Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കസ്തൂരി രംഗൻ റിപ്പോർട്ട്: പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, സഭ സ്തംഭിപ്പിച്ചു

കസ്തൂരി രംഗൻ റിപ്പോർട്ട്: പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, സഭ സ്തംഭിപ്പിച്ചു

തിരുവനനന്തപുരം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട് കസ്തൂരി രംഗൻ സമിതി നൽകിയ റിപ്പോർട്ടിലെ ഉത്തരവുകൾ നിലനിൽക്കുമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാർ ഗ്രീൻ ട്രിബ്യൂണലിനെ അറിയിച്ചതിനെ തുടർന്ന് നിയമസഭയിൽ പ്രതിപക്ഷ ബഹളം.

നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ എം.എൽ.എമാർ സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്ത് വരെ എത്തി. അവരെ വാച്ച് ആൻഡ് വാർഡ് തടയുകയായിരുന്നു. കേന്ദ്ര സർക്കാർ അത്തരമൊരു നനിലപാട് ഗ്രീൻ ട്രിബ്യൂണലിനെ അറിയിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കേന്ദ്ര വനം പരിസ്ഥിതി മന്ത്രി വീരപ്പ മൊയ്‌ലി ഇക്കാര്യം തന്നെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ മറുപടിയിൽ പ്രതിപക്ഷം തൃപ്തരായില്ല. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്നുമിറങ്ങി ബഹളം വെക്കുകയായിരുന്നു.

പരിസ്ഥിതിലോല മേഖലകളായി കേരളത്തിലെ 123 വില്ലേജുകളെ തിരഞ്ഞെടുത്തതായി കഴിഞ്ഞദിവസം കേന്ദ്രസർക്കാർ ഹരിത ട്രിബ്യൂണലിനെ അറിയിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP