Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോട്ടീസിനെ സ്പീക്കർ പിന്തുണച്ചപ്പോൾ എതിർത്തത് എ കെ ബാലൻ; ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് മമതയെ കണ്ട് പഠിക്കണമെന്നും പ്രതിപക്ഷ നേതാവ്; ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളി അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല

നോട്ടീസിനെ സ്പീക്കർ പിന്തുണച്ചപ്പോൾ എതിർത്തത് എ കെ ബാലൻ; ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്ന് മമതയെ കണ്ട് പഠിക്കണമെന്നും പ്രതിപക്ഷ നേതാവ്; ഗവർണറും സർക്കാരും തമ്മിലുള്ള ഒത്തുകളി അംഗീകരിക്കാനാകില്ലെന്നും രമേശ് ചെന്നിത്തല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഗവർണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന്റെ കാര്യത്തിൽ ഭരണപക്ഷത്ത് അഭിപ്രായ ഭിന്നതയുണ്ടെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. നോട്ടീസിനെ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ പിന്തുണച്ചപ്പോൾ മന്ത്രി എ കെ ബാലൻ എതിർക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ചട്ടപ്രകാരം അല്ലെന്ന് പറഞ്ഞാണ് കാര്യോപദേശക സമിതി നോട്ടീസ് തള്ളിയത്. നോട്ടീസ് ചട്ടപ്രകാരം തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് ആവർത്തിച്ചു. ഗവർണരും സർക്കാരും തമ്മിൽ ഒത്തുകളിക്കുകയാണ്. ഇത് അംഗീകരിക്കാൻ ആകില്ലെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

നോട്ടീസിനെ പിന്തുണച്ചാണ് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ സംസാരിച്ചതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. കാര്യോപദേശക സമിതിയോഗത്തിൽ സ്പീക്കറെ തള്ളിപ്പറയുകയാണ് പാർലമെന്ററി കാര്യമന്ത്രി എകെ ബാലൻ ചെയ്തത്. ഗവർണറെ കൈകാര്യം ചെയ്യേണ്ടത് എങ്ങനെ എന്ന് പിണറായി വിജയൻ മമതാ ബാനർജിയെ കണ്ട് പഠിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നിയമസഭയെ അവഹേളിച്ചതിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കാൻ പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ നോട്ടീസ് സ്പീക്കർ അധ്യക്ഷനായ കാര്യോപദേശക സമിതി യോഗമാണ് തള്ളിയത്.

പ്രായോഗികവും നിയമപരവുമായി നോക്കിയാൽ പ്രതിപക്ഷ നേതാവിന്റെ ആവശ്യം അനുവദിക്കാൻ ആകില്ലെന്നാണ് കാര്യോപദേശക സമിതി യോഗത്തിൽ സർക്കാർ നിലപാട് എടുത്തത്. പ്രതിപക്ഷം തീരുമാനത്തോട് വിയോജിച്ചു. സർക്കാരും ഗവർണറും തമ്മിലുള്ള പ്രശ്നം വഷളാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് യോഗത്തിന് ശേഷം നിയമമന്ത്രി എകെ ബാലൻ പ്രതികരിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തിനോട് വിയോജിച്ച ഗവർണർ നിയമസഭയുടെ അന്തസിനേയും അധികാരങ്ങളേയും ചോദ്യം ചെയ്‌തെന്ന നിലപാടാണ് പ്രതിപക്ഷത്തിന്റെത്. ഗവർണറെ തിരിച്ചുവിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയത്തിനാണ് രമേശ് ചെന്നിത്തലയുടെ നോട്ടീസ്. ചട്ടം 130 പ്രകാരമാണ് പ്രതിപക്ഷ നേതാവ് നോട്ടീസ് നൽകിയത്.

ഗവർണറും സർക്കാരുമായുള്ള ബന്ധം മോശപ്പെടുത്താനേ പ്രമേയം ഉപകരിക്കൂ എന്ന നിലപാടിലാണ് സർക്കാർ. നയപ്രഖ്യാപനത്തിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായ പരാമർശങ്ങൾ അതേപടി വായിച്ച ഗവർണറെ വീണ്ടും പിണക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. നിയമസഭയുടെ കാര്യോപദേശക സമിതിയാണ് പ്രമേയം പരിഗണിക്കണോ എന്ന് തീരുമാനിക്കേണ്ടിയിരുന്നത്. പ്രമേയം പരിഗണിക്കേണ്ടെന്ന് കാര്യോപദേശക സമിതിയിൽ ഭരണപക്ഷം വ്യക്തമാക്കുകയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP