട്ടും മുൻകരുതലില്ലാതെ പരിചരിക്കേണ്ടി വന്നെന്നും ഡി.ജി.പിക്ക് പരാതി നൽകിയപ്പോൾ കാസർഗോടേക്ക് സ്ഥലംമാറ്റി പ്രതികാരം ചെയ്തെന്നും ഡോഗ്സ്‌ക്വാഡ് സി.പി.ഔ സന്തോഷ് വെളിപ്പെടുത്തി. അതേസമയംകേരളത്തിലെ പൊലീസ് സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന ഗുരുതരമായ വീഴ്ചകൾ പരിഹരിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയമാണെന്നും സഭയിലെ മുഖ്യമന്ത്രിയുടെ പ്രസംഗം ഗൗരവമില്ലാത്തതാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്മാരുടെ വീടുകളിൽ തന്നെ മനുഷ്യാവകാശ ലംഘനവും പൗരാവകാശ ലംഘനവും നടക്കുന്നെന്നും എന്നിട്ടും മുഖ്യമന്ത്രി നടപടിയൊന്നും സ്വീകരിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP