Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കറുപ്പണിഞ്ഞ് എത്തി പിസി ജോർജ്ജും രാജഗോപാലും; ശബരിമല വിഷയത്തിൽ നിയമസഭയിൽ ബിജെപിയും ജനപക്ഷവും നടത്തുന്നത് യോജിച്ച പോരാട്ടം തന്നെ; പ്രതിപക്ഷ നിരയിലും കറുപ്പണിഞ്ഞ് എത്തിയവർ ഏറെ; ശബരിമലയിൽ നിയമസഭ ഇന്ന് പ്രക്ഷുബ്ദമാകാൻ തന്നെ സാധ്യത; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ തീരുമാനിച്ച് പ്രതിപക്ഷവും; പൊലീസ് നടപടികളിൽ പ്രതിരോധം ദുർബ്ബലമാകുമെന്ന് തിരിച്ചറിഞ്ഞ് സർക്കാരും; സഭാ സമ്മേളനം തുടങ്ങിയത് പ്രതിഷേധത്തോടെ; നടുത്തളത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് പിസി ജോർജ് എത്തിയത് കറുപ്പ് വസ്ത്രമണിഞ്ഞ്. ശബരിമലയെ കലാപഭൂമിയാക്കുന്ന സർക്കാർ നടപടികളിൽ പ്രതിഷേധിക്കാനാണ് പിസി ജോർജിന്റെ തീരുമാനം. ബിജെപിയുടെ ഏക അംഗമായ ഒ രാജഗോപാലും കറുപ്പണിഞ്ഞാണ് എത്തിയത്. ഹൈക്കോടതിയുടെ ആയോഗ്യതയെ സുപ്രീംകോടതിയുടെ സ്‌റ്റേയിലൂടെ മറികടന്ന കെ എം ഷാജിയും സഭയിലെത്തി. കൈയടിയോടെയാണ് ഷാജിയെ പ്രതിപക്ഷം സ്വീകരിച്ചത്. ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്ന രീതിയിൽ ശബരിമല വിഷയം പ്രതിപക്ഷം സഭയിൽ ഉയർത്തുന്നുണ്ട്. സർക്കാർ നീതി പാലിക്കുകയെന്ന പ്ലെക്കാർഡുമായാണ് പ്രതിപക്ഷം സഭയിൽ എത്തിയത്.

ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളും ബാനറുകളുമായി പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തിനിടയിലും മുഖ്യമന്ത്രി പ്രസംഗം തുടർന്നു. ബഹളം തുടരുകയാണ്. ശബരിമലയിലെ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് കറുപ്പ് വസ്ത്രം ധരിച്ചാണ് പി.സി ജോർജ് എംഎ‍ൽഎയും ബിജെപി അംഗം ഒ.രാജഗോപാലും സഭയിലെത്തിയത്. റോഷി അഗസ്റ്റിനും കറുപ്പ് വസ്ത്രമണിഞ്ഞു. ശബരിമല പ്രശ്നത്തിൽ നിയമസഭയിൽ ഒ. രാജഗോപാലും പി.സി. ജോർജും യോജിച്ചു പ്രവർത്തിക്കുമെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇന്നലെയാണ് സഭാസമ്മേളനം ഔദ്യോഗികമായി ആരംഭിച്ചത്.

13 ദിവസമാണ് സഭ സമ്മേളിക്കുന്നത്.ആദ്യദിവസമായ ചൊവ്വാഴ്ച പി.ബി. അബ്ദുൾ റസാഖിന് ചരമോപചാരം അർപ്പിക്കുന്നതല്ലാതെ മറ്റു നടപടികൾ ഉണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP